For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്റെ പ്രത്യുത്പാദന ശേഷിക്ക് ഈ ഭക്ഷണം

വന്ധ്യത ഏറ്റവും വലിയ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. എങ്ങനെയെല്ലാം ഇതിനെ പരിഹരിക്കാം

|

വന്ധ്യത പുരുഷനിലും സ്ത്രീയിലും വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടാവണമെന്ന ആഗ്രഹവുമായി കഴിയുന്ന ദമ്പതികള്‍ക്ക് മേലുള്ള ഇടിത്തീയാണ് പലപ്പോഴും വന്ധ്യതയെന്ന പ്രശ്‌നം. വന്ധ്യതക്ക് കൃത്യസമയത്ത് ചികിത്സ നടത്തിയാല്‍ അതിന് ഫലം ലഭിക്കും. എന്നാല്‍ ഭക്ഷണത്തിലൂടേയും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.

മുലയൂട്ടുമ്പോള്‍ പുതിയ അമ്മമാര്‍ ശ്രദ്ധിക്കേണ്ടത്മുലയൂട്ടുമ്പോള്‍ പുതിയ അമ്മമാര്‍ ശ്രദ്ധിക്കേണ്ടത്

അതിനായി പുരുഷന്‍മാര്‍ നിര്‍ബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. എന്തൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ പുരുഷന്റെ പ്രത്യുത്പാദന ശേഷം വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധമായി കഴിക്കേണ്ടവ എന്ന് നോക്കാം. ഇത്തരം ഭക്ഷണങ്ങള്‍ക്ക് പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാനുള്ള പ്രത്യേക കഴിവുണ്ട്. ഇവയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനും മറ്റ് ഘടകങ്ങളുമാണ് ഇത്തരത്തില്‍ പുരുഷന് ഗുണം ചെയ്യുന്നത്.

 ഓയ്‌സ്‌റ്റേഴ്‌സ്

ഓയ്‌സ്‌റ്റേഴ്‌സ്

ഇതില്‍ ഉയര്‍ന്ന അളവില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ബീജത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം ഗര്‍ഭധാരണത്തിന് അത്യാവശ്യമുള്ള ഘടകങ്ങളാണ്.

 കൂടുതല്‍ അളവില്‍ കഴിച്ചാല്‍

കൂടുതല്‍ അളവില്‍ കഴിച്ചാല്‍

എന്നാല്‍ കൂടിയ അളവില്‍ ഓയ്‌സ്‌റ്റേഴ്‌സ് കഴിച്ചാല്‍ അത് അതില്‍ ഉയര്‍ന്ന അളവിലുള്ള സിങ്ക് നെഗറ്റീവ് എഫക്ട് ആണ് ഉണ്ടാക്കുന്നത്. 15 മില്ലിഗ്രാം ആണ് ഓയ്‌സ്‌റ്റേഴ്‌സ് കഴിക്കേണ്ടത്.

 പച്ചക്കറികളും പഴങ്ങളും

പച്ചക്കറികളും പഴങ്ങളും

പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കാം. സ്ഥിരമായുള്ള ഡയറ്റില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താം. ഇത് നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും സ്‌പേമിന്റെ കോശങ്ങളിലുണ്ടാവുന്ന നാശത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത് ഫലോപ്പിയന്‍ ട്യൂബിലൂടെയുള്ള ബീജത്തിന്റെ യാത്രക്ക് ഗുണം നല്‍കുകയും ചെയ്യുന്നു.

 ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ ധാരാളം കഴിക്കാം. ഇതില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ബീജത്തിന്റെ അലസതയേയും മന്ദതയേയും ഇല്ലാതാക്കുന്നു. പ്രത്യുത്പാദന ശേഷി പുരുഷന്‍മാരില്‍ വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഇത്.

 മത്തന്‍ കുരു

മത്തന്‍ കുരു

മത്തന്‍ കുരുവാണ് മറ്റൊന്ന്. ഇതില്‍ ലോഡ് കണക്കിനാണ് സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് സ്‌പേം ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ടെസ്റ്റോസ്റ്റിറോണ്‍ അളവും വര്‍ദ്ധിക്കുന്നു.

 മാതള നാരങ്ങ ജ്യൂസ്

മാതള നാരങ്ങ ജ്യൂസ്

ആരോഗ്യത്തിന് വളരെയധികം ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് മാതള നാരങ്ങ. മാതള നാരങ്ങ ജ്യൂസ് പുരുഷന്‍മാരില്‍ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല കോശങ്ങള്‍ക്കുണ്ടാകുന്ന നാശവും തടയുന്നു.

നട്‌സ്

നട്‌സ്

നട്‌സ് ആണ് മറ്റൊന്ന്. ഇത് നിങ്ങളുടെ പങ്കാളിയുടെ സ്ഥിരം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വന്ധ്യത മാറി ആരോഗ്യമുള്ള ബീജോത്പാദനത്തിന് സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇയാണ് പുരുഷന്റെ ആരോഗ്യത്തിനും ബീജാരോഗ്യത്തിനും സഹായിക്കുന്നത്.

 ഇറച്ചി

ഇറച്ചി

ഇറച്ചിയാണ് മറ്റൊന്ന്. ടര്‍ക്കി കോഴിയുടേയും റെഡ് മീറ്റും പുരുഷന്‍മാര്‍ കഴിക്കണം. ഇതിലും ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. റെഡ് മീറ്റില്‍ ഉയര്‍ന്ന അളവില്‍ സാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ആഴ്ചയില്‍ ഒരു തവണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

മുട്ട

മുട്ട

മുട്ടയാണ് മറ്റൊരു ഭക്ഷണം. ഇതില്‍ വിറ്റാമിന്‍ ബി 12 സെലനിയം എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ബീജത്തിന്റെ ആരോഗ്യത്തേയും ഊര്‍ജ്ജത്തേയും വര്‍ദ്ധിപ്പിക്കുന്നു.

ബ്രോക്കോളി

ബ്രോക്കോളി

ബ്രോക്കോളി സ്ഥിരമായി ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല പുരുഷന്റെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. കൂടാതെ ഇത് സ്ത്രീകള്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

English summary

Best Foods To Increase Fertility In Men

Is your partner suffering from fertility issues? Or want him to include certain fertility enhancing foods in diet?Check these foods to increase fertility in men
Story first published: Thursday, August 3, 2017, 13:23 [IST]
X
Desktop Bottom Promotion