For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടി ബുദ്ധിയ്ക്കും രോഗം വരാതെയും ബദാംപൊടി ഇങ്ങനെ

കുട്ടി ബുദ്ധിയ്ക്കും രോഗം വരാതെയും ബദാംപൊടി ഇങ്ങനെ

|

കുട്ടികളുടെ ആരോഗ്യം എല്ലായ്‌പ്പോഴും അച്ഛനമമ്മാരുടെ ആധിയാണ്. ഇതു കുഞ്ഞെങ്കിലും കുട്ടിയെങ്കിലും ഭക്ഷണ കാര്യത്തില്‍ സ്വയം ശ്രദ്ധ വയ്ക്കുന്നതു വരെ എല്ലാ മാതാപിതാക്കളേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണിത്.

വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് ആവശ്യമുള്ള എല്ലാ പോഷകങ്ങളും നല്‍കേണ്ടത് അത്യാവശ്യമാണ്. കാരണം ഈ പ്രായത്തിലെ ശാരീരിക വളര്‍ച്ചയും തലച്ചോറിന്റെ വികാസവുമെല്ലാമാണ് കുട്ടിയ്ക്ക് വരുംകാലത്തും പ്രയോജനപ്പെടുന്നത്. ശരീരത്തിന് രോഗങ്ങളെ തടയാനുള്ള ശേഷി ലഭിയ്ക്കുകയും ചെയ്യുന്നു.

കുട്ടികള്‍ക്ക് രോഗം വരാനും ഏറെ എളുപ്പമാണ്. ഇവരുടെ രോഗപ്രതിരോധ സംവിധാനം ദുര്‍ബലമാണെന്നതു തന്നെയാണ് കാരണം. ഇതിലും ഭക്ഷണത്തിനു പലതും ചെയ്യാനുണ്ട്. പ്രധാനമായും ഭക്ഷണത്തില്‍ നിന്നുള്ള ഘടകങ്ങളാണ് ഇതിനു സഹായിക്കുന്നത്.

മുതിര്‍ന്നവര്‍ക്കെന്ന പോലെ കുട്ടികള്‍ക്കും ബദാം ഏറെ നല്ലതാണ്. ഇത് കുട്ടികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നല്‍കാനുള്ള ഒരു പ്രത്യേക റെസിപ്പിയെ കുറിച്ചറിയൂ, ഇത് എങ്ങനെ നല്‍കണം എന്നറിയൂ, ഇതിന്റെ ഗുണങ്ങളും.

ബദാം

ബദാം

ബദാം പലവിധ പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ്. ഇതു കൊണ്ടു തന്നെ ഇതു കുട്ടികള്‍ക്കുള്ള സൂപ്പര്‍ ഫുഡായി കരുതാം. ഇതില്‍ കാര്‍ബോഹൈഡ്രേററുകള്‍, പ്രോട്ടീന്‍, ഫാറ്റ്, ഡയെറ്ററി ഫൈബര്‍, വൈററമിന്‍ ഇ, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ഒരു പിടി ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

വൈററമിന്‍ ഇ

വൈററമിന്‍ ഇ

ഇതില്‍ വൈററമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതു കൊണ്ടു തന്നെ കുട്ടികളുടേയും കുഞ്ഞുങ്ങളുടേയും ചര്‍മത്തിന് ഇത് ഏറെ നല്ലതാണ്. ഇതു കുഞ്ഞുങ്ങളുടെ ചര്‍മം മൃദുവാക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

കുട്ടികള്‍ക്കു രോഗപ്രതിരോധ ശേഷി നല്‍കുന്നതില്‍ പ്രധാനപ്പെട്ട ഒന്നാണ് ബദാം. ഇതു കുട്ടികളുടെ ശരീരത്തിന് രോഗങ്ങളെ തടഞ്ഞു നിര്‍ത്താനുള്ള ശേഷി നല്‍കുന്ന ഒന്നാണ്.

കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിന്

കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിന്

കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ് ബദാം. ഇത് ചെറുപ്പം മുതല്‍ പ്രായമാകുന്നതു വരെയുള്ള തലച്ചോര്‍ ആരോഗ്യത്തിന് പ്രധാനമാണ്. നല്ല ഓര്‍മ ശക്തിയും ബുദ്ധി ശക്തിയുമെല്ലാം നല്‍കുന്നു.

എല്ലുകളുടെ വളര്‍ച്ചയ്ക്കും ബലത്തിനും

എല്ലുകളുടെ വളര്‍ച്ചയ്ക്കും ബലത്തിനും

എല്ലുകളുടെ വളര്‍ച്ചയ്ക്കും ബലത്തിനും ഏറെ നല്ലതാണ് ബദാം. ഇതു കാല്‍സ്യം സമ്പുഷ്ടമാണ്. വളരുന്ന പ്രായത്തിലെ കുട്ടികള്‍ക്ക് ഇതു കൊണ്ടു തന്നെ ഏറെ ഗുണകരമവുമാണ്. കുട്ടികള്‍ക്കു നീളം വര്‍ദ്ധിയ്ക്കണമെങ്കില്‍ എല്ലു വളര്‍ച്ച ഏറെ പ്രധാനമാണ്.

9 മാസം കഴിഞ്ഞാല്‍

9 മാസം കഴിഞ്ഞാല്‍

9 മാസം കഴിഞ്ഞാല്‍ കുഞ്ഞിന്റെ ഭക്ഷണങ്ങളില്‍ ചെറുതായി ബദാം പൊടി കലര്‍ത്താം. നേരിട്ടു നല്‍കുകയല്ല, വേണ്ടത് ഇത് പാലിലോ ഭക്ഷണത്തിലോ കലര്‍ത്താം. ദിവസം 1-2 സ്പൂണ്‍ മതിയാകും. അധികം നല്‍കരുത്. ആദ്യം അല്‍പം നല്‍കി കുട്ടികള്‍ക്ക് ഏതെങ്കിലും വിധത്തിലെ അലര്‍ജിയോ പ്രശ്‌നങ്ങളോ ഉണ്ടാകുന്നുണ്ടോയെന്നു നോക്കുക. ഇല്ലെങ്കില്‍ മാത്രം നല്‍കുക.

ബദാം പൊടിയുണ്ടാക്കുമ്പോള്‍

ബദാം പൊടിയുണ്ടാക്കുമ്പോള്‍

ബദാം പൊടിയുണ്ടാക്കുമ്പോള്‍ ഇതിന്റെ തൊലി നീക്കുന്നതാണ് നല്ലത്. ഇതിന്റെ തൊലിയില്‍ അടങ്ങിയിരിയ്ക്കുന്ന ചെറിയ തോതിലെ ടോക്‌സിന്‍ ഒഴിവാക്കാം. മാത്രമല്ല, കുട്ടികളുടെ ദഹനേന്ദ്രിയം ദുര്‍ബലമായതു കൊണ്ടു തന്നെ ഇവ ചിലപ്പോള്‍ ദഹനത്തിനും പ്രശ്‌നമുണ്ടാക്കിയേക്കാം.

ഈ പ്രത്യേക പൗഡര്‍

ഈ പ്രത്യേക പൗഡര്‍

ഈ പ്രത്യേക പൗഡര്‍ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ. ഒരു കപ്പ് ബദാം, മുക്കാല്‍ കപ്പ് കല്‍ക്കണ്ടം, ഒരു ടീസ്പൂണ്‍ ഏലയ്ക്കാപ്പൊടി, അല്‍പം കുങ്കുമപ്പൂ എന്നിവയാണ് വേണ്ടത്. കുങ്കുമപ്പൂ വേണമെങ്കില്‍ ചേര്‍ത്താല്‍ മതിയാകും.

ബദാം കുതിര്‍ത്തുക

ബദാം കുതിര്‍ത്തുക

3-4 കപ്പ് ചൂടുവെള്ളത്തില്‍ ബദാം കുതിര്‍ത്തുക. 5 മിനിററ് ഇട്ടാല്‍ മതി. പിന്നീട് ഇത് തണുത്ത വെള്ളത്തില്‍ കഴുകാം. ഇതിന്റെ തൊലി പൊളിച്ചു കളയാം. ഇവ ഉണങ്ങിക്കഴിഞ്ഞാല്‍ അടുപ്പത്തിട്ട് എണ്ണ ചേര്‍ക്കാതെ വറുക്കാം. പൊടിയാന്‍ എളുപ്പത്തിനാണിത്. ഈര്‍പ്പം പോകുകയേ വേണ്ടൂ.

ഇതിനൊപ്പം

ഇതിനൊപ്പം

ഇതിനൊപ്പം ബാക്കിയുള്ള ചേരുവകള്‍ കൂടി പൊടിയ്ക്കാം. കൂടുതല്‍ നേരം പൊടിച്ചാല്‍ ബദാമില്‍ നിന്നും സ്വാഭാവികമായ എണ്ണമയമുണ്ടാക്കും. ഇ്തു പൊടി കട്ടി പിടിയ്ക്കുന്നതിനു കാരണമാകും. ഇതു കൊണ്ട് ഇതു നോക്കി ആവശ്യത്തിനു സമയം പൊടിയ്ക്കുക. നല്ല പോലെ പൊടിയ്ക്കാനും ശ്രദ്ധ വേണം, അല്ലെങ്കില്‍ ഇതു പാലില്‍ കലരില്ല. കുട്ടിയ്ക്ക് അസ്വസ്ഥതയുണ്ടാകുകയും ചെയ്യും.

ഇത് വായു കടക്കാത്ത ജാറില്‍

ഇത് വായു കടക്കാത്ത ജാറില്‍

ഇത് വായു കടക്കാത്ത ജാറില്‍ അടച്ചു വച്ച് കുട്ടികള്‍ക്കു നല്‍കാം. ഈ പൊടി സാധാരണ എനര്‍ജി ഡ്രിങ്കായി ഉപയോഗിയ്ക്കുകയും ചെയ്യാം. പാലില്‍ ചേര്‍ത്തു മാത്രമല്ല, ഈ പൊടി മററു ഭക്ഷണങ്ങള്‍ക്കൊപ്പം ചേര്‍ത്തു കൊടുക്കുകയും ചെയ്യാം.

English summary

Best Ways To Introduce Badam Powder For Your Baby And Kid

Best Ways To Introduce Badam Powder For Your Baby And Kid, Read more to know about,
Story first published: Friday, March 15, 2019, 15:15 [IST]
X
Desktop Bottom Promotion