For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലപ്പാല്‍ നല്‍കുന്ന അമ്മക്ക് കൊറോണയെങ്കില്‍

|

കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏതൊരമ്മയും വളരെയധികം വെ്ല്ലുവിളികള്‍ നേരിടുന്ന അവസ്ഥയാണ് ഇന്നുള്ളത്. കാരണം ലോകത്തെ ദു:ഖത്തിലാഴ്ത്തിയിരിക്കുന്ന കൊറോണവൈറസ് എന്ന ഭീകരന്‍ പ്രായഭേദമന്യേ എല്ലാവരേയും നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ആരോഗ്യ സംരക്ഷണത്തേക്കാളുപരി ഇപ്പോള്‍ ചെറിയ ആരോഗ്യമെങ്കിലും മതി എന്ന് വിചാരിക്കുന്നവരാണ് നമ്മളെല്ലാവരും. ഈ അവസ്ഥയില്‍ നമ്മുടെ കുഞ്ഞിന് വേണ്ടത്ര ആരോഗ്യവും കരുതലും നല്‍കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? മുലപ്പാല്‍ നല്‍കുന്ന അവസ്ഥയില്‍ അമ്മക്ക് കൊറോണ ബാധിച്ചാല്‍ അത് നിങ്ങളുടെ കുഞ്ഞിനെ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

Coronavirus And Breast Feeding

കുഞ്ഞിന്റെ ആരോഗ്യം വളരെയധികം വെല്ലുവിളികളാണ് ഓരോ ദിവസവും ഉണ്ടാക്കുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയം മുതല്‍ തന്നെ മാതാപിതാക്കള്‍ക്ക് COVID-19 ഉണ്ടെങ്കില്‍ അവര്‍ക്ക് മുലയൂട്ടാന്‍ കഴിയുമോ എന്നതുള്‍പ്പെടെ നിരവധി ചോദ്യങ്ങള്‍ പലരുടേയും മനസ്സില്‍ ഉള്ളതാണ്. എന്നാല്‍ ഇത് എങ്ങനെ പടരുന്നു എന്നതിനെക്കുറിച്ചുള്ള ഞങ്ങളുടെ വിവരങ്ങള്‍ ഇപ്പോഴും പരിമിതമാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. കുഞ്ഞിനെ മുലയൂട്ടുന്ന അവസ്ഥയില്‍ എന്തൊക്കെ മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട് എന്നും ഇതെങ്ങനെ കുഞ്ഞിനെ ബാധിക്കുന്നു എന്നുള്ളതും ശ്രദ്ധേയമായ വിഷയങ്ങളാണ്.

Most read: കൊറോണ ഏറ്റവും അപകടകാരിയായി മാറുന്നത് എപ്പോള്‍?Most read: കൊറോണ ഏറ്റവും അപകടകാരിയായി മാറുന്നത് എപ്പോള്‍?

പഠനങ്ങളുടെ അടിസ്ഥാനത്തില്‍

പഠനങ്ങളുടെ അടിസ്ഥാനത്തില്‍

സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വെബ്സൈറ്റ് പ്രകാരം പുതിയ കൊറോണ വൈറസ് ഇതുവരെ മുലപ്പാലില്‍ കണ്ടെത്തിയിട്ടില്ല: ''എന്നിരുന്നാലും COVID-19 ഉള്ള അമ്മമാര്‍ക്ക് മുലയൂട്ടുന്നതിലൂടെ വൈറസ് പകരാന്‍ കഴിയുമോ എന്നുള്ളതിന് ഇന്നും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. എന്നാല്‍ നിങ്ങള്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയോ നിങ്ങള്‍ക്ക് അത് ഉണ്ടെന്ന് സംശയിക്കുകയോ ചെയ്താല്‍പ്പോലും, നിങ്ങളുടെ കുട്ടിയെ മുലയൂട്ടുന്നത് തുടരുന്നത് സുരക്ഷിതമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എങ്കിലും നിങ്ങളില്‍ വളരെയധികം ഗുരുതര ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം.

അമ്മക്കും കുഞ്ഞിനും രോഗബാധ

അമ്മക്കും കുഞ്ഞിനും രോഗബാധ

അമ്മയില്‍ രോഗനിര്‍ണയം നടത്തുമ്പോഴേക്കും കുഞ്ഞിന് വൈറസ് ബാധിച്ചിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അതേ പോലെ തന്നെയാണ് അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് പകരുന്നത്. എന്നാല്‍ അത് മുലപ്പാല്‍ നല്‍കുന്നതിലൂടെ പകരും എന്ന് പറയാന്‍ സാധിക്കില്ല. എങ്കിലും അമ്മയില്‍ നിന്നുള്ള ഡ്രോപ്ലറ്റുകള്‍ വഴി കുഞ്ഞിന് രോഗബാധ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ.് മുലപ്പാല്‍ കൊടുക്കുന്നതിലൂടെ കുഞ്ഞിന് പാല്‍ വഴി രോഗം ബാധിക്കും എന്ന് പറയാന്‍ സാധിക്കില്ല. കാരണം കുഞ്ഞിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഗുണങ്ങള്‍ മുലപ്പാലില്‍ ഉണ്ട് എന്നത് തന്നെയാണ് കാര്യം.

മുലപ്പാലിന്റെ ഗുണങ്ങള്‍

മുലപ്പാലിന്റെ ഗുണങ്ങള്‍

കുഞ്ഞിന് രോഗബാധിതയായ അമ്മ മുലപ്പാല്‍ നല്‍കുന്നതിലൂടെ രോഗബാധക്കുള്ള സാധ്യത കുഞ്ഞില്‍ ഇല്ല. മാത്രമല്ല മുലപ്പാല്‍ മികച്ച പോഷകാഹാരവും വിവിധതരം രോഗപ്രതിരോധ ഘടകങ്ങളും നല്‍കുന്ന ഒന്നാണ് എന്നതാണ് സത്യം. ആന്റിബോഡികള്‍ മാത്രമല്ല, COVID-19 നെതിരായി അവ രൂപം കൊള്ളുന്നത് നേരത്തെയാകാം. ഇത് ഗര്‍ഭകാലത്ത് തന്നെ കുഞ്ഞിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് അത്രയധികം പ്രതിസന്ധികള്‍ മുലപ്പാല്‍ നല്‍കുന്നതിലൂടെ ഉണ്ടാവുന്നില്ല എന്നുള്ളതാണ് സത്യം. എന്നാല്‍ അമ്മ ശ്രദ്ധിക്കാതെ വിടുന്ന അവസ്ഥയില്‍ കുഞ്ഞിന് രോഗം ബാധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

Most read:കൊറോണ തുടക്കം വുഹാനില്‍; നാള്‍വഴികളും വ്യാപനവുംMost read:കൊറോണ തുടക്കം വുഹാനില്‍; നാള്‍വഴികളും വ്യാപനവും

കോവിഡ് പകരുന്നത്

കോവിഡ് പകരുന്നത്

കോവിഡ് എങ്ങനെയാണ് പകരുന്നത് എന്നതിനെക്കുറിച്ച് പലര്‍ക്കു ഇപ്പോഴും കൃത്യമായ ധാരണയില്ല. രോഗബാധിതനായ ഒരാള്‍ ചുമയോ തുമ്മുകയോ ചെയ്യുമ്പോള്‍ പുറപ്പെടുവിക്കുന്ന ശ്വസന തുള്ളികളിലൂടെയാണ് COVID-19 പ്രധാനമായും പകരുന്നത്. അതിനാല്‍ അമ്മമാര്‍ തങ്ങളുടെ കുട്ടിയെ വൈറസില്‍ നിന്ന് സംരക്ഷിക്കാന്‍ നടപടിയെടുക്കണം. കുഞ്ഞിനെ തൊടുന്നതിനുമുമ്പ് കൈകള്‍ നന്നായി കഴുകുക. ഇത് കൂടാതെ ഇത്തരം ഡ്രോപ്ലറ്റുകളില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കാന്‍ മുലപ്പാല്‍ നല്‍കുന്ന സമയത്ത് മാസ്‌ക് ധരിക്കുക. മുലപ്പാല്‍ നല്‍കാന്‍ മാത്രം കുഞ്ഞിന് അടുത്തേക്ക് ചെല്ലുക. അല്ലാത്ത കാര്യത്തിന് മറ്റൊരാളെ നിര്‍ത്തുക.

മറ്റ് മാര്‍ഗ്ഗങ്ങള്‍

മറ്റ് മാര്‍ഗ്ഗങ്ങള്‍

മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ള മറ്റൊരു മാര്‍ഗ്ഗം പാല്‍ കുഞ്ഞിന് നല്‍കുന്നതിന് വേണ്ടി ഒരു ബ്രെസ്റ്റ് പമ്പ് ഉപയോഗിക്കുക. ഇതില്‍ പാല്‍ എടുത്ത ശേഷം രോഗമില്ലാത്ത ഒരു വ്യക്തി കുഞ്ഞിന് ഭക്ഷണം നല്‍കുക എന്നതാണ്. എന്നാല്‍ വീണ്ടും, ഓരോ ഉപയോഗത്തിനും ശേഷം എല്ലാ ഉപകരണങ്ങളും ശരിയായി വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. കാരണം വൈറസിന് കുറച്ച് മണിക്കൂറുകള്‍ മുതല്‍ കുറച്ച് ദിവസങ്ങള്‍ വരെ എവിടെയും ജീവിക്കാന്‍ കഴിയും. അതുകൊണ്ട് കുഞ്ഞിന് പാല്‍ നല്‍കുന്നതിന് മുന്‍പ് പാത്രങ്ങള്‍ എല്ലാം നല്ലതു പോലെ വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നു എന്നുള്ളതാണ്.

English summary

Coronavirus And Breast Feeding

Here in this article we are discussing about the coronavirus disease and breast feeding. Read on.
X
Desktop Bottom Promotion