For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടി ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍...

|

Kid
ഇന്റര്‍നെറ്റും കമ്പ്യൂട്ടറും കുട്ടികളുടേയും കൗമാരക്കാരുടേയും വിരല്‍ത്തുമ്പിലാണ് ഇപ്പോള്‍. ഗുണങ്ങളുണ്ടെങ്കിലും ദോഷങ്ങളും ഇവയ്ക്കുണ്ട്.

ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഇപ്പോള്‍ കൗമാരക്കാര്‍ ദുരുപയോഗം ചെയ്യുന്നതു തന്നെയാണ് മുഖ്യപ്രശ്‌നം. നീലച്ചിത്രങ്ങളും ത്തികെട്ട ഇന്റര്‍നെറ്റ് സൈറ്റുകളും കുട്ടികളെ, പ്രത്യേകിച്ചും കൗമാരക്കാരെ വഴിതെറ്റിക്കുന്നതായി കണ്ടുവരുന്നുണ്ട്.

ഇപ്പോള്‍ കമ്പ്യൂട്ടര്‍ മുഖ്യപഠനോപാധിയായതിനാല്‍ കുട്ടികളെ കമ്പൂട്ടറും ഇന്‍ഫര്‍നെറ്റും ഉപയോഗിക്കുന്നതില്‍ നിന്ന വിലക്കാനാവില്ല. എന്നാല്‍ ഇവ ഉപയോഗിക്കാന്‍ നിശ്ചിത സമയം നിശ്ചയിക്കാം.

മാതാപിതാക്കള്‍ ഉള്ള സമയത്ത് മാത്രം കമ്പ്യൂട്ടര്‍, പ്രത്യേകിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുവദിക്കുക. ഇന്റര്‍നെറ്റില്‍ ഏതൊക്കെ സൈറ്റുകളാണ് കുട്ടികള്‍ ഉപയോഗിക്കുന്നതെന്ന് ശ്രദ്ധിക്കണം.

അണ്‍ലിമിറ്റഡ് ആയി ഉപയോഗിക്കാന്‍ സാധിക്കുന്ന ഇന്റര്‍നെറ്റ് കണക്ഷനുകള്‍ കുട്ടികളുള്ള വീടുകളില്‍ എടുക്കാതിരിക്കുകയാണ് നല്ലത്.

കമ്പ്യൂട്ടര്‍ ഒരിക്കലും മുറിയടച്ചിരുന്ന് ഉപയോഗിക്കാന്‍ കുട്ടികളെ അനുവദിക്കരുത്. അവരുടെ മേല്‍ എപ്പോഴും ഒരു കണ്ണുണ്ടെന്ന് അവര്‍ക്ക് ബോധ്യം വരണം.

ഇന്റര്‍നെറ്റ് നല്ല രീതിയില്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തണം. അല്ലെങ്കില്‍ ഇവ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് പറയുകയും ചെയ്യുക.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെ ഇപ്പോള്‍ വഴിതെറ്റുന്ന കൗമാരം ഏറെയുണ്ട്. ഇത്തരം സൈറ്റുകളില്‍ പോകുന്നത് തടയുകയല്ലാ, ഇവ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയാണ് വേണ്ടത്.

അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ മാത്രമല്ലാ, വീഡിയോ ലൈബ്രറികളിലും ലഭിക്കും. മാതാപിതാക്കളുടെ മേല്‍നോട്ടത്തില്‍ മാത്രം സിഡികള്‍ എടുക്കാന്‍ അനുവദിക്കുക. ടിവിയും കുട്ടികള്‍ കാണുമ്പോള്‍ ശ്രദ്ധിക്കണം. പാതിരാപടങ്ങള്‍ കാണാന്‍ കുട്ടികളെ അനുവദിക്കാതിരിക്കുകയാണ് നല്ലത്. സമ്മതിക്കുകയാണെങ്കില്‍ തന്നെ നല്ല സിനിമകളാണ് എന്ന് ഉറപ്പുവരുത്തുക.

ചീത്ത കൂട്ടുകെട്ടുകളും കുട്ടികളെ വഴി തെറ്റിക്കും. മക്കളുടെ കൂട്ടുകാരെക്കുറിച്ച് മാതാപിതാക്കള്‍ക്കും സാമാന്യം അറിവു വേണം.

കുട്ടികളുമായി എപ്പോഴും സൗഹൃദം പുലര്‍ത്തുക. ഇത് എന്തുകാര്യങ്ങളും തുറന്നു ചര്‍ച്ച ചെയ്യാനുള്ള ഒരു മനസ് കുട്ടികള്‍ക്ക് നല്‍കും.

English summary

Teenage, Kid, Child, Computer, Internet, Bluefilm, കുട്ടി, കൗമാരം, ഇന്റര്‍നെറ്റ്, കമ്പ്യൂട്ടര്‍, നീലച്ചിത്രം, സിനിമ

If your child is now a strapping teenager then you have cause to worry. Every single child who turns 13 will have his or her own set of teenage problems. However there is a specific set of problems that arise due the spreading exposure to adult films. Children have free access to the media these days and that makes it difficult for parents to monitor what they are watching. Bringing up teenagers has become a challenging prospect under threat from sleazy movies that psychologically hamper children.
Story first published: Tuesday, November 29, 2011, 11:43 [IST]
X
Desktop Bottom Promotion