For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ ഛർദ്ദി കാരണങ്ങളും നിയന്ത്രണമാർഗ്ഗങ്ങളും

|

ഛർദ്ദി കുട്ടികളിൽ സാധാരണയായി കണ്ടു വരുന്ന ഒരു രോഗമാണ്. പല കാരണങ്ങൾ കൊണ്ടു ഇതുണ്ടാകാം. ചെറിയ പ്രശ്നങ്ങൾ കൊണ്ടും അങ്ങേയറ്റം ഗുരുതരമായ പ്രശ്നങ്ങൾ കൊണ്ടും ഛർദ്ദിയുണ്ടാവാറുണ്ട്. അതുകൊണ്ട് ഇതുണ്ടാവുമ്പോൾ കുട്ടികളെ കൂടുതൽ നീരീക്ഷിക്കുകയും പരിചരിക്കുകയും വേണം.

uyt

വളരെയെളുപ്പത്തിൽ വഷളാവുന്ന ഒരു രോഗാവസ്ഥയാണ് ഛർദ്ദി. കുഞ്ഞുങ്ങൾ ഛർദ്ദിക്കുന്നത് കണ്ടുനിൽക്കുന്നത് അച്ഛനമ്മമാർക്ക് പലപ്പോഴും ബുദ്ധിമുട്ടാണ്. ഛർദ്ദി കുട്ടികളിലെ പോഷകാംശങ്ങൾ പുറത്ത് കളയും. വളരെയെളുപ്പത്തിൽ നിർജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യുന്നു.എന്നാൽ വല്ലപ്പോഴുമൊക്കെ സംഭവിക്കുന്ന ഛർദ്ദിയെ ഭയപ്പെടേണ്ട കാര്യം ഇല്ലെന്നാണ് വിദഗ്ധാഭിപ്രായം. അത് ചിലപ്പോഴൊക്കെ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി ശരീരത്തിനു ഉണർവും ഒാജസ്സും നൽകാറുണ്ട്.

 എന്തൊക്കെ കാരണങ്ങൾ കൊണ്ടു ഛർദ്ദി ഉണ്ടാകുമെന്നു നോക്കാം.

എന്തൊക്കെ കാരണങ്ങൾ കൊണ്ടു ഛർദ്ദി ഉണ്ടാകുമെന്നു നോക്കാം.

ഗ്യാസ്ട്രോഎന്ററൈറ്റിസ് അല്ലെങ്കിൽ വയറിനെ ബാധിക്കുന്ന ഫ്ളൂ- ഈ രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ് ഛർദ്ദി. വൈറസ് ബാധ കൊണ്ടോ ഭക്ഷ്യവിഷബാധ കൊണ്ടോ ഈ രോഗം പിടിപെടാം. ഇത് പലപ്പോഴും വയറിളക്കവും ഉണ്ടാക്കാറുണ്ട്. ഈ രോഗം പലപ്പോഴും വളരെപ്പെട്ടെന്നു മാറി കുഞ്ഞിനു ആശ്വാസം ലഭിക്കും.

ഗ്യാസ്ട്രോഈസോഫാഗൽ റിഫ്ളക്സ്-ഈ രോഗത്തിൽ ഭക്ഷണം വയറിൽ നിന്ന് വീണ്ടും അന്നനാളത്തിലേക്കോ ഈസോഫാഗസിലേക്കോ പ്രവേശിക്കുന്നു. അങ്ങനെയാണ് ഛർദ്ദിയുണ്ടാകുന്നത്. ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ശരിയായി ഇരുന്നില്ലെങ്കിൽ ചിലപ്പോൾ ഈയവസ്ഥയുണ്ടാകും. അമിത ഭക്ഷണം കൊണ്ടും ഇതുണ്ടാവാം. ചില പ്രത്യേക ഭക്ഷണത്തിനോടുള്ള അലർജിയും ഇതിനു കാരണമാവാറുണ്ട്.

ഭക്ഷ്യവിഷബാധ- ഭക്ഷ്യവിഷബാധയുണ്ടാകുന്നത് ബാക്ടീരിയ, വൈറസ് അല്ലെങ്കിൽ ഭക്ഷണത്തിൽ കലർന്ന വിഷാംശം എന്നിവ കൊണ്ടാണ്. ഈയവസ്ഥയിൽ കുഞ്ഞിന് വയറിളക്കവും ഉണ്ടാകും. കൂടാതെ വയറുവേദന, പനി, തൊണ്ടവേദന എന്നിവയും അനുഭവപ്പെടാം.

 യാത്ര ചെയ്യുമ്പോൾ അനുഭവപ്പെടുന്ന ഛർദ്ദി

യാത്ര ചെയ്യുമ്പോൾ അനുഭവപ്പെടുന്ന ഛർദ്ദി

ഇത് തീർത്തും താൽക്കാലികമാണ്. യാത്ര തീരുന്നതോടെ അത് അവസാനിക്കുകയും ചെയ്യും. ഇതിനെപ്പറ്റി ഒട്ടും വേവലാതിപ്പെടേണ്ട കാര്യമില്ല.

വൈറൽ ഗ്യാസ്ട്രോഎന്ററൈറ്റിസ്- ഈ രോഗം കൊണ്ടു പലപ്പോഴും ഛർദ്ദിയുണ്ടാകും.

ഭക്ഷണത്തിനോടുള്ള അലർജി- ഭക്ഷണത്തിനോടുള്ള അലർജി പലപ്പോഴും ഛർദിക്ക് കാരണമാവും. അലർജി പല ഭക്ഷണത്തിനോടുമുണ്ടാവാം. പാലും പാലുൽപ്പന്നങ്ങളും ഇവയിൽ പ്രധാനമാണ്.

 കടുത്ത മാനസികസമ്മർദ്ദം

കടുത്ത മാനസികസമ്മർദ്ദം

കടുത്ത മാനസികസമ്മർദ്ദം പലപ്പോഴും ഛർദ്ദിക്ക് കാരണമാകാറുണ്ട്. മാനസികസമ്മർദ്ദത്തെ തുടർന്നുണ്ടാകുന്ന ഉറക്കകുറവും ഛർദ്ദിയുണ്ടാക്കും. ഈയവസ്ഥയിൽ പനിയും വയറുവേദനയും ഉണ്ടാവാറില്ല.

ദഹനക്കുറവ്- ദഹനസംബന്ധിയായ പ്രശ്നങ്ങൾ അല്ലെങ്കിൽ ദഹനക്കുറവ് കൊണ്ട് ഛർദ്ദിയുണ്ടാകും.

പരിക്ക്- തലക്ക് എന്തെങ്കിലും മുറിവ് പറ്റിയാൽ ഛർദ്ദിയുണ്ടാകും. ഇത് ഗുരുതരമായ അവസ്ഥയാണ്. ഉടനടി ചികിൽസ ആവശ്യമാണ്.

 ശ്വാസകോശരോഗങ്ങൾ

ശ്വാസകോശരോഗങ്ങൾ

ശ്വാസകോശത്തിനുണ്ടാവുന്ന അണുബാധ ഛർദ്ദിയുണ്ടാക്കാം. കടുത്ത കഫക്കെട്ടുണ്ടാവുകയും കുഞ്ഞുങ്ങൾ കഫം വിഴുങ്ങുകയും ചെയ്താണ് ഛർദ്ദിയുണ്ടാവുക. ശ്വാസകോശരോഗങ്ങളെ ഉടൻ ചികിൽസിച്ച് ഭേദമാക്കുകയാണ് ഏക പോംവഴി.

ഒരുപാട് നേരം ഭക്ഷണം കഴിക്കാതിരുന്നാൽ ഛർദ്ദിയുണ്ടാകും.

ഇതിനൊക്കെപ്പുറമെ ചില ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമായും ഛർദ്ദി കാണപ്പെടാറുണ്ട്. മെനിഞ്ചൈറ്റിസ്, മൂത്രനാളിയിലെ അണുബാധ, ചെവിയിലെ അണുബാധ എന്നിവ അവയിൽ ചിലതാണ്.

അപ്പൻഡിസൈറ്റിസ്

അപ്പൻഡിസൈറ്റിസ്

ഛർദ്ദിക്ക് കാരണമാവുന്ന മറ്റൊരു ഗുരുതരമായ രോഗമാണ് അപ്പൻഡിസൈറ്റിസ്. ഈ രോഗാവസ്ഥയിൽ മനംപുരട്ടലും ഛർദ്ദിയും വയറുവേദനയുമുണ്ടാകും.

വളരെ അപൂർവമായി കണ്ടുവരുന്ന ഒരു രോഗമാണ് പൈലോറിക്ക് സ്റ്റെനോസിസ്. ഇത് ജന്മനാ കുടലിലുണ്ടാകുന്ന തടസ്സമാണ്. ഇത് കുഞ്ഞുങ്ങളിൽ തുടർച്ചയായ ഛർദ്ദിയുണ്ടാക്കും.

ഛർദ്ദിക്ക് പുറമെ ഈ ഒാരോ രോഗങ്ങളിലും അവയുടേതായ പ്രത്യേക രോഗലക്ഷണങ്ങളുണ്ടാകും.

തുടർച്ചയായ ഛർദ്ദി കൊണ്ടു കുട്ടികൾക്ക് മറ്റു ചില പ്രശ്നങ്ങൾ ഉണ്ടാകാം. കടുത്ത ക്ഷീണം, തലവേദന, വയറുവേദന, വയറിളക്കം, വല്ലാത്ത അസ്വസ്ഥത എന്നിവ അവയിൽ ചിലതാണ്. ഛർദ്ദി മാറുന്നതോടെ ഇവയും തനിയെ മാറും.

ഡോക്ടറെ കാണാൻ താമസിപ്പിക്കരുത്

ഡോക്ടറെ കാണാൻ താമസിപ്പിക്കരുത്

സാധാരണയായി ഛർദ്ദി രണ്ടു ദിവസത്തിനുള്ളിൽ തനിയെ മാറും. പക്ഷെ ചില ലക്ഷണങ്ങൾ കാണുകയാണെങ്കിൽ കുഞ്ഞിനെ ഉടൻ ഡോക്ടറുടെ അടുത്തെത്തിക്കണം. രണ്ടു ദിവസം കഴിഞ്ഞും ഛർദ്ദി മാറിയില്ലെങ്കിൽ പിന്നെ വൈകരുത്. നിർജ്ജലീകരണം സംഭവിച്ചാൽ, കാഴ്ച മങ്ങിയാൽ, കഴുത്തിൽ വല്ലാത്ത പിരിമുറുക്കം അനുഭവപ്പെട്ടാൽ, കടുത്ത ചുമയും തൊണ്ട ഞെരുങ്ങുന്നതു പോലെയും തോന്നിയാൽ ഉടൻ ഡോക്ടറെ കാണണം. ഛർദ്ദി മാറി പന്ത്രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും ശരീരം ദ്രാവകങ്ങൾ സ്വീകരിക്കുന്നില്ലെങ്കിൽ ഡോക്ടറെ കാണണം.

ഛർദ്ദിക്ക് ചുവന്ന നിറമുണ്ടെങ്കിൽ അതിൽ രക്തം കലർന്നിരിക്കാൻ സാധ്യതയുണ്ട്. പച്ച നിറമുള്ള ഛർദ്ദിയിൽ പിത്തരസം കലർന്നിരിക്കും. ഈ രണ്ടവസ്ഥയിലും ഡോക്ടറെ കാണണം. ഛർദ്ദിയെ തുടർന്ന് നെഞ്ചെരിച്ചിൽ അനുഭവപ്പെട്ടാൽ ഡോക്ടറെ കാണണം. ഒാരോ തവണ ഭക്ഷണത്തിനു ശേഷവും ഛർദ്ദി ഉണ്ടായാൽ ഡോക്ടറെ കാണണം. തലയിൽ പരിക്ക് പറ്റിയതിനു ശേഷം ഛർദ്ദി ഉണ്ടായാലും, നല്ല പനിയുണ്ടായാലും, മൈഗ്രേൻ കാരണം ഛർദ്ദിയുണ്ടായാലും ഡോക്ടറെ കാണാൻ താമസിപ്പിക്കരുത്. വിഷാംശം ഉള്ളിൽ കലർന്ന് ഛർദ്ദിച്ചാൽ ഉടൻ ഡോക്ടറെ കാണണം. രാവിലെ ഉണർന്നാലുടൻ കുഞ്ഞിന് മനംപുരട്ടലും തലവേദനയും ഉണ്ടായാലും ഡോക്ടറെ കാണിക്കണം.

 നിർജ്ജലീകരണം

നിർജ്ജലീകരണം

പെട്ടെന്ന് ശക്തിയായി ഛർദ്ദിക്കുകയും അത് വളരെ ദൂരത്തേക്ക് തെറിച്ചു വീഴുകയും ചെയ്താൽ ഡോക്ടറെ ഉടൻ കാണണം.

രോഗനിർണ്ണയത്തിൽ ഡോക്ടർ കുഞ്ഞിനെ പരിശോധിച്ച് അതിന്റെ ഇന്നു വരെയുള്ള രോഗങ്ങളെപ്പറ്റി ചോദ്യങ്ങൾ ചോദിച്ച് മനസ്സിലാക്കും. ഛർദ്ദിയുടെ സമയം, എത്ര സമയം ഇടവിട്ട് വരുന്നു, നിറം എന്നിവയെല്ലാം പരിശോധിക്കും. വയറിവേദന, പനി എന്നിവയുണ്ടോന്നു നോക്കും. കുഞ്ഞ് ഉറങ്ങുന്ന രീതി, കുഞ്ഞിന്റെ വളർച്ച, വിസർജ്ജനപ്രക്രിയകൾ എന്നിവയെല്ലാം വിലയിരുത്തും.

നിർജ്ജലീകരണം അനുഭവപ്പെട്ടാൽ ഇലക്ട്രോലൈറ്റ്സിന്റെ എണ്ണം തിട്ടപ്പെടുത്താൻ രക്തപരിശോധന ആവശ്യമായി വരും. വയറിനകത്ത് ഗുരുതരമായ പ്രശ്നങ്ങൾ ഒന്നുമില്ലെന്നു ഉറപ്പ് വരുത്താൻ ചിലപ്പൊൾ സ്കാനിങ് ആവശ്യമായി വന്നേക്കാം. ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കുക.എങ്കിലും സാധാരണ, കുഞ്ഞുങ്ങൾക്ക് ഛർദ്ദിക്ക് ചികിൽസ ആവശ്യമില്ല. കുഞ്ഞിനെ വീട്ടിൽ തന്നെ ചികിൽസിച്ചാൽ മതിയാകും.

ഭക്ഷണം കുറേശ്ശെ മാത്രം കൊടുക്കുക

ഭക്ഷണം കുറേശ്ശെ മാത്രം കൊടുക്കുക

കുഞ്ഞിനോട് സമാധാനപൂർവം സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുയും ചെയ്യണം. ഈ വിഷമം താൽക്കാലികമാണെന്നും ഉടനെ മാറുമെന്നും പറഞ്ഞു കൊടുക്കുക.

ഒാരോ തവണയും ഛർദ്ദിച്ചു കഴിയുമ്പോൾ നാലഞ്ച് ടീസ്പൂൺ വെള്ളം കൊടുക്കണം. നന്നായി ഉറങ്ങാൻ വിടുക. നല്ല ഉറക്കം രോഗം പെട്ടെന്നു മാറ്റും.

കഴുത്തും തലയും നന്നായി തടവി കൊടുക്കുക. ഇത് സമ്മർദ്ദമകറ്റാൻ നല്ലതാണ്.

ഇരുപത്തിനാലു മണിക്കൂർ നേരം കുഞ്ഞിനെ നന്നായി ശ്രദ്ധിക്കണം. ഒആർഎസ് കൃത്യമായി കുഞ്ഞിനു കൊടുക്കുക. ഭക്ഷണം കുറേശ്ശെ മാത്രം കൊടുക്കുക. കുഞ്ഞിനെ വൃത്തിയായും സൗകര്യപ്രദമായും കിടത്തണം.

English summary

vomiting-in-children-why-is-it-caused

Vomiting is a common illness in vomiting children. This may be due to various reasons.
Story first published: Tuesday, July 17, 2018, 10:17 [IST]
X
Desktop Bottom Promotion