For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടിയെ എളുപ്പത്തില്‍ സ്‌പെല്ലിംഗ് പഠിപ്പിക്കാം

|

Kid, Mother
നാലോ അഞ്ചോ വയസിലായിരിക്കും കുട്ടികള്‍ സ്‌പെല്ലിംഗുകള്‍ പഠിച്ചു തുടങ്ങുക. തുടക്കത്തില്‍ ഒരോന്നിന്റേയും സ്‌പെല്ലിംഗ് ഓര്‍ത്തിരിക്കുക അവര്‍ക്ക് ശ്രമകരമായ ഒരു ജോലിയായിരിക്കും. ഇക്കാര്യത്തില്‍ അവരെ തനിയെ വിടുന്നതിനേക്കാള്‍ മാതാപിതാക്കള്‍ക്കായിരിക്കും കൂടുതല്‍ സഹായിക്കുവാന്‍ കഴിയുക.

കുട്ടികള്‍ക്ക് ആദ്യം ഒരു വാക്കു പറഞ്ഞുകൊടുത്ത് പിന്നീട് അതിന്റെ സ്‌പെല്ലിംഗും പറഞ്ഞുകൊടുക്കുക. നാലോ അഞ്ചോ തവണ ഇത് ആവര്‍ത്തിച്ചു പറയിക്കുക. പുസ്തകത്തിലെ ചിത്രവും അതിനു താഴെ എഴുതിയിരിക്കുന്നതും കാണിച്ച് പഠിപ്പിക്കുകയാണ് നല്ലത്. ഇത് സ്‌പെല്ലിംഗ് പെട്ടെന്നോര്‍ക്കാന്‍ കുട്ടിയെ സഹായിക്കും. പുസ്തകത്തില്‍ നോക്കിയും പിന്നീട് കാണാതെയും പറയുവാന്‍ കുട്ടിയോട് ആവശ്യപ്പെടാം.

പറയുക മാത്രമല്ലാ, എഴുതിക്കുകയും കൂടി ചെയ്താലേ കുട്ടി സ്‌പെല്ലിംഗ് ഓര്‍ത്തിരിക്കൂ. അഞ്ചോ ആറോ തവണ ഒരു വാക്കു തന്നെ എഴുതിക്കാം.

ദിവസം ഒന്നോ രണ്ടോ വാക്കുകള്‍ മാത്രമേ പഠിപ്പിക്കാവൂ. അല്ലെങ്കില്‍ കുട്ടിക്ക് ആശയക്കുഴപ്പമുണ്ടാകും. ഒരു ദിവസം പഠിപ്പിക്കുന്ന സ്‌പെല്ലിംഗ് അടുത്ത ദിവസവും ഒരു തവണയെങ്കിലും എഴുതിക്കണം.

കമ്പ്യൂട്ടര്‍ കുട്ടിയെ സ്‌പെല്ലിംഗ് പഠിപ്പിക്കുവാനുള്ള നല്ലൊരു ഉപാധിയാണ്. കുട്ടികള്‍ക്ക് കളിക്കുവാനുള്ള കമ്പ്യൂട്ടര്‍ ലഭിക്കും. ഇതുവഴി കുട്ടികള്‍ക്ക് എളുപ്പത്തില്‍ സ്‌പെല്ലിംഗുകള്‍ പഠിക്കുവാന്‍ സാധിക്കും.

കടകളുടേയും വഴിവക്കിലെ പരസ്യചിത്രങ്ങളുടേയും മറ്റും സ്‌പെല്ലിംഗുകള്‍ പറഞ്ഞുകൊടുത്താന്‍ മിക്കപ്പോഴും കുട്ടികള്‍ക്കും കൂടുതല്‍ താല്‍പര്യമുണ്ടാകും.

ചിത്രങ്ങളുടേയും പാട്ടുകളുടേയും സഹായത്തോടെ കുട്ടികളെ സ്‌പെല്ലിംഗ് പഠിപ്പിക്കുകയാണ് കൂടുതല്‍ നല്ലത്. ഇത്തരം രീതികള്‍ പഠിക്കുവാനും താല്‍പര്യമുണ്ടാക്കും.

English summary

Kids, Learn, Spelling, Computer, Rhymes, കുട്ടി, പഠനം, സ്‌പെല്ലിംഗ്, കമ്പ്യൂട്ടര്‍, ചിത്രം

Kids take a lot of time to learn the spellings and making them memorize spellings can be really difficult for the parents. Take a look at the simple ways to make the learning process easy for the kid.
Story first published: Tuesday, November 29, 2011, 11:54 [IST]
X
Desktop Bottom Promotion