For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് തൂക്കക്കുറവെങ്കില്‍ നവര അരി വിദ്യ....

കുഞ്ഞിന് തൂക്കക്കുറവെങ്കില്‍ നവര അരി വിദ്യ....

|

കുഞ്ഞ് വയറ്റിലുള്ളപ്പോള്‍ മാത്രമല്ല, പുറത്തു വന്നു കഴിയുമ്പോഴും ശ്രദ്ധ ഏറെ അത്യാവശ്യമാണ്. ഒരു പ്രായമെത്തുന്നതു വരെ കുഞ്ഞിന്റെ ആരോഗ്യപരമായ കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണമെന്നു തന്നെ പറയാം.

പല കുഞ്ഞുങ്ങള്‍ക്കും ജനിയ്ക്കുമ്പോള്‍ ഭാരക്കുറവ് അനുഭവപ്പെടും. പൊതുവേ രണ്ടര കിലോഗ്രാമാണ് കുഞ്ഞിന് ആവശ്യമായ തൂക്കമെന്നു പറയുക. ഇതില്‍ നിന്നും കുറവു തൂക്കം അനുഭവപ്പെടുന്നത് തൂക്കക്കുറവു തന്നെയാണ്.

baby

കുഞ്ഞിന് തൂക്കക്കുറവെങ്കില്‍ പ്രശ്‌നങ്ങള്‍ പലതുണ്ടാകും. പ്രതിരോധ ശേഷി കുറയും, ഇന്‍ഫെക്ഷനുകള്‍ പെട്ടെന്നുണ്ടാകും, വല്ലാതെ തൂക്കം കുറയുന്നത് ഹൃദയ, തലച്ചോര്‍ പ്രവര്‍ത്തനങ്ങള്‍ക്കു തന്നെ പ്രശ്‌നമാണന്നു പറയാം.

ഭാരക്കുറവുണ്ടെങ്കിലും കുഞ്ഞിന് ആദ്യ മാസങ്ങളില്‍ മുലപ്പാല്‍ മാത്രമാണ് ഭക്ഷണമായി നല്‍കേണ്ടത്. അല്ലാത്ത പക്ഷം മറ്റു ഭക്ഷണങ്ങള്‍ കുഞ്ഞിന് ദഹന വ്യവസ്ഥയ്ക്കു തന്നെ കേടാകുമെന്നതാണ് ഈ മെഡിക്കല്‍ വിശദീകരണത്തിനു പുറകില്‍.

ഭാരക്കുറവുളള കുഞ്ഞുങ്ങള്‍ക്ക്, ആറു മാസത്തിനു ശേഷം നല്‍കാവുന്ന ഉത്തമമായ പല ഭക്ഷണ വസ്തുക്കളുമുണ്ട്. കൃത്രിമ ഭക്ഷണങ്ങള്‍ക്കു പുറകേ പോകാതെ തികച്ചും നാടന്‍ രീതിയിലെ ഭക്ഷണങ്ങള്‍ നല്‍കുന്നതാണ് കൂടുതല്‍ നല്ലത്.

ഇതിനു പറ്റിയ ഒന്നാണ് നവര അരി അഥവാ ഞവര അരി. കുഞ്ഞിന് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണിത്. ഇത് എങ്ങനെ നല്‍കാമെന്നും ഇതിന്റെ പ്രയോജനങ്ങളെന്തെന്നുമെല്ലാം അറിയൂ.

കുഞ്ഞിന് തൂക്കം കൂടുവാന്‍

കുഞ്ഞിന് തൂക്കം കൂടുവാന്‍

കുഞ്ഞിന് തൂക്കം കൂടുവാന്‍ നല്‍കാവുന്ന സ്വഭാവികമായ ഭക്ഷണമാണ് ഇത്. യാതൊരു കൃത്രിമ ചേരുവകളും ചേരാത്ത ഇത് കുഞ്ഞിന് യാതൊരു വിധത്തിലെ ആരോഗ്യ പ്രശ്‌നങ്ങളും വരുത്തുകയുമില്ല. മാര്‍ക്കറ്റില്‍ നിന്നും വാങ്ങാവുന്ന ടിന്‍ ഫുഡുകളേക്കാള്‍ എന്തു കൊണ്ടും മികച്ചതാണിത്.

കുഞ്ഞിന് തൂക്കക്കുറവെങ്കില്‍ നവര അരി വിദ്യ....

നവര അരി രണ്ടു വിധത്തിലുള്ളതു ലഭിയ്ക്കും. കറുപ്പും ഗോള്‍ഡന്‍ നിറത്തിലും. ഇതില്‍ കറുപ്പു നിറത്തിലെ അരിയാണ് കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ നല്ലത്. ഇതിന് മരുന്നു ഗുണങ്ങള്‍ കൂടുതലാണെന്നാണ് പറയുക.

കുഞ്ഞിന് തൂക്കക്കുറവെങ്കില്‍ നവര അരി വിദ്യ....

നവര അരി ഞവര അരി എന്നും അറിയപ്പെടുന്നുണ്ട്. ഇത് വെള്ളത്തിലിട്ടു കഴുതി അര മണിക്കൂര്‍ നേരം കുതിര്‍ത്തുക. പിന്നീട് ഇത് പൊടിയ്ക്കാം. ഇതിലെ നനവ് മുഴുവന്‍ വെയിലില്‍ വച്ചോ അല്ലാതെയോ മാറ്റാം. ഇത് പിന്നീട് ടിന്നിലടച്ചു സൂക്ഷിയ്ക്കാം.

ഈ പൗഡര്‍

ഈ പൗഡര്‍

ഈ പൗഡര്‍ രണ്ടോ മൂന്നോ സ്പൂണ്‍ അതായത് 15 ഗ്രാം, ശര്‍ക്കര 1 ടീസ്പൂണ്‍, പാല്‍ 100 എംഎല്‍ എന്നിവ ചേര്‍ത്ത് കുട്ടിയ്ക്കു ചേര്‍ന്ന നവര കുറുക്കുണ്ടാക്കാം. അരിപ്പൊടിയില്‍ ശുദ്ധമായ വെള്ളം ചേര്‍ത്ത് നല്ല പോലെ ഇളക്കി കട്ടകള്‍ മാറ്റുക. ഇതില്‍ ശര്‍ക്കര, പാല്‍ എന്നിവ ചേര്‍ത്ത് അടുപ്പില്‍ വച്ച് ചെറിയ ചൂടില്‍ ഇളക്കുക. ഇത് തിളച്ചു പാകമായി കുറുകി വരുമ്പോള്‍ വാങ്ങി വയ്ക്കാം. പിന്നീട് ചൂടാറുമ്പോള്‍ കുഞ്ഞിനു നല്‍കാം.

രോഗ പ്രതിരോധ ശേഷി

രോഗ പ്രതിരോധ ശേഷി

കുഞ്ഞുങ്ങള്‍ക്ക് തൂക്കം കൂട്ടുവാന്‍ മാത്രമല്ല, ഇവരുടെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുവാനും മികച്ചതാണ് നവര അരി. കുഞ്ഞുങ്ങള്‍ക്ക്, പ്രത്യേകിച്ചും തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്‍ക്ക് അസുഖങ്ങള്‍ വരാനുള്ള സാധ്യത ഏറെയാണ്. ഇതിനുള്ള നല്ലൊന്നാന്തരം പ്രതിവിധി കൂടിയാണ് നവര അരിക്കുറുക്ക്.

അനീമിയ

അനീമിയ

അനീമിയയ്ക്കുള്ള പ്രതിവിധി കൂടിയാണിത്. കുഞ്ഞുങ്ങളിലെ, കുട്ടികളിലെ വിളര്‍ച്ചയ്ക്കുള്ള പരിഹാരം. ഇതിനൊപ്പം ചേര്‍ക്കുന്ന ശര്‍ക്കരയും അയേണ്‍ സമ്പുഷ്ടമാണ്.

 നാഡീവ്യൂഹത്തെ

നാഡീവ്യൂഹത്തെ

കുഞ്ഞുങ്ങളുടെ നാഡീവ്യൂഹത്തെ ശക്തിപ്പെടുത്തുവാനും നവര, ഞവര അരിയ്ക്കു സാധിയ്ക്കും. ഇത് നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും.

കുഞ്ഞുങ്ങളിലെ ദഹന ശേഷിയ്ക്കും

കുഞ്ഞുങ്ങളിലെ ദഹന ശേഷിയ്ക്കും

കുഞ്ഞുങ്ങളിലെ ദഹന ശേഷിയ്ക്കും ഈ അരി ഏറെ ഉത്തമമാണ്. പെട്ടെന്നു ദഹിയ്ക്കും, ഗ്യാസ് പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. കുട്ടികളിലെ മലബന്ധത്തിനും നല്ലൊന്നാന്തരം പരിഹാരമാണിത്. പലപ്പോഴും പല കുഞ്ഞുങ്ങള്‍ക്കും ശോധനാ പ്രശ്‌നങ്ങള്‍ സാധാരണയാണ്.

കുഞ്ഞുങ്ങളുടെ, കുട്ടികളുടെ എല്ലിന്റെ

കുഞ്ഞുങ്ങളുടെ, കുട്ടികളുടെ എല്ലിന്റെ

കുഞ്ഞുങ്ങളുടെ, കുട്ടികളുടെ എല്ലിന്റെ ആരോഗ്യത്തിനുള്ള ഉത്തമമായ വഴിയാണ് നവര അരി. ഇത് കാല്‍സ്യം സമ്പുഷ്ടമാണ്. ഇതില്‍ ചേര്‍ക്കുന്ന പാലും ശര്‍ക്കരയുമെല്ലം ചേരുമ്പോള്‍ ഗുണം ഇരട്ടിയാകും. ഇതു വഴി കുഞ്ഞിനു നല്‍കാവുന്ന മികച്ചൊരു കുറുക്കാണ് നവര അരിക്കുറുക്ക്.

Read more about: baby
English summary

Navara Rice Benefits For Baby

Navara Rice Benefits For Baby, Read more to know about,
Story first published: Monday, June 3, 2019, 18:10 [IST]
X
Desktop Bottom Promotion