For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളൈ ധൈര്യമായി തേപ്പിക്കാം ഈ എണ്ണകള്‍: ചര്‍മ്മത്തിന് ഉത്തമം

|

കുട്ടികളുടെ ആരോഗ്യത്തിന്റെയും ചര്‍മ്മത്തിന്റേയും കാര്യത്തില്‍ വളരെയധികം മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നു. അതുകൊണ്ട് തന്നെ കുഞ്ഞിന് ഉപയോഗിക്കുന്ന എണ്ണ പോലും വളരരെയധികം ശ്രദ്ധിച്ച് വേണം ഉപയോഗിക്കുന്നതിന്. കുഞ്ഞിന്റെ ചര്‍മ്മം വളരെയധികം സെന്‍സിറ്റീവ് ആണ്. എന്നാല്‍ അതിന് പറ്റിയ എണ്ണകള്‍ വേണം ഉപയോഗിക്കുന്നതിന്. അല്ലാത്ത പക്ഷം അത് കുഞ്ഞിന്റെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകളും അലര്‍ജികളും ഉണ്ടാക്കുന്നു. എല്ലാ അവസ്ഥയിലും നാം ശ്രദ്ധിക്കേണ്ടത് കുഞ്ഞിന്റെ ആരോഗ്യം തന്നെയാണ്.

Best Oils For Babies

കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി ഏതൊക്കെ എണ്ണയാണ് ഉപയോഗിക്കേണ്ടത് എന്ന് അറിയാത്തവര്‍ക്ക് വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും കുഞ്ഞിന് ഏതൊക്കെ എണ്ണയാണ് ആരോഗ്യത്തിന് വേണ്ടി ഉപയോഗിക്കേണ്ടത് എന്നും നമുക്ക് നോക്കാവുന്നതാണ്. ഇത് കുഞ്ഞിന്റ ആരോഗ്യത്തിന്റേയും ചര്മ്മത്തിന്റെ ആരോഗ്യത്തിന്റേയും ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഓയില്‍ മസ്സാജ്

ഓയില്‍ മസ്സാജ്

കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതിന് മുന്‍പ് തന്നെ ഓയില്‍ മസ്സാജ് ചെയ്യുന്നതിന് പലരും സമയം കണ്ടെത്താറുണ്ട്. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ഏതൊക്കെ എണ്ണ ഉപയോഗിക്കണം എന്നുള്ളത് പലപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ഇത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണം ചെയ്യുന്നവയാണ്. ഓയില്‍ മസ്സാജ് കുഞ്ഞിന്റെ ചര്‍മ്മം ഹൈഡ്രേറ്റ് ചെയ്യുകയും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. കുഞ്ഞിന്റെ വളര്‍ച്ചക്കും ഇത് സഹായിക്കുന്നു. എന്നാല്‍ ഏതൊക്കെ എണ്ണകളാണ് കുഞ്ഞിന് വേണ്ടി ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. കാരണം ശരിയായ എണ്ണ തിരഞ്ഞെടുക്കുന്നതിന്റെ ആവശ്യകത നിസ്സാരമല്ല എന്നത് തന്നെയാണ് സത്യം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വെളിച്ചെണ്ണ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇത് നിങ്ങളുടെ ചര്‍മ്മത്തെ വരെ മൃദുലവും മിനുസവുമാക്കി മാറ്റുന്നു. അതുപോലെ തന്നെയാണ് കുഞ്ഞുങ്ങളുടെ ചര്‍മ്മവും. കാരണം വെളിച്ചെണ്ണയില്‍ ആന്റിമൈക്രോബയല്‍, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്, ഇത് ചര്‍മ്മത്തെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും വരള്‍ച്ചയെ പ്രതിരോധിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

സൂര്യകാന്തി എണ്ണ

സൂര്യകാന്തി എണ്ണ

സണ്‍ഫ്‌ളവര്‍ ഓയില്‍ നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണം ചെയ്യുന്നു. അതുപോലെ തന്നെയാണ് ഇത് കുട്ടികളിലും നല്‍കുന്നത്. ഇത് തേച്ച് മസ്സാജ് ചെയ്യുന്നതിലൂടെ കുഞ്ഞിന്റെ ആരോഗ്യകരമായ എല്ലിന്റെ വളര്‍ച്ച വര്‍ദ്ധിക്കുന്നു. ഇത് കൂടാതെ സൂര്യകാന്തി എണ്ണയിലെ ആന്റിഓക്സിഡന്റുകള്‍ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.

ആവണക്കെണ്ണ

ആവണക്കെണ്ണ

കുഞ്ഞിന്റെ ചര്‍മ്മം സോഫ്റ്റ് ആവുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നതാണ് ആവണക്കെണ്ണ. ഇത് കുഞ്ഞുങ്ങളിലെ വരണ്ട ചര്‍മ്മത്തിന് ഉത്തമ പ്രതിവിധിയാണ്. ഏത് സമയത്തും ഉപയോഗിക്കാം എന്നതാണ് ആവണക്കെണ്ണയുടെ പ്രത്യേകത. ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ കുട്ടികളില്‍ ഉണ്ടാവുന്നു. അതിനെയെല്ലാം പ്രതിരോധിക്കുന്നതിന് നമുക്ക് ഇനി കുഞ്ഞിന് ആവണക്കെണ്ണ മസ്സാജ് ചെയ്യാവുന്നതാണ്.

എള്ളെണ്ണ

എള്ളെണ്ണ

എള്ളെണ്ണയാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നത്. കാരണം ഇത് ചര്‍മ്മത്തിന് മാത്രമല്ല എല്ലുകളുടെയും പേശികളുടെയും ബലം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. എല്ലാ വിധത്തിലും കുഞ്ഞിന് ശക്തിയും ആരോഗ്യവും പകരുന്നതിന് വേണ്ടി നമുക്ക് ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

കുഞ്ഞിന്റെ ആരോഗ്യത്തിന് ഒലിവ് ഓയില്‍ ഉപയോഗിക്കാം. ഇത് ചര്‍മ്മത്തിലെ പ്രതിസന്ധികളെ ഇല്ലാതാക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കുഞ്ഞിന്റെ ചര്‍മ്മത്തെ സംരക്ഷിക്കുകയും മോയ്‌സ്ചുറൈസ് ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

 ബദാം ഓയില്‍

ബദാം ഓയില്‍

കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് ബദാം ഓയില്‍. ബദാം ഓയില്‍ തിണര്‍പ്പ്, എക്‌സിമ, വ്രണം, വരള്‍ച്ച എന്നിവ തടയാനും രക്തചംക്രമണം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവരെങ്കില്‍ ഇവര്‍ ബദാം ഓയില്‍ കുഞ്ഞിന് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

 അശ്വഗന്ധ തൈലം

അശ്വഗന്ധ തൈലം

അശ്വഗന്ധ നിങ്ങളുടെ ആരോഗ്യത്തിന് എന്ന പോലെ തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. ഇത് കുഞ്ഞിന്റെ പേശികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇത് ശരീരത്തെ പോഷിപ്പിക്കുകയും പേശികളുടെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇത് കുഞ്ഞിനെ വളരെയധികം കാം ആയി ഇരിക്കുന്നതിനും സഹായിക്കുന്നു.

മഞ്ഞളിട്ട എണ്ണ

മഞ്ഞളിട്ട എണ്ണ

മഞ്ഞളിട്ട എണ്ണ കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ്. ഇത് കുഞ്ഞിന് ഉണ്ടാവുന്ന ചൊറിച്ചില്‍, അലര്‍ജി മറ്റ് ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. മഞ്ഞള്‍ എണ്ണയില്‍ ശക്തമായ ആന്റി ഓക്സിഡന്റും ആന്റി മൈക്രോബയല്‍ ഗുണങ്ങളുമുണ്ട്. അത് നിങ്ങളുടെ കുഞ്ഞിന്റെ ചര്‍മ്മത്തെ സംരക്ഷിക്കുകയും ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.

കര്‍പ്പൂരതൈലം

കര്‍പ്പൂരതൈലം

കര്‍പ്പൂരതൈലം കുഞ്ഞിലുണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വേദന ശമിപ്പിക്കാനും ശ്വാസതടസ്സം ഒഴിവാക്കാനും സഹായിക്കുന്നതോടൊപ്പം തന്നെ ആരോഗ്യ സംരക്ഷണത്തിനും കുഞ്ഞിനെ സഹായിക്കുന്നു കര്‍പ്പൂര തൈലം.

ബ്രഹ്മി എണ്ണ

ബ്രഹ്മി എണ്ണ

ഉറക്കമില്ലായ്മ കുഞ്ഞുങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കുഞ്ഞിനെ ബ്രഹ്മി എണ്ണ തേപ്പിക്കാവുന്നതാണ്. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ബുദ്ധി വര്‍ദ്ധിപ്പിക്കുന്നതിനും മസ്തിഷ്‌ക വികസനത്തിനും സഹായിക്കുന്നു. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം കുഞ്ഞിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ബ്രഹ്മി എണ്ണ മികച്ചതാണ്.

നല്ല ഇഞ്ചി-വെളുത്തുള്ളി രസം പ്രസവ ശേഷം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുംനല്ല ഇഞ്ചി-വെളുത്തുള്ളി രസം പ്രസവ ശേഷം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും

ഗര്‍ഭിണികളിലെ കരള്‍ രോഗം നിസ്സാരമല്ല: കാരണങ്ങളും ലക്ഷണങ്ങളുംഗര്‍ഭിണികളിലെ കരള്‍ രോഗം നിസ്സാരമല്ല: കാരണങ്ങളും ലക്ഷണങ്ങളും

English summary

Best Oils For Babies And Their Benefits In Malayalam

Here in this article we are sharing some best oils for babies skin and its benefits in malayalam. Take a look.
Story first published: Monday, August 22, 2022, 14:18 [IST]
X
Desktop Bottom Promotion