Just In
Don't Miss
- Automobiles
അക്വാപ്ലാനിംഗ് / ഹൈഡ്രോ പ്ലാനിംഗ്; മൺസൂൺ കാലത്ത് റോഡിൽ പതിയിരിക്കുന്ന അപകടം!
- Movies
വാതില് തുറന്നപ്പോള് ഒരുത്തനിങ്ങനെ നില്ക്കുകയാണ്! പൃഥ്വിരാജിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് ജയസൂര്യ
- News
നിക്കാഹിന് വരന്റെ സാന്നിധ്യം അനിവാര്യം ആണോ?
- Sports
IND vs ENG: ആധിപത്യം തുടരാന് ഇന്ത്യ, മൂന്നാം ദിനം ലക്ഷ്യം ലീഡ്, പേസര്മാരില് പ്രതീക്ഷ
- Technology
Apple: ഐമാക് മുതൽ ഐപാഡ് വരെ; സ്റ്റീവ് ജോബ്സ് യുഗത്തിലെ ഏറ്റവും മികച്ച ആപ്പിൾ ഗാഡ്ജറ്റുകൾ
- Finance
എല്ലാ ഇളവുകളും നേടാം; ആദായ നികുതി പരമാവധി കുറയ്ക്കാൻ ഇതാ 14 വഴികൾ
- Travel
മഴക്കാല യാത്രകളില് ഈ അണക്കെട്ടുകളെയും ഉള്പ്പെടുത്താം
നവജാതശിശുക്കളില് കണ്ണില് നിന്ന് ഡിസ്ചാര്ജോ: കാരണവും പരിഹാരവും
പലപ്പോഴും ചില നവജാത ശിശുക്കളില് കണ്ണില് നിന്ന് ഡിസ്ചാര്ജ് വരുന്നത് പല മാതാപിതാക്കളും ശ്രദ്ധിച്ചിട്ടുണ്ടാവും. എന്നാല് ഈ ഇവസ്ഥയില് അതിന് പരിഹാരം കാണുന്നതിന് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. പലപ്പോഴും ടിയര് ഡക്റ്റ് എന്നറിയപ്പെടുന്ന നാളോളാക്രിമല് ഡക്റ്റ് അടഞ്ഞതോ അല്ലെങ്കില് വികസിക്കാത്തതോ ആയിരിക്കാം കുട്ടികളില് ഉണ്ടാവുന്ന ഇത്തരം അവസ്ഥകള്ക്ക് കാരണം. എന്നാല് ഇത് സാധാരണ അവസ്ഥയില് മാസങ്ങള് കൊണ്ട് പരിഹരിക്കപ്പെടുന്നതാണ്. ഗുരുതരമായ അവസ്ഥകള് ഒന്നും തന്നെ ഇതിന്റെ ഫലമായി ഉണ്ടാവുന്നില്ല.
എന്നാലും ഇത് അസ്വസ്ഥമായി തുടരുന്ന അവസ്ഥയില് നല്ലൊരു ഡോക്ടറെ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ഇത്തരത്തിലുള്ള ഡിസ്ചാര്ജുകള് ബാക്ടീരിയ അണുബാധ മൂലം ഉണ്ടാവുന്നതായിരിക്കും. ഇതില് സങ്കീര്ണതകള് ഇല്ലാതാക്കുന്നതിന് വേണ്ടി ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക. എന്തൊക്കെയാണ് ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള് എന്ന് നമുക്ക് നോക്കാവുന്നതാണ്.

കുട്ടികളില് ഇത് സാധാരണമാണോ?
നവജാത ശിശുക്കളില് ഇത് പലപ്പോഴും സാധാരണമാണ്. കാരണം ഇതിന്റെ ഫലമായി പലപ്പോഴും നവജാത ശിശുക്കളില് പീളയോ അല്ലെങ്കില് ചില ദ്രാവകങ്ങളോ കാണപ്പെടുന്നതാണ്. ഏകദേശം 20% കുഞ്ഞുങ്ങളും ജനിക്കുന്നത് കണ്ണീര് നാളി അടഞ്ഞിട്ടാണെന്ന് പഠനങ്ങള് പറയുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരത്തില് സംഭവിക്കുന്നത്. എന്നാല് ഇത് സാധാരണയായി ആറ് മാസത്തിനുള്ളില് തന്നെ പരിഹരിക്കപ്പെടുന്നുണ്ട്. അതല്ലാതെ മറ്റെന്തെങ്കിലും ലക്ഷണങ്ങള് കാണപ്പെടുന്നുണ്ടെങ്കില് അല്പം ശ്രദ്ധിക്കണം. കുട്ടികളിലെ ഡിസ്ചാര്ജിന്റെ നിറവും അല്പം ശ്രദ്ധിക്കണം. ഇതിനെക്കുറിച്ച് നോക്കാം.

വെളുത്ത നിറത്തിലുള്ള ഡിസ്ചാര്ജ്
കുട്ടികളില് കാണപ്പെടുന്ന വെളുത്ത ഡിസ്ചാര്ജ് സാധാരണമാണ്. കാരണം ഇത് സാധാരണ വളരെ പെട്ടെന്ന് തന്നെ മാറുന്നുണ്ട്.
മഞ്ഞ നിറത്തിലുള്ള ഡിസ്ചാര്ജ്
നിങ്ങളുടെ കുഞ്ഞിന്റെ കണ്ണില് മഞ്ഞ നിറത്തിലുള്ള ഡിസ്ചാര്ജ് ഉണ്ടെങ്കില് അതിന് പിന്നിലെ കാരണം പലപ്പോഴും കണ്ണുനീര് നാളം അടഞ്ഞതോ ഏതെങ്കിലും അണുബാധയോ ആയിരിക്കാം കാരണം. ഇത് കുഞ്ഞിന് കണ്ണില് വേദനയും കണ്ണ് തുറക്കുന്നതിന് ബുദ്ധിമുട്ടും ഉണ്ടാക്കുന്നു.

പച്ച നിറത്തിലുള്ള ഡിസ്ചാര്ജ്
പച്ച നിറത്തിലുള്ള ഡിസ്ചാര്ജ് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് കണ്ണില് അണുബാധയുണ്ടാവുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. ഇത് വേഗം തിരിച്ചറിഞ്ഞ് പെട്ടെന്ന് പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ഗുരുതരമായ അവസ്ഥകളിലേക്ക് കുഞ്ഞിനെ എത്തിക്കുന്നു.

കാരണങ്ങള് എന്തൊക്കെയാണ്?
കുഞ്ഞിലുണ്ടാവുന്ന ഇത്തരം ഡിസ്ചാര്ജിന്റെ കാരണങ്ങള് എന്തൊക്കെയെന്നതതിനെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ടതാണ്. പ്രധാന കാരണം എന്ന് പറയുന്നത് അടഞ്ഞ കണ്ണുനീര് നാളമാണ്. എന്നാല് ഇത് എപ്പോഴും ഒരു കാരണമായിരിക്കണം എന്നില്ല. പല വിധത്തിലുള്ള അണുബാധ പലപ്പോഴും ഇത്തരം വെല്ലുവിളികള്ക്ക് കാരണമാകുന്നു.

നാസോളാക്രിമല് നാളിയിലെ തടസ്സം
നവജാതശിശുക്കളില് കണ്ണ് ഡിസ്ചാര്ജിന്റെ ഏറ്റവും സാധാരണമായ കാരണമായി കണക്കാക്കുന്ന ഒന്നാണ് ഇത്. പലപ്പോഴും നാസികാദ്വാരങ്ങള്ക്ക് കണ്ണുകളില് നിന്ന് ദ്രാവകം നീക്കം ചെയ്യാന് കഴിയാതെ വരുമ്പോള് സംഭവിക്കുന്ന അവസ്ഥയാണ് ഇത്. ഇതിന് ശിശുരോഗവിദഗ്ധനെ കാണേണ്ടത് അത്യാവശ്യമാണ്. അത് കൂടാതെ കൃത്യമായ മസ്സാജിലൂടെ ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കാന് സാധിക്കുന്നു.

വൈറല് കണ്ജങ്ക്റ്റിവിറ്റിസ് (പിങ്ക് കണ്ണ്)
കണ്ണിന്റെ ഉള്ളില് സംഭവിക്കുന്ന അണുബാധയാണ് ഇത്. ചുവപ്പ് നിറത്തിലാണ് ഇത്തരം അണുബാധ ഉണ്ടാവുന്നത്. ഇത് അണുബാധ മൂലം ഉണ്ടാവുന്ന ഒരു രോഗാവസ്ഥയാണ്. ഇതിനെ ഡോക്ടറെ കാണിച്ച് ഉടനെ തന്നെ പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ചില അലര്ജികളും ഇത്തരം അവസ്ഥയിലേക്ക് എത്തിക്കുന്നു. പൊടി, പുക, അന്തരീക്ഷ മലിനീകരണം എന്നിവയെല്ലാം ഇതിന് കാരണമാകുന്നുണ്ട്.

കണ്ണിനുണ്ടാകുന്ന മുറിവ്
കണ്ണിലുണ്ടാവുന്ന മുറിവ് നിങ്ങളുടെ കുഞ്ഞിന് പല വിധത്തിലുള്ള അസ്വസ്ഥതകള് ഉണ്ടാക്കുന്നു. പലപ്പോഴും ഏതെങ്കിലും വസ്തുക്കള് മൂലമോ അല്ലെങ്കില് കുഞ്ഞില് കണ്ണില് അഴുക്ക് അടിഞ്ഞുകൂടിയോ അതല്ലാതെ കുഞ്ഞിന്റെ കണ്ണുകള്ക്ക് പരിക്കേല്ക്കുകയോ ചെയ്യുമ്പോള് അത് കൂടുതല് അപകടം ഉണ്ടാക്കുന്നു. ഇത് കുഞ്ഞിന്റെ കണ്ണിലെ കണ്ണുനീരി പുറത്ത് വരുന്നതിന് പ്രതിസന്ധി ഉണ്ടാക്കുന്നു. ഇത് അണുബാധ വര്ദ്ധിപ്പിക്കും. എങ്ങനെ പരിഹരിക്കാം നോക്കാം

വീട്ടില് പരിഹാരം
നിങ്ങളുടെ വീട്ടില് തന്നെ കുഞ്ഞിന്റെ ചില പ്രശ്നങ്ങള്ക്ക് പരിഹാരം കാണാന് സാധിക്കുന്നുണ്ട്. ഇതില് കണ്ണുനീര് നാളം അടഞ്ഞ അവസ്ഥയില് എങ്കില് അത് വീട്ടില് തന്നെ ചികിത്സിക്കാം. അതിന് മുന്പ് കണ്ണില് തൊടുന്നതിന് മുമ്പ് സോപ്പും വെള്ളവും ഉപയോഗിച്ച് നിങ്ങളുടെ കൈകള് കഴുകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതിന് ശേഷം അല്പം ചെറിയ ചൂടുവെള്ളത്തില് വൃത്തിയുള്ള തുണി മുക്കി ഈ ഡിസ്ചാര്ജ് തുടച്ചെടുക്കുക. ഡോക്ടറെ കാണുന്നതിനും മടികാണിക്കേണ്ടതില്ല. ഇത് കൂടാതെ പൊടി, കാറ്റ്, തണുത്ത കാലാവസ്ഥ, അല്ലെങ്കില് ശക്തമായ സൂര്യപ്രകാശം എന്നിവയില് നിന്ന് നിങ്ങളുടെ കുഞ്ഞിന്റെ കണ്ണുകളെ സംരക്ഷിക്കണം. ഇത് കൂടാതെ ഇത് ഗുരുതരാവസ്ഥയില് ആണെങ്കില് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.