For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് ആട്ടിൻ പാൽ കൊടുത്താൽ

|

നവജാതശിശുക്കൾക്ക് ഏറ്റവും നല്ല ഭക്ഷണം എന്നും എപ്പോഴും മുലപ്പാൽ തന്നെയാണ്. പക്ഷെ അല്പം മുതിർന്നു കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് പശുവിൻ പാൽ കൊടുത്തു തുടങ്ങാം. പലപ്പോഴും പശുവിൻ പാൽ മുലപ്പാലിനു പകരമായി കുഞ്ഞുങ്ങൾക്ക് നൽകാറുണ്ട്. പലരും പാൽ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നതും കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ ഇഷ്ടപ്പെടുന്നതും പശുവിൻ പാൽ ആണ്.കുഞ്ഞുങ്ങള്ക്ക് മാത്രമല്ല മുതിർന്നവർക്കും ആട്ടിൻ പാൽ കുടിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ട്. ശരീര ഭാരം കുറയ്ക്കാനും ആട്ടിൻ പാൽ സഹായകമാണ്

t

എന്നാൽ ആട്ടിൻപാലും കുഞ്ഞുങ്ങൾക്ക് നൽകാവുന്നതാണ്. പശുവിൻ പാലിന് പകരമായി ആട്ടിൻ പാൽ ഉപയോഗിക്കാം. കാരണം പോഷകങ്ങളുടെ അളവുകൾ രണ്ടിലും ഏകദേശം ഒരു പോലെയാണ്. വൈറ്റമിന്റെ അളവ് പശുവിൻ പാലിൽ അല്പം കൂടുതലാണ്. പശുവിൻ പാൽ ഇഷ്ടമല്ലാത്ത കുഞ്ഞുങ്ങൾക്ക് ആട്ടിൻപാൽ കൊടുക്കാവുന്നതാണ്.പശുവിൻ പാലുമായി താരതമ്യം ചെയ്താൽ ആട്ടിന്റെ പാൽ എളുപ്പം ദഹിക്കും. പശുവിന്റെ പാൽ ദഹിക്കാൻ ബുദ്ധിമുട്ടുള്ളവർക്കു ഇതാണ് ഉത്തമം . പോഷകങ്ങൾ ഒരുപാടുള്ളത് കൊണ്ട് ശരീരത്തിന് ഇത് വളരെ നല്ലതാണ്.പശുവിൻ പാലുമായി താരതമ്യപ്പെടുത്തുമ്പോൾ ആട്ടിൻ പാൽ ക്യാന്സറിനെയും ദഹന പ്രശ്നങ്ങളെയും തടയാൻ സഹായിക്കും .ആട്ടിൻ പാലിൽ സെലനിയം അടങ്ങിയിട്ടുണ്ട്. ഈ മിനറൽ രോഗപ്രതിരോധ ശക്തിപ്പെടുത്തുന്നതിന് ഉപകാരപ്രദമാണ്. സെലെനിയം സെലനോസിസ്റ്റീൻ പ്രോട്ടീനുകൾ രൂപപ്പെടുത്തുന്നതിൽ സഹായിക്കുന്നു.ആട്ടിൻ പാലിൽ ധാരാളം പ്രോടീൻ അടങ്ങിയിട്ടുണ്ട്. ,വളർച്ചയ്ക്കും വികാസത്തിനും അത്യാവശ്യമായതല്ലാം ആട്ടിൻ പാലിൽ ഉണ്ട്, കുഞ്ഞുങ്ങൾക്കിതു നൽകുന്നതിലൂടെ പോഷക ഗുണങ്ങൾ ലഭിക്കും ,

 ഡോക്ടറെ കാണിച്ച് അഭിപ്രായമാരായാൻ മറക്കരുത്.

ഡോക്ടറെ കാണിച്ച് അഭിപ്രായമാരായാൻ മറക്കരുത്.

ഒരു വയസ്സ് തൊട്ട് കുഞ്ഞുങ്ങൾക്ക് ആട്ടിൻപാൽ കൊടുത്തു തുടങ്ങാം. കുഞ്ഞ് മുലപ്പാൽ കുടിക്കുമ്പോഴും ആട്ടിൻപാൽ കൊടുത്തു തുടങ്ങാവുന്നതാണ്. എന്നാൽ ആട്ടിൻപാൽ കൊടുത്തു തുടങ്ങുന്നതിനു മുൻപ് കുഞ്ഞിനെ ഡോക്ടറെ കാണിച്ച് അഭിപ്രായമാരായാൻ മറക്കരുത്.

ആട്ടിൻ പാൽ ദഹിക്കാനെളുപ്പമാണ്

ആട്ടിൻ പാൽ ദഹിക്കാനെളുപ്പമാണ്

ആട്ടിൻ പാൽ വയറിനുള്ളിലെ നല്ല ബാക്ടീരിയകളെ പരിപോഷിപ്പിക്കുന്നു. ആട്ടിൻ പാലിനു ശരീരത്തിൽ അണുബാധയെ തുടർന്നുണ്ടാകുന്ന നീരു കുറക്കാനുള്ള കഴിവ് ഉണ്ട്. അതുകൊണ്ട് കോളിറ്റൈറ്റിസ് പോലുള്ള രോഗങ്ങളുള്ളപ്പോൾ കുഞ്ഞിന് ആട്ടിൻ് പാൽ കൊടുക്കുന്നത് വളരെ ഗുണം ചെയ്യും.

ആട്ടിൻ പാൽ ദഹിക്കാനെളുപ്പമാണ്. പശുവിൻ പാലിലെ പ്രോട്ടീനെ അപേക്ഷിച്ച് ആട്ടിൻ പാലിലെ പ്രോട്ടീന് കനം കുറവാണ്. ആട്ടിൻ പാലിലെ കൊഴുപ്പ് വളരെയെളുപ്പം വിഘടിക്കപ്പെടുന്നു. അതുകൊണ്ട് കൂടുതൽ വേഗത്തിൽ ദഹിക്കുകയും കൂടുതൽ നന്നായി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു.

പാസ്ചറൈസ് ചെയ്ത ആട്ടിൻ പാലാണ് കുഞ്ഞുങ്ങൾക്ക് നല്ലത്. ആട്ടിൻ പാലിൽ വൈറ്റമിൻ ഡിയും വൈറ്റമിൻ ബി9 ഉം ഇല്ല.അതുകൊണ്ട് അത് ചേർത്ത് പോഷകമൂല്യം വർദ്ധിപ്പിച്ച പാൽ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. പാക്കറ്റിൽ ലഭിക്കുന്ന പാലാണ് കുഞ്ഞുങ്ങൾക്ക് കൂടുതൽ ഗുണകരം. സംസ്കരിക്കാത്ത നാടൻ പാൽ ഒഴിവാക്കണം.

ഫോർമുല ഭക്ഷണങ്ങൾ

ഫോർമുല ഭക്ഷണങ്ങൾ

ആട്ടിൻ പാൽ കൊണ്ടുള്ള ഫോർമുല ഭക്ഷണങ്ങൾ കുഞ്ഞുങ്ങൾക്ക് കൊടുക്കാവുന്നതാണ്. കുഞ്ഞുങ്ങൾക്കായുള്ള ഇത്തരം ഭക്ഷണങ്ങളിൽ അവർക്ക് ഏറ്റവും ആവശ്യമുള്ള പോഷകാംശങ്ങൾ തീർച്ചയായും ചേർത്തിട്ടുണ്ടാവും. എങ്കിലും ലേബൽ നോക്കി ഉറപ്പ് വരുത്തിയിട്ട് വാങ്ങുക. ഫോർമുല ഭക്ഷണങ്ങൾ തയ്യാറാക്കാൻ പാക്കറ്റിലെ നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കുക.

ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് ആട്ടിൻ പാൽ കൊടുക്കാതിരിക്കുന്നതാണ് നല്ലത് എന്നാണ് വിദഗ്ദ്ധാഭിപ്രായം. അത് പോഷക കുറവുകളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. പിച്ചവെക്കുന്ന കുഞ്ഞുങ്ങൾക്ക് ആട്ടിൻ പാൽ മാത്രമായി ഒരിക്കലും നൽകരുത്. മറ്റ് ഭക്ഷണങ്ങൾ ഒപ്പം നൽകണം. എന്നാൽ മാത്രമെ കുഞ്ഞുങ്ങൾക്ക് ആവശ്യത്തിനു പോഷകങ്ങൾ ലഭിക്കുകയുള്ളൂ.

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ

പശുവിൻ പാൽ പോലെ ആട്ടിൻ പാലും അലർജി ഉണ്ടാക്കും. ആട്ടിൻ പാലിന്റെ അലർജിയുടെ ലക്ഷണങ്ങൾ വയറുവേദന, മനംപുരട്ടൽ, ഛർദ്ദി, വയറിളക്കം എന്നിവയാണ്. കുഞ്ഞിന്റെ മുഖം വല്ലാതെ നീരു വെച്ച് വീർക്കും. കുഞ്ഞിനു വല്ലാത്ത തളർച്ചയുണ്ടാവും. കുഞ്ഞിനു മറ്റ് ഏതെങ്കിലും ഭക്ഷണത്തിനോട് അലർജിയുണ്ടെങ്കിൽ ആട്ടിൻ പാൽ കൊടുക്കാതിരിക്കുന്നതാണ് നല്ലത്. അതുപോലെ കുഞ്ഞിനു അലർജി അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറുടെ അടുത്ത് കൊണ്ടു പോകണം.

പശുവിൻ പാലിനോട് അലർജിയുണ്ടെങ്കിൽ ആട്ടിൻ പാലും ഒഴിവാക്കുന്നതാണ് നല്ലത്. ഏകദേശം ഒരു പോലെയുള്ള പ്രോട്ടീനുകളാണ് പശുവിൻ പാലിലും ആട്ടിൻ പാലിലുമുള്ളത്. അതുകൊണ്ട് പശുവിൻ പാലിനോട് അലർജിയുള്ളവർക്ക് ആട്ടിൻ പാലിനോടും അലർജിയുണ്ടാവാൻ നല്ല സാധ്യതയുണ്ട്. സുരക്ഷക്ക് വേണ്ടി ആട്ടിൻ പാൽ ഒഴിവാക്കുക.

എക്സിമ ഉള്ള കുഞ്ഞുങ്ങൾക്ക് ആട്ടിൻ പാൽ കൊടുക്കുന്നതിനു മുൻപ് ശിശുരോഗവിദഗ്ദ്ധന്റെ അഭിപ്രായം തേടണം. പശുവിൻ പാലിന്റെ അലർജി കൊണ്ടാണ് ഈ ത്വക്ക് രോഗം ഉണ്ടായിട്ടുള്ളതെങ്കിൽ ആട്ടിൻ പാൽ ഉറപ്പായും ഒഴിവാക്കുക.

 ആസിഡ് റിഫ്ളക്സ്

ആസിഡ് റിഫ്ളക്സ്

ലാക്ടോസ് അലർജിയുണ്ടെങ്കിൽ ലാക്ടോസ് ഇല്ലാത്ത ഫോർമുല ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കുഞ്ഞിന് നൽകണം

കുഞ്ഞുങ്ങളെ ഇടക്കിടക്ക് അലട്ടുന്ന ഒരു പ്രശ്നമാണ് മലബന്ധം. പശുവിൻ പാൽ കൊടുക്കുമ്പോൾ ഈയവസ്ഥയുണ്ടെങ്കിൽ ആട്ടിൻ പാൽ കൊടുത്തു നോക്കാം. എന്നാൽ ഇതിനെക്കുറിച്ച് പഠനങ്ങളൊന്നും നടന്നിട്ടില്ലാത്തതിനാൽ ആധികാരികമായി പറയാൻ കഴിയില്ല.

അതുപോലെ തന്നെ കോളിക്ക് ഉള്ള കുഞ്ഞുങ്ങൾക്ക് ആട്ടിൻ പാൽ നല്ലതാണെന്ന് പഠനറിപ്പോർട്ടുകൾ ഇല്ല. പശുവിൻ പാൽ കൊണ്ടാണ് കോളിക്ക് ഉണ്ടായതെങ്കിൽ ആട്ടിൻ പാലും വേണ്ടെന്നു വെക്കുന്നതാണ് നല്ലത്.

പശുവിൻ പാലിന് ആവശ്യക്കാർ ഏറെയുള്ളത് കൊണ്ടു വാണിജ്യപരമായ ഉൽപ്പാദനമാണ് നടക്കുന്നത്. എന്നാൽ ആട്ടിൻ പാലിൽ അത്രത്തോളം പരീക്ഷണങ്ങൾ നടക്കുന്നില്ല.പലപ്പോഴും പശുവിൻ പാലിനേക്കാൾ കൂടുതൽ പരിശുദ്ധം ആട്ടിൻ പാലാണ്.

ആസിഡ് റിഫ്ളക്സ് എന്ന രോഗം ഉള്ള കുഞ്ഞുങ്ങൾക്ക് ആട്ടിൻ പാൽ ഗുണകരമാണെന്നതിനു തെളിവുകൾ ഇല്ല. അവർക്ക് മുലപ്പാൽ തന്നെയാണ് നല്ലത്. മുലപ്പാൽ രോഗസാധ്യത കുറക്കുന്നു.

English summary

what-are-the-advantages-of-giving-goat-milk-to-a-baby

You can use lamb milk instead of cow milk. Because the nutrient levels are almost the same
X
Desktop Bottom Promotion