For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളില്‍ പാരെക്കോവൈറസ്: ലക്ഷണങ്ങള്‍, കാരണം, പരിഹാരം

|

പാരെക്കോവൈറസ് എന്ന ഒരു രോഗാവസ്ഥ ഇപ്പോള്‍ വാര്‍ത്തകളിലും മറ്റും നാം കേട്ടി വരുന്നുണ്ട്. കൊവിഡ് എന്ന മഹാമാരിയില്‍ നിന്ന് ലോകം മുക്തമായിക്കൊണ്ടിരിക്കുമ്പോഴാണ് ഇപ്പോള്‍ പുതിയ വൈറസിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. നവജാത ശിശുക്കളിലും ചെറിയ കുട്ടികളിലും ആണ് പാരക്കോവൈറസ് കാണപ്പെടുന്നത്. ഇത് വളരെ അപകടകരമാണ് എന്ന് മാത്രമല്ല ഗുരുതരമായ രോഗാവസ്ഥയിലേക്ക് വരെ ഇത് കുഞ്ഞിനെ എത്തിക്കും. എന്നാല്‍ എന്താണ് ഈ വൈറസ്, എങ്ങനെ ഇതിനെ പ്രതിരോധിക്കാം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നുള്ളതിനെക്കുറിച്ച് നമുക്ക് നോക്കാം.

What is Parechovirus

പാരെക്കോവൈറസ് എന്ററോവൈറസ് എന്നറിയപ്പെടുന്ന ഒരു കൂട്ടം വൈറസുകളില്‍ പെടുന്നതാണ്. എന്ററോവൈറസുകള്‍ കുട്ടികളില്‍ സാധാരണ അണുബാധകള്‍ക്ക് കാരണമാകുന്ന ഒന്നാണ്. ഏത് കാലാവസ്ഥയിലും പാരക്കോവൈറസ് കാണപ്പെടുന്നു. പ്രത്യേകിച്ച് വേനല്‍ക്കാലത്താണ് കൂടുതല്‍ എന്നാണ് ചില ലേഖനങ്ങള്‍ പറയുന്നത്. ഗ്യാസ്‌ട്രോ സംബന്ധമായ രോഗങ്ങളായിരിക്കും തുടക്കം. ആളുകളെ ബാധിക്കുന്ന പാരെക്കോവൈറസ് തരം ഹ്യൂമന്‍ പാരെക്കോവൈറസ് എന്നാണ് അറിയപ്പെടുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കാം.

 വൈറസ് പടരുന്നത് എങ്ങനെ?

വൈറസ് പടരുന്നത് എങ്ങനെ?

വൈറസ് എങ്ങനെ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് എത്തുന്നു എന്ന് നമുക്ക് നോക്കാം. കുട്ടികളില്‍ ഇടക്കിടെയുണ്ടാവുന്ന പനിയും തുമ്മലും എല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇതില്‍ വൈറസ് പകരുന്നതിനുള്ള സാധ്യതയെ എങ്ങനെ കണക്കിലെടുക്കാം എന്ന് നോക്കാം. വൈറസ് പകരുന്നത് പ്രധാനമായും രോഗബാധിതനായ വ്യക്തിയുടെ ശ്വാസത്തിലൂടേയും ഉമിനീരിലൂടേയും മലവിസര്‍ജ്ജനത്തിലൂടേയും എല്ലാം രോഗം പകരുന്നു. ഇതാണ് പാരക്കോവൈറസ് പടരുന്നതിനുള്ള പ്രധാന വഴികള്‍. പ്ലേറ്റുകള്‍, ടോയ്ലറ്റുകള്‍ എന്നിവ പോലുള്ള വസ്തുക്കളില്‍ നിന്നും ഇത്തരം രോഗാവസ്ഥകള്‍ പകരുന്നതിനുള്ള സാധ്യതയുണ്ട്.

പ്രതിരോധിക്കുന്നതിന്

പ്രതിരോധിക്കുന്നതിന്

രോഗത്തെ പ്രതിരോധിക്കുന്നതിന് കുഞ്ഞിനെ വളരെയധികം ശ്രദ്ധിക്കണം. അതിന് വേണ്ടി ശുചിത്വം പാലിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് രോഗം പകരുന്നത് തടയുന്നതിന് സഹായിക്കുന്നു. ഇതിന്റെ ലക്ഷണങ്ങള്‍ എല്ലാം തന്നെ മനസ്സിലാക്കി നമുക്ക് രോഗത്തെ നേരത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. രോഗത്തെ പ്രതിരോധിക്കുന്നതിന് നാം വൈകുന്ന ഓരോ നിമിഷവും കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാവുകയാണ് ചെയ്യുന്നത്. അതുകൊണ്ട് അതീവ ശ്രദ്ധയോടെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കണം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

രോഗാവസ്ഥയുള്ള പല കുട്ടികളിലും ലക്ഷണങ്ങള്‍ പലപ്പോഴും പ്രകടമാവണം എന്നില്ല. എന്നാല്‍ ചില അവസ്ഥകളില്‍ പാരെക്കോവൈറസ് ഉള്ളവരില്‍ ചെറിയ രീതിയില്‍ പനി, വയറിളക്കം, ഛര്‍ദ്ദി, ജലദോഷം, പനി എന്നീ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. കുഞ്ഞുങ്ങള്‍ക്കും ചെറിയ കുട്ടികള്‍ക്കും വളരെ പെട്ടെന്ന്, വളരെ പെട്ടെന്ന് അസുഖം വരുന്നതിനുള്ള സാധ്യത ഉണ്ട്. ചില കുട്ടികളില്‍ രക്തത്തില്‍ അണുബാധ, അല്ലെങ്കില്‍ മെനഞ്ചൈറ്റിസ് പോലുള്ള ഗുരുതരാവസ്ഥയിലേക്ക് കുഞ്ഞ് എത്തുന്നു. ചില കുട്ടികളില്‍ തലച്ചോറിന് ചുറ്റുമുള്ള ചര്‍മ്മത്തില്‍ ്ണുബാധക്കുള്ള സാധ്യത കാണുന്നു. പ്രധാനമായും മൂന്ന് മാസത്തില്‍ താഴെയുള്ള കുട്ടികളിലാണ് ഇത് കാണപ്പെടുന്നത്.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

രോഗാവസ്ഥയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ആദ്യത്തെ ലക്ഷണങ്ങള്‍ എന്ന് പറയുന്നത് പനിയാണ്. പിന്നീട് വേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം വേഗത്തിലാവുന്നത്, അതിസാരം, വേദന, എപ്പോഴും ഉറക്ക്, കടുത്ത ക്ഷീണം, ചര്‍മ്മത്തിലെ ചുണങ്ങ് എന്നിവയാണ് പ്രകടമായ ലക്ഷണങ്ങള്‍. നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞ് വിളിച്ചിട്ട് ഉണരാത്ത അവസ്ഥയാണെങ്കില്‍ ഉടനേ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ചികിത്സ എങ്ങനെ?

ചികിത്സ എങ്ങനെ?

പാരെക്കോവൈറസ് പ്രതിരോധിക്കാന്‍ എങ്ങനെ ചികിത്സിക്കണം എന്നത് നോക്കാം. കുഞ്ഞിനെ ഉടനേ തന്നെ ഡോക്ടറെ കാണിക്കുക. കൂടാതെ കുഞ്ഞിന് ധാരാളം വെള്ളം നല്‍കുന്നതിന് ശ്രദ്ധിക്കുക. ആശുപത്രിയില്‍ കൊണ്ട് പോവാന്‍ വൈകരുത് എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. മിക്കവരും ചികിത്സയിലൂടെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സുഖം പ്രാപിക്കുന്നു. മികച്ച ശുചിത്വം പാലിക്കുക എന്നതാണ് രോഗാവസ്ഥയെ തടയുന്നതിന് പ്രതിരോധിക്കേണ്ട കാര്യം. നിങ്ങള്‍ക്ക് അസുഖമുള്ളപ്പോള്‍ കുഞ്ഞിനെ തൊടുന്നതിനും എടുക്കുന്നതിനും മുന്‍പ് വളരെയധികം ശ്രദ്ധിക്കണം.

ആഗ്രഹിക്കുമ്പോള്‍ ഗര്‍ഭം ധരിക്കാന്‍ ഈ ഒറ്റമൂലിആഗ്രഹിക്കുമ്പോള്‍ ഗര്‍ഭം ധരിക്കാന്‍ ഈ ഒറ്റമൂലി

ഗര്‍ഭകാലത്ത് ഭര്‍ത്താവില്‍ നിന്നും ആഗ്രഹിക്കുന്നത്ഗര്‍ഭകാലത്ത് ഭര്‍ത്താവില്‍ നിന്നും ആഗ്രഹിക്കുന്നത്

English summary

What is Parechovirus: Signs, Symptoms And Treatment In Malayalam

Here in this article we are discussing about signs, symptoms and treatment of Parechovirus in malayalam. Take a look.
Story first published: Thursday, July 21, 2022, 16:23 [IST]
X
Desktop Bottom Promotion