For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് പുഷ്ടിയ്ക്ക് ഏത്തക്കാകുറുക്ക്‌

കുഞ്ഞിന് പുഷ്ടിയ്ക്ക് ഏത്തക്കാകുറുക്ക്‌

|

കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഉത്കണ്ഠയേറും, അച്ഛനമ്മമാര്‍ക്ക്. ഇവര്‍ക്കെന്തു നല്‍കണം, വിശപ്പു മാറുന്നുണ്ടോ, വളരുമോ തുടങ്ങിയ നൂറായിരം സംശയങ്ങളുണ്ടാകുന്നതു സാധാരണയാണ്.

പല മാതാപിതാക്കളുടേയും പ്രശ്‌നം കുഞ്ഞിന് ശരീരപുഷ്ടിയില്ലാത്തതയും വണ്ണമില്ലാത്തതും തൂക്കമില്ലാത്തതും പെട്ടെന്ന് അസുഖങ്ങള്‍ വരുന്നതുമെല്ലാമാണ്. ആരോഗ്യക്കുറവെന്നു പറയാം. കുഞ്ഞിന് ഒന്നു വണ്ണം വച്ചു കാണാന്‍, പരസ്യങ്ങളില്‍ കാണുന്നതു പോലെ തുടുത്തിരിയ്ക്കുവാന്‍ പല വഴികളും തേടുന്നവരുണ്ട്. പലരും പരസ്യത്തില്‍ കാണുന്ന ഭക്ഷണ വസ്തുക്കള്‍ കുഞ്ഞിനു നല്‍കുന്നവരുമുണ്ട്. ഇത് ആരോഗ്യത്തിനു പകരം പലപ്പോഴും അനാരോഗ്യമാകും നല്‍കുക.

കുഞ്ഞിന് നല്‍കുവാന്‍ സാധിയ്ക്കുന്ന നല്ലൊന്നാന്തരം നാടന്‍ ഭക്ഷണക്കൂട്ടുകളുണ്ട്. കുഞ്ഞിന് പുഷ്ടിയും തടിയും തൂക്കവും നല്‍കുന്ന, ആരോഗ്യം നല്‍കുന്ന ഇത്തരം ഒരു ഭക്ഷണക്കൂട്ടിനെക്കുറിച്ചറിയൂ. ഒരു കുറുക്കാണിത്. തികച്ചും നാടന്‍ കൂട്ടുകള്‍ ചേര്‍ത്തുണ്ടാക്കുന്ന ഒന്ന്. ഒപ്പം ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ കുഞ്ഞുങ്ങള്‍ക്കു നല്‍കുന്ന ഒന്നും.

ഏത്തക്കായ

ഏത്തക്കായ

ഏത്തക്കായയാണ് ഇതിനായി വേണ്ടത്. ഏത്തക്കായ, നാടന്‍ ഏത്തയ്ക്കയെങ്കില്‍ കൂടുതല്‍ നല്ലത്, ഇത് തൊലി കളഞ്ഞ് വെയിലത്തു വച്ചുണക്കി പൊടിയ്ക്കുക. ഇതുപയോഗിച്ചുണ്ടാക്കുന്ന കുറുക്കാണ് കുഞ്ഞിന് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നത്.

ഏത്തപ്പഴവും ഏത്തക്കായയുമെല്ലാം

ഏത്തപ്പഴവും ഏത്തക്കായയുമെല്ലാം

ഏത്തപ്പഴവും ഏത്തക്കായയുമെല്ലാം ധാരാളം പോഷകങ്ങള്‍ നിറഞ്ഞവയാണ്. ഇവ ശരീരത്തിന് തൂക്കവും പുഷ്ടിയും വയ്ക്കാനുള്ള ഏളുപ്പവഴിയാണ്. ധാരാളം പ്രോട്ടീനുകളും കാല്‍സ്യവുമെല്ലാം തന്നെ ഇതില്‍ അടങ്ങിയിട്ടുണ്ട്.

നെയ്യും പാലും ശര്‍ക്കരയും

നെയ്യും പാലും ശര്‍ക്കരയും

ഏത്തയ്ക്കാപ്പൊടിയ്‌ക്കൊപ്പം നെയ്യും പാലും ശര്‍ക്കരയും ഇതില്‍ ചേര്‍ക്കുന്നുണ്ട്. ശര്‍ക്കരയ്ക്കു പകരം ചക്കരയായാലും മതി. അയേണ്‍ സമ്പുഷ്ടമാണിത്. പാലിലും ധാരാളം പോഷകങ്ങള്‍ ഉണ്ട്. പ്രോട്ടീനും കാല്‍സ്യവുമെല്ലാം അടങ്ങിയ ഇത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് ഏറെ അത്യാവശ്യവുമാണ്. ഇതുപോലെ തന്നെയാണ് നെയ്യും. കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കും നല്‍കാവുന്ന മികച്ചൊരു ഭക്ഷണ വസ്തുവാണിത്. കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിനും കുഞ്ഞുങ്ങള്‍ക്കു രോഗങ്ങള്‍ വരുന്നതു തടയാനുമെല്ലാം ഏറെ ഗുണകരമാണ് നെയ്യ്.

കുട്ടിയ്ക്കു വണ്ണം വയ്ക്കാന്‍ ഏത്തയ്ക്കാ കുറുക്ക്

ഏത്തയ്ക്കാപ്പൊടിയില്‍ പാലും ശര്‍ക്കരയോ ചക്കരയോ ചേര്‍ത്തു കുറുക്കുക. അല്ലെങ്കില്‍ പൊടിയില്‍ ശര്‍ക്കരവെള്ളം ചേര്‍ത്തു കുറുക്കി പിന്നീടു പാല്‍ ചേര്‍ത്താലും മതി. തിളപ്പിച്ച പാല്‍ വേണം, ഇങ്ങനെ ചേര്‍ക്കുവാന്‍. ഇതല്ലെങ്കില്‍ ഒരുമിച്ചു കുറുക്കുകയുമാകാം.

നേന്ത്രക്കായ

നേന്ത്രക്കായ

ഇതിനായി നേന്ത്രക്കായ ഉണക്കി പൊടിച്ച് ഇത് അരിച്ചെടുത്തുള്ള നേര്‍മയായ പൊടി വേണം, ഉപയോഗിയ്ക്കുവാന്‍. കുറുക്ക് പാലും ശര്‍ക്കരയും ചേര്‍ത്തു തയ്യാറാക്കിയ ശേഷം വാങ്ങി വച്ചാണ് നെയ്യു ചേര്‍ത്തിളക്കേണ്ടത്. ഈ കുറക്ക് ദിവസത്തില്‍ ഒന്നോ രണ്ടോ തവണ കുട്ടികള്‍ക്കു നല്‍കാം.

ആറു മാസം പ്രായത്തിനു മേലുള്ള കുഞ്ഞുങ്ങള്‍ക്ക്

ആറു മാസം പ്രായത്തിനു മേലുള്ള കുഞ്ഞുങ്ങള്‍ക്ക്

ആറു മാസം പ്രായത്തിനു മേലുള്ള കുഞ്ഞുങ്ങള്‍ക്ക് ഈ നേന്ത്രക്കാ കുറക്കു നല്‍കാം. എത്ര വയസുള്ള കുട്ടികള്‍ക്കും ഇതു നല്‍കാവുന്നതാണ്. കുട്ടികള്‍ക്കു ശരീര പുഷ്ടിയും തൂക്കവും മാത്രമല്ല, പ്രതിരോധ ശേഷി നല്‍കുന്ന ഒന്നു കൂടിയാണിത്.

നെയ്യ്

നെയ്യ്

കുഞ്ഞുങ്ങളുടെ എല്ലിന്റെ വളര്‍ച്ചയ്ക്കു സഹായിക്കുന്ന പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. കായയും പാലുമെല്ലാം കാല്‍സ്യം സമ്പുഷ്ടമാണ്. ഹീമോഗ്ലോബിന്‍ അടങ്ങിയ കുറുക്കാണിത്. കുട്ടികളില്‍ രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും. വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് നെയ്യ്. നേന്ത്രക്കാപൊടി നല്‍കുമ്പോള്‍ കുഞ്ഞുങ്ങളുടെ വയറ് ഉറയ്ക്കാന്‍, ശോധനയ്ക്കു പ്രശ്‌നമുണ്ടാകാന്‍ വഴിയുണ്ട്. ഇതിനായി കൂടിയാണ് നെയ്യു ചേര്‍ക്കുന്നത്. കുടല്‍ ആരോഗ്യത്തിന് ഉത്തമമാണ് നെയ്യ്. ഇത് കുഞ്ഞുങ്ങള്‍ക്കു കുട്ടികള്‍ക്കുമെല്ലാം നല്ല ശോധന നല്‍കുന്ന ഒന്നാണ്.

ഏതു ഭക്ഷണ വസ്തു നല്‍കുമ്പോഴും, പഴുത്ത ഏത്തപ്പഴം കുഞ്ഞിനു നല്‍കുമ്പോഴും ഉരുളക്കിഴങ്ങ്, ക്യാരറ്റ് എന്നിവ വേവിച്ചുടച്ചു നല്‍കുമ്പോഴുമെല്ലാം അല്‍പം നെയ്യു ചേര്‍ക്കുന്നത് ഏറെ നല്ലതാണ്. ഇത് മറ്റ് ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം കുഞ്ഞിന് നല്ല ശോധനയ്ക്കു കൂടി സഹായിക്കുന്നു.

English summary

Home Made Kerala Banana Pudding For Healthy Baby

Home Made Kerala Banana Pudding For Healthy Baby, Read more to know about,
X
Desktop Bottom Promotion