For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞുങ്ങളുടെ ദഹനപ്രശ്നങ്ങൾ പരിഹരിക്കാം

കുഞ്ഞുങ്ങളുടെ ദഹനപ്രശ്നങ്ങൾ പരിഹരിക്കാം

|

മാതൃത്വത്തിന്റെ ആദ്യ നാളുകൾ ആസ്വദിക്കുമ്പോൾ നിങ്ങളുടെ ശ്രദ്ധയിൽ പെടാൻ ഇടയുള്ള ഒരു പ്രധാന കാര്യമാണ് നിങ്ങളുടെ കുഞ്ഞിനുണ്ടാകുന്ന ദഹനപ്രശ്നം. അധികാരം വലുതാകുമ്പോൾ ചുമതലകളും അതിനനുസരിച്ച് വലുതാകും എന്നാണ് പറയപ്പെടുന്നത്. കുഞ്ഞിന്റെ ആരോഗ്യത്തെ പറ്റി നിരന്തരം ശ്രദ്ധ ചെലുത്തേണ്ടതിനാൽ 'അമ്മ’ എന്ന ചുമതല വിചാരിക്കുന്നതിനേക്കാൾ വളരെ വലുതാണ്.

ആദ്യമായി അമ്മയാകുന്നയാളാണ് നിങ്ങളെങ്കിൽ, കുഞ്ഞിന്റെ ദഹനപ്രശ്നത്തെ കുറിച്ച് വ്യാകുലതയുണ്ടാകുക എന്നത് സ്വാഭാവികമാണ്. കുഞ്ഞുങ്ങൾക്ക് സാധാരണയായി ഉണ്ടാകുന്ന ദഹനപ്രശ്നങ്ങളും, അവ നേരിടേണ്ടത് എങ്ങനെയെന്നും നമുക്ക് ഈ ലേഖനത്തിലൂടെ അറിയാം.

കുഞ്ഞിന്റെ ദേഹം തടവുക

കുഞ്ഞിന്റെ ദേഹം തടവുക

കുഞ്ഞിന്റെ ദേഹം പതുക്കെ തിരുമ്മി കൊടുക്കുന്നത് പല ദഹനപ്രശ്നങ്ങൾക്കും പരിഹാരം കാണുവാൻ സഹായിക്കും. പൊക്കിളിനു ചുറ്റും ഘടികാരദിശയിലും താഴോട്ടുമായി കൈ കൊണ്ട് പതുക്കെ തടവുക. ഒരു വിരലിൽ പതുക്കെ തുടങ്ങി, പിന്നീട് കൈപ്പത്തി മുഴുവൻ ഉപയോഗിച്ച് പതുക്കെ തടവുക. കുഞ്ഞിന്റെ കാലുകൾ അകത്തേക്കും പുറത്തേക്കുമായി താളത്തിൽ ആട്ടുന്നതും ഗുണം ചെയ്യുന്നതാണ്.

ചൂട് പിടിക്കുക

ചൂട് പിടിക്കുക

വൃത്തിയുള്ള ഒരു തുണി ചൂട് വെള്ളത്തിൽ മുക്കി പിഴിയുക. ശേഷം, ചൂട് പിടിച്ച തുണി പതുക്കെ കുഞ്ഞിന്റെ വയറിൽ പതുക്കെ വയ്ക്കുക. ഒരു മിനിറ്റ് അങ്ങനെ വെച്ചതിന് ശേഷം എടുത്ത് മാറ്റുക. ഇത് 2-3 തവണ ചെയ്യുക.

എപ്പോഴൊക്കെയാണ് ചെയ്യേണ്ടത്

എപ്പോഴൊക്കെയാണ് ചെയ്യേണ്ടത്

കുഞ്ഞിന്റെ അവസ്ഥയ്ക്ക് മെച്ചമുണ്ടാകുന്നത് വരെ എല്ലാ ദിവസവും 1-2 പ്രാവശ്യം വീതം ഇത് ചെയ്യുക. ചൂട് പിടിക്കുന്നത് കുഞ്ഞിന് ആശ്വാസവും സുഖവും നൽകുന്നു. ഇത് വായുകോപം അകറ്റുവാനും സഹായിക്കുന്നു.

മുലകൊടുക്കുന്ന സ്ഥിതി ശ്രദ്ധിക്കുക

മുലകൊടുക്കുന്ന സ്ഥിതി ശ്രദ്ധിക്കുക

കുഞ്ഞിന് പാല് കൊടുക്കുമ്പോൾ നിങ്ങൾ ഇരിക്കുന്ന നില എങ്ങിനെയന്നത് ശ്രദ്ധിച്ചാൽ ആസിഡ് റിഫ്ളക്‌സ് പോലെയുള്ള ദഹനപ്രശ്നങ്ങൾ ഒരു പരിധിവരെ തടയുവാൻ സാധിക്കും. നിവർന്നിരുന്ന് കുഞ്ഞിന് പാല് കൊടുത്താൽ കൃത്യമായി പാല് കുഞ്ഞിന്റെ വായിലേക്ക് എത്തുന്നതാണ്. കൂടാതെ, പാല് കൊടുത്തിന് ശേഷം 30 മിനിറ്റോളം നേരം കുഞ്ഞിനെ നിവർത്തി ഇരുത്തുകയും ചെയ്യേണ്ടതാണ്.

തൈര്

തൈര്

തിളപ്പിച്ച വെള്ളത്തിൽ 2 ടീസ്പൂൺ കട്ടത്തൈര് ചേർത്ത് കുഞ്ഞിന് കൊടുക്കുക.

ശ്രദ്ധിക്കുക : ഇത് ചെയ്യുന്നതിന് മുൻപായി ഡോക്ടറുടെ അഭിപ്രായം തേടേണ്ടതാണ്.

കുഞ്ഞിന് ദഹനപ്രശ്നം ഉള്ളപ്പോഴൊക്കെ ഇത് കൊടുക്കാവുന്നതാണ്. പുളിപ്പുള്ള പാൽ ഉൽപ്പന്നങ്ങൾ കുഞ്ഞിന്റെ വയർ സംബന്ധമായ പ്രശ്നങ്ങൾ അകറ്റുവാൻ സഹായിക്കുന്നു എന്നാണ് പറയപ്പെടുന്നത്.

ഏമ്പക്കം വിടുക

ഏമ്പക്കം വിടുക

ഓരോ തവണ പാൽ കൊടുക്കുമ്പോഴും കൂടെ കൂടെ കുഞ്ഞിനെ കൊണ്ട് ഏമ്പക്കം വിടുവിക്കാൻ ശ്രമിക്കുക. ഇത് ദഹനപ്രശ്നം മറികടക്കുവാൻ സഹായിക്കും. വായു എമ്പക്കത്തിലൂടെ പുറത്തേക്ക് വിടുന്നത് കുഞ്ഞ് പാല് പുറത്തേക്ക് തുപ്പുന്നത് തടയുന്നു.

മുലപ്പാൽ

മുലപ്പാൽ

കുഞ്ഞിന് 6 മാസം പ്രായം ആകുന്നത് വരെ മുലപ്പാൽ മാത്രമേ കൊടുക്കാൻ പാടുകയുള്ളൂ. 6 മാസത്തിന് ശേഷം മാത്രം കുഞ്ഞിന് ഖര ഭക്ഷണം കൊടുക്കുക. പിന്നീടും 2 വയസ്സാവുന്നത് വരെയെങ്കിലും ഖര ഭക്ഷണത്തോടൊപ്പം മുലപ്പാലും കുഞ്ഞിന് കൊടുക്കുക. കുഞ്ഞിന്റെ ദഹനാരോഗ്യത്തിന് മുലപ്പാൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

Read more about: baby കുഞ്ഞ്‌
English summary

Home Remedies To Improve Digestion In Babies

Home Remedies To Improve Digestion In Babies, Read more to know about,
Story first published: Thursday, May 23, 2019, 15:12 [IST]
X
Desktop Bottom Promotion