For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞുങ്ങള്‍ക്ക് ശര്‍ക്കര കൊടുത്താല്‍,

നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഭക്ഷണ ക്രമത്തില്‍ ശര്‍ക്കര ഉള്‍പ്പെടുത്താമോ?ചില നിര്‍ദേശങ്ങള്‍ ഇതാ.

|

ചെറിയ പ്രായത്തിൽ നാം കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന ശർക്കര കുറുക്കുകൾ അവരെ ആരോഗ്യപൂർണമായി വളരാൻ സഹായിക്കുന്ന ഒന്നാണെന്ന കാര്യം നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. അതുപോലെതന്നെ പഴയ ആളുകൾ ചായയോടൊപ്പം ശർക്കര നുകരുന്നതും ഭക്ഷണം കഴിഞ്ഞശേഷം വെറുതേ ശർക്കരയെടുത്ത് എടുത്ത് വായിൽ ഇടുന്നതും ഒക്കെ കണ്ടിട്ടില്ലേ...? വെറുതെ അതിന്റെ രസം നുകരാൻ മാത്രമല്ല അവരിത് ചെയ്യുന്നത്. നിങ്ങളുടെ ശരീരത്തിലെ പല രോഗ ആക്രമണങ്ങളെയും പ്രതിരോധിക്കാനും പിടിച്ചു നിർത്താനും കഴിവുണ്ട് നിത്യജീവിതത്തിൽ എന്നും നാം കാണുന്ന ശർക്കര എന്ന മധുരപ്രിയന്.

{jgry

എന്നാൽ ശിശുക്കൾക്ക് ശർക്കര കൊടുക്കാമോ എന്ന് ചോദിച്ചാൽ കൃത്യമായ ഒരുത്തരം ആരും തന്നെ പറയില്ല. അസംഖ്യം അമ്മമാർ തങ്ങളുണ്ട കുഞ്ഞുങ്ങളുടെ ഭക്ഷണ ക്രമത്തിൽ ശർക്കര ഉൾപ്പെടുത്താമോ എന്ന കാര്യത്തിൽ ആശങ്കാകുലരാണ്. പഞ്ചസാരയെ അപേക്ഷിച്ചു താരതമ്യം ചെയ്തു നോക്കുമ്പോൾ ശർക്കരയ്ക്ക് പറയത്തക്ക നിരവധി പോഷക ഗുണങ്ങൾ ഉണ്ട്.

പക്ഷേ കുഞ്ഞുങ്ങളുടെ ഭക്ഷണക്രമത്തിന്റെ കാര്യം വരുമ്പോൾ നാം അതീവ ജാഗ്രതയോടെ കരുതലോടെയും പ്രവർത്തിക്കണം. അതുകൊണ്ട് കുഞ്ഞുങ്ങളുടെ ഭക്ഷണക്രമത്തിൽ ശർക്കര ഉൾപ്പെടുത്തണമോ വേണ്ടയോ എന്ന തീരുമാനം ഓരോ വ്യക്തികളുടെ ജീവിതശൈലിയെയും, ഭക്ഷണ രീതികളേയും, തങ്ങളുടെ കുടുംബങ്ങളിൽ നിന്നും പിന്തുടർച്ചാപരമായി പകർന്നു തരുന്ന കാര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

{jgry

എന്തുകൊണ്ട് ശർക്കര?

പണ്ടൊക്കെ കരി എന്നു വിശേഷിപ്പിച്ചിരുന്ന ശർക്കര, അടിസ്ഥാനപരമായി കരിമ്പിൽ നിന്ന് പഞ്ചസാര ഉല്പാദിപ്പിക്കുന്നു. ഉത്പാതന വേളയിൽ കരിമ്പിനെ ചൂടാക്കുമ്പോൾ അസംസ്കൃതമായി ഉണ്ടാവുന്ന വസ്തുവാണ് ശർക്കര. ഇന്ത്യയുടെ പലഭാഗത്തും പ്രധാനപ്പെട്ട ഒരു മധുര പലഹാരമായും, ഏതെങ്കിലും അടുക്കളയിൽ എരുവിനും ഉപ്പിനുമൊക്കെ സമാനമായി രുചി കൂട്ടാൻ ഉപയോഗിക്കുന്ന മുഖ്യഘടകമായുമൊക്കെ ഇവയെ ഉപയോഗിച്ചുവരുന്നു .

കരിമ്പനയിൽ നിന്നും ഈന്തപ്പനയിൽ നിന്നുമൊക്കെ ശർക്കര ഉത്പാദിപ്പിക്കാറുണ്ട്. പഞ്ചസാരയിൽ നിന്നും വ്യത്യസ്തമായി വിപുലസമൃദ്ധമായ ആരോഗ്യഗുണങ്ങൾ നൽകുന്ന ശർക്കരയിൽ കാൽസ്യവും ഫോസ്ഫറസും ഇരുമ്പ് സത്തകളും മറ്റ് മിനറൽസുമൊക്കെ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് പഞ്ചസാരയ്ക്ക് പകരക്കാരനായ ഒരു പടനായകനാണ് ശർക്കര എന്ന് പറയാം.

{jgry

ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ നേരത്തേ മുലകുടി നിർത്തുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യപരിപാലനത്തിനും രക്തകുറച്ചിലിന്റെ പരിഹാരത്തിനുമായി ഇരുമ്പ് സത്തുകൾ പ്രദമമായി അടങ്ങിയിരിക്കുന്ന ശർക്കര ഭക്ഷണങ്ങൾ ശുപാർശ ചെയ്യുന്നു. എന്നാൽ നമ്മുടെ നാഗരിക ഭാരതത്തിൽ രുചിയുടെ പിറകെ പോകുന്ന കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങളെ തൃപ്തീകരിക്കാനായി ഏതറ്റം വരെയും പോകുന്നവരാണ് അവരുടെ അമ്മമാർ.

അതുകൊണ്ട് തങ്ങളുടെ അഭിനിവേശത്തെ തൃപ്തിപ്പെടുത്താനുതകുന്നതും എന്നും ഉന്മേഷവാന്മാരായി തുള്ളിച്ചാടി നടക്കാൻ കുഞ്ഞുങ്ങൾക്ക് ഊർജ്ജം നൽകുന്നതുമായ ശർക്കരയെ പതിവായി എന്നാൽ ആവശ്യത്തിൽ അധികമാകാതെ നമ്മുടെ ജീവിതചര്യകളിൽ ഉൾപ്പെടുത്താം

ശർക്കര കുട്ടികളിലുണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങൾ

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു :

വിപുലമായ മിനറലുകളും ആന്റിഓക്സിഡന്റ്സുമൊക്കെ ഒത്തുചേർന്നിരിക്കുന്നു ശർക്കര ഓരോരുത്തരിലും രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കുയും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും ചെയ്യുന്നു.

{jgry

മലബന്ധം ഒഴിവാക്കുന്നു :

ദഹന പ്രക്രിയയെ എളുപ്പത്തിലാക്കുന്ന ഈ ഔഷധം ഉദര കോശങ്ങളെ ശുദ്ധീകരിക്കുന്നു. ഇതുവഴി മലബന്ധത്തെ അകറ്റിനിർത്താൻ സാധിക്കുന്നു. ശർക്കരയിൽ അടങ്ങിയിരിക്കുന്ന അസംസ്കൃതമായ പഞ്ചസാരയുടെ അളവ് കുട്ടികളിലും വലിയവരിലും ദഹനപ്രക്രിയ്ക്ക് ഉപയോഗിക്കുന്ന എൻസൈമുകളെ എളുപ്പത്തിലുൽ പ്രവർത്തിക്കാനും സഹായിക്കുന്നു


വിളർച്ചയും രക്തകുറവും തടയുന്നു :

ഇരുമ്പ് സത്തകൾ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ശർക്കര വിഭവം രക്തകുറവും വിളർച്ചയും അതിൽ നിന്നുണ്ടാകുന്ന ദോഷങ്ങളെയും ഒക്കെ പൂർണ്ണമായും തടയുന്നു.

{jgry

കരളിനെ ശുദ്ധീകരിക്കുന്നു :

ശരീരത്തിലെ ജൈവീക വിഷത്തെയും അശുദ്ധികളെയും പുറന്തള്ളി മുഴുവൻ ശരീരത്തേയും ശുദ്ധീകരിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നു ശർക്കര

ചുമയ്ക്കും ജലദോഷത്തിനും ഉള്ള ഉത്തമ പരിഹാരം :

കുഞ്ഞുങ്ങളിലും വലിയവരിലും ചുമയും ജലദോഷവും ഒക്കെ ഉണ്ടാവുമ്പോൾ ചെറിയ ചൂടുവെള്ളത്തിൽ ശർക്കര കലർത്തി കുടിച്ചാൽ പെട്ടെന്ന് തന്നെ ആശ്വാസം കണ്ടെത്താനാകും. മൂക്കൊലിപ്പ് പോലെയുള്ള രോഗലക്ഷണങ്ങളെ തടയാനും ഉത്തമ പരിഹാരമാണ് ശർക്കര. പുറത്തുനിന്ന് അനേകം ഗുളികകൾ വാങ്ങി കഴിക്കുന്നതിനുപകരം വീട്ടിൽത്തന്നെ കണ്ടെത്താവുന്ന ഈ സാധാരണ ഔഷധം നമ്മുടെ അടിയന്തര രോഗങ്ങൾക്കുള്ള ഒരു മികച്ച പ്രതിവിധിയാണ്

എല്ലുകൾക്കും പല്ലുകൾക്കും ശക്തിയേകുന്നു:

നേരത്തെ പറഞ്ഞപോലെ ശർക്കരയിൽ ആവശ്യത്തിലധികം മിനറൽസും കാത്സ്യവും ഫോസ്ഫറസും അടങ്ങിയിരിക്കുന്നതിനാൽ അത് നിങ്ങളുടെ എല്ലുകളെയും കോശങ്ങളെയും ശക്തിപ്പെടുത്തുന്നു. നിങ്ങളുടെ പിഞ്ചോമനകൾക്ക് ആരോഗ്യമുള്ള പല്ലുകൾ നൽകാനും ശർക്കര കാരണമാകുന്നു .‎ഒരുപാട് ഔഷധ ഗുണങ്ങൾ ശർക്കരയിൽ നിന്ന് ലഭ്യമാണെന്ന് തെളിഞ്ഞിട്ടും എന്തുകൊണ്ടാണ് അമ്മമാർ തങ്ങളുടെ കുട്ടികയുടെ ഭക്ഷണക്രമത്തിൽ ഇവയെ ഉൾപ്പെടുത്താൻ മടികാണിക്കുന്നത്....?

ശർക്കര ആരോഗ്യ മേന്മയ്ക്ക് ഉത്തമ ഉദാഹരണമാണെന്ന് നമുക്കറിയാം. സൗമ്യവും മിതത്വപൂർണ്ണവുമായ ഇതിന്റെ ഉപയോഗം ഓരോരുത്തരിലും മികച്ച ഫലം കാട്ടുന്നു . ഒരു അമ്മയെന്ന നിലയിൽ നിങ്ങളുടെ കുഞ്ഞിന് ശർക്കര നിറഞ്ഞ ഭക്ഷണപാനീയങ്ങൾ കൊടുക്കുമ്പോൾ ഉണ്ടാകുന്ന ഗുണദോഷങ്ങളെ അളന്നുകുറിച്ച് തിരയേണ്ടത് നിങ്ങളുടെ കടമയാണ്. കുഞ്ഞുങ്ങൾക്ക് ശർക്കര ഭക്ഷണം കൊടുക്കുന്നത് കൊണ്ടുണ്ടാവുന്ന ചില

{jgry

പാർശ്വഫലങ്ങളെ ചുവടെ ചേർക്കുന്നു.:

ശർക്കര ചിലപ്പോൾ കുഞ്ഞുങ്ങളിൽ ആസക്തികൾ ഉണ്ടാക്കുന്നതായി മാറാം. ശർക്കര കഴിക്കുന്ന കുട്ടികൾക്ക് 6 വയസാകുന്നതു വരേ മധുരം കലർന്ന ഭക്ഷണം കഴിക്കാനാള്ള പ്രവണത വളരേയറേ അധികമായിരിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊരു നല്ല സൂചനയല്ല. ഓരോ കുട്ടിയും അസാധാരണവും വിശിഷ്ഠവുമായതിനാൽ , ഒരാൾക്ക് ചേരുന്നത് മറ്റൊരാൾക്ക് ചേരണമെന്നില്ല. ചില കുട്ടികൾക്ക് ശർക്കര കഴിക്കുന്നത് വഴി സ്വമേഛയാ ശരീരത്തിൽ തിണർപ്പുകളും ചൂടു കുരുക്കളും, കുടൽ സംഭന്തിയായ പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ശർക്കര ഭക്ഷിക്കുമ്പോൾ നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഇത്തരത്തിൽ ഏതെങ്കിലും പ്രതികരണങ്ങൾ കണ്ടുവന്നാൽ ഉടൻ തന്നെ ശർക്കര ഭക്ഷണം നിർത്തിവച്ച് ഒട്ടും മടിക്കാതെ ഡോക്ടറുടെ സഹായം തേടേണ്ടതുണ്ട്.

കലോറിയുടെ കാര്യത്തിൽ ഒട്ടും മടികാണിക്കാത്ത ഔഷധമാണ് ശർക്കര. കുട്ടികളുടെ ദഹനാവയങ്ങൾ എല്ലാ പോഷകഗുണങ്ങളും ഒരുമിച്ച് വലിച്ചെടുക്കാൻ എപ്പോഴും പ്രാപ്തമായിരിക്കുകയല്ല. അസംസ്കൃതമായ ഈ വസ്തു പ്രതിനിദാനം ചെയ്യുന്ന ഗുണഗണങ്ങൾ ആവാഹിച്ചെടുക്കാൻ ചിലപ്പോഴൊക്കെ കുഞ്ഞവയവങ്ങൾക്ക് കഴിഞ്ഞില്ലെന്ന് വരും.ശുദ്ധമായ ഗുണനിലവാരമുള്ള ശർക്കര കണ്ടെത്താൻ വളരേ എളുപ്പമല്ല. എളുപ്പത്തിൽ ലഭ്യമാകുന്നതിലാണെങ്കിൽ കൂടുതൽ കരിമ്പിൻ കഷണങ്ങളുമായിരിക്കും.

English summary

Wondering Benefits Of Jaggery

How will jaggery helps your child to improve his/her health?Please check these instructions.
X
Desktop Bottom Promotion