For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താം

|

Father, Kid
കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുന്നതില്‍ മാതാപിതാക്കളുടെ പങ്ക് പ്രധാനമാണ്. ആത്മവിശ്വാസമുള്ള ഒരു കുട്ടിക്കേ ഭാവിയില്‍ ഉറച്ച തീരുമാനങ്ങളെടുക്കുവാനും സ്വന്തമായി അഭിപ്രായങ്ങള്‍ പറയുവാനും കഴിയുകയുള്ളൂ.

കുട്ടികള്‍ക്ക് അവരില്‍ തന്നെ അഭിമാനം തോന്നുന്ന സന്ദര്‍ഭങ്ങളുണ്ടാക്കണം. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും വലിയൊരു പങ്ക് വഹിക്കാനാകും. മറ്റുള്ളവരുടെ മുന്നില്‍ വച്ച് കുട്ടികളെ കുറ്റപ്പെടുത്തുന്നത് ഒഴിവാക്കണം. ഇത് അവരുടെ ആത്മവിശ്വാസത്തിനേല്‍പ്പിക്കുന്ന മുറിവ് വലുതായിരിക്കും. അവരുടെ നല്ല ഗുണങ്ങളെ അഭിനന്ദിക്കുന്നതും നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സന്തോഷം കാണിക്കുന്നതും കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തും.

പലപ്പോഴും മുതിര്‍ന്നവര്‍ തങ്ങളുടെ ഇഷ്ടങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പിക്കാനാണ് ശ്രമിക്കുക. ഇതിന് പകരം അവര്‍ക്കിഷ്ടമുള്ള നല്ല കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക. ചിലപ്പോഴെങ്കിലും കുട്ടികളുടെ ഭാഗത്ത് നിന്നും ചിന്തിച്ചു നോക്കുക. തെറ്റുകള്‍ക്ക് ശിക്ഷിക്കാതെ സ്‌നേഹപൂര്‍വം കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാം.

മുതിര്‍ന്നവരുടെ സംസാരത്തിനിടയില്‍ കുട്ടികള്‍ അഭിപ്രായം പറയുമ്പോള്‍ ശകാരിക്കുകയാണ് മിക്കവാറും പേര്‍ ചെയ്യാറ്. ഇത് കുട്ടികളുടെ ആത്മവിശ്വാസം തകര്‍ക്കും. അവര്‍ പറയുന്നതും കൂടി ശ്രദ്ധിക്കുക. വീട്ടുകാര്യങ്ങളില്‍ കുട്ടിയുടെ അഭിപ്രായം കൂടി കേള്‍ക്കാനുളള മനസ് കാണിക്കുക. ഇത് കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ഭാവിയില്‍ പ്രശ്‌നങ്ങള്‍ തനിയെ പരിഹരിക്കാന്‍ അവരെ സഹായിക്കുകയും ചെയ്യും.

മാതാപിതാക്കളെ കണ്ടായിരിക്കും കുട്ടികള്‍ പഠിക്കുന്നത്. നിങ്ങള്‍ നല്ലൊരു റോള്‍ മോഡലായാല്‍ മാത്രമെ ഇത് സാധിക്കൂ. കുട്ടികളെ തിരുത്തണമെങ്കില്‍ ആദ്യം നിങ്ങള്‍ തെറ്റു ചെയ്യാതിരിക്കണം. മാതാപിതാക്കള്‍ നല്ലതു ചെയ്തു കണ്ടാല്‍ കുട്ടികളും അതനുകരിച്ചോളും.

കുട്ടി, മാതാപിതാക്കള്‍, ആത്മവിശ്വാസം, ഗുണം, ഇഷ്ടം, ശിക്ഷ, റോള്‍ മോഡല്‍, തെറ്റ്, അനുകരണം

English summary

Kids Confidence, Kid, Parents, Mistake, Correct, Punish, കുട്ടി, മാതാപിതാക്കള്‍, ആത്മവിശ്വാസം, ഗുണം, ഇഷ്ടം, ശിക്ഷ, റോള്‍ മോഡല്‍, തെറ്റ്


 Confidence is a key to the successful career and life. Children are sensitive. They need full encouragement from their parents to learn and achieve things in their life. Confidence can help build strong self esteem. Sometimes, a kid might feel discouraged when he/she commits a mistake.
Story first published: Thursday, December 1, 2011, 15:35 [IST]
X
Desktop Bottom Promotion