For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞും അമ്മയും വെളുക്കും പായ്ക്ക്

കുഞ്ഞും അമ്മയും വെളുക്കും ഫേസ്പായ്ക്ക്

|

കറുപ്പിന് ഏഴഴകെന്നു പറയുമെങ്കിലും വെളുക്കാനുളള വഴികള്‍ അന്വേഷിച്ചു നടക്കുന്നവരാണ് നമ്മില്‍ ഏറിയ പങ്കും. ചര്‍മത്തിന്റെ നിറം അടിസ്ഥാനപ്പെടുത്തിയിരിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്, ഇതില്‍ പാരമ്പര്യം മുതല്‍ ഭക്ഷണം വരെ പ്രധാനപ്പെട്ടവ തന്നെയാണ്. ഇതിനു പുറമേ ചര്‍മ സംരക്ഷണ വഴികളും, എന്തിന് ഭക്ഷണം വരെയും ഏറെ പ്രധാനവുമാണ്.

വയറ്റിലെ കുഞ്ഞിനു നിറം നല്‍കാന്‍ ഗര്‍ഭകാലം മുതല്‍ വഴികള്‍ പലതും തേടുന്നവരാണ് പലരും. പാലില്‍ കലക്കിയ കുങ്കുമപ്പൂ പോലെയുള്ളവ ആരോഗ്യത്തിനു ഗുണകരമെങ്കിലും ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിച്ചാല്‍ കുഞ്ഞിനു നിറം ലഭിയ്ക്കുമെന്ന പൊതുവായ ധാരണ കൂടിയുണ്ട്.

കുഞ്ഞുണ്ടായാലും കുഞ്ഞിന് എങ്ങനെ നിറം ലഭിയ്ക്കുമെന്ന് ഓര്‍ത്തിരിയ്ക്കുന്നവരുണ്ട്. ഇതിന് തികച്ചും സ്വാഭാവിക വഴികള്‍ മാത്രമേ ഉപയോഗിയ്ക്കാവൂ എന്നതും ഏറെ പ്രധാനമാണ്.

വിവാഹം കഴിഞ്ഞു 30 സെക്കന്റില്‍ കുഞ്ഞുണ്ടായി....വിവാഹം കഴിഞ്ഞു 30 സെക്കന്റില്‍ കുഞ്ഞുണ്ടായി....

കുഞ്ഞിനു നിറം നല്‍കുവാന്‍ വീട്ടില്‍ തയ്യാറാക്കാവുന്ന സ്വഭാവികമായ ചില മിശ്രിതങ്ങളുണ്ട്. യാതൊരു ദോഷവും വരുത്താതെ കുഞ്ഞു ചര്‍മത്തിന് നിറം നല്‍കുന്ന ചിലത്.

കുഞ്ഞിന് നിറം നല്‍കുവാന്‍ വീട്ടിലുണ്ടാക്കുവാന്‍ സാധിയ്ക്കുന്ന ഒരു പ്രത്യേക പായ്ക്കിനെക്കുറിച്ചറിയൂ, ഏറ്റവും ലളിതമായ ചേരുവകള്‍ കൊണ്ട് നമുക്കു തന്നെ തയ്യാറാക്കാവുന്ന തികച്ചും പ്രകൃതിദത്തമായ ഒന്ന്. കുഞ്ഞിനും വേണമെങ്കില്‍ അമ്മയ്ക്കും ഉപയോഗിയ്ക്കാവുന്ന ഒന്ന്. അതായത് കുഞ്ഞുങ്ങള്‍ക്കു മാത്രമല്ല, അമ്മയ്ക്കും ഏറെ സഹായകമാണ് ഇത്.

അതായത് മുതിര്‍ന്നവര്‍ക്കും ഉപയോഗിയ്ക്കാം എന്നര്‍ത്ഥം. കുഞ്ഞ്ഞിനും കുട്ടിയ്ക്കും അമ്മയ്ക്കുമെല്ലാം ഒരുപോലെ ഉപകാര പ്രദമായ ഒന്നാണിത്. സൗന്ദര്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന, അധികം ചിലവില്ലാത്ത, യാതൊരു കൃത്രിമ ചേരുവകളും ഉപയോഗിയ്ക്കാത്ത ഒന്നെന്നു തന്നെ വേണം, പറയുവാന്‍.

ബദാം, കറ്റാര്‍വാഴ, പാല്‍

ബദാം, കറ്റാര്‍വാഴ, പാല്‍

ബദാം, കറ്റാര്‍വാഴ, പാല്‍ എന്നിങ്ങനെയുള്ള തികച്ചും പ്രകൃതിദത്ത ചേരുവകളാണ് ഈ പ്രത്യേക ഫേസ്പായ്ക്ക് തയ്യാറാക്കാന്‍ ഉപയോഗിയ്ക്കുന്നത്. ചര്‍മത്തിനു നിറം നല്‍കാനും മൃദുത്വം നല്‍കാനുമെല്ലാം ഏറെ മികച്ചതാണ് ബദാം. വൈറ്റമിന്‍ ഇ സമ്പുഷ്ടമായതു കൂടിയാണിത്. ചര്‍മത്തിലെ ചുളിവുകള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്. ആരോഗ്യത്തിനും ചര്‍മത്തിനും ഒരു പോലെ ഗുണകരമാണ് ഇതെന്നു വേണം, പറയുവാന്‍.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയാണ് ഇതില്‍ ചേര്‍ക്കുന്ന മറ്റൊരു ചേരുവ. ചര്‍മത്തിനും ആരോഗ്യത്തിനുമുള്ള ഔഷധ ഗുണങ്ങളാല്‍ മികച്ചതാണ് കറ്റാര്‍ വാഴ അഥവാ അലോവെര. ഇതിന്റെ ജെല്‍ മുടിയ്ക്കും നല്ലതാണ്. വൈറ്റമിന്‍ ഇ സമ്പുഷ്ടമാണ് കറ്റാര്‍ വാഴയും. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണിത്. ഇത് ചര്‍മത്തിന് ഏറെ നല്ലതാണ്. ചര്‍മത്തിനു നിറവും മൃദുത്വവും മാത്രമല്ല, ചര്‍മത്തിലുണ്ടാകുന്ന പല അലര്‍ജി പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു പരിഹാരം കൂടിയാണിത്. കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കുമുണ്ടാകുന്ന പല അലര്‍ജി പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു പ്രതിവിധിയായി ഉപയോഗിയ്ക്കാമെന്നതാണ് വാസ്തവം. പ്രത്യേകിച്ചും കുട്ടികളുടെ ഏറെ സെന്‍സിറ്റീവായ ചര്‍മത്തിനുളള നല്ലൊരു മരുന്നാണിതെന്നു വേണം, പറയുവാന്‍.

പാല്‍

പാല്‍

ഇതില്‍ ഉപയോഗിയ്ക്കുന്ന മറ്റൊരു ചേരുവയാണ് പാല്‍. പാലിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ ചര്‍മത്തിന് നിറം നല്‍കുവാന്‍ ഏറെ പ്രധാനപ്പെട്ടതാണ്. ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്ന ഒന്നു കൂടിയാണ് ഇത്. ചര്‍മത്തിന് മൃദുത്വവും തിളക്കവുമെല്ലാം തന്നെ നല്‍കാന്‍ ഇതേറെ സഹായിക്കുന്നു. ഈ മിശ്രിതം എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ

ബദാം

ബദാം

4-5 ബദാം എടുക്കുക. ഇത് മിക്‌സിയില്‍ നല്ലപോലെ പൊടിച്ചെടുക്കുക. ഇതില്‍ കറ്റാര്‍ വാഴയുടെ ഫ്രഷ് ജെല്‍ ചേര്‍ത്ത് വീണ്ടും നല്ലതുപോലെ അരയ്ക്കുക. ഈ മിശ്രിതം പുറത്തെടുത്ത് ഇതില്‍ പാല്‍ ചേര്‍ത്തിളക്കി ഉപയോഗിയ്ക്കാം. കുഞ്ഞിന്റെ ദേഹത്ത് കുളിപ്പിയ്ക്കുന്നതിന് അര മണിക്കൂര്‍ മുന്‍പായി ഇതു തേച്ചു പിടിപ്പിയ്ക്കാം. 20 മിനിററിനു ശേഷം കഴുകാം. ഇത് ദിവസവും അല്ലെങ്കില്‍ ആഴ്ചയില്‍ നാലഞ്ചു തവണയെങ്കിലും ചെയ്യാവുന്നതാണ്. കുഞ്ഞിന് നിറം നല്‍കാനും ചര്‍മം മൃദുവാകാനുമെല്ലാം ഇത് ഏറെ മികച്ചതാണ്. ചര്‍മത്തിലെ അലര്‍ജി പോലെയുള്ള പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരം തന്നെയാണ്.

കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും

കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും

ഇത് കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും വേണമെങ്കില്‍ ഉപയോഗിയ്ക്കാവുന്ന തികച്ചും പ്രകൃതി ദത്തമായ ഒരു സൗന്ദര്യ സംരക്ഷണ വഴിയാണ്. ചര്‍മത്തിന് നിറം മാത്രമല്ല, വെളുപ്പും തുടിപ്പുമെല്ലാം നല്‍കാന്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണിത്. ചര്‍മത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കു നല്ലൊരു പരിഹാരവും. തികച്ചും പ്രകൃതിദത്തമായതു കൊണ്ടു തന്നെ പാര്‍ശ്വഫലങ്ങള്‍ യാതൊന്നും തന്നെയുണ്ടാക്കാത്ത പ്രധാനപ്പെട്ട ഒരു ചേരുവയാണിത്.

English summary

Home Made Fairness Pack For Both Baby And Mother

Home Made Fairness Pack For Both Baby And Mother, Read more to know about,
X
Desktop Bottom Promotion