For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞുമായുള്ള ബന്ധം വളർത്താനുള്ള മാർഗ്ഗങ്ങൾ

|

ഒരു നവജാതശിശു തികച്ചും ഒരു പുതിയ അനുഭവമാണ്. കുഞ്ഞിന്റെ അമ്മക്കു പോലും. അത് ആദ്യത്തെ കുഞ്ഞാണെങ്കിൽ പറയുകയും വേണ്ട. അമ്മ വളരെയധികം സന്തോഷത്തിലായിരിക്കും. ഒരു പുതിയ കളിപ്പാട്ടം കിട്ടിയതു പോലുള്ള ആവേശം കാണിക്കും.

sg

യഥാർത്ഥത്തിൽ അമ്മയും കുഞ്ഞുമായുള്ള ഉൗഷ്മളമായ ബന്ധം ഇവിടെനിന്നും തുടങ്ങുന്നു. അമ്മ കുഞ്ഞിനെ കൂടുതൽ കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുന്നു. കുഞ്ഞിന്റെ ഒാരോ ഭാവമാറ്റവും എന്തിനു വേണ്ടിയാണെന്നു അമ്മ അറിയാൻ തുടങ്ങുന്നു. അങ്ങനെ ആ ബന്ധം മെല്ലെ മെല്ലെ വളരുന്നു.

ഉൗഷ്മളമായ ബന്ധം

ഉൗഷ്മളമായ ബന്ധം

കുഞ്ഞുമായി ഏറ്റവും ഉൗഷ്മളമായ ബന്ധം എത്രയും അത്യാവശ്യമാണ്. അതിനു വേണ്ടി ദിവസവും പരിശ്രമിക്കുകയും വേണം. അത് ഒരു ദിവസം മുഴുവനുമോ അല്ലെങ്കിൽ അഞ്ചു മിനിറ്റോ ആകാം. ഒരു ബന്ധം വളരണമെങ്കിൽ നല്ല പരിശ്രമം അതിൽ ഉൾപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടാകണം. അല്ലെങ്കിൽ അത് സാധ്യമല്ല. കുഞ്ഞുനാളിൽ ഉണ്ടാകുന്ന സ്നേഹം കൊണ്ടാണ് കുഞ്ഞ് മുതിർന്നു കഴിഞ്ഞ് തന്റേടിയും ബഹളക്കാരനുമായാലും അമ്മക്ക് കുഞ്ഞിനെ നിയന്ത്രിക്കാൻ കഴിയുന്നത് .

കുഞ്ഞിനു മുലയൂട്ടുന്നത് കുഞ്ഞുമായി ഒരു ശക്തമായ ബന്ധം വളരാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്. പക്ഷെ അതു മാത്രമല്ല . കുഞ്ഞുമായുള്ള ബന്ധം വളർത്താൻ പിന്നെയും പല മാർഗ്ഗങ്ങളുണ്ട്. അതിൽ ചിലത് വളരെ ക്രിയാത്മകവുമാണ്.

ഈ ലേഖനത്തിൽ അമ്മക്കും കുഞ്ഞിനുമിടയിൽ ഉൗഷ്മളമായ ഒരു ബന്ധം വളർത്തിയെടുക്കാനുള്ള മാർഗ്ഗങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു.

ഉറക്കെ സംസാരിക്കുക

ഉറക്കെ സംസാരിക്കുക

കുഞ്ഞിനോട് എപ്പോഴും ഉറക്കെ സംസാരിക്കുക. കുഞ്ഞിനു തിരിച്ച് സംസാരിക്കാൻ കഴിയില്ല എന്നുള്ളത് ഒരു കുറവെ അല്ല. കുഞ്ഞിനോട് ഉറക്കെ സംസാരിക്കുന്നത് അമ്മയുടെ ഏകാന്തതക്ക് ഒരു പരിഹാരവുമായിരിക്കും. മാത്രമല്ല ഇത് കുഞ്ഞിന്റെ സാമൂഹികവും ബുദ്ധിപരവുമായ വളർച്ചക്ക് നല്ലതാണ്. കുഞ്ഞു കഥകൾ വായിച്ചു കൊടുക്കണം. കുഞ്ഞുമായി ഏത് സമയത്തും വേണമെങ്കിലും സംസാരിക്കാം. അതിനു ഒരു സമയക്രമം വേണ്ടാ എന്നർത്ഥം. കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോൾ, അതിനെ കാറ്റ് കൊള്ളിക്കാൻ പുറത്ത് കൊണ്ടു പോകുമ്പോൾ ഒക്കെ അതിനോട് സംസാരിക്കാം. കുഞ്ഞിനോട് അമ്മയുടെ അന്നത്തെ ദിവസത്തെ സംഭവവികാസങ്ങളെക്കുറിച്ച് പറയാം.

• കുഞ്ഞിനെ എപ്പോഴും കയ്യിലെടുത്ത് ഒാമനിക്കണം. അമ്മയുടെ സ്പർശം കുഞ്ഞിന് അഗാധമായ ആനന്ദം നൽകും. അമ്മക്കും കുഞ്ഞുമായി കൂടുതൽ അടുപ്പം തോന്നും. വല്ലാത്ത പിരിമുറുക്കം തോന്നുന്ന ദിവസങ്ങളിൽ കുഞ്ഞിനെ മാറോടണച്ച് അല്പസമയം ഇരുന്നാൽ അമ്മയുടെ മാനസികസംഘർഷം കുറയും.

• കുഞ്ഞുമൊത്ത് ധാരാളം ഫോട്ടൊയെടുക്കുക. ഇത് സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്താൻ വേണ്ടിയല്ല. ഒരു ഫോട്ടൊ എന്നത് ആ ഒരു സെക്കന്റിനെ അനശ്വരമാക്കലാണ്. പിന്നീടെപ്പോഴും അതെടുത്ത് നോക്കി ആ ഒാർമ്മകൾ അയവിറക്കാം. കുഞ്ഞുമായുള്ള ചിത്രങ്ങൾ പിന്നീട് നോക്കുന്നത് അമ്മയെ ഉൽസാഹഭരിതയാക്കും എന്നതിന് സംശയം വേണ്ട.

ഒാരോ കുഞ്ഞും വ്യത്യസ്തനാണ്

ഒാരോ കുഞ്ഞും വ്യത്യസ്തനാണ്

• കുഞ്ഞു വരുന്നതോടെ അമ്മക്ക് ധാരാളം ജോലിയുണ്ടാകുമെന്നത് തർക്കമറ്റ സംഗതിയാണ്. തുണി അലക്കൽ തന്നെ ഒരു പ്രധാന ജോലിയായിരിക്കും. അമ്മ വാഷിങ് മെഷീനിൽ തുണി അലക്കുമ്പോൾ കുഞ്ഞിനെ സൗകര്യപ്രദമായ രീതിയിൽ അടുത്തിരുത്തുക. ആ സമയത്ത് കുഞ്ഞിനോട് വാ തോരാതെ സംസാരിക്കണം. അത് അമ്മക്കും കുഞ്ഞിനുമിടയിൽ അടുപ്പം വളർത്തും. ഏത് ജോലി ചെയ്യുമ്പോളും ഇത് മനസ്സിൽ വെക്കണം.

• അമ്മയുടെ ഉത്തരവാദിത്വങ്ങൾ ഭാരിച്ചതും ക്ഷീണിപ്പിക്കുന്നതുമാണ്. അതിൽ ഒരു കൈ സഹായം തേടുന്നതിൽ തെറ്റില്ല. കുഞ്ഞിന്റെ അച്ഛനേയും ഇത്തരം ജോലികളിൽ ഉൾപ്പെടുത്തുക. ചിലർക്ക് ഇത്തരം ജോലി ചെയ്യാൻ അനിഷ്ടം കാണും. പക്ഷെ അവരെ പറഞ്ഞു മനസ്സിലാക്കുക. നല്ല ഒരു ബന്ധത്തിന് കുഞ്ഞു കുഞ്ഞു ത്യാഗങ്ങൾ അത്യാവശ്യമാണ്. കുഞ്ഞിന്റെ അച്ഛനും ജോലി ഏറ്റെടുക്കുന്നത് അമ്മക്ക് ചെറിയ വിശ്രമം നല്കുകയും ചെയ്യും.

ഇനി ഒരു വയസ്സിനുള്ളിൽ കുഞ്ഞ് വളർച്ചയുടെ ഏതെല്ലാം ഘട്ടം പിന്നിടുമെന്ന് നോക്കാം. ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒരു രേഖാരൂപം മാത്രമാണ്. ഏല്ലാ കുഞ്ഞുങ്ങളും കൃത്യമായി ഈ പാറ്റേൺ പിൻതുടരുമെന്ന് യാതൊരു നിർബന്ധവുമില്ല. ഒാരോ കുഞ്ഞും വ്യത്യസ്തനാണെന്ന് ഒാർമ്മ വെക്കുക. അയ്യോ എന്റെ കുഞ്ഞ് അങ്ങനെ ചെയ്തില്ലല്ലോ എന്നാലോചിച്ച് പരിഭ്രമിക്കാതിരിക്കുക. ഒാരോ കുഞ്ഞുങ്ങളും അവരുടേതായ രീതിയിലും വേഗത്തിലുമാണ് വളരുക. അതിനുള്ള സ്വാതന്ത്ര്യം അവർക്ക് അനുവദിക്കുക.

കുഞ്ഞിന്റെ കേൾവി ശക്തി

കുഞ്ഞിന്റെ കേൾവി ശക്തി

ആദ്യത്തെ കുറച്ച് ദിവസങ്ങൾ അമ്മയും കുഞ്ഞും മാത്രമാണ്. അവർ പരസ്പരം അറിയാൻ ശ്രമിക്കുന്ന സമയമാണ്. ആദ്യത്തെ കുറച്ച് ആഴ്ചക്കുള്ളിൽ കുഞ്ഞ് അമ്മയുടെ മുഖം. ശബ്ദം, സ്പർശം എന്നിവ ശ്രദ്ധിച്ചു തുടങ്ങും. കുഞ്ഞിന് ഒരുപാട് ദൂരത്തേക്ക് ശ്രദ്ധയുറപ്പിച്ച് നോക്കാൻ കഴിയില്ല. പക്ഷെ കറുപ്പും വെളുപ്പും തിരിച്ചറിയും. കുഞ്ഞിന്റെ കേൾവി ശക്തി പൂർണ്ണമായി വികസിച്ചിരിക്കും. അവർ അമ്മയുടെ സ്വരം ശ്രദ്ധിക്കുകയും ചെയ്യും. കുഞ്ഞ് തല പതിയെ ഉയർത്താൻ ശ്രമിക്കും. പക്ഷെ തല ഉറച്ചിട്ടില്ലാത്തതു കൊണ്ടു തലക്ക് താങ്ങു ആവശ്യമാണ്.

മൂന്നുമാസം ആവുമ്പോൾ കുഞ്ഞ് ചിരിച്ചു തുടങ്ങും. കളിക്കാൻ ആരംഭിക്കും. അവ്യക്തമായി ശബ്ദങ്ങൾ ഉണ്ടാക്കും. അമ്മയുടെ ശബ്ദങ്ങൾ ഉണ്ടാക്കും. അമ്മയുടെ ശബ്ദവും മുഖഭാവവും അനുകരിക്കാൻ ശ്രമിക്കും. തല ഉറച്ചു കഴിഞ്ഞതിനാൽ കമിഴ്ന്നു കിടന്ന് തല ഉയർത്തി ചുറ്റുപാടും വീക്ഷിക്കും. കണ്ണും കയ്യും തമ്മിലുള്ള ഏകോപനം ഈ സമയത്ത് ഏറെ മെച്ചപ്പെട്ടിട്ടുണ്ടാവും. അവർക്കിഷ്ടപ്പെട്ട വസ്തുക്കൾ അവർ ഏറെ താൽപ്പര്യത്തോടെ ശ്രദ്ധിക്കും. അമ്മയുടെ ശബ്ദം അവർ ദൂരത്ത് നിന്നും തിരിച്ചറിയും. കയ്യുകൾ ചുരുട്ടിപ്പിടിക്കുകയും നിവർത്തുകയും ചെയ്യും. കയ്യുകൾ വായിലേക്ക് കടത്തി വെക്കും. വസ്തുക്കളിൽ ശക്തിയായി പ്രഹരിക്കും.

 കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും

കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും

നാലു മുതൽ ഏഴു വരെയുള്ള മാസങ്ങളിൽ കുഞ്ഞ് മുഴുവൻ സമയവും ചിരിക്കുകയും അവ്യക്തമായി സംസാരിക്കുകയും ചെയ്യും. അമ്മയുമായി സംസാരിക്കാനുള്ള ശ്രമത്തിലാണ് കുഞ്ഞ്. കമിഴ്ന്നും മലർന്നും കിടക്കാൻ അവർക്ക് എളുപ്പത്തിൽ കഴിയും. ആരുടേയും സഹായം കൂടാതെ ഇരിക്കാൻ കഴിയും.

കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും അടുത്തേക്ക് നീക്കാൻ കഴിയും. ഇപ്പോൾ കുഞ്ഞിന് അമ്മയുടെ സ്വരവും ഭാവങ്ങളും കൃത്യമായി തിരിച്ചറിയാം. അതുകൊണ്ട് അമ്മ കടുത്ത സ്വരത്തിൽ വിലക്കിയാൽ കുഞ്ഞിന് മനസ്സിലാകും. ഈ സമയത്ത് കുഞ്ഞിനെ പേരെടുത്ത് വിളിച്ചാൽ അവർ ശബ്ദം കേട്ടിടത്തേക്ക് തിരിഞ്ഞു നോക്കും. ഈ സമയത്ത് അവർ നിറങ്ങൾ തിരിച്ചറിഞ്ഞ് തുടങ്ങും. കുഞ്ഞുങ്ങളെ കണ്ണാടിക്ക് മുന്നിലിരുത്തുന്നത് അവർക്ക് വളരെ ആനന്ദകരമായ ഒരു വിനോദമാണ്.

English summary

ways-to-bond-with-your-baby-besides-breastfeeding

The most intimate relationship of the baby is essential. Every day you have to work on it. It can be a whole day or five minutes.,
Story first published: Thursday, July 26, 2018, 23:41 [IST]
X
Desktop Bottom Promotion