For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിനു മരുന്ന് പനിക്കൂര്‍ക്കയിലെ അമ്മക്കൈ പ്രയോഗ

കുഞ്ഞിനു മരുന്ന് പനിക്കൂര്‍ക്കയിലെ അമ്മക്കൈ പ്രയോഗ

|

പണ്ടു കാലത്ത്, നമ്മുടെ ശാസ്ത്രം ഇത്രയും വികസിയ്ക്കാത്ത കാലത്ത് തൊടിയില്‍ നിന്നുമുള്ള ഔഷധ സസ്യങ്ങളാണ് മരുന്നുകളായി ഉപയോഗിച്ചിരുന്നത്. ഇത്തരം മരുന്നുകള്‍ യാതൊരു പാര്‍ശ്വ ഫലവും ഉണ്ടാക്കാത്തവയായിരുന്നു എന്നു മാത്രമല്ല, ആരോഗ്യപരമായി പല ഗുണങ്ങളും നല്‍കിയിരുന്ന ഒന്നുമാണ്.

പണ്ടു കാലത്ത് മിക്കവാറും എല്ലാ വീടുകളുടേയും മുറ്റത്തോ തൊടിയിലോ ഉണ്ടായിരുന്ന ഒന്നാണ് പനിക്കൂര്‍ക്ക. ഇതിന്റെ ഇല കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആരോഗ്യകരവുമാണ്.

പനിക്കൂര്‍ക്ക കഞ്ഞിക്കൂര്‍ക്ക, നവര, കര്‍പ്പൂരവല്ലി തുടങ്ങിയ പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്.

പനിക്കൂര്‍ക്ക പല തരത്തിലും കുട്ടികള്‍ക്കുള്ള മരുന്നായി ഉപയോഗിയ്ക്കാം. ഇതെക്കുറിച്ചറിയൂ,

പനി

പനി

പനി ശമിപ്പിയ്ക്കാനുള്ള നല്ലൊരു മരുന്നാണ് പനിക്കൂര്‍ക്ക. ഇതിന്റെ ഇല, ചുക്ക്, കുരുമുളക് എന്നിവ ചേര്‍ത്തുണ്ടാക്കിയ കഷായം ഇതിനുള്ള നല്ലൊരു മരുന്നാണ്. കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഇത് ഉപയോഗിയ്ക്കാം. പനിക്കൂര്‍ക്കയുടെ ഇല വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം കൊണ്ടു കുട്ടികളെ കുളിപ്പിയ്ക്കുന്നത് പനി വരാതെ തടയാന്‍ നല്ലതാണ്. ഇതുപോലെ തന്നെ പനിക്കൂര്‍ക്കയുടെ നീരെടുത്ത് കുട്ടികളെ കുളിപ്പിയ്ക്കുന്ന വെള്ളത്തില്‍ ഒഴിയ്ക്കുന്നതും പനി വരാതെ തടയാന്‍ നല്ലതാണ്.

പനി

പനി

പനിക്കൂര്‍ക്കയുടെ ഇലയും തണ്ടും തീയില്‍ വാട്ടിയ ശേഷം ഇതിന്റെ നീരു കൈവെള്ളിയല്‍ വച്ചു പിഴിഞ്ഞ് കുട്ടികളുടെ നിറുകയില്‍ ഒഴിയ്ക്കുന്നതും കുട്ടികളുടെ പനി ശമിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

കുട്ടികളുടെ വയറ്റിലെ അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്

കുട്ടികളുടെ വയറ്റിലെ അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്

കുട്ടികളുടെ വയറ്റിലെ അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് പനിക്കൂര്‍ക്ക്. പനിക്കൂര്‍ക്കയുടെ നീരെടുത്ത് ഇതില്‍ പഞ്ചസാര ചേര്‍ത്തു കൊടുക്കാം. ഇത് വയറിനു സുഖം നല്‍കും.

കുട്ടികളിലെ മൂക്കടപ്പിനും ജലദോഷത്തിനും

കുട്ടികളിലെ മൂക്കടപ്പിനും ജലദോഷത്തിനും

കുട്ടികളിലെ മൂക്കടപ്പിനും ജലദോഷത്തിനും ഇതു നല്ലൊരു മരുന്നാണ്. ഇതിന്റെ ഇല വാട്ടിപ്പിഴിഞ്ഞ് നീരെടുത്ത് നിറുകയില്‍ വയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതിന്റെ നീരില്‍ തുണി നനച്ചു നെറ്റിയില്‍ ഇടുന്നതും ഏറെ നല്ലതാണ്. പനിയ്ക്കും കോള്‍ഡിനുമെല്ലാമുള്ള നല്ലൊരു പ്രതിവിധിയാണതിത്. ശരീരത്തിലെ ചൂടു കുറയ്ക്കുവാന്‍ പനിക്കൂര്‍ക്കയിലയ്ക്കു കഴിയും.

മുലപ്പാല്‍ കുടിയ്ക്കുന്ന കുട്ടികള്‍ക്ക്

മുലപ്പാല്‍ കുടിയ്ക്കുന്ന കുട്ടികള്‍ക്ക്

മുലപ്പാല്‍ കുടിയ്ക്കുന്ന കുട്ടികള്‍ക്ക് ജലദോഷവും രോഗങ്ങളും വരാതെ കാക്കാന്‍ അമ്മ പനിക്കൂര്‍ക്ക കഴിയ്ക്കുന്നതു നല്ലതാണ്. ഇത് അരച്ച് പാല്‍ക്കഞ്ഞിയില്‍ ചേര്‍ത്തു കഴിയ്ക്കാം. ഇതിന്റെ നീരു മുലപ്പാലില്‍ കലര്‍ത്തി കുഞ്ഞിനു നല്‍കുന്നത് ഏറെ നല്ലതുമാണ്.

മൗത്ത് അള്‍സള്‍

മൗത്ത് അള്‍സള്‍

മൗത്ത് അള്‍സള്‍ അഥവാ വായ്പ്പുണ്ണിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് പനിക്കൂര്‍ക്കയുടെ ഇല. ഇതിന്റെ നീരെടുത്ത് തേന്‍ ചേര്‍ത്തു കവിള്‍ കൊള്ളുന്നതു നല്ലതാണ്.

വയറ്റിലെ വിര ശല്യം

വയറ്റിലെ വിര ശല്യം

വയറ്റിലെ വിര ശല്യം ഒഴിവാക്കാനുള്ള പ്രകൃതിദത്ത മരുന്നാണിത്. ഇത് അരച്ചത് 10 ഗ്രാം രാത്രി ചൂടൂവെള്ളത്തില്‍ കലക്കി കിടക്കാന്‍ നേരത്തു കുടിയ്ക്കാം. ഇതിനു പുറകേ ആയുര്‍വേദ മരുന്നായ ത്രിഫല കലക്കി കുടിയ്ക്കാം. പിറ്റേന്ന് വയറിളകി കൃമികള്‍ പോകും. കുട്ടികളുടെ വയറ്റിലെ കൃമി ശല്യത്തിന് ദിവസവും ഇതിന്റെ നീരു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്‌.

കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന വയറു വേദനയ്ക്കും

കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന വയറു വേദനയ്ക്കും

കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന വയറു വേദനയ്ക്കും വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു പ്രതിവിധിയാണ് പനിക്കൂര്‍ക്കയിലയുടെ നീര്. ഇതില്‍ പഞ്ചസാര ചേര്‍ത്തു നല്‍കുന്നത് ഏറെ നല്ലതാണ്. പഞ്ചസാരയ്ക്കു പകരം കല്‍ക്കണ്ടവും ചേര്‍ത്തു കൊടുക്കാം.

കുട്ടികളുടെ നെറുകയില്‍

കുട്ടികളുടെ നെറുകയില്‍

കുട്ടികളുടെ നെറുകയില്‍ കുളി കഴിഞ്ഞ ശേഷം ഇടുന്ന ഒന്നാണ് രാസ്‌നാദി പൊടി. ഇത് പനിക്കൂര്‍ക്കയുടെ നീരില്‍ ചാലിച്ച് നിറുകയില്‍ ഇടുന്നത് കൂടുതല്‍ ഗുണം നല്‍കും. അസുഖം വരാതെ തടയാന്‍ ഇത് സഹായിക്കും.

കോള്‍ഡ്, പനി

കോള്‍ഡ്, പനി

പനിക്കൂര്‍ക്കയുടെ ഇല വാട്ടി കുട്ടികളുടെ നിറുകയില്‍ ഇടുന്നത് ഏരെ നല്ലതാണ്. തലയിലെ ചര്‍മത്തിലൂടെ ഇതിന്റെ നീര് ശരീരത്തിലേയ്ക്കിറങ്ങി ഗുണം നല്‍കും. ഇത് കോള്‍ഡ്, പനി എന്നിവയില്‍ നിന്നുള്ള മോചനം നല്‍കുന്ന ഒന്നാണ്.

ഇത് ദിവസവും കുട്ടികള്‍ക്കു നല്‍കുന്നത്

ഇത് ദിവസവും കുട്ടികള്‍ക്കു നല്‍കുന്നത്

ഇത് ദിവസവും കുട്ടികള്‍ക്കു നല്‍കുന്നത് രോഗപ്രതിരോധ ശേഷി നല്‍കാന്‍ അത്യുത്തമമാണ്. ഇതിലെ പല തരത്തിലെ വൈറ്റമിനുകളാണ് ഇതിനു സഹായിക്കുന്നത്. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും കുളിയ്ക്കുന്ന വെള്ളത്തില്‍ ഇതു ചേര്‍ത്തു തിളപ്പിച്ചു കുളിയ്ക്കുന്നതുമെല്ലാം ഏറെ നല്ലതാണ്. ചര്‍മത്തിലെ പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലതാണ്.

ഇതിന്റെ ഇല പച്ചയക്ക്

ഇതിന്റെ ഇല പച്ചയക്ക്

ഇതിന്റെ ഇല പച്ചയക്ക് ഉപയോഗിയ്ക്കുന്നതിനേക്കാള്‍ വാട്ടിയാല്‍ പിഴിഞ്ഞു നീരെടുക്കുവാന്‍ ഏറെ എളുപ്പമാണ്. ഇതിന്റെ നീര് കൈ കൊണ്ടു തന്നെ പിഴിഞ്ഞെടുത്താന്‍ കിട്ടും. ഏറെ ജലാംശമുള്ള ഒരു ഇലയാണിത്. ഇതിന്റെ ഇല കരിച്ച് ഇത് പൊടിയാക്കി കുട്ടികളുടെ നിറുകയില്‍ ഇടുന്നതും നല്ലതാണ്.

English summary

How To Use Panikkoorkka Mexian Mint For Babies

How To Use Panikkoorkka Mexian Mint For Babies, Read more to know about,
Story first published: Monday, March 18, 2019, 15:02 [IST]
X
Desktop Bottom Promotion