For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് തുടുത്ത നിറത്തിന് തേങ്ങാപ്പാൽ വെന്ത എണ്ണ

|

കുഞ്ഞിന് ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി അമ്മമാർ പല വിധത്തിലുള്ള മാർഗ്ഗങ്ങൾ തേടുന്നവരാണ് ഓരോ അമ്മമാരും. എന്നാൽ പലപ്പോഴും അമ്മമാരുടെ അശ്രദ്ധ നിങ്ങളുടെ കുഞ്ഞിന്‍റെ ആരോഗ്യത്തിന് വില്ലനായി മാറുന്നുണ്ട്. എന്നാൽ ആരോഗ്യത്തോടൊപ്പം തന്നെ പല വിധത്തിലുള്ള പ്രതിസന്ധികളും കുഞ്ഞിനെ ബാധിക്കുന്നുണ്ട്. ഇതില്‍ തന്നെ കുഞ്ഞിന്റെ ചർമസംരക്ഷണത്തിന്റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കാവുന്നതാണ്.

Most read: മുലപ്പാൽ നിർത്തുന്നത് അമ്മക്ക് ദോഷമോ, കൂടുതലറിയാംMost read: മുലപ്പാൽ നിർത്തുന്നത് അമ്മക്ക് ദോഷമോ, കൂടുതലറിയാം

എന്നാൽ കുഞ്ഞിന്റെ ചർമ്മത്തിന്റെ കാര്യത്തിൽ അൽപം ശ്രദ്ധിച്ചാൽ നമുക്ക് അത് എങ്ങനെ ശ്രദ്ധിക്കണം എന്നുള്ള കാര്യം അറിയുകയില്ല. കുഞ്ഞിന് നിറം വർദ്ധിപ്പിക്കുന്നതിനും വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിനും വേണ്ടി നമുക്ക് തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണ തേപ്പിച്ച് കുഞ്ഞിനെ കുളിപ്പിക്കാവുന്നതാണ്. തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണ തേപ്പിച്ച് കുഞ്ഞിനെ കുളിപ്പിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ കുഞ്ഞിന് ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

ചർമ്മത്തിന് തിളക്കം

ചർമ്മത്തിന് തിളക്കം

സൗന്ദര്യ സംരക്ഷണത്തിന് വേണ്ടിയല്ല കുഞ്ഞിനെ എണ്ണ തേപ്പിച്ച് കുളിപ്പിക്കുന്നത്. ചർമത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. പ്രസവിച്ച ശേഷം അഞ്ച് ദിവസത്തിന് ശേഷം തന്നെ കുഞ്ഞിനെ കുളിപ്പിച്ച് തുടങ്ങാവുന്നതാണ്. ഇതിന് വേണ്ടി തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണ ഉപയോഗിക്കാൻ സാധിക്കുന്നു. ഇത് സ്ഥിരമായി തേപ്പിച്ച് കുളിപ്പിക്കുന്നതിലൂടെ അത് ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

മൃദുവായ ചര്‍മ്മത്തിന്

മൃദുവായ ചര്‍മ്മത്തിന്

കുഞ്ഞിന്റെ ചർമ്മത്തിന് എപ്പോഴും സോഫ്റ്റ്നസ് നിലനിര്‍ത്തുന്നതിന് സാധിക്കുന്നില്ല. അതിന് പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്. കുഞ്ഞിന്‍റെ ചർമ്മം വളരെയധികം സോഫ്റ്റ് ആയതായിരിക്കും. എന്നാൽ തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണ കൂടി തേക്കുന്നതിലൂടെ കുഞ്ഞിന്റെ ചർമ്മം പട്ടു പോലെ മൃദുവായതാകുന്നു. അത്രക്കും പാർശ്വഫലങ്ങൾ ഇല്ലാത്തതാണ് തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണ. ദിവസവും കുഞ്ഞിനെ ഇതിട്ട് തേപ്പിച്ച് കുളിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. നല്ല മൃദുവായ ചർമ്മം ലഭിക്കുന്നതിന് മികച്ചതാണ് ഇത്.

 നിറം ലഭിക്കാന്‍

നിറം ലഭിക്കാന്‍

ഒരു കുഞ്ഞിനെ പ്രസവിച്ച് കഴിഞ്ഞാൽ പലരും നിറത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയും കുഞ്ഞിന് നിറം വർദ്ധിപ്പിക്കുന്നതിനും വേണ്ടി തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്.. നിറം ലഭിക്കുന്നതിന് വേണ്ടി കുഞ്ഞിനെ നമുക്ക് തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണ ഇട്ട് കുളിപ്പിക്കുന്നത് നല്ലതാണ്. ഇത് കുഞ്ഞിന്റെ നിറം വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

അമിത രോമവളർച്ച തടയാൻ

അമിത രോമവളർച്ച തടയാൻ

കുഞ്ഞിന്റെ ശരീരത്തിൽ പലപ്പോഴും അമിത രോമവളർച്ച ഉണ്ടാവുന്നുണ്ട്. ചില കുട്ടികൾക്ക് ചെറുപ്പത്തിൽ തന്നെ ശരീരത്തിൽ വളരെയധികം രോമങ്ങൾ ഉണ്ടാവുന്നു. ഇത് കൊഴിഞ്ഞ് പോവുന്നതിന് വേണ്ടി പല മാർഗ്ഗങ്ങളും അമ്മമാർ തേടാറുണ്ട്. എന്നാൽ ഇത്തരം രോമവളർച്ചക്ക് പരിഹാരം കാണുന്നതിന് നമുക്ക് തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണ തേച്ച് കുളിപ്പിക്കുന്നത് നല്ലതാണ്. ഇത് കുഞ്ഞിലെ അമിത രോമം ഇല്ലാതാക്കി നല്ല ആരോഗ്യമുള്ള ചർമ്മത്തിന് കാരണമാകുന്നുണ്ട്.

വരണ്ട ചർമ്മത്തിന് പരിഹാരം

വരണ്ട ചർമ്മത്തിന് പരിഹാരം

കുഞ്ഞിലുണ്ടാവുന്ന വരണ്ട ചർമ്മം പല വിധത്തിലാണ് അമ്മമാരുടെ ഉറക്കം കെടുത്തുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി മോയ്സ്ചുറൈസർ ഉപയോഗിക്കുന്നവരാണ് പലരും. എന്നാൽ ഇതിന് പകരമായി നമുക്ക് തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മത്തിൽ പല വിധത്തിലുള്ള ഗുണങ്ങൾ നൽകി ചർമ്മത്തിലെ വരൾച്ചയെ ഇല്ലാതാക്കുന്നു.

 ചർമ്മത്തിലെ അണുബാധകള്‍

ചർമ്മത്തിലെ അണുബാധകള്‍

കുഞ്ഞിന് രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും അതുകൊണ്ട് തന്നെ രോഗങ്ങൾ പലപ്പോഴും ഇവരെ പെട്ടെന്ന് പിടികൂടുന്നു. ചർമ്മത്തിലെ അണുബാധ വളരെയധികം ബാധിക്കുന്നുണ്ട് കുഞ്ഞുങ്ങളെ. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണ. ഇത് ചർമ്മത്തിലെ പല അസ്വസ്ഥതകളും കുഞ്ഞിൻറെ മാറ്റുന്നു. ചർമ്മം നല്ല ക്ലിയറാവുന്നതിനും സഹായിക്കുന്നു.

English summary

boiled coconut milk for baby skin care

Here in this article we are discussing about the boiled coconut milk for baby skin care. Read on.
Story first published: Saturday, October 19, 2019, 20:57 [IST]
X
Desktop Bottom Promotion