For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിലെ താരന് കണ്ണടച്ച് തുറക്കും മുന്‍പ് പരിഹാരം

|

കുഞ്ഞിന്‍റെ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് ഓരോ അമ്മമാരും. അതുകൊണ്ട് തന്നെ കുഞ്ഞിനുണ്ടാവുന്ന ചെറിയ അസ്വസ്ഥതകൾ പോലും നിങ്ങളുടെ ഉറക്കം കെടുത്തുന്നവയാണ്. അത് ആരോഗ്യത്തിന്‍റെ കാര്യത്തിലായാലും കുഞ്ഞിന്‍റെ ചർമ്മത്തിന്‍റെ കാര്യത്തിൽ ആയാൽ പോലും വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്ന അമ്മമാരുടെ ഉറക്കം കെടുത്തുന്ന ഒന്നാണ് കുഞ്ഞിലുണ്ടാവുന്ന താരൻ. കുഞ്ഞിന് ഉണ്ടാവുന്ന താരന് പരിഹാരം കാണുന്നതിന് വേണ്ടി അമ്മമാർ നെട്ടോട്ടമോടുന്ന അവസ്ഥയാണ് ഉള്ളത്. എന്നാൽ ഇതെല്ലാം ചെയ്താലും പലപ്പോഴും കുഞ്ഞിൽ നിന്ന് ഈ പ്രതിസന്ധി മാറുകയില്ല.

Most read: കുഞ്ഞിന് 2 വയസ്സോ, ഇനിയുള്ള ഭക്ഷണം ബുദ്ധിശക്തിക്ക്Most read: കുഞ്ഞിന് 2 വയസ്സോ, ഇനിയുള്ള ഭക്ഷണം ബുദ്ധിശക്തിക്ക്

അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. എന്തൊക്കെ കാരണങ്ങൾ കൊണ്ട് കുഞ്ഞിന് താരന്‍ വരുന്നു എന്തൊക്കെ പരിഹാരങ്ങൾ ഉണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. കുഞ്ഞിലുണ്ടാവുന്ന താരൻ പരിഹരിക്കുന്നതിന് വേണ്ടി എന്തൊക്കെ മാർഗ്ഗങ്ങൾ ഉണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ

കുഞ്ഞിലുണ്ടാവുന്ന താരൻറെ ചില ലക്ഷണങ്ങൾ നോക്കാവുന്നതാണ്. സാധാരണ മുതിർന്ന ആളുകളേക്കാൾ പെട്ടെന്ന് ലക്ഷണങ്ങൾ പ്രകടമാവുന്നുണ്ട്. എന്നാൽ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് മുന്‍പ് കുഞ്ഞിൽ കാണുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. തലയില്‍ അസാധാരണമായ ചൊറിച്ചിൽ ആണ് ആദ്യ ലക്ഷണം, കുഞ്ഞിന്‍റെ തലയിൽ മഞ്ഞ നിറത്തിലോ അല്ലെങ്കിൽ ചാര നിറത്തിലോ ചര്‍മ്മം ഇളകിപ്പോവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ചൊറിയുമ്പോൾ തന്നെ ഇത്തരം പാടുകള്‍ താഴേക്ക് വരുന്ന അവസ്ഥയുണ്ടാവും. ഇത് കുഞ്ഞിന്‍റെ പുരികത്തിലും മുഖത്തും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

എന്തൊക്കെ കാരണങ്ങൾ?

എന്തൊക്കെ കാരണങ്ങൾ?

എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് കുഞ്ഞിൽ ഇത്തരത്തിലുള്ള ഒരു അവസ്ഥയുണ്ടാവുന്നത് എന്നുള്ളത് ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം ചെറിയ കുട്ടികളില്‍ ഇത്തരം അവസ്ഥകൾ ഉണ്ടെങ്കിൽ അതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ടാവുന്നുണ്ട്. കുഞ്ഞിന് സ്ഥിരമായി തൊപ്പി വെച്ച് കൊടുക്കുന്നത്, ഇടക്കിടക്ക് ഷാമ്പൂ ഇടുന്നത്, കലാവസ്ഥയിൽ ഉണ്ടാവുന്ന മാറ്റം എന്നിവയെല്ലാം ഇത്തരത്തിൽ കുഞ്ഞില്‍ താരൻ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാരണങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞിലെ താരന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

കുഞ്ഞിന്‍റെ മുടി ചീകുക

കുഞ്ഞിന്‍റെ മുടി ചീകുക

കുഞ്ഞിന്‍റെ മുടി ഇടക്കിടെ ചീകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അൽപം ശ്രദ്ധിക്കണം. കുഞ്ഞിന് ചീകുന്നതിന് പറ്റിയ സോഫ്റ്റ് ആയിട്ടുള്ള ചീപ്പ് ഉപയോഗിച്ച് വേണം മുടി ചീകുന്നതിന്. ഇത് കുഞ്ഞിനെ കുളിപ്പിക്കുന്നതിന് മുൻപ് തന്നെ ചെയ്യേണ്ടതാണ്. ഇതിലൂടെ താരന്‍ മൂലം ഉണ്ടാവുന്ന പൊടികള്‍ പോവുന്നതിന് കാരണമാകുന്നുണ്ട്. കുഞ്ഞിന് ഷാമ്പൂ തേക്കുന്നതിന് മുൻപ് വേണം ഇത് ചെയ്യാൻ എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്.

ബേബി ഷാമ്പൂ

ബേബി ഷാമ്പൂ

ബേബി ഷാമ്പൂ ഉപയോഗിച്ചും ഇതിന് പരിഹാരം കാണാവുന്നതാണ്. എന്നാൽ മെഡിക്കൽ സ്റ്റോറില്‍ കാണുന്ന ബേബി ഷാമ്പൂ വാങ്ങിച്ച് തേക്കാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം കുഞ്ഞിന്‍റെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള ഷാമ്പൂ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. വളരെ വീര്യം കുറഞ്ഞ ഷാമ്പൂ വേണം ഉപയോഗിക്കാൻ എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 മസ്സാജ് ചെയ്യുക

മസ്സാജ് ചെയ്യുക

കുഞ്ഞിന്‍റെ തലയിൽ മസ്സാജ് ചെയ്യുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഇത് രക്തയോട്ടം വർദ്ധിപ്പിക്കുകയും കുഞ്ഞിന്‍റെ താരനെ പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഷാമ്പൂ തേക്കുമ്പോളും നല്ലതുപോലെ തല മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. അതിന് ശേഷം നല്ല തണുത്ത വെള്ളത്തിൽ കുഞ്ഞിന്‍റെ തല കഴുകാൻ ശ്രദ്ധിക്കണം. ഒരു തരത്തിലുള്ള കണ്ടീഷണറുകളും ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികൾ കുഞ്ഞിൽ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കൂ.

 ഇടക്കിടക്ക് ഓയിൽ മസ്സാജ്

ഇടക്കിടക്ക് ഓയിൽ മസ്സാജ്

ഇടക്കിടക്ക് കുഞ്ഞിന്‍റെ തലയിൽ ഓയിൽ മസ്സാജ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. മാത്രമല്ല ഒരിക്കലും കുഞ്ഞിന്‍റെ തല ഡ്രൈ ആവാതിരിക്കുന്നതിനും ശ്രദ്ധിക്കണം. അതുകൊണ്ട് വളരെയധികം പ്രാധാന്യം കുഞ്ഞിന്‍റെ കേശസംരക്ഷണത്തിന് വേണം. എന്നാൽ എണ്ണ തേക്കുമ്പോൾ അത് കുഞ്ഞിന് നീര്‍ക്കെട്ട് പോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കില്ല എന്ന് ഉറപ്പുള്ള എണ്ണകള്‍ വേണം ഉപയോഗിക്കുന്നതിന്. വെളിച്ചെണ്ണ കാച്ചി തേക്കുന്നത് എന്തുകൊണ്ടും താരനെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

English summary

Dandruff In Babies: Symptoms, Causes and Home Remedies

Here in this article we are discussing about the Dandruff in babies symptoms, causes and home remedies. Read on.
Story first published: Wednesday, February 26, 2020, 12:11 [IST]
X
Desktop Bottom Promotion