For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിനെ സ്മാര്‍ട്ടാക്കാന്‍ നവധാന്യക്കുറുക്ക്

|

കുഞ്ഞിന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഏത് അമ്മമാരും വളരെയധികം ശ്രദ്ധിക്കാറുണ്ട്. കാരണം കുഞ്ഞിന്റെ ആരോഗ്യം പല വിധത്തിലാണ് അമ്മമാര്‍ക്ക് തലവേദന ഉണ്ടാക്കുന്നത്. കാരണം കുഞ്ഞിന്റെ വളര്‍ച്ചക്കും ആരോഗ്യത്തിനും എല്ലാ പോഷകങ്ങളും വളരെ അത്യാവശ്യമുള്ള ഒന്ന് തന്നെയാണ്. എന്നാല്‍ കുഞ്ഞിന് ഭക്ഷണത്തോടുള്ള താല്‍പ്പര്യമില്ലായ്മ പലപ്പോഴും അമ്മമാര്‍ക്ക് ചില്ലറ പ്രതിസന്ധികള്‍ അല്ല ഉണ്ടാക്കുന്നത് എന്ന കാര്യം നമുക്കെല്ലാം അറിയാം.

പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തിന് ചില കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നമ്മള്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയേ പറ്റൂ. അല്ലെങ്കില്‍ അത് കുഞ്ഞിന് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്.

ആറ് മാസത്തിന് ശേഷം കുഞ്ഞിന് നല്‍കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. കുഞ്ഞിന്റെ ആരോഗ്യകാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് നവധാന്യക്കുറുക്ക്. ഇത് എങ്ങനെ തയ്യാറാക്കണം എന്ന് പല അമ്മമാര്‍ക്കും അറിയുകയില്ല. എന്നാല്‍ പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്ന അമ്മമാര്‍ക്ക് കുഞ്ഞിന് നല്‍കാന്‍ പറ്റിയ ഒന്നാന്തരം ഭക്ഷണമാണ് ഈ കുറുക്ക്.

<strong>Most read: മുളപ്പിച്ച ധാന്യങ്ങൾ കുഞ്ഞിന് കൊടുക്കണം, കാരണം</strong>Most read: മുളപ്പിച്ച ധാന്യങ്ങൾ കുഞ്ഞിന് കൊടുക്കണം, കാരണം

മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന പല പ്രോട്ടീനും പൗഡറുകളും കുഞ്ഞിന് കൊടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും കുഞ്ഞിന് അറിയാതെ തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇതല്ലാതെ തന്നെ നമുക്ക് വീട്ടില്‍ ആരോഗ്യകരമായി തയ്യാറാക്കി കുഞ്ഞിന് നല്‍കാവുന്ന ഒരു കുറുക്കാണ് നവധാന്യ കുറുക്ക്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

നവധാന്യക്കുറുക്ക് തയ്യാറാക്കുന്നതിന് എന്തൊക്കെ ചേരുവകള്‍ വേണം എന്ന് നോക്കാം. റാഗി-250 ഗ്രാം, ഗോതമ്പ് 100 ഗ്രാം, പിസ്ത-25 ഗ്രാം, ബദാം- 25 ഗ്രാം, കടല- 25 ഗ്രാം, ചെറുപയര്‍ 25 ഗ്രാം, ചുവന്ന അരി 25 ഗ്രാം,കടലപ്പരിപ്പ് 25 ഗ്രാം, കപ്പലണ്ടി 25 ഗ്രാം, കുരുമുളക് അര ടീസ്പൂണ്‍, അയമോദകം 10 ഗ്രാം,ജീരകം 10 ഗ്രാം, കറിവേപ്പില വറുത്തത് അല്‍പം, ഇഞ്ചി ഒരു ചെറിയ കഷ്ണം. ഇവയാണ് ഈ കുറുക്ക് തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്നത് ഇങ്ങനെ

തയ്യാറാക്കുന്നത് ഇങ്ങനെ

മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാം തന്നെ നല്ലതു പോലെ വെയിലത്ത് വെച്ച് ഉണക്കി പൊടിച്ച് വെക്കണം. പക്ഷേ പൊടിക്കുമ്പോള്‍ അതെല്ലാം വേറെ വേറെ പൊടിച്ചെടുക്കാന്‍ ശ്രദ്ധിക്കണം. നല്ലതു പോലെ ഈര്‍പ്പം തട്ടാതെ വറുക്കാന്‍ ശ്രദ്ധിക്കണം.ഏകദേശം അരക്കിലോ തൂക്കം ഈ പൊടികള്‍ക്കെല്ലാം കൂടി കാണുന്നു. എല്ലാം പൊടിച്ചെടുത്ത് നല്ലതു പോലെ കാറ്റ് കയറാതെ അടച്ച് വെക്കണം. ഈ പൊടി തയ്യാറാക്കിയാല്‍ ദിവസവും പനം കല്‍ക്കണ്ടം വെള്ളത്തില്‍ ചേര്‍ത്ത് കുറുക്കി കൊടുക്കാവുന്നതാണ്. ചൂടുവെള്ളത്തിലും കല്‍ക്കണ്ടം മിക്‌സ് ചെയ്ത് ഇത് കുഞ്ഞിന് കൊടുക്കാവുന്നതാണ്.

 നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

കുഞ്ഞിന്റെ ദഹനസംബന്ധമായ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ നവധാന്യക്കുറുക്ക്. ഇത് എത്ര വലിയ ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. കുഞ്ഞിന് പെട്ടെന്ന് തന്നെ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ നവധാന്യക്കുറുക്ക്.

 സ്മാര്‍ട്ടാവാന്‍

സ്മാര്‍ട്ടാവാന്‍

കുഞ്ഞിന്റെ ആരോഗ്യത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് കുഞ്ഞിന്റെ സ്മാര്‍ട്‌നസ്സും ഊര്‍ജ്ജവും എല്ലാം കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും കുഞ്ഞിന് സ്മാര്‍ട്‌നസ്സും ബലവും നല്‍കുന്നതിന് സഹായിക്കുന്നു ഈ നവധാന്യക്കുറുക്ക്. അതുകൊണ്ട് തന്നെ കുഞ്ഞിന് കൊടു്ക്കുന്ന കാര്യത്തില്‍ സംശയം വേണ്ട.

<strong>most read: ഗർഭിണി മുട്ട കഴിക്കുമ്പോൾ, കുഞ്ഞിൻറെ ആരോഗ്യം</strong>most read: ഗർഭിണി മുട്ട കഴിക്കുമ്പോൾ, കുഞ്ഞിൻറെ ആരോഗ്യം

ഏത് പ്രായക്കാര്‍ക്കും നല്‍കാം

ഏത് പ്രായക്കാര്‍ക്കും നല്‍കാം

ഏത് പ്രായക്കാര്‍ക്കും ഈ നവധാന്യങ്ങള്‍ നല്‍കാവുന്നതാണ്. ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ഈ നവധാന്യ കുറുക്ക്. ഇത് ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ പല വിധത്തില്‍ പ്രതിസന്ധികളില്‍ നിന്ന് കുഞ്ഞിനെ സംരക്ഷിക്കുന്നതിന് മികച്ചതാണ് ഈ കുറുക്ക്.

 കുഞ്ഞിന്റെ ബുദ്ധി ശക്തിക്ക്

കുഞ്ഞിന്റെ ബുദ്ധി ശക്തിക്ക്

കുഞ്ഞിന്റെ ബുദ്ധിശക്തിക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈ നവധാന്യക്കുറുക്ക് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും കുഞ്ഞിന് ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഓര്‍മ്മശക്തിക്കും സഹായിക്കുന്നുണ്ട് ഈ നവധാന്യക്കുറുക്ക്. അതുകൊണ്ട് തന്നെ ഇത് കുഞ്ഞിന് ധൈര്യമായി കൊടുക്കാവുന്നതാണ്.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

എന്നാല്‍ കുഞ്ഞിന് ഈ നവധാന്യക്കുറുക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് അലര്‍ജിയുണ്ടാക്കുന്നുണ്ടോ എന്നതാണ്. കുഞ്ഞിന് പുതിയ ഭക്ഷണം ശീലമാക്കുമ്പോള്‍ അത് അല്‍പം ബുദ്ധിമുട്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ കുഞ്ഞിന് അലര്‍ജിയുണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ എല്ലാ കുഞ്ഞുങ്ങളിലും ഈ പ്രശ്‌നം ഉണ്ടാവുന്നില്ല.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഈ ധാന്യക്കുറുക്ക് സഹായിക്കുന്നു. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കുന്നതിന് നവധാന്യക്കുറുക്ക് മികച്ചത് തന്നെയാണ്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

കുഞ്ഞിന്റെ വളര്‍ച്ചക്ക്

കുഞ്ഞിന്റെ വളര്‍ച്ചക്ക്

കുഞ്ഞിന്റെ വളര്‍ച്ചക്ക് വളരെയധികം സഹായകമാവുന്ന ഒന്നാണ് നവധാന്യക്കുറുക്ക്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചക്കും വളരെ മികച്ചതാണ്. ഇതിലൂടെ കുഞ്ഞിന്റെ ആരോഗ്യത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കി കുഞ്ഞിന്റെ വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്നു. ഓരോ പ്രായത്തിലും കുഞ്ഞിന് ഉണ്ടാവേണ്ട വളര്‍ച്ചക്ക് സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് അമ്മമാരിലെ ടെന്‍ഷന്‍ ഒഴിവാക്കുന്ന ഒന്നാണ് ഈ നവധാന്യക്കുറുക്ക് എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

Homemade multi grain cereal powder for babies

This article talks about how to make multi grains cereal powder for babies at home., check it out.
X
Desktop Bottom Promotion