Just In
Don't Miss
- Finance
2019 -2020 ല്‍ ടൂറിസത്തിലൂടെ കേരളത്തിന് ലഭിച്ച വരുമാനം 45010.69 കോടി, നിർണായകമായി 3 നയങ്ങൾ
- News
കര്‍ഷക സമരക്കാരെ പിന്തുണയ്ക്കുന്നവരും തീവ്രവാദികളെന്ന് കങ്കണ റണാവത്ത്; കരാര്‍ പിന്‍വലിച്ചവരെ കുറിച്ചും
- Sports
അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവിലെ മികച്ച അഞ്ച് പരിശീലകര്‍ ആരൊക്കെ? രവി ശാസ്ത്രി ഒന്നാമന്
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- Movies
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കുഞ്ഞുങ്ങള്‍ക്ക് ഒലിവ് ഓയില്‍ ഉത്തമമോ ?
ചര്‍മ്മസംരക്ഷണ ഗുണങ്ങള്‍ ഏറെയുള്ളതിനാല്‍ ഒലീവ് ഓയില്‍ ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. ചര്‍മ്മത്തിനും മുടിക്കും ആരോഗ്യത്തിനും ഒലിവ് ഓയില്‍ ധാരാളം ഗുണങ്ങള്‍ നല്കുന്നു. ഒലിവ് ഓയില്‍ കഴിക്കുകയും അതുപോലെ ചര്‍മ്മത്തിലും മുടിയിലും പ്രയോഗിക്കുകയും ചെയ്യാം. എല്ലാ വിധത്തിലും അത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ചര്‍മസംരക്ഷണത്തിന് ഒലീവ് ഓയില്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ ഗുണം പലവിധത്തില്‍ നമുക്ക് ലഭിക്കുന്നു.
Most read: കുട്ടികളെ പൊണ്ണത്തടിയന്‍മാരാക്കരുതേ..
ഒലിവ് ഓയിലിന്റെ ഗുണം നമ്മുടെ കുഞ്ഞുങ്ങള്‍ക്കും നല്ലതാണെന്ന് മിക്കവരും സമ്മതിക്കുന്നതാണ്. എന്നാല്‍ എല്ലാ സാഹചര്യങ്ങളിലും ഇത് അങ്ങനെ തന്നെയാണോ? ചര്‍മ്മവും മുടിയും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് മുതിര്‍ന്നവരും കുഞ്ഞുങ്ങളും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. ഒലിവ് ഓയില്‍ കുഞ്ഞുങ്ങള്‍ക്ക് ഏതൊക്കെ വിധത്തില്‍ ഉത്തമമാണെന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

ഒലിവ് ഓയില്‍ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമാണോ?
നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ശൈശവം ജീവിതത്തിന്റെ ആര്‍ദ്രമായ ഘട്ടമാണ്. കുഞ്ഞുങ്ങളുടെ ചര്‍മ്മം അങ്ങേയറ്റം ലോലവും സെന്‍സിറ്റീവുമാണ്. അവരുടെ ആരോഗ്യത്തിന്റെ എല്ലാ വശങ്ങളിലും നമ്മുടെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ചര്‍മ്മസംരക്ഷണത്തിനായി മസാജ് ഓയിലുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ അവ ചിലപ്പോള്‍ കുഞ്ഞുങ്ങളില്‍ അലര്‍ജിക്ക് കാരണമാകുമെന്ന് ഓര്‍മ്മിക്കേണ്ടതാണ്.

ഒലിവ് ഓയില്‍ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമാണോ?
എന്നാല്‍ ഒലിവ് ഓയില്‍ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായ ചര്‍മ്മസംരക്ഷണ ഉപാധിയാണ്. എങ്കിലും നിങ്ങളുടെ കുഞ്ഞിന്റെ ഹൈപ്പര്‍ സെന്‍സിറ്റീവ് അല്ലെങ്കില്‍ ഈ എണ്ണയോട് അലര്‍ജി പ്രകടമാക്കാനും സാധ്യതയുണ്ട്. അതിനാല്‍ നിങ്ങളുടെ കുഞ്ഞിന് ഒലിവ് ഓയില്‍ ഉപയോഗിക്കുന്നതിനു മുമ്പ് ഇവയുടെ ഗുണങ്ങളും പാര്‍ശ്വഫലങ്ങളും പരിശോധിക്കേണ്ടതുണ്ട്.

ഒലിവ് ഓയിലിന്റെ പോഷകമൂല്യം
ഒലിവ് ഓയിലില്‍ ആന്റിഓക്സിഡന്റുകളും ഫിനോളിക് സംയുക്തങ്ങളും കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചര്‍മ്മത്തിന് ഫലപ്രദമാണ്. വിറ്റാമിന്‍ ഇ, കെ എന്നിവയും ധാരാളം ആരോഗ്യകരമായ ഫാറ്റി ആസിഡുകളും ഒലിവ് ഓയിലില്‍ കാണപ്പെടുന്നു. ഓരോ 100 ഗ്രാം ഒലിവ് ഓയിലിലും നിങ്ങള്‍ക്ക് ലഭിക്കുന്ന പോഷകങ്ങള്‍ നോക്കാം:

ഒലിവ് ഓയിലിന്റെ പോഷകമൂല്യം
ഒരുദിവസം വേണ്ട വിറ്റാമിന്‍ ഇ യുടെ 72%
ഒരുദിവസം വേണ്ട വിറ്റാമിന്‍ കെ യുടെ 75%
ഒമേഗ 6 ന്റെ 7%
ഒമേഗ 3 ന്റെ 76%
മോണോസാചുറേറ്റഡ് കൊഴുപ്പിന്റെ 73%
പൂരിത കൊഴുപ്പിന്റെ 8%

ബേബി മസാജിനായി ഒലിവ് ഓയില്‍
ലോകമെമ്പാടുമുള്ള ധാരാളം ആളുകള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കായി ഒലിവ് ഓയില്‍ ഉപയോഗിക്കുന്നു. ഇത് അവരുടെ വിശ്രമത്തിന് സഹായിക്കുകയും സമ്മര്‍ദ്ദം നിയന്ത്രിക്കുന്ന ഹോര്‍മോണുകളില്‍ സ്വാധീനം ചെലുത്തുകയും അതിലൂടെ കരച്ചില് കുറയ്ക്കുകയും ചെയ്യുന്നു. ഒലിവ് ഓയിലില്‍ കൂടിയ തോതില്‍ അടങ്ങിയ ഒലിയിക് ആസിഡ് കുഞ്ഞിന്റെ ചര്‍മ്മത്തിലെ ചില പാളികളുടെ പ്രവേശനക്ഷമത വര്‍ദ്ധിപ്പിക്കുന്നു.

ബേബി മസാജിനായി ഒലിവ് ഓയില്‍
നിങ്ങളുടെ കുഞ്ഞിന്റെ ചര്‍മ്മത്തിന്റെ അവസ്ഥയെ ആശ്രയിച്ചിരിക്കും ഒലിവ് ഓയിലിന്റെ സുരക്ഷാവശങ്ങള്‍. നിങ്ങളുടെ കുഞ്ഞിന്റെ ചര്‍മ്മം കൂടുതല്‍ മൃദുലമാണെങ്കില് ഒലിവ് ഓയിലും വെള്ളവും എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയും. സാധാരണയായി ശിശു ചര്‍മ്മത്തില്‍ ഒലിവ് ഓയില്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പാര്‍ശ്വഫലങ്ങളോ അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല.

ചര്‍മ്മപ്രശ്നങ്ങളില്‍ ഒലിവ് ഓയില്‍
ആരോഗ്യകരമായ ചര്‍മ്മത്തില്‍ ഒലിവ് ഓയില്‍ സുരക്ഷിതമായി ഉപയോഗിക്കാം. പക്ഷേ, നിങ്ങളുടെ കുഞ്ഞിന്റെ ചര്‍മ്മത്തിന് എന്തെങ്കിലും വിധത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഉദാഹരണത്തിന്, നിങ്ങളുടെ കുഞ്ഞിന് എക്സിമ ഉണ്ടെങ്കില്‍ ഒലിവ് ഓയില്‍ ഉപയോഗിക്കുന്നത് പ്രശ്നം കൂടുതല്‍ വഷളാക്കും.

ചര്‍മ്മപ്രശ്നങ്ങളില്‍ ഒലിവ് ഓയില്‍
കാരണം ഇതിലെ ഒലിക് ആസിഡ് നിങ്ങളുടെ കുഞ്ഞിന്റെ ചര്‍മ്മത്തിന്റെ ഈര്‍പ്പം കുറയ്ക്കും. അത്തരമൊരു സാഹചര്യത്തില്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് നല്ലതാണ്. കുഞ്ഞുങ്ങളുടെ സെന്‍സിറ്റീവ് ചര്‍മ്മത്തിന് ലിനോലെയിക് ആസിഡ് കൂടുതലുള്ള ബേബി മിനറല്‍ ഓയിലുകള്‍ അല്ലെങ്കില്‍ സസ്യ എണ്ണകള്‍ മികച്ചതാണ്.

ബേബി ഡയറ്റില്‍ ഒലിവ് ഓയില്‍
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍, വിറ്റാമിന്‍ എ, സി, ഡി, ഇ, കെ, ബി വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ പോഷകമൂല്യം ലഭിക്കുന്നതിനാല്‍ ഒലിവ് ഓയില്‍ പാചകത്തിന് ഉത്തമമാണ്. ആറു മാസം കഴിഞ്ഞ് മാത്രമേ കുഞ്ഞിന്റെ ഭക്ഷണത്തില്‍ ഒലിവ് ഓയില്‍ ഉപയോഗിക്കാവൂ. കൂടാതെ, ബേബി ഫുഡ് പാചകത്തില്‍ ഒലിവ് ഓയില്‍ ഉപയോഗിക്കുമ്പോള്‍ അധിക ഒലിവ് ഓയില്‍ പറ്റിനില്‍ക്കുന്നത് നല്ലതാണ്. കാരണം ഓയിലിന്റെ ഏറ്റവും ശുദ്ധമായ രൂപമായതിനാല്‍ ഒലിവില്‍ കൂടുതല്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

ബേബി ഡയറ്റില്‍ ഒലിവ് ഓയില്‍
ഒലിവ് ഓയിലിലുള്ള ഒലിയിക് ആസിഡ് നിങ്ങളുടെ കുട്ടിയുടെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നു. ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും ഇതിലുണ്ട്. ഇത് ആസ്ത്മയുടെ തീവ്രത തടയാനും കുറയ്ക്കാനും സഹായിക്കുന്നു. എങ്കിലും ഒലിവ് ഓയില്‍ അമിതമായി ഉപയോഗിക്കുന്നത് വയറിളക്കത്തിന് കാരണമാകും. അതിനാല്‍ മിതമായ തോതില്‍ മാത്രം ഇത് നല്‍കുക.

കുഞ്ഞിന്റെ മുടിക്ക് ഒലിവ് ഓയില്‍
ഒലിവ് ഓയില്‍ നിങ്ങളുടെ കുഞ്ഞിന്റെ മുടി ശക്തിപ്പെടുത്താനും മുടിയെ മയപ്പെടുത്താനും ഉപയോഗിക്കാം. ജനനത്തിനു തൊട്ടുപിന്നാലെ കുഞ്ഞിന്റെ തലയിലെ വരണ്ട പുറംതൊലി ചര്‍മ്മത്തിന്റെ ഒരു പാളിയില്‍ രൂപം കൊള്ളുന്ന താരന്റെ രൂപമാണ്. കഠിനമായ അവസ്ഥകളില്‍ തലയോട്ടിയില്‍ എണ്ണമയമുള്ള മഞ്ഞ പാടുകള്‍ ഉണ്ടാകാന്‍ ഇടയാക്കും.

കുഞ്ഞിന്റെ മുടിക്ക് ഒലിവ് ഓയില്‍
ഈ അവസ്ഥ ഒഴിവാക്കാന്‍ ഒലിവ് ഓയില്‍ ഉപയോഗിക്കാം. നിങ്ങള്‍ ചെയ്യേണ്ടത് തലയില്‍ ഒലിവ് ഓയില്‍ തേച്ച് മൃദുവായ ബ്രഷ് അല്ലെങ്കില്‍ തുണി ഉപയോഗിച്ച് മസാജ് ചെയ്യുക. 10-15 മിനിറ്റ് ഉണങ്ങാന്‍ അനുവദിക്കുക. ശേഷം ഷാംപൂ ഉപയോഗിച്ച് ചെറുചൂടുവെള്ളത്തില്‍ കഴുകുക. എണ്ണ പൂര്‍ണ്ണമായും നീക്കംചെയ്യാന്‍ തല 2-3 തവണ കഴുകേണ്ടതുണ്ട്.

ഡയപ്പര്‍ ചൊറിച്ചില്‍ തടയാന്‍ ഒലിവ് ഓയില്‍
ഡയപ്പര്‍ ചൊറിച്ചില്‍ കുഞ്ഞുങ്ങള്‍ക്കിടയില്‍ ഒരു സാധാരണ പ്രശ്നമാണ്. എന്നാലിത് അവരില്‍ അസ്വസ്ഥത ഉളവാക്കുന്നതാണ്. ഇത്തരം ചൊറിച്ചില്‍ നേരിടാന്‍ ഒലിവ് ഓയില്‍ സഹായിക്കും. രണ്ട് ടീസ്പൂണ്‍ ഒലിവ് ഓയില്‍ ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ കലര്‍ത്തി മിശ്രിതമാക്കുക. നിങ്ങളുടെ കുട്ടിയുടെ അടിയില്‍ ഈ മിശ്രിതം പുരട്ടുക. ഇത് ചൊറിച്ചിലിന് പരിഹാരം തരുന്നതാണ്.

മലബന്ധത്തിന് ഒലിവ് ഓയില്‍
കുഞ്ഞുങ്ങളില്‍ മലബന്ധം ലഘൂകരിക്കാനോ ശമിപ്പിക്കാനോ ഉള്ള കഴിവ് കൂടി ഒലിവ് ഓയിലിനുണ്ട്. ഒരു പൊടിക്കൈ എന്ന നിലയില്‍ ഘടികാരദിശയില്‍ കുഞ്ഞിന്റെ വയറ്റില്‍ ഊഷ്മള ഒലിവ് ഓയില്‍ പുരട്ടുക. ഇത് ഗ്യാസ്ട്രബിള്‍ തടയുകയും കുഞ്ഞിന് മികച്ച ഉറക്കം ഉറപ്പാക്കുകയും ചെയ്യും. നിങ്ങളുടെ കുഞ്ഞിന്റെ ഭക്ഷണത്തില്‍ ഒലിവ് ഓയില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധത്തെ തടയാന്‍ സഹായിക്കുന്നു. എങ്കിലും കുഞ്ഞുങ്ങളില്‍ മലബന്ധം നേരിടാന്‍ ഡോക്ടറുടെ ഉപദേശം തേടാതിരിക്കരുത്.