Just In
- 16 hrs ago
ഈ രാശിക്കാര്ക്ക് വളരെ മികച്ച ആഴ്ച
- 17 hrs ago
കടക്കെണിയില് പെട്ട് കഷ്ടപ്പെടും രാശിക്കാർ ഇവരാണ്
- 1 day ago
മുഖത്തെ കൊഴുപ്പ് കുറച്ച് സ്ലിം ആവാൻ പൊടിക്കൈ
- 1 day ago
എക്സിമ നിങ്ങളുടെ ചര്മ്മത്തെ തളര്ത്തുന്നോ ?
Don't Miss
- News
ദില്ലി പ്രക്ഷോഭം ആളിക്കത്തുന്നു, യുദ്ധഭൂമിയായി ജാമിയ, പോലീസ് അതിക്രമിച്ച് കയറിയെന്ന് പ്രോക്ടര്!!
- Movies
50 കോടി പിന്നിട്ട് മാമാങ്കത്തിന്റെ ജൈത്രയാത്ര! ഡീഗ്രേഡിംഗിലും തളരാതെ ബ്രഹ്മാണ്ഡ ചിത്രം
- Sports
മഴ കളിച്ച് ശ്രീലങ്ക - പാകിസ്താന് ഒന്നാം ടെസ്റ്റ് സമനിലയില്
- Automobiles
തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
- Technology
ട്രൂകോളറിൽ ഒരു ഇന്ത്യൻ മൊബൈൽ ഉപയോക്താവിന് എല്ലാ മാസവും ലഭിക്കുന്നത് 25 സ്പാം കോളുകൾ
- Finance
ഫാസ്ടാഗ് ജനുവരി 15 മുതൽ; ബീം ആപ്പ് വഴി ഫാസ്ടാഗ് എങ്ങനെ വാങ്ങാം? — അറിയേണ്ടതെല്ലാം
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
ആണിനെ അച്ഛനാക്കും ഭക്ഷണങ്ങള് ഇവ
ഭക്ഷണ കാര്യത്തില് ആണുങ്ങള്ക്കും പെണ്ണുങ്ങള്ക്കും വ്യത്യസ്തത ഉണ്ടായിരിക്കും. ഓരോരുത്തരുടേയും ശരീരപ്രകൃതി അനുസരിച്ചായിരിക്കും ഭക്ഷണത്തിന്റെ ശീലവും. വിവാഹം കഴിഞ്ഞ് അച്ഛനാവുക കുടുംബമായി ജീവിക്കുക എന്നതാണ് പലരുടേയും ആഗ്രഹം. എന്നാല് ഈ ആഗ്രഹത്തിന് വില്ലനായി നില്ക്കുന്നത് പലപ്പോഴും വന്ധ്യത എന്ന പ്രശ്നമാണ്.
സിസേറിയന് കഴിഞ്ഞ സ്ത്രീയെങ്കില് പുരുഷനറിയണം
ഇന്നത്തെ കാലത്താകട്ടെ വന്ധ്യത പുരുഷന്മാരില് വര്ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഉള്ളത്. പലരും വന്ധ്യതക്ക് ചികിത്സ തേടുന്നതിനു മുന്പ് സ്വയം ചിന്തിക്കുന്നത് നല്ലതാണ്. കാരണം നമ്മുടെ ജീവിത രീതി തന്നെ പലപ്പോഴും വന്ധ്യതക്ക് വളരെ വലിയ പങ്കാണ് വഹിക്കുന്നത്. എന്നാല് ഇനി വന്ധ്യതയെന്ന് പ്രശ്നത്തെ ഭക്ഷണത്തിലൂടെ നമുക്ക് ഇല്ലാതാക്കാം. എങ്ങനെയെന്ന് നോക്കാം.

ഓയ്സ്റ്റേഴ്സ്
ഓയ്സ്റ്റേഴ്സ് ആണ് പുരുഷന്മാര് ഭക്ഷണത്തില് നിര്ബന്ധമായും ഉള്പ്പെടുത്തേണ്ട ഒന്ന്. ഇതില് കൂടിയ അളവില് സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് പുരുഷന്മാരില് ആരോഗ്യമുള്ള ബീജം ഉത്പാദിപ്പിക്കുന്നു. മാത്രമല്ല ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു.

പച്ചക്കറികളും പഴങ്ങളും
ഭക്ഷണത്തില് പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കണം. ഇതിലുള്ള ആന്റി ഓക്സിഡന്റ് ആണ് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുന്നത്. അതിലുപരി ഇത് ബീജാരോഗ്യത്തിനും വളരെയധികംസഹായിക്കുന്നു.

മത്തന് കുരു
മത്തന് കുരു ധാരാളം സിങ്ക് അടങ്ങിയ ഒന്നാണ്. ഇത് കഴിക്കുന്നത് പുരുഷന്മാരില് പ്രത്യുത്പാദന ശേഷി വര്ദ്ധിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമാണ് മത്തന് കുരു. ഇത് പങ്കാളിയില് ഗര്ഭധാരണത്തിന് നിങ്ങളെ പ്രാപ്തനാക്കുന്നു.

മാതള നാരങ്ങ ജ്യൂസ്
മാതള നാരങ്ങ ജ്യൂസ് ആണ് പുരുഷന്മാര് സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മാത്രമല്ല ബീജത്തിന് കേട് പറ്റുന്നതില് നിന്ന് സംരക്ഷിക്കുന്നതിന് ഏറ്റവും മികച്ച മാര്ഗ്ഗമായി ഉപയോഗിക്കാവുന്നതാണ് മാതള നാരങ്ങ.

നട്സ്
നട്സ് ധാരാളം കഴിക്കുന്നതാണ് മറ്റൊന്ന്. ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നല്കുന്നത്. നിങ്ങളുടെ പങ്കാളിയുടെ റെഗുലര് ഡയറ്റില് നട്സ് സ്ഥിരമായി ഉള്പ്പെടുത്തുക. ഇത് ഗര്ഭധാരണത്തിന് സഹായിക്കുകയും വന്ധ്യതയെന്ന പ്രശ്നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഇറച്ചി
നോണ് വെജ് കഴിക്കാത്തവരാണ് നിങ്ങളെങ്കില് ആ ശീലം ഉപേക്ഷിക്കുക. കാരണം നോണ് വെജ് കഴിച്ച് ശീലിക്കുന്നതാണ് നിങ്ങളിലെ പ്രത്യുത്പാദന ശേഷി വര്ദ്ധിപ്പിക്കുന്നതിനുള്ള മാര്ഗ്ഗം. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്ക്ക് പരിഹാരം കാണാന് ഇറച്ച് കഴിക്കുന്നതിലൂടെ കഴിയും.

മുട്ട
പ്രോട്ടീന് അടങ്ങിയ ഒന്നാണ് മുട്ട. വിറ്റാമിന് ബി 12 സെലനിയം എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മുട്ട. ഇത് നിങ്ങളിലെ സ്പേം കൗണ്ട് വര്ദ്ധിപ്പിക്കുകയും ഇതിന്റെ ഗുണം വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ബ്രോക്കോളി
നമ്മുടെ നാട്ടില് അപൂര്വ്വമായാണ് ബ്രോക്കോളി ലഭിക്കുന്നത്. എന്നാല് ഗര്ഭധാരണത്തിന് ശ്രമിക്കുന്ന ദമ്പതികള് കഴിക്കേണ്ട പച്ചക്കറികളില് പ്രധാനപ്പെട്ട ഒന്നാണ് ബ്രോക്കോളി. ഇതിലെ ഫോളിക് ആസിഡ് സ്പേം കൗണ്ട് വര്ദ്ധിപ്പിക്കുന്നു.