For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിക്കരച്ചിലിന് പുറകിലെ ശ്രദ്ധിക്കാത്ത കാരണം

|

കുഞ്ഞ് കരയുന്നത് അമ്മമാര്‍ക്ക് പല വിധത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നതാണ്. എന്നാൽ ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി അമ്മമാർ വളരെയധികം കഷ്ടപ്പെടാറുണ്ട്. വയറു നിറച്ച് ഭക്ഷണം കഴിച്ചിട്ടും കുഞ്ഞ് കരയുന്നുവെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് എന്തുകൊണ്ടും തിരിച്ചറിഞ്ഞ് വേണം പരിഹാരം കാണുന്നതിന്. ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടും അല്ലാതേയും പലപ്പോഴും ഇത്തരം കുഞ്ഞിക്കരച്ചിലുകൾ ഉണ്ടാവുന്നുണ്ട്. ഇത് എന്താണെന്ന് തിരിച്ചറിയാവുന്നിടത്താണ് അമ്മ വിജയിക്കുന്നത്. കുഞ്ഞ് കരയുമ്പോൾ ആദ്യം അമ്മമാർ വിചാരിക്കുന്നത് വിശന്നിട്ടാണ് കുഞ്ഞ് കരയുന്നത് എന്നായിരിക്കും. എന്നാൽ ഇതല്ലാതേയും പല കാരണങ്ങൾ കൊണ്ടും കുഞ്ഞ് കരയാറുണ്ട്.

Most read: ഇരട്ടക്കുട്ടികളുടെ പ്രസവത്തിൽ ഈ പ്രശ്നങ്ങൾMost read: ഇരട്ടക്കുട്ടികളുടെ പ്രസവത്തിൽ ഈ പ്രശ്നങ്ങൾ

എന്നാല്‍ വിശന്നിട്ടാണ് കുഞ്ഞ് കരയുന്നത് എന്നുണ്ടെങ്കിൽ അത് മനസ്സിലാക്കാൻ അമ്മമാർ കുഞ്ഞിന്റെ ചേഷ്ടകൾ നോക്കിയാൽ മതിയായിരിക്കും. കുഞ്ഞ് കൈവിരലുകൾ നുണഞ്ഞ് കുടിക്കുന്നതിലൂടെ കരയുകയാണെങ്കിൽ അത് പലപ്പോഴും വിശന്നിട്ട് തന്നെയായിരിക്കും. എന്നാൽ ഇതല്ലാതെ പല വിധത്തിലുള്ള കാരണങ്ങൾ കൊണ്ട് നമുക്ക് കുഞ്ഞിന്‍റെ കരച്ചിൽ കാരണം കണ്ടെത്താവുന്നതാണ്. കൂടുതല്‍ വായിക്കാൻ.

വിശന്ന് കരയുന്നതെങ്കില്‍

വിശന്ന് കരയുന്നതെങ്കില്‍

വിശന്നിട്ടാണ് നിങ്ങളുടെ കുഞ്ഞ് കരയുന്നതെങ്കിൽ അമ്മമാർ അത് പെട്ടെന്ന് തന്നെ വളരെയധികം മനസ്സിലാക്കേണ്ടതാണ്. കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുമ്പോൾ ആർത്തിയോടെ കുടിക്കാൻ തുടങ്ങുന്നതിലൂടെ അത് കുഞ്ഞിന് വിശന്നിട്ടാണ് കരയുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. മാത്രമല്ല കുഞ്ഞ് സ്വന്തം കൈവിരലുകൾ നുണയുന്നതിലൂടെ അത് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

വിശപ്പ് മാറിയിട്ടും കരച്ചിലോ?

വിശപ്പ് മാറിയിട്ടും കരച്ചിലോ?

വിശപ്പെല്ലാം മാറിയിട്ടും കുഞ്ഞ് കരച്ചിൽ നിർത്തുന്നില്ലേ? എന്നാൽ അതിന് കാരണം നാപ്കിൻ നനഞ്ഞതാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നാപ്കിൻ മാറ്റുമ്പോൾ കുഞ്ഞ് പെട്ടെന്ന് തന്നെ കരച്ചിൽ മാറ്റുന്നു. അസ്വസ്ഥതയോടെ കരയുമ്പോൾ നാപ്കിൻ നനഞ്ഞിട്ടുണ്ടോ എന്ന് അമ്മമാർ നോക്കുന്നത് നല്ലതാണ്. കാരണം ഇത് മാറ്റുന്നതിലൂടെ സ്വിച്ചിട്ട പോലെ കുഞ്ഞ് കരച്ചിൽ നിർത്തുന്നുണ്ട്.

കുഞ്ഞിന് ഉറക്കം ലഭിക്കുന്നില്ലേ?

കുഞ്ഞിന് ഉറക്കം ലഭിക്കുന്നില്ലേ?

കുഞ്ഞിന് ശരിയായ രീതിയിൽ ഉറക്കം ലഭിക്കുന്നില്ലെങ്കിൽ അത് പലപ്പോഴും കുഞ്ഞിന്റെ കരച്ചിലിന് കാരണമാകുന്നുണ്ട്. ബഹളം കാരണം, അല്ലെങ്കിൽ മറ്റ് അസ്വസ്ഥതകൾ കാരണം കുഞ്ഞിന് ഉറക്കം ലഭിക്കുന്നില്ലെങ്കിൽ അത് പലപ്പോഴും കുഞ്ഞിനെ കരച്ചിലിലേക്ക് നയിക്കുന്നുണ്ട്. കുഞ്ഞ് ഉറങ്ങുന്നത് നല്ല നിലക്കാണെങ്കിൽ അത് കുഞ്ഞിന്റെ കരച്ചില്‍ ഇല്ലാതാക്കുന്നതിനും സുഖമായി ഉറങ്ങുന്നതിനും സഹായിക്കുന്നുണ്ട്. കുഞ്ഞ് കോട്ടുവായിടുമ്പോൾ തന്നെ ഉറക്കാൻ ശ്രമിക്കുക.

 കുഞ്ഞിനെ എടുക്കുന്നതിന് വേണ്ടി

കുഞ്ഞിനെ എടുക്കുന്നതിന് വേണ്ടി

പലപ്പോഴും കുഞ്ഞിനെ എടുക്കുന്നതിന് വേണ്ടി അമ്മമാർ തയ്യാറാവാത്ത അവസ്ഥ വരുമ്പോൾ അത് പലപ്പോഴും കുഞ്ഞിനെ കരച്ചിലിലേക്ക് നയിക്കുന്നുണ്ട്. ഇതും അമ്മമാർ മനസ്സിലാക്കി കുഞ്ഞിനെ എടുത്താൻ ആ കരച്ചിൽ അവിടെ നില്‍ക്കുന്നു. ഇതെല്ലാം കുഞ്ഞിന്റെ ആരോഗ്യകരമായ മാനസികാവസ്ഥക്കും സഹായിക്കുന്നുണ്ട്. തൊട്ടിലിൽ കിടത്തുന്നതും പലപ്പോഴും കുഞ്ഞിന്റെ കരച്ചിലിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അമ്മമാർ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

 എന്തെങ്കിലും രോഗങ്ങള്‍

എന്തെങ്കിലും രോഗങ്ങള്‍

എന്തെങ്കിലും തരത്തിലുള്ള രോഗങ്ങൾ നിങ്ങളിൽ ഉണ്ടെങ്കിലും ഈ പ്രതിസന്ധി കുഞ്ഞ് പ്രകടിപ്പിക്കാറുണ്ട്. അത് പലപ്പോഴും കുഞ്ഞിന്റെ കരച്ചിലിന് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. അതുകൊണ്ട് എല്ലാ കാരണങ്ങളും അമ്മമാർ നല്ലതു പോലെ ശ്രദ്ധിക്കേണ്ടതാണ്. ഇല്ലെങ്കിൽ കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ കഴിയും എന്ന് പ്രതീക്ഷിക്കേണ്ടതില്ല.

Read more about: baby കുഞ്ഞ്
English summary

special Reasons Why Your Baby Is Crying

Here int his article we explain some of the reasons why your baby is crying. Read on.
Story first published: Monday, September 16, 2019, 18:32 [IST]
X
Desktop Bottom Promotion