For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ക്ക് മൂക്കടപ്പ് നിസ്സാരപ്രശ്‌നമല്ല: അപകടവും കാരണവും പരിഹാരവും

|

കുഞ്ഞിന്റെ മൂക്കടപ്പ് നിസ്സാരമാക്കി തള്ളിക്കളയേണ്ട ഒന്നല്ല. പലപ്പോഴും അപകടകരമായ അവസ്ഥയാണ് ഇത് കുഞ്ഞിനുണ്ടാക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒരു പ്രായം വരെ കുഞ്ഞിനെ ബാധിച്ച് കൊണ്ടിരിക്കും. ഇതില്‍ ഏറ്റവും കോമണ്‍ ആയി കാണപ്പെടുന്നതാണ് കുഞ്ഞിന്റെ മൂക്കടപ്പ. പല കാരണങ്ങള്‍ കൊണ്ടും കുഞ്ഞിന് ഈ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കുന്നത് പോലെ തന്നെ കുഞ്ഞിന്റെ കാര്യത്തിലും ശ്രദ്ധിക്കണം.

കുട്ടികളുടെ ആരോഗ്യകാര്യമായത് കൊണ്ട് തന്നെ അമ്മമാര്‍ പലപ്പോഴും അല്‍പം ആധി പിടിക്കുന്നു. എന്നാല്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ചില സീസണല്‍ രോഗങ്ങള്‍ കുഞ്ഞുങ്ങളെ ബാധിക്കുന്നു. എല്ലാ അവസ്ഥയിലും നാം അറിഞ്ഞിരിക്കേണ്ടതും പ്രതിരോധിക്കേണ്ടതും ഇത്തരം രോഗങ്ങളെ തന്നെയാണ്.

Nasal congestion In Babies

കുട്ടികള്‍, പ്രത്യേകിച്ച് ശിശുക്കള്‍, ജലദോഷം, ചുമ, പനി എന്നിവ കൂടുതലായി അനുഭവിക്കുന്നു. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍, ഇത് മൂക്കിലെ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. വളരെയധികം ഈര്‍പ്പം മൂക്കില്‍ ഉണ്ടാവുമ്പോള്‍ മൂക്കിലെ ടിഷ്യൂകളും രക്തക്കുഴലുകളും വീര്‍ക്കുകയും ഈ അവസ്ഥയില്‍ മൂക്കില്‍ അസ്വസ്ഥതകള്‍ ആരംഭിക്കുകയും ചെയ്യുന്നു. ഇതിന്റെ പ്രധാന കാരണം കുഞ്ഞുങ്ങളില്‍ നാസാദ്വാരം വളരെ ചെറുതായിരിക്കും എന്നതാണ്. ഇത് നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കുട്ടികളില്‍ വായുവിന്റെ അതി സമ്മര്‍ദ്ദം, മുലപ്പാല്‍, കഫം എന്നിവ വരെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു

കാരണങ്ങള്‍ എന്തെല്ലാം?

കാരണങ്ങള്‍ എന്തെല്ലാം?

നിങ്ങളുടെ കുഞ്ഞിന്റെ മൂക്കിലെ അസ്വസ്ഥതയുടെ കാരണങ്ങള്‍ എന്തൊക്കെയെന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഇതിന് നിരവധി കാരണങ്ങള്‍ ഉണ്ട്. വായുമലിനീകരണം ഒരു പ്രധാന കാരമാണ് ഇത് കൂടാതെ പുക, വൈറസുകളുമായുള്ള സമ്പര്‍ക്കം, മലിനീകരണം, മറ്റ് പ്രകോപനങ്ങള്‍ എന്നിവയെല്ലാം ശ്രദ്ധിക്കണം. ഇതെല്ലാം അപകടമുണ്ടാക്കുന്നത് തന്നെയാണ്. ഇതെല്ലാം കുഞ്ഞിന്റെ നെഞ്ച് വരെ സ്തംഭിച്ച് പോവുന്നതിന് കാരണമാകാം. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശരീരം മൂക്കില്‍ കൂടുതല്‍ മ്യൂക്കസ് ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും കഠിനമായ കാലാവസ്ഥാ മാറ്റങ്ങളും അസ്വസ്ഥതകളും കൂടുതല്‍ പ്രശ്‌നത്തിലേക്ക് കുഞ്ഞിനെ എത്തിച്ചേക്കാം. മൂക്കടപ്പ് പോലുള്ള പ്രശ്‌നങ്ങളില്‍ പെടുന്ന കുഞ്ഞിന് ശ്വാസോച്ഛ്വാസത്തിന് പോലും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു. എന്നാല്‍ ചില ലക്ഷണങ്ങള്‍ കുഞ്ഞ് പ്രകടിപ്പിക്കുന്നുണ്ട്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

കുഞ്ഞിന് മൂക്കടപ്പ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. അതില്‍ ചിലത് നമുക്ക് നോക്കാം. ശ്വാസമെടുക്കുമ്പോഴും പുറത്തേക്ക് വിടുമ്പോഴും ശബ്ദമുണ്ടാവുന്നത്, കുഞ്ഞ് ഉറക്കത്തിലുള്ളപ്പോള്‍ കൂര്‍ക്കം വലി, മൂക്ക് അടഞ്ഞിരിക്കുന്നത്, ഭക്ഷണം നല്‍കുമ്പോഴും അത് കഴിക്കുമ്പോഴും ഉണ്ടാവുന്ന ബുദ്ധിമുട്ട്, ചുമ, നിര്‍ത്താതെയുള്ള മൂക്കൊലിപ്പ് എന്നിങ്ങനെയാണ് പ്രധാന ലക്ഷണങ്ങള്‍. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് കൈകാര്യം ചെയ്താല്‍ ഒരു പരിധി വരെ നമുക്ക് രോഗത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങളില്‍ കുഞ്ഞിനെ വലക്കുന്നത് ഇത്തരം കാര്യങ്ങളാണ് എന്നതാണ്.

മൂക്കടപ്പില്‍ നിന്ന് പരിഹാരം

മൂക്കടപ്പില്‍ നിന്ന് പരിഹാരം

കുഞ്ഞിനുണ്ടാവുന്ന ഇത്തരം അസ്വസ്ഥതയില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി കുഞ്ഞിന് ഒന്ന് ചൂടുവെള്ളത്തില്‍ കുളിപ്പിക്കുക. ഇത് നിങ്ങളുടെ കുഞ്ഞിന്റെ മൂക്കടപ്പിനേയും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന അസ്വസ്ഥതകളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിന് കൃത്യസമയം പാലിക്കുക. ഡയപ്പര്‍ നനഞ്ഞതെങ്കില്‍ ഒട്ടും താമസിയാതെ തന്നെ മാറ്റുക. ഉപ്പുവെള്ളം കൊണ്ട് വായ കഴുകുന്നതും ചെറുതായി മൂക്ക് തുടച്ച് കൊടുക്കുന്നതും നല്ലതാണ്. ഹ്യൂമിഡിഫയര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. മൂക്കിന്‍െഫ പാലം, നെറ്റി, കവിള്‍ എന്നീ ഭാഗങ്ങളില്‍ ചെറുതായി മസ്സാജ് ചെയ്യുന്നത് കുഞ്ഞിന് ആശ്വാസം നല്‍കുകയും മൂക്കടപ്പിനെ പരിഹരിക്കുകയും ചെയ്യുന്നു.

മൂക്കടപ്പില്‍ നിന്ന് പരിഹാരം

മൂക്കടപ്പില്‍ നിന്ന് പരിഹാരം

മൂക്കിന്റെ ഭാഗം വൃത്തിയാക്കാന്‍ മൃദുവായ സക്ഷന്‍ ഉപയോഗിക്കുക, പ്രത്യേകിച്ച് കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിന് മുമ്പ് ഇത് ചെയ്യയാവുന്നതാണ്. അത് കൂടാതെ അന്തരീക്ഷ മലിനീകരണം, ഏതെങ്കിലും തരത്തിലുള്ള പുക മലിനീകരണം, അലര്‍ജികള്‍ എന്നിവ ഇല്ലാത്ത സാഹചര്യമാണ് എന്ന് ഉറപ്പാക്കുക. കാരണം ഇത് നിങ്ങളുടെ കുഞ്ഞിന്റെ അവസ്ഥ മോശമാക്കുന്നു. ആവി പിടിക്കുന്നതും ഇത്തരം അസ്വസ്ഥതകള്‍ കുഞ്ഞില്‍ കുറച്ച് ആരോഗ്യമുള്ളതാക്കുന്നതിന് സഹായിക്കുന്നു.

എപ്പോള്‍ ഡോക്ടറെ കാണണം

എപ്പോള്‍ ഡോക്ടറെ കാണണം

ഈ അസ്വസ്ഥതകള്‍ ഒഴിവാക്കുന്നതിന് നാം ശ്രമിച്ചിട്ടും ഇത് വിട്ടുമാറാതെ നില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. കുഞ്ഞിന്റെ മൂക്കടപ്പ് വിട്ടുമാറാതെ നില്‍ക്കുകയോ കൂടൂതല്‍ സമയം അസ്വസ്ഥത ഉണ്ടാക്കുകയോ ചെയ്യുന്ന അവസ്ഥയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കൂടാതെ കുഞ്ഞിന്റെ ശ്വസനസംബന്ധമായ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കണം. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ള ലക്ഷണങ്ങള്‍ കുഞ്ഞിന് ഉണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ദ്രുതഗതിയിലുള്ളതോ അല്ലെങ്കില്‍ കഠിനമായതോ ആയ ശ്വാസോച്ഛ്വാസം ഭക്ഷണം നല്‍കുന്നത് ബുദ്ധിമുട്ടാക്കുന്നു. ഈ അവസ്ഥയില്‍ കുഞ്ഞിനെ ഡോക്ടറുടെ അടുത്തേക്ക് എത്തിക്കേണ്ടതാണ്.

എപ്പോള്‍ ഡോക്ടറെ കാണണം

എപ്പോള്‍ ഡോക്ടറെ കാണണം

ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടും ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ കുഞ്ഞ് ശ്വാസമെടുക്കുമ്പോള്‍ വാരിയെല്ലുകളില്‍ കൂടുതല്‍ സമ്മര്‍ദ്ദവും ഓരോ ശ്വാസമെടുക്കുമ്പോഴും മുറുമുറുപ്പ് ഉണ്ടാവുന്നതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ശ്വാസത്തിന്റെ അഭാവം നിമിത്തം കുഞ്ഞിന്റെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന നീല നിറം, പ്രത്യേകിച്ച് ചുണ്ടുകള്‍ അല്ലെങ്കില്‍ മൂക്കിന് ചുറ്റും ഉണ്ടാവുന്ന നിറം മാറ്റം ശ്രദ്ധിക്കണം. കൂടാതെ കുഞ്ഞ് മൂത്രമൊഴിക്കാതിരിക്കുകയും ഛര്‍ദ്ദിക്കുകയും അതോടൊപ്പം പനി പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ഡോക്ടറെ കാണിക്കുന്നതിന് താമസിക്കേണ്ടതില്ല. എന്തെങ്കിലും അസ്വസ്ഥത കുഞ്ഞിന് തോന്നിയാല്‍ ഉടനെ തന്നേ ഡോക്ടറെ കാണിക്കണം.

ഫലോപിയന്‍ ട്യൂബ് ബ്ലോക്കായാല്‍ ഗര്‍ഭധാരണ സാധ്യത 30-ന് ശേഷം 2%ത്തിലും കുറവ്ഫലോപിയന്‍ ട്യൂബ് ബ്ലോക്കായാല്‍ ഗര്‍ഭധാരണ സാധ്യത 30-ന് ശേഷം 2%ത്തിലും കുറവ്

ഓവുലേഷന്‍ ശേഷം കാത്തിരിപ്പിന്റെ രണ്ടാഴ്ച: പോസിറ്റീവ് ഫലത്തിന് ചെയ്യേണ്ടത്ഓവുലേഷന്‍ ശേഷം കാത്തിരിപ്പിന്റെ രണ്ടാഴ്ച: പോസിറ്റീവ് ഫലത്തിന് ചെയ്യേണ്ടത്

English summary

Nasal congestion In Babies: Causes, Prevention And Treatment In Malayalam

Here in this article we are sharing the causes, prevention and treatment of nasal congestion in babies in malayalam. Take a look.
X
Desktop Bottom Promotion