For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് വെളിച്ചെണ്ണ മരുന്നും ആരോഗ്യവും

കുഞ്ഞിന് വെളിച്ചെണ്ണ മരുന്നും ആരോഗ്യവും

|

വെളിച്ചെണ്ണ പൊതുവേ മലയാളികള്‍ക്കു പ്രിയപ്പെട്ടതാണെന്നു പറയാം. കൊളസ്‌ട്രോള്‍ പോലുളള പേരു ദോഷങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് ഇതെന്നതാണ് വാസ്തവം.

വെളിച്ചെണ്ണ മുതിര്‍ന്നവര്‍ക്കു മാത്രമല്ല, കുട്ടികള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെല്ലാം ഏറെ ഗുണകരമാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരു പോലെ ഗുണം ചെയ്യുന്ന ഒന്നാണ് വെളിച്ചെണ്ണയെന്നതാണു വാസ്തവം.

ഇതില്‍ സാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍, ലോറിക് ആസിഡ്, കാപ്രിക് ആസിഡ്, കാപ്രിലിക് ആസിഡ്, പോളിഫിനോളുകള്‍, വൈറ്റമിന്‍, ഇ, കെ, അയേണ്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശാരീരികവ്യവസ്ഥകള്‍ക്ക് ആരോഗ്യകരവുമാണ്.

കുഞ്ഞുങ്ങള്‍ക്ക് ഏതെല്ലാം വിധത്തിലാണ് വെളിച്ചെണ്ണ ഗുണകരമാകുന്നതെന്നു നോക്കൂ.

കുഞ്ഞിന്റെ ചര്‍മത്തില്‍

കുഞ്ഞിന്റെ ചര്‍മത്തില്‍

കുഞ്ഞിന്റെ ചര്‍മത്തില്‍ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് ചര്‍മത്തിനു മാത്രമല്ല, നല്ല ഉറക്കം കുഞ്ഞിനു ലഭിയ്ക്കാനുളള ഒരു വഴി കൂടിയാണ്. ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ള ഇത് എളുപ്പത്തില്‍ ചര്‍മത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നു.

എക്‌സീമ

എക്‌സീമ

എക്‌സീമ പോലെയുള്ള പ്രശ്‌നങ്ങള്‍ നവജാത ശിശുക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെല്ലാം സാധാരണയാണ്. ചര്‍മം വരണ്ട് ചൊറിച്ചിലുണ്ടാകുന്ന അവസ്ഥയാണിത്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് വെളിച്ചെണ്ണ മസാജ്. കുളിപ്പിയ്ക്കുന്നതിനു മുന്‍പും പിന്‍പും വെളിച്ചെണ്ണ മസാജ് ചെയ്യുന്നത് ഈ പ്രശ്‌നത്തിനുള്ള നല്ലൊരു മരുന്നാണ്. കിടക്കാന്‍ നേരത്തും ചെയ്യാം. മറ്റു മരുന്നുകള്‍ ഉപയോഗിയ്ക്കാതെ തന്നെ ഈ ചര്‍മ പ്രശ്‌നത്തിന് പരിഹാരം കാണാം.

കുഞ്ഞിന്റെ മുടി

കുഞ്ഞിന്റെ മുടി

കുഞ്ഞിന്റെ മുടി വളര്‍ച്ചയ്ക്ക ഉത്തമമാണ് വെളിച്ചെണ്ണ. ഇതിലെ മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകള്‍ മുടിയുടെ അടിവേരുകളെ ബലപ്പെടുത്തുന്നു. ഇതിലെ സി12 ചെയിന്‍ ഓഫ് മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകള്‍ ലോറിക് ആസിഡ് എന്നാണ് അറിയപ്പെടു്‌നനത്. ഇത് മുടിയില്‍ നിന്നും പ്രോട്ടീന്‍ നഷ്ടം തടയുന്നു. കുഞ്ഞിന്റെ തലയില്‍ ശുദ്ധമായ വെളിച്ചെണ്ണ ദിവസവും പുരട്ടി മൃദുവായി മസാജ് ചെയ്യുന്നത് നല്ലതാണ്.

ഡയപ്പെര്‍ റാഷ്

ഡയപ്പെര്‍ റാഷ്

കുഞ്ഞുങ്ങളെ ബാധിയ്ക്കുന്ന ഡയപ്പെര്‍ റാഷ് പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലൊരു പരിഹാരമാണ്. ഇതിന്റെ ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണമാണ് ഈ പ്രത്യേക പ്രയോജനം നല്‍കുന്നത്. കുഞ്ഞിനെ ഡയപ്പെര്‍ ധരിപ്പിയ്ക്കുന്നതിനു മുന്നായി ഈ ഭാഗത്ത് അല്‍പം വെളിച്ചെണ്ണ പുരട്ടാം.

ധാരാളം വൈറ്റമിനുകളും ആരോഗ്യകരമായ ഫാറ്റുകളും

ധാരാളം വൈറ്റമിനുകളും ആരോഗ്യകരമായ ഫാറ്റുകളും

ധാരാളം വൈറ്റമിനുകളും ആരോഗ്യകരമായ ഫാറ്റുകളും അടങ്ങിയതാണ് വെളിച്ചെണ്ണ. ഇത് കുഞ്ഞിന്റെ ചര്‍മത്തിന് നാച്വറര്‍ മോയിസ്ചറൈസര്‍ ഗുണം നല്‍കുന്നു. കുഞ്ഞിന്റെ ചര്‍മം മൃദുവാകാനും ചര്‍മത്തിലെ ഈര്‍പ്പം നില നിര്‍ത്താനും സഹായിക്കുന്നു.

ചുവന്ന കുരുക്കളും പാടുകളും

ചുവന്ന കുരുക്കളും പാടുകളും

കുഞ്ഞുങ്ങളുടെ മുഖത്തും ശരീരത്തിലുമുണ്ടാകുന്ന ചുവന്ന കുരുക്കളും പാടുകളും മാറാനും വെളിച്ചെണ്ണ ഏറെ നല്ലതാണ്. ഇതിലെ ലോറിക് ആസിഡാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. ഇവ ഇതുണ്ടാക്കുന്ന ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ്. വിരല്‍ത്തുമ്പില്‍ അല്‍പം വെളിച്ചെണ്ണയെടുത്ത് വിരലുകള്‍ നല്ല പോലെ അമര്‍ത്തിത്തിരുമ്മി ചൂടാക്കി മുഖത്തെ ഇത്തരം കുരുക്കള്‍ക്കു മുകളില്‍ പുരട്ടാം. ഇത് പിന്നീട് ഇളം ചൂടുവെള്ളം ഉപയോഗിച്ചു കഴുകാം.

കുഞ്ഞിനുളള ഭക്ഷണത്തില്‍

കുഞ്ഞിനുളള ഭക്ഷണത്തില്‍

കുഞ്ഞിനുളള ഭക്ഷണത്തില്‍ വെളിച്ചെണ്ണ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പും വൈറ്റമിനുകളും ധാതുക്കളുമെല്ലാം പ്രത്യേക ഗുണം നല്‍കും. കുഞ്ഞിനുണ്ടാക്കുന് നഭക്ഷണങ്ങള്‍ വെളിച്ചെണ്ണ ചേര്‍ത്തു തയ്യാറാക്കാം.

മലബന്ധം

മലബന്ധം

കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന പൊതുവായ ഒരു പ്രശ്‌നമാണ് മലബന്ധം. വെളിച്ചെണ്ണ ഇതിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. ഇത് ഹൈപ്പോ അലര്‍ജിക്കാണ്. ഇതില്‍ ലോറിക് ആസിഡ് അടങ്ങിയിട്ടുമുണ്ട്. ഇത് ദഹനം എളുപ്പമാക്കും. കുഞ്ഞിന് പ്രാതലില്‍ അര ടീസ്പൂണ്‍ നല്ല ശുദ്ധമായ വെളിച്ചെണ്ണ ചേര്‍ത്തു നല്‍കാം. ഇതുപോലെ രാത്രി കിടക്കാന്‍ നേരത്ത് മലദ്വാരത്തിനും വൃഷണ സഞ്ചിയ്ക്കും, പെണ്‍കുട്ടികളില്‍ വജൈനയ്ക്കും മലദ്വാരത്തിനും ഇടയില്‍ വരുന്ന പെരിനിയം എന്ന ഭാഗത്ത് അല്‍പം വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നതു നല്ലതാണ്. അടുത്ത ദിവസം നല്ല ശോധനയുണ്ടാകും.

ക്രാഡില്‍ ക്രാപ്പ്

ക്രാഡില്‍ ക്രാപ്പ്

നവജാത ശിശുക്കളില്‍ പ്രത്യേകിച്ചും കണ്ടു വരുന്ന ഒന്നാണ് ക്രാഡില്‍ ക്രാപ്പ്. ശിരോചര്‍മത്തിലെ വരണ്ട ഭാഗമെന്നു പറയാം. ഗര്‍ഭകാലത്തിനൊടുവില്‍ അമ്മയ്ക്കുണ്ടാകുന്ന ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് ഇതിനു വഴിയൊരുക്കുന്നത്. സെബോറിയ എന്നും ഇത് അറിയപ്പെടുന്നു. ഇതിനുള്ള നല്ലൊരു പരിഹാരമാണ് വെളിച്ചെണ്ണ ഇവിടെ പുരട്ടുന്നത്. പുരട്ടി 20 മിനിററു കഴിയുമ്പോള്‍ മൃദുവായ ചീപ്പു കൊണ്ട് പതുക്കെ ചീകിയാല്‍ ഇത് അടര്‍ന്നു പോകും. ഇത് പിന്നീട് ചെറുചൂടുവെള്ളം കൊണ്ടു കഴുകാം.

പല്ലു വരുന്ന സമയത്ത്

പല്ലു വരുന്ന സമയത്ത്

കുഞ്ഞുങ്ങള്‍ക്ക് പല്ലു വരുന്ന സമയത്ത് വായിലും മോണയിലും വേദനയും പല അസ്വസ്ഥതകളുമുണ്ടാകും. വെളിച്ചെണ്ണയ്ക്ക് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. ഇത് മോണയില്‍ പുരട്ടിക്കൊടുക്കുന്നതു ഗുണം നല്‍കും.

വരണ്ട ചുണ്ടുകള്‍

വരണ്ട ചുണ്ടുകള്‍

ചില കുഞ്ഞുങ്ങളില്‍ വരണ്ട ചുണ്ടുകള്‍ കാണപ്പെടാറുണ്ട്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് വെളിച്ചെണ്ണ. ഇതു ചിലപ്പോള്‍ മുലയൂട്ടുന്ന അമ്മയ്ക്കും ബുദ്ധിമുട്ടുണ്ടാക്കും. വെളിച്ചെണ്ണ അല്‍പം ചുണ്ടില്‍ പുരട്ടുന്നതു ഗുണം നല്‍കും.

കുഞ്ഞിനു നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള

കുഞ്ഞിനു നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള

കുഞ്ഞിനു നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള സ്വാഭാവിക വഴിയാണ് വെളിച്ചെണ്ണ പുരട്ടുന്നത്. നല്ല ശുദ്ധമായ വെളിച്ചെണ്ണയിലെ കൊഴുപ്പുകള്‍ നിറം കൂട്ടുന്നു. ചര്‍മത്തിളക്കവും വര്‍ദ്ധിപ്പിയ്ക്കുന്നു.

English summary

Coconut Oil Health And Skin Benefits For Baby

Coconut Oil Health And Skin Benefits For Baby, Read more to know about,
X
Desktop Bottom Promotion