Just In
Don't Miss
- News
കർണാടക ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ 8 മണിക്ക് തുടങ്ങും, ആദ്യ ഫലസൂചനകൾ 10 മണിയോടെ...
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന് ടീസര് പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
ഉണ്ണിയ്ക്കു നല്കൂ, ഒരുരുള വെണ്ണ, കാരണം
കുഞ്ഞിന്റെ വളര്ച്ചയ്ക്കു സഹായിക്കുന്ന, ആരോഗ്യത്തിനും വയറിനുമെല്ലാം സഹായകമായ ചില പ്രത്യേക ഭക്ഷണങ്ങളുണ്ട്. നിര്ബന്ധമായും കുട്ടിയ്ക്കും കുഞ്ഞിനുമെല്ലാം നല്കണം എന്നു പറയുന്ന ചില ഭക്ഷണങ്ങള്. ഇതില് പെടുന്നവയാണ് പാലുല്പന്നങ്ങള്.
ജനിച്ച വീഴുന്ന കുഞ്ഞിന് ആകെയുള്ള ആശ്രയം മുലപ്പാലാണ്. പിന്നീട് വളര്ന്നു തുടങ്ങുമ്പോഴും വളര്ച്ചയിലുമെല്ലാം ഇവര്ക്കു ലഭിയ്ക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് പാലുല്പന്നങ്ങള്. പാലിന്റെ തന്നെ വകഭേദങ്ങള് പലതുണ്ട്. വെണ്ണ, നെയ്യ്, തൈര്, പനീര് തുടങ്ങി പല രൂപങ്ങളില് പാലുല്പന്നങ്ങള് കുഞ്ഞിന് പലപ്പോഴായി നല്കുന്നത് നല്ലതാണ്.
പാലുല്പന്നങ്ങളില് തന്നെ ആരോഗ്യപരമായ ഗുണങ്ങള് കുട്ടികള്ക്കു നല്കുവാന് സാധിയ്ക്കുന്ന ഒന്നാണ് വെണ്ണ. നല്ല ശുദ്ധമായ വെണ്ണ അഥവാ ബട്ടര് കുഞ്ഞിനും കുട്ടിയ്ക്കും നല്കുന്ന ആരോഗ്യപരമായ ഗുണങ്ങള് പലതാണ്.

വൈറ്റമിന് സമ്പുഷ്ടമാണ്
വൈറ്റമിന് സമ്പുഷ്ടമാണ് ബട്ടര് അഥവാ വെണ്ണ. ഇതില് വൈറ്റമിന് എ, ഡി, കെ, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ ആരോഗ്യകരമായ ഫാറ്റുകള് പെട്ടെന്നു തന്നെ പോഷകങ്ങള് ആഗിരണം ചെയ്യുവാന് ശരീരത്തെ സഹായിക്കുന്നു. ആരോഗ്യകരമായ ഫാറ്റുകള് കുട്ടികളുടെ വളര്ച്ചയ്ക്ക് ഏറെ അത്യാവശ്യമാണ്.

ധാതുക്കളും
ഇതു പോലെ തന്നെ മാംഗനീസ്, സിങ്ക്, കോപ്പര്, ലോറിക് ആസിഡ്, ക്രോമിയം, സെലേനിയം തുടങ്ങിയ ആരോഗ്യകരമായ ധാതുക്കളും ഇതില് ധാരാളമുണ്ട്. ഇവ കുട്ടിയ്ക്കു പ്രതിരോധ ശേഷി നല്കുന്നവയില് പ്രധാനമാണ്. ലോറിക് ആസിഡ് ഫംഗല് ഇന്ഫെക്ഷനുകള്, ക്യാന്ഡിഡ തുടങ്ങിയ രോഗങ്ങള്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്.

ദഹന ശേഷി
കുട്ടികള്ക്ക് ദഹന ശേഷി വര്ദ്ധിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ് വെണ്ണ. ഇതിലെ ഗ്ലൈക്കോലിങ്കോ ലിപിഡുകള് ദഹനം മെച്ചപ്പെടുത്തുന്നു, വയററിലെ ഇന്ഫെക്ഷനുകള് തടയുന്നതിന് ഇത് ഏറെ നല്ലതുമാണ്. നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒന്നു കൂടിയാണ് വെണ്ണ.

ആരോഗ്യകരമായ കൊളസ്ട്രോളുകളുടെ ഉറവിടം
ആരോഗ്യകരമായ കൊളസ്ട്രോളുകളുടെ ഉറവിടം കൂടിയാണ് ബട്ടര് അഥവാ വെണ്ണ. ആരോഗ്യകരമായ കൊളസ്ട്രോള് കുട്ടികളുടെ വളര്ച്ചയ്ക്ക് അത്യാവശ്യമായ ഒന്നാണ്. ഇതു നാച്വറല് ആയ സ്റ്റിറോയ്ഡുകളുടെ ഉല്പാദനത്തിന് ഏറെ അത്യാവശ്യമാണ്. ഹൃദയ പ്രശ്നങ്ങള്, മാനസികമായ പ്രശ്നങ്ങള്, ക്യാന്സര് എന്നിവയില് നിന്നും ശരീരത്തിന് സംരക്ഷണം നല്കുന്ന ഒന്നാണിത്. കുട്ടിയുടെ ഭാവി ആരോഗ്യത്തിന് ഉത്തമമാണെന്നു വേണം, പറയാന്.

കാല്സ്യം
ശരീരം കാല്സ്യം ഉപയോഗിയ്ക്കുന്നതിന് സഹായിക്കുന്ന ഒന്നു കൂടിയാണ് വെണ്ണ. വളരുന്ന കുട്ടികള്ക്കും കുഞ്ഞുങ്ങള്ക്കും അത്യാവശ്യമാണ് കാല്സ്യം. എല്ലിന്റെ വളര്ച്ചയാണ് കുട്ടികള്ക്ക് ഉയരം വയ്പ്പിയ്ക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴി. എല്ലിന് അത്യാവശ്യമായ ഘടകവുമാണ് കാല്സ്യം. വെണ്ണയിലെ കാല്സ്യം ആന്റി സ്റ്റിഫ്നസ് ന്യൂട്രിയന്റുകളാണ് ഇതിനു സഹായിക്കുന്നത്. എന്നാല് റോ ബട്ടര്, അഥവാ ശുദ്ധീകരണ പ്രക്രിയകളിലൂടെ കടന്നു പോകാത്ത ബട്ടറിനേ ഈ ഗുണമുള്ളൂ.

ഒമേഗ 3, ഒമേഗ 6 ഫാററി ആസിഡുകള്
വെണ്ണയില് ഒമേഗ 3, ഒമേഗ 6 ഫാററി ആസിഡുകള് ധാരാളം അടങ്ങിയിട്ടുണ്ട്. മീനില് അടങ്ങിയിരിയ്ക്കുന്നതിന് സമാനമായവ. ഇവ കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഇവ. ഒാര്മ ശക്തിയ്ക്കും ബുദ്ധി ശക്തിയ്ക്കും ഉത്തമമായ ഒന്ന്.

ആന്റി ഓക്സിഡന്റുകള്
ആന്റി ഓക്സിഡന്റുകള് ധാരാളമടങ്ങിയ ഒന്നാണ് ബട്ടര്. ഇതിലെ റെസ്വെരാട്രോള് എന്ന പ്രത്യേക ഘടകം അസുഖങ്ങള് തടയുന്നതിന് ഏറെ അത്യാവശ്യമായ ഒന്നാണ്. ശരീരത്തിന് പ്രതിരോധ ശേഷി നല്കുന്ന ഒന്നെന്നു വേണം, പറയാന്. ഡിഎന്എ നാശം തടയാനും പ്രായമാകുന്നതു തടയാനും സഹായിക്കുന്ന ഒന്നാണിത്. ഇതു പോലെ പച്ചപ്പുല്ലു തിന്നുന്ന പശുവെങ്കില് ഇതില് ലിനോലെയിക് ആസിഡ് ധാരാളം അടങ്ങിയിട്ടുമുണ്ട്. ഇത് പ്രതിരോധ ശേഷി നല്കുക മാത്രമല്ല, പല തരം ക്യാന്സറുകളില് നിന്നും സംരക്ഷണവും നല്കുന്നു.

കുട്ടിയുടെ ശാരീരിക വളര്ച്ചയ്ക്ക്
കുട്ടിയുടെ ശാരീരിക വളര്ച്ചയ്ക്ക് ഏറെ അത്യാവശ്യമാണിത്. അയേണ് സമ്പുഷ്ടമായ ഇത് കുട്ടികളിലെ വിളര്ച്ചയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. മസിലുകള്ക്ക് ഉറപ്പു നല്കുന്ന, മസില് വളര്ച്ചയ്ക്കു സഹായിക്കുന്ന പ്രോട്ടീന് സമ്പുഷ്ടമായ ഒന്നു കൂടിയാണ് വെണ്ണ.

നല്ല ശുദ്ധമായ വെണ്ണ
നല്ല ശുദ്ധമായ വെണ്ണ, അതായത് ഓര്ഗാനിക് ബട്ടറാണ് എല്ലാ പ്രയോജനവും ലഭിയ്ക്കുവാന് നല്ലത്. ഇത് ശുദ്ധീകരണ പ്രക്രിയകളിലൂടെ കടന്നു പോകുമ്പോള് പല പ്രധാനപ്പെട്ട ഗുണങ്ങളും ഇല്ലാതാകും. വീട്ടില് തന്നെ ഉറയൊഴിച്ച് കടഞ്ഞെടുക്കുന്ന വെണ്ണയാണ് ഏറ്റവും നല്ലതെന്നു വേണം, പറയാന്.