For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിനെ കറ്റാര്‍വാഴ തേച്ച് കുളിപ്പിക്കൂ ദിവസവും

|

കുഞ്ഞിന്‍റെ ആരോഗ്യത്തിന് വേണ്ടി പല വിധത്തിലുള്ള മാർഗ്ഗങ്ങൾ തേടുന്നവരാണ് അമ്മമാര്‍. എന്നാൽ പലപ്പോഴും അത് നിങ്ങൾക്ക് സംതൃപ്തി നൽകുന്നതല്ല എന്നുള്ളതാണ് ഏറ്റവും വെല്ലുവിളി ഉയർത്തുന്ന കാര്യം. എന്നാൽ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കി നിങ്ങളുടെ കുഞ്ഞിനുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും വീട്ടിൽ തന്നെ പരിഹാരം കാണാവുന്നതാണ്. ആരോഗ്യത്തിനും ചര്‍മ്മത്തിനും എല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. കുഞ്ഞിന്‍റെ ആരോഗ്യത്തിനുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും ഇനി കറ്റാർ വാഴയിലൂടെ നമുക്ക് പരിഹാരം കാണാവുന്നതാണ്.

കൂടുതൽ വായനക്ക്: ഇവയുടെ സ്ഥിരോപയോഗം ഗർഭധാരണത്തിന് തടസ്സമോ

കറ്റാർ വാഴ മുതിർന്നവരുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന പല പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതോടൊപ്പം തന്നെ കുട്ടികൾക്കുണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. കുഞ്ഞിൻറെ ചർമ്മത്തിലെ പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കറ്റാര്‍വാഴ ഉപയോഗിക്കാവുന്നതാണ്. കറ്റാർവാഴ എങ്ങനെയെല്ലാം നിങ്ങളുടെ കുഞ്ഞിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട് എന്ന് നോക്കാം. ഇത് നിങ്ങളുടെ കുഞ്ഞിന്‍റെ ചർമ്മത്തിന് എന്തൊക്കെ ഗുണങ്ങൾ നൽകുന്നുണ്ട് എന്ന് നോക്കാം.

 കറ്റാര്‍ വാഴ ഉപയോഗിക്കുമ്പോൾ

കറ്റാര്‍ വാഴ ഉപയോഗിക്കുമ്പോൾ

കറ്റാർ വാഴ ജെൽ പുറത്ത് നിന്ന് വാങ്ങി ഉപയോഗിക്കുന്നവര്‍ അതിന്‍റെ ഉപയോഗം ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. എന്നാൽ വീട്ടിൽ നിന്ന് കറ്റാർവാഴ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ കുഞ്ഞിന്‍റെ ചർമ്മത്തിൽ ഉണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയർത്തുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിനും കറ്റാർവാഴക്ക് കഴിവുണ്ട്. എന്തൊക്കെയാണ് കുഞ്ഞിന് കറ്റാര്‍വാഴ നൽകുന്ന ഗുണങ്ങൾ എന്ന് നമുക്ക് നോക്കാം.

ചർമ്മത്തിലെ ചുവന്ന പാടുകൾ

ചർമ്മത്തിലെ ചുവന്ന പാടുകൾ

കുഞ്ഞിന്‍റെ ചർമ്മത്തിൽ പല കാരണങ്ങൾ കൊണ്ടും ചുവന്ന പാടുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ക്രീമും മറ്റും ഉപയോഗിക്കുമ്പോൾ ഈ പ്രശ്നങ്ങൾ വഷളാവുന്നു. എന്നാൽ ചർമ്മത്തിലെ ചുവന്ന പാടുകളെ പൂര്‍ണമായും ഇല്ലാതാക്കി ബേബി എക്സിമ എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് നമുക്ക് കറ്റാർ വാഴ ഉപയോഗിക്കാവുന്നതാണ്. വളരെ കുറഞ്ഞ അളവിൽ മാത്രമേ കുഞ്ഞിന് ഇത് തേക്കാൻ പാടുകയുള്ളൂ. ഇത് കുഞ്ഞിന്‍റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ചർമ്മത്തിലെ ചുവന്ന പാടുകൾക്ക് പരിഹാരം കാണുന്നതിന് കറ്റാർവാഴ വളരെയധികം സഹായിക്കുന്നുണ്ട്.

 അൾട്രാവയലറ്റ് രശ്മികൾ

അൾട്രാവയലറ്റ് രശ്മികൾ

മുതിർന്നവരാണെങ്കിൽ പുറത്ത് പോവുമ്പോൾ സൺസ്ക്രീനും മറ്റും ഉപയോഗിക്കാവുന്നതാണ്. എന്നാൽ കുട്ടികൾക്ക് ഇതൊന്നും ഉപയോഗിക്കാൻ പാടില്ല. അതുകൊണ്ട് തന്നെ കുഞ്ഞിനെ അൾട്രാ വയലറ്റ് രശ്മികൾ പെട്ടെന്ന് പിടികൂടുന്നു. ഇതിന് പരിഹാരം കാണുന്നതിനും കുഞ്ഞിനെ സൂര്യവലയത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും നമുക്ക് കറ്റാര്‍വാഴ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ കുഞ്ഞിന് ഈ പ്രശ്നത്തിൽ നിന്ന് പൂര്‍ണസംരക്ഷണം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം.

ചൊറിച്ചിലിന് പരിഹാരം

ചൊറിച്ചിലിന് പരിഹാരം

കുഞ്ഞിന് പല കാരണങ്ങള്‍ കൊണ്ടും ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി കറ്റാർവാഴ ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ചൊറച്ചിലുണ്ടാക്കുന്ന അസ്വസ്ഥതയെ പൂർണമായും ഇല്ലാതാക്കി നല്ല ചർമ്മത്തിന് സഹായിക്കുന്നുണ്ട്. ഓരോ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ. ഇത് തന്നെ കുഞ്ഞിന്‍റെ ആരോഗ്യത്തിനും വളരെയധികം മികച്ചതാണ് കറ്റാര്‍വാഴ.

 മുറിവുണങ്ങുന്നതിന്

മുറിവുണങ്ങുന്നതിന്

ചർമ്മത്തിലെ മുറിവുണങ്ങുന്നതിന് വേണ്ടി പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. എന്നാല്‍ കുഞ്ഞിലെ ചർമ്മത്തിന്‍റെ മുറിവിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കറ്റാർവാഴ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ കുഞ്ഞിന്‍റെ ചർമ്മത്തിലെ ആഴത്തില്‍ ഇറങ്ങിച്ചെന്ന് അത് നിങ്ങളുടെ കുഞ്ഞിന്‍റെ മുറിവുണങ്ങുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പരിപാലിക്കുന്നതിന് നമുക്ക് കറ്റാർവാഴ ഉപയോഗിക്കാവുന്നതാണ്.

ഡയപ്പര്‍ റാഷ്

ഡയപ്പര്‍ റാഷ്

കുഞ്ഞിന്‍റെ ചർമ്മത്തിൽ പലപ്പോഴും അവരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഡയപ്പര്‍ റാഷ്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് നെട്ടോട്ടമോടുന്ന അമ്മമാർക്ക് നമുക്ക് കറ്റാർവാഴ സജസ്റ്റ് ചെയ്യാവുന്നതാണ്. ഇത് പുരട്ടുന്നതിലൂടെ അത് കുഞ്ഞിന്‍റെ ഡയപ്പർ റാഷ് എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഈ പ്രതിസന്ധിയെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. കുഞ്ഞിനെ ഡയപ്പര്‍ റാഷ് ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ അതിന് പരിഹാരം ഇനി കറ്റാർവാഴ ഉപയോഗിക്കാവുന്നതാണ്.

English summary

Benefits of Using Aloevera For Babies

Here in this article we are discussing about the benefits of using aloevera for babies. Take a look.
Story first published: Tuesday, March 10, 2020, 15:08 [IST]
X
Desktop Bottom Promotion