For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന്റെ ആദ്യ കരച്ചില്‍ വെറും കരച്ചിലല്ല, അറിയണം

കുഞ്ഞിന്റെ ആദ്യ കരച്ചില്‍ വെറും കരച്ചില്ലാ, അറിയണം

|

ഒരു കുഞ്ഞ് രൂപാന്തരപ്പെടുന്നതു മുതല്‍ ഒന്‍പതു മാസം പിന്നിടുന്നതും അമ്മയുടെ വയറ്റിലാണ്. ഭൂമിയില്‍ പിറന്നു വീഴുന്ന കുഞ്ഞിന്റെ ആദ്യ തെളിവ് ആ കുഞ്ഞിന്റെ കരച്ചിലാണ്. കുഞ്ഞിന്റെ കരച്ചില്‍ ചുറ്റുമുള്ളവര്‍ക്കു സന്തോഷം പകരുന്ന ഏക സന്ദര്‍ഭം എന്നു വേണമെങ്കിലും പറയാം. കാത്തു നില്‍ക്കുന്നവരില്‍, പ്രസവ വേദനയില്‍ തളര്‍ന്ന അമ്മയ്ക്കുള്ളില്‍ ആനന്ദമായി വീഴുന്ന ആ കുഞ്ഞു സ്വരം.

ആയുര്‍വേദത്തിലൂടെ നിത്യയൗവനം നിങ്ങള്‍ക്കുംആയുര്‍വേദത്തിലൂടെ നിത്യയൗവനം നിങ്ങള്‍ക്കും

കുഞ്ഞ് ജനിച്ച ഉടന്‍ കരയുന്നത് സാധാരണയാണ്. കരയുകയും വേണം. കുഞ്ഞു കരഞ്ഞോ എന്നു മറ്റുള്ളവര്‍, പ്രത്യേകിച്ചും മെഡിക്കല്‍ രംഗത്തു പരിചയമുള്ളവര്‍ തിരക്കുകയും ചെയ്യും. കാരണം കുഞ്ഞിന്റെ കരച്ചില്‍ ആരോഗ്യത്തിന്റെ ആദ്യ ലക്ഷണമാണെന്നു വേണം, പറയുവാന്‍.

കുഞ്ഞിന്റെ കരച്ചില്‍ എന്തു കൊണ്ടാണ് ഇത്രയും പ്രധാനമായി മാറുന്നതെന്നറിയൂ,

പ്രസവത്തില്‍

പ്രസവത്തില്‍

പ്രസവത്തില്‍ അമ്മയ്ക്കു മാത്രമല്ല, കുഞ്ഞിനും ഏറെ ബുദ്ധിമുട്ടു നേരിടുന്നുണ്ട്. അതുവരെയുണ്ടായിരുന്ന ഗര്‍ഭപാത്രത്തിന്റെ സുഖകരമായ ആവരണത്തില്‍ നിന്നും ഇതു വരെ പരിചയിക്കാത്ത ലോകത്തേയ്ക്കാണ് കുഞ്ഞു കണ്ണു തുറക്കുന്നത്. ഗര്‍ഭപാത്രത്തിലെ കുഞ്ഞിന് തനിയെ ശ്വാസമെടുക്കേണ്ട ആവശ്യം പോലുമില്ല. ഓക്‌സിജന്‍ അടക്കം എല്ലാ ഘടകങ്ങളും പോഷകങ്ങളുമെല്ലാം തന്നെ അമ്മയിലൂടെ പൊക്കിള്‍ക്കൊടി വഴി പകര്‍ന്നു ലഭിയ്ക്കുന്നു.

കുഞ്ഞിന്റെ ശ്വാസകോശം

കുഞ്ഞിന്റെ ശ്വാസകോശം

ശ്വസിയ്‌ക്കേണ്ട ആവശ്യമില്ലാത്തതു കൊണ്ടു തന്നെ കുഞ്ഞിന്റെ ശ്വാസകോശം ചുരുങ്ങിയതായിരിയ്ക്കും. അതായത് വീര്‍പ്പിയ്ക്കാത്ത ബലൂണിന്റെ അവസ്ഥ എന്നു വേണം, പറയുവാന്‍. ഇതിനു ചുറ്റും നീരും വെള്ളമുമെല്ലാം നിറഞ്ഞിരിയ്ക്കും. പൊക്കിള്‍ക്കൊടി ബന്ധം വേര്‍പെടുത്തുമ്പോള്‍ മറ്റെല്ലാ ഘടകങ്ങളും കുഞ്ഞിന് ലഭിയ്ക്കാതാകുന്നതിനൊപ്പം ഓക്‌സിജനും നിഷേധിയ്ക്കപ്പെടുന്നു. ഈ ഓക്‌സിഡന്‍ അഥവാ ജീവശ്വാസം നേടിയെടുക്കാനുള്ള കുഞ്ഞിന്റെ ആദ്യ ഉദ്യമമാണ് കരച്ചില്‍ എന്നു വേണം, പറയുവാന്‍. അതായത് ആദ്യത്തെ ജീവവായുവാണ് കുഞ്ഞു കരച്ചില്‍. കരയുമ്പോള്‍ ചുരുങ്ങിയിരുന്ന ശ്വാസകോശം വികസിയ്ക്കുകയും കുഞ്ഞിന് തനിയെ ശ്വാസോച്ഛാസം നടത്താന്‍ സാധിയ്ക്കുകയും ചെയ്യുന്നു. ഇതോടെ ശ്വാസകോശം ക്ലിയറാകുന്നു. പിറന്നു വീഴുന്ന കുഞ്ഞ് ഭൂമിയില്‍ പരസഹായമില്ലാതെ ജീവിച്ചു തുടങ്ങുന്നതിന്റെ ആദ്യ അടയാളമാണിത്.

ചില കുഞ്ഞുങ്ങള്‍

ചില കുഞ്ഞുങ്ങള്‍

ചില കുഞ്ഞുങ്ങള്‍ കരയാറില്ല. എന്നാല്‍ കുഞ്ഞു കരഞ്ഞില്ലെങ്കില്‍ അത് ഗൗരവമായി കാണുകയും വേണം. പല തരം പ്രശ്‌നങ്ങള്‍ കൊണ്ട് പ്രസവത്തില്‍ കുഞ്ഞു കരയാതെയിരിക്കാം. ഗര്‍ഭകാലത്ത് അമ്മയ്ക്കു കൂടുതല്‍ ബിപിയെങ്കില്‍ കുഞ്ഞ് കരയാതെയിരിയ്ക്കാം. ഇതു പോലെ അമ്മയുടെ പ്രായവും ഒരു പ്രശ്‌നം തന്നെയാണ്. ഏറെ പ്രായം കുറവ് അല്ലെങ്കില്‍ പ്രായം കൂടുതല്‍ ഈ പ്രശ്‌നത്തിന് ഇടയാക്കുന്ന ഒന്നാണ്.

ഗര്‍ഭകാല പ്രമേഹവും

ഗര്‍ഭകാല പ്രമേഹവും

ഗര്‍ഭകാല പ്രമേഹവും ഇതിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ജെസ്റ്റേഷണല്‍ ഡയബെറ്റിസ് കാരണം ഇത് പ്രധാനമായി വരുന്നു. ഇതല്ലാതെ ഗര്‍ഭസ്ഥ ശിശുക്കള്‍ ഒന്നിലധികമുണ്ടാകുക, ഗര്‍ഭപാത്രത്തിലെ കുഞ്ഞിന്റെ കിടപ്പിലെ അപാകത, യൂട്രസില്‍ അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് കൂടുതല്‍ അല്ലെങ്കില്‍ കുറയുക., അമ്മയ്ക്കുള്ള ഹൃദ്രോഗം, ലംഗ്‌സ് സംബന്ധമായ പ്രശ്‌നങ്ങള്‍, ഇതല്ലെങ്കില്‍ പുകവലി, മദ്യപാന ശീലങ്ങള്‍ എന്നിവയെല്ലാം തന്നെ കുഞ്ഞ് കരയാതിരിയ്ക്കുന്നതിന് ചില പ്രത്യക കാരണങ്ങളാണ്.

ഇതല്ലാതെ

ഇതല്ലാതെ

ഇതല്ലാതെ പ്രസവ സമയത്തുണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ കാരണവും കുഞ്ഞിക്കരച്ചില്‍ നിലയ്ക്കാം. കോര്‍ഡ് പ്രൊലാപ്‌സ് എന്ന കണ്ടീഷനാണ് ഒരു കാരണം. കുഞ്ഞിനേക്കാള്‍ മുന്‍പ് കുഞ്ഞിന്റെ മറുപിള്ള അഥവാ പൊക്കിള്‍ക്കൊടി പുറത്തു വരുന്ന സന്ദര്‍ഭമാണ് ഇത്. ചില കുഞ്ഞുങ്ങളില്‍ നിന്നും പൊക്കിള്‍ക്കൊടി പുറത്തു വരുന്നതിനു മുന്‍പു തന്നെ അടര്‍ന്നു മാറുന്നതാണ് മറ്റൊരു കാരണം. മറുപിള്ള ഏറെ താഴയായതു കൊണ്ടു തന്നെ രക്തപ്രവാഹം മൂര്‍ഛിയ്ക്കുന്നതാണ് പ്ലാസന്റ് പ്രീവിയ എന്ന ഒന്ന്. ചില സന്ദര്‍ഭങ്ങളില്‍ ഗര്‍ഭപാത്രം കൂടുതല്‍ വികസിയ്ക്കാത്തതു കാരണവും മറ്റും നീണ്ടു നില്‍ക്കുന്ന പ്രസവ വേദന അനുഭവപ്പെടുന്നതാണ് മറ്റൊരു കാരണം. കുഞ്ഞ് ഗര്‍ഭാശയത്തില്‍ മഷി കളയുന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാരണം.

ഇതല്ലാതെ

ഇതല്ലാതെ

ഇതല്ലാതെ പ്രസവത്തിലുണ്ടാകുന്ന ചില പ്രത്യേക കാരണങ്ങളാലും കുഞ്ഞു കരയാതെയിരിയ്ക്കാം. കുഞ്ഞുങ്ങള്‍ക്ക് ലംഗ്‌സ് ഇന്‍ഫെക്ഷനുകളുണ്ടാകുന്നത്, ഹൃദ്രോഗം എന്നിവയും കുഞ്ഞുങ്ങള്‍ പ്രസവത്തോടനുബന്ധിച്ചു കരയാതെയിരിയ്ക്കാനുള്ള ചില കാരണങ്ങളാണ്.

ഗര്‍ഭകാല ശ്രദ്ധ കൃത്യമായിരുന്നാല്‍

ഗര്‍ഭകാല ശ്രദ്ധ കൃത്യമായിരുന്നാല്‍

ഗര്‍ഭകാല ശ്രദ്ധ കൃത്യമായിരുന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ നമുക്ക് ഒഴിവാക്കാന്‍ സാധിയ്ക്കും. അയേണ്‍, കാല്‍സ്യം, ഫോളിക് ആസിഡ് പില്‍സുകള്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം കഴിയ്ക്കുക, പോഷകാംശമുള്ള ഭക്ഷണം, അസുഖങ്ങളുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ഇതിനുള്ള ചികിത്സ, ആവശ്യമായ വ്യായാമം, വിശ്രമം, കൃത്യമായ ചെക്കപ്പുകള്‍ എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

English summary

Importance Of the First Cry Of The Baby

Importance Of the First Cry Of The Baby, Read more to know about,
X
Desktop Bottom Promotion