For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് കുറുക്ക് നൽകൂ ആരോഗ്യവുംതൂക്കവും കൂട്ടാന്‍

|

കുഞ്ഞിന് കൊടുക്കേണ്ട ഭക്ഷണം എന്നും പ്രധാനപ്പെട്ടത് തന്നെയാണ്. അത് കുഞ്ഞ് വലുതായാലും അല്ലെങ്കിലും എല്ലാം ഭക്ഷണത്തിന്റെ കാര്യത്തില്‍ അൽപം ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിൻറെ ഓരോ കാര്യത്തിലും ഓരോ വളർച്ചയിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. കുഞ്ഞിന് ആറ് മാസം വരെ മുലപ്പാല്‍ മാത്രമേ കൊടുക്കാന്‍ പാടുകയുള്ളൂ. അതുകൊണ്ട് തന്നെയാണ് പലപ്പോഴും കുഞ്ഞിന് ആറ് മാസത്തിന് ശേഷം ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുന്നത്. ആറ് മാസത്തിന് ശേഷം കുഞ്ഞിന് കുറുക്ക് കൊടുക്കാന്‍ പല അമ്മമാരും ശ്രദ്ധിക്കുന്നുണ്ട്.

<strong>Most read: കുഞ്ഞാവ വയറ്റിലേ സ്മാർട്ടാവും അതിനായി ഇതെല്ലാം</strong>Most read: കുഞ്ഞാവ വയറ്റിലേ സ്മാർട്ടാവും അതിനായി ഇതെല്ലാം

കുഞ്ഞിൻറെ വളര്‍ച്ചയുടെ ഓരോ ഘട്ടവും വളരെയധികം ശ്രദ്ധയോടെയും കരുതലോടെയും ആണ് അമ്മമാർ ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ കുഞ്ഞിന് കൊടുക്കുന്ന ഓരോ ഭക്ഷണത്തിലും അമ്മമാരുടെ ശ്രദ്ധ വളരെയധികം മികച്ചതാവുന്നത്. നിങ്ങളുടെ കുഞ്ഞിന് കൊടുക്കാൻ പറ്റുന്ന അല്ലെങ്കില്‍ കൊടുക്കേണ്ട ചില കുറുക്കുകള്‍ ഉണ്ട്. ഇവ നിര്‍ബന്ധമായും കുഞ്ഞിന് ആറ് മാസത്തിന് ശേഷം കൊടുത്ത് പഠിപ്പിക്കാൻ ശ്രമിക്കാവുന്നതാണ്. എന്തൊക്കെയാണ് ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്ന് നോക്കാവുന്നതാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് കുഞ്ഞിന് കൊടുക്കേണ്ടത് എന്നും നമുക്ക് നോക്കാം.

കഞ്ഞി കുറുക്ക്

കഞ്ഞി കുറുക്ക്

കഞ്ഞി കുറുക്ക് ആക്കി കുഞ്ഞിന് ആറ് മാസത്തിന് ശേഷം നൽകാവുന്നതാണ്. കഞ്ഞി നല്ലതു പോലെ വേവിച്ച ശേഷം ഉടച്ച് കഴിഞ്ഞ് വേണം കുഞ്ഞിന് കൊടുക്കുന്നതിന്. എന്നാൽ ആദ്യ പ്രാവശ്യം കൂടുതൽ അളവില്‍ കൊടുക്കേണ്ടതില്ല. ഇത് കുഞ്ഞിന് പല വിധത്തിലുള്ള അസ്വസ്ഥതകളും അലർജികളും ഉണ്ടാക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യം ആദ്യം അമ്മ മനസ്സിലാക്കണം. അതിന് ശേഷം കഞ്ഞി നല്ലതു പോലെ കുറുക്കാക്കി കുഞ്ഞിന് നൽകാവുന്നതാണ്. നല്ലതു പോലെ ചൂടാറിയതിന് ശേഷം മാത്രമേ കുഞ്ഞിന് ഇത് നൽകാവൂ. എന്നാൽ എന്തെങ്കിലും തരത്തിലുള്ള അലർജികൾ ഉണ്ടെങ്കിൽ തുടർന്ന് കുഞ്ഞിന് ഇത് കൊടുക്കുന്നത് ഒഴിവാക്കണം.

പച്ചക്കറികള്‍ കുറുക്ക്

പച്ചക്കറികള്‍ കുറുക്ക്

പച്ചക്കറികൾ കൊണ്ട് കുറുക്ക് തയ്യാറാക്കി കുഞ്ഞിന് നൽകാവുന്നതാണ്. എന്നാല്‍ പച്ചക്കറികൾ മാത്രമല്ല പഴങ്ങളും നമുക്ക് കുഞ്ഞിന് കുറുക്ക് തയ്യാറാക്കി നല്‍കാവുന്നതാണ്. എന്നാല്‍ പച്ചക്കറികൾ വേവിച്ച് ഒരുമിച്ച് കൊടുക്കാന്‍ പാടില്ല. കാരറ്റ് പോലുള്ളവയാണെങ്കില്‍ അത് പലപ്പോഴും നല്ലതു പോലെ വേവിച്ച് അതിൽ അൽപം കൽക്കണ്ടം മിക്സ് ചെയ്ത് കുഞ്ഞിന് കൊടുക്കാവുന്നതാണ്. എന്നാൽ ഇതും കുഞ്ഞിന് അലര്‍ജി ഉണ്ടാക്കുന്നില്ല എന്നത് ഉറപ്പ് വരുത്തേണ്ടതാണ്. ഏതൊക്കെ പച്ചക്കറികൾ കുഞ്ഞിന് നല്‍കണം എന്നുള്ളത് ഉറപ്പ് വരുത്തേണ്ടതാണ്. ഇത് ഡോക്ടറോട് ചോദിച്ച് ഉറപ്പ് വരുത്തണം. ആപ്പിള്‍, നേന്ത്രപ്പഴം എന്നിവ കുഞ്ഞിന് ഇത് പോലെ വേവിച്ച് കൊടുക്കാവുന്നതാണ്.

പയർ വർഗ്ഗങ്ങൾ

പയർ വർഗ്ഗങ്ങൾ

കുഞ്ഞിന് പയര്‍ വർഗ്ഗങ്ങൾ കുറുക്കാക്കി കൊടുക്കാവുന്നതാണ്. എന്നാൽ ഇത് ഏഴ് മാസത്തിന് ശേഷം മാത്രമേ കൊടുക്കാൻ പാടുകയുള്ളൂ. പയർ വര്‍ഗ്ഗങ്ങൾ ചെറുതായി ഉപ്പിട്ട് വേവിച്ച് കുഞ്ഞിന് നൽകാവുന്നതാണ്. എന്നാൽ എന്ത് നൽകുമ്പോഴും നല്ലതു പോലെ കുറുക്കി വേണം കുഞ്ഞിന് നൽകുന്നതിന്. എന്നാൽ ഇതും കുഞ്ഞിന് യാതൊരു വിധത്തിലുള്ള അലര്‍ജി ഉണ്ടാക്കുന്നില്ല എന്ന കാര്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇവക്കൊപ്പം പഴങ്ങളും പച്ചക്കറികൾ ചേർക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം.

കുഞ്ഞിന് പ്രോട്ടീന്‍

കുഞ്ഞിന് പ്രോട്ടീന്‍

കുഞ്ഞിന് പ്രോട്ടീൻ അടങ്ങിയ പൗഡറുകളും മറ്റും കുഞ്ഞിന് നൽകുന്നതിന് ഡോക്ടർമാര്‍ നിർദ്ദേശിക്കുന്നുണ്ട്. ഇത് കൊടുക്കും മുന്‍പ് കുഞ്ഞിന് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ല എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഡോക്ടർ നിര്‍ദ്ദേശിച്ചത് ആണെങ്കിൽ കുഞ്ഞിന് ഇത് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല. ആറ് മാസത്തിന് ശേഷം കുഞ്ഞിന് ഇതെല്ലാം നൽകാവുന്നതാണ്.

പാലുല്‍പ്പന്നങ്ങൾ

പാലുല്‍പ്പന്നങ്ങൾ

ആറ് മാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രമേ നൽകാന്‍ പാടുകയുള്ളൂ. എന്നാല്‍ കുഞ്ഞിന് ആറ് മാസത്തിന് ശേഷം മറ്റ് അലര്‍ജികൾ പോലുള്ള പ്രശ്നങ്ങള്‍ ഇല്ല എന്നുണ്ടെങ്കിൽ കുഞ്ഞിന് പാലും പാലുൽപ്പന്നങ്ങളും നൽകാവുന്നതാണ്. ആറാം മാസത്തിന് ശേഷം മാത്രമേ ഇത് കഴിക്കാൻ പാടുകയുള്ളൂ. എട്ടാം മാസം മുതൽ ഫ്രൂട്ട് മാഷിന്റെ കൂടെ തൈര് മിക്സ് ചെയ്ത് കുഞ്ഞിന് നൽകാവുന്നതാണ്. എന്നാല്‍ ഇതും കുഞ്ഞിന് പ്രശ്നമൊന്നും ഉണ്ടാക്കുന്നില്ല എന്ന കാര്യത്തില്‍ ഉറപ്പ് വരുത്തേണ്ടതാണ്.

English summary

baby meal plan: sample meals for 6 - 12 months old baby

Here is the baby meal plan for 6-12 months old baby. Check out the sample meals.
Story first published: Thursday, August 22, 2019, 13:22 [IST]
X
Desktop Bottom Promotion