For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന്റെ കരച്ചിൽ പെട്ടെന്ന് നിർത്താൻ ഈ സൂത്രം

|

പല അമ്മമാരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ് കുഞ്ഞിന്റെ കരച്ചില്‍. വളരെ ചെറിയ കുട്ടികളാണെങ്കിൽ പിന്നെ പറയുകയും വേണ്ട. തുടങ്ങിയാൽ പിന്നെ അത് നിർത്തുന്നതിന് അമ്മമാർ പെടുന്ന കഷ്ടപ്പാട് ചില്ലറയല്ല. അതിന് പഠിച്ച പണി പതിനെട്ടും എല്ലാ അമ്മമാരും എടുക്കേണ്ടി വരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും വാശി കൊണ്ടും പല കുട്ടികളും കരയാറുണ്ട്. ഇത് ആദ്യം തിരിച്ചറിയുകയാണ് ചെയ്യേണ്ടത്.

കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ ഇനി അമ്മമാർ വിഷമിക്കേണ്ടതില്ല.അമ്മക്കും അച്ഛനും ആശ്വാസം പകരുന്ന ഒരു വിദ്യയാണ് ഇന്ന് ഈ ലേഖനത്തിൽ പറയുന്നത്. കുഞ്ഞിന്‍റെ ആരോഗ്യത്തിനും ഈ വിദ്യ വളരെ നല്ലതാണ്. കൈക്കുഞ്ഞുങ്ങള്‍ മുതൽ ഒരു പ്രായമാവുന്നത് വരെ നമുക്ക് കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ ഈ വിദ്യ പ്രയോഗിക്കാവുന്നതാണ്.

<strong>most read: ഈ ഭക്ഷണമാണ് കുഞ്ഞിന്റെ ആരോഗ്യത്തിന്റെ അടിത്തറ</strong>most read: ഈ ഭക്ഷണമാണ് കുഞ്ഞിന്റെ ആരോഗ്യത്തിന്റെ അടിത്തറ

കരച്ചില്‍ നിമിഷ നേരം കൊണ്ട് മാറ്റാന്‍ കുട്ടികളില്‍ ചില വിദ്യ പ്രയോഗിക്കാം. കുട്ടികളുടെ കാല്‍പ്പാദത്തില്‍ അമര്‍ത്തിയാല്‍ കരച്ചില്‍ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാം. എന്താ വിശ്വസിക്കാന്‍ പറ്റുന്നില്ലേ, എന്നാല്‍ സത്യമാണ്. അതെങ്ങനെയെന്ന് നോക്കാം. അതിന് സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഇതാണ്.

പാദത്തിലെ ചില പോയിന്റുകള്‍

പാദത്തിലെ ചില പോയിന്റുകള്‍

കുഞ്ഞിന്റെ പാദത്തിലെ ചില പ്രത്യേക പോയിന്റുകൾ കണ്ടെത്തിയാൽ കരച്ചിലെല്ലാം നിമിഷ നേരം കൊണ്ട് നിർത്താവുന്നതാണ്. അതിനായി ശ്രദ്ധിക്കേണ്ടത് ഇത്രമാത്രമാണ്. പാദത്തിലെ പ്രത്യേക പോയിന്റുകള്‍ അമര്‍ത്തുമ്പോള്‍ കുട്ടികളുടെ കരച്ചില്‍ നില്‍ക്കുന്നു. ഇത് കുട്ടികളെ പെട്ടെന്ന് ശാന്തരാക്കുന്നതിനും കരച്ചില്‍ നിര്‍ത്തുന്നതിനും കാരണമാകുന്നു. ഏത് തരത്തിലുള്ള കരച്ചിലാണെങ്കിലും അതിന് പരിഹാരം കാണുന്നതിന് ഈ മാർഗ്ഗം പ്രയോഗിക്കാവുന്നതാണ്.

റിഫ്ലക്സോളജി

റിഫ്ലക്സോളജി

റിഫ്ളക്സോളജി എന്നാണ് ഇതിന്റെ പേര്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ചൈനീസ് ആരോഗ്യ വിദഗ്ധര്‍ ഈ രീതി പരീക്ഷിച്ച് പോന്നിരുന്നു. കുഞ്ഞിനും മുതിർന്നവർക്കും ഈ രീതി പ്രയോഗിക്കപ്പെടുന്നുണ്ട്. കുഞ്ഞിന്റെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പെട്ടെന്നൊരു പരിഹാരം എന്ന രീതിയിൽ ഇത് ചെയ്യാവുന്നതാണ്. ഏത് ആരോഗ്യ പ്രതിസന്ധിയേയും ഇല്ലാതാക്കുന്നതിന് വേണ്ടി പലരും ഇത്തരം മാർഗ്ഗം ഉപയോഗിക്കുന്നുമുണ്ട്. പാര്‍ശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ല.

കുഞ്ഞിന്റെ കരച്ചിൽ പെട്ടെന്ന് നിർത്താം

പെട്ടെന്ന് തന്നെ ഇതിന്റെ ഫലമായുണ്ടാവുന്ന മാറ്റങ്ങൾ കാണപ്പെടുന്നുണ്ട്. കുഞ്ഞിന്റെ കാല്‍പ്പാദത്തില്‍ അമര്‍ത്തുന്നതിലൂടെ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവരിലും ഇത് ഫലം തരുന്നു. മനസ്സിനെ ശാന്തമാക്കാനും ഈ രീതി പ്രയോഗിക്കപ്പെടുന്നു. സ്ട്രെസ് കുറക്കുന്നതിനും മാനസികാരോഗ്യത്തിനും മുതിർന്നവരും ഈ മാർഗ്ഗം പ്രയോഗിക്കുന്നുണ്ട്.

കരയുന്നതിന്റെ കാരണം

കരയുന്നതിന്റെ കാരണം

കുഞ്ഞ് കരയുന്നതിന്‍റെ കാരണം ആദ്യം മനസ്സിലാക്കേണ്ടതാണ്. അല്ലെങ്കിൽ അത് അൽപം ഗുരുതരമായ അവസ്ഥയിലേക്ക് കുഞ്ഞിനെ കൊണ്ട് ചെന്നെത്തിക്കുന്നു. പലപ്പോഴും കുഞ്ഞിന് രക്ഷിതാക്കളുമായി ആശയവിനിമയം നടത്താനുള്ള ഒരേ ഒരു വഴിയാണ് കരച്ചില്‍. അതുകൊണ്ട് ഒരിക്കലും കുഞ്ഞിന്റെ കരച്ചിൽ നിസ്സാരമായി കണക്കാക്കരുത്.

കുഞ്ഞിന്റെ വിശപ്പ്

കുഞ്ഞിന്റെ വിശപ്പ്

വേദനകളേക്കാൾ ഉപരി കുഞ്ഞിന് താങ്ങാൻ പറ്റാത്ത ഒന്നാണ് വിശപ്പ്. അതിന് പരിഹാരം കാണാൻ എന്തുകൊണ്ടാണ് കുഞ്ഞ് കരയുന്നത് എന്ന കാര്യം അറിയേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും വിശക്കുമ്പോഴും പലവിധത്തില്‍ ശരീരത്തെ വേദനകള്‍ ബാധിയ്ക്കുമ്പോഴും കുട്ടികള്‍ കരയുന്നു. പലപ്പോഴും കുട്ടികളിലുണ്ടാകുന്ന വേദനകളും മറ്റും അമ്മമാര്‍ക്ക് മനസ്സിലാകുന്നത് ഈ കരച്ചിലിലൂടെയാണ്.

പ്രധാനപ്പെട്ട മാർഗ്ഗം

പ്രധാനപ്പെട്ട മാർഗ്ഗം

പല അമ്മാരും പരീക്ഷിച്ച് വിജയിച്ചിട്ടുള്ള മാര്‍ഗ്ഗങ്ങളിൽ പ്രധാനുപ്പെട്ടതാണ് ഈ മാർഗ്ഗം. എന്നാൽ എങ്ങനെ റിഫ്ളക്സോളജി കുട്ടികളുടെ കരച്ചില്‍ നിര്‍ത്താന്‍ സഹായിക്കുന്നു എന്നത് പലരേയും അത്ഭുതപ്പെടുത്തിയിട്ടുള്ള ഒന്നാണ്. പലപ്പോഴും വേദനകളായിരിക്കും കുട്ടികളുടെ കരച്ചിലിനു പുറകിലെ പ്രധാന കാരണം. അതിന് ആശ്വാസം നല്‍കുന്നതിന് ഈ മാർഗ്ഗം വളരെ ഫലപ്രദമാണ്.

വേദനയുടെ ഉറവിടം

വേദനയുടെ ഉറവിടം

പല വേദനകളുടേയും ഉറവിടം എന്ന് പറയുന്നത് പലപ്പോഴും കാലിലായിരിക്കും. അതുകൊണ്ട് തന്നെയാണ് കാലില്‍ അമര്‍ത്തുമ്പോള്‍ അത് വേദനയെ വളരെയധികം കുറയ്ക്കുന്നതും. പാദത്തിനു നടുവില്‍ അമര്‍ത്തുമ്പോള്‍ കുട്ടികളിലെ വേദനയെ അത് ഇല്ലാതാക്കുന്നു.

Read more about: baby കുഞ്ഞ്
English summary

Secret Trick To Instantly Make a Baby Stop Crying

Secret Trick To Instantly Make a Baby Stop Crying, take a look.
X
Desktop Bottom Promotion