നവജാതശിശുവിന്റെ രക്ഷിതാക്കള്‍ അറിഞ്ഞിരിക്കേണ്ട ആരോഗ്യപ്രശ്‌നങ്ങള്‍

Subscribe to Boldsky

പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടുവാന്‍ വ്യഗ്രതകൊള്ളുന്ന ശിശുക്കളുടെ ശരീരം വളരെ മൃദുലമാണ്. അവരിലെ പ്രതിരോധസംവിധാനം സാവധാനം വികസിതമാകുന്നതേയുള്ളൂ. അതുകൊണ്ട് അവരുടെ ഒരു ആരോഗ്യപ്രശ്‌നവും അമ്മമാര്‍ക്ക് ലഘുവായിട്ടല്ല അനുഭവപ്പെടുന്നത്.

ചിലപ്പോള്‍ ഗൗരവമായ മാറ്റത്തിലേക്ക് അവ വഴിമാറാം എന്ന് അമ്മമാര്‍ക്ക് അറിയാം. അതുകൊണ്ട് എന്തെങ്കിലും ഒരു ആവശ്യം ഉണ്ടാകുകയാണെങ്കില്‍ അപ്പോള്‍ത്തന്നെ ഡോക്ടറുടെ അടുത്തെത്തുവാന്‍ അമ്മമാര്‍ എപ്പോഴും തയ്യാറെടുപ്പിലായിരിക്കും. നവജാതശിശുവിന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പുതിയ അമ്മമാര്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളാണ് ചുവടെ കുറിച്ചിരിക്കുന്നത്.

വയറിലെ വീക്കം

വയറിലെ വീക്കം

അല്പം തള്ളിനില്‍ക്കുന്ന വയറോടുകൂടിയാണ് ഭൂരിഭാഗം ശിശുക്കളും ജനിക്കുന്നത്. മുലയൂട്ടുന്ന സമയത്ത് അവരുടെ വയര്‍ ചീര്‍ത്തതുപോലെയും മൃദുത്വം കുറഞ്ഞ് കട്ടികൂടിയതായും കാണപ്പെടുന്നുവെങ്കില്‍ വയറില്‍ മൃദുവായി തലോടുക. മിക്കവാറും വായുകോപമോ, അതുമല്ലെങ്കില്‍ മലബന്ധമോ ആയിരിക്കും ഇതിന് കാരണമാകുന്നത്. ഈ അവസ്ഥ ഇങ്ങനെ തുടരുന്നതായി അനുഭവപ്പെടുകയാണെങ്കില്‍ ഗൗരവമേറിയ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന് സന്ദേഹപ്പെടാം. അങ്ങനെയെങ്കില്‍ ഉടന്‍തന്നെ ഡോക്ടറെ കാണുക.

 ജനന തകരാറുകള്‍

ജനന തകരാറുകള്‍

പ്രസവസമയത്ത് എന്തെങ്കിലും വിഷമതകള്‍ അനുഭവിക്കേണ്ടതായി വന്നിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ശിശുവിലും എന്തെങ്കിലും തകരാറുകള്‍ ഉണ്ടാകുവാനുള്ള സാദ്ധ്യത കൂടുതലാണ്. ഭൂരിഭാഗം നവജാതശിശുക്കളും ഇത്തരം പരുക്കുകളില്‍നിന്നും വേഗം മുക്തരാകും. എങ്കിലും പൊട്ടിയ ചുമലസ്ഥി, കൊടിലുകൊണ്ടുണ്ടായ അടയാളങ്ങള്‍, മാംസപേശിയുടെ ദൗര്‍ബല്യം തുടങ്ങിയ ചില ജനനത്തകരാറുകള്‍ വളരെ സമയമെടുത്തേ ഭേദമാകൂ. അങ്ങനെ എന്തെങ്കിലും തകരാറുകള്‍ ഉള്ളതായി കാണുകയാണെങ്കില്‍ ഉടനടിയുള്ള വൈദ്യസഹായത്തിനുവേണ്ടി ഡോക്ടറെ സമീപിക്കേണ്ടതാണ്.

വില്ലന്‍ചുമ

വില്ലന്‍ചുമ

മുലയൂട്ടുന്ന സമയങ്ങള്‍ക്കിടയില്‍ ശിശുക്കള്‍ ചുമയ്ക്കുന്നത് ഏറ്റവും സാധാരണമായ കാര്യമാണ്. എന്നാല്‍ തുടര്‍ച്ചയായി ചുമച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ ശ്വാസനാളരോഗങ്ങളോ, അതുമല്ലെങ്കില്‍ ദഹനേന്ദ്രയത്തിലുള്ള വൈകല്യമോ ആയിരിക്കാം. മുലയൂട്ടുന്ന സമയത്ത് ശിശുവിന് ശ്വാസതടസ്സം നേരിടുന്നതായി കാണുകയാണെങ്കില്‍ ഉടന്‍തന്നെ ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും.

നീലിച്ച ചര്‍മ്മം

നീലിച്ച ചര്‍മ്മം

ജനിക്കുമ്പോള്‍ത്തന്നെ നീലിച്ച ചര്‍മ്മം ശിശുക്കളില്‍നിന്ന് അപ്രത്യക്ഷമാകുന്നു. ഈ വര്‍ണ്ണത്തിലുള്ള ചര്‍മ്മം വീണ്ടും കാണപ്പെടുന്നത് സ്വാഭാവികമാണ്. കൈകളിലും പാദങ്ങളിലും നീല നിറം പ്രത്യക്ഷപ്പെടാം, എന്നാല്‍ ചര്‍മ്മത്തിന് ക്രമേണ പാടലവര്‍ണ്ണം ഉണ്ടാകുന്നതോടെ ഇത് അപ്രത്യക്ഷമാകും. കരയുന്ന സമയത്ത് വായിനടുത്തും നാവിലുമായി നീലവര്‍ണ്ണം കാണപ്പെടുകയും എന്നാല്‍ അത് വേഗംതന്നെ മാറി സ്വാഭാവികവര്‍ണ്ണം തിരികെ ഉണ്ടാകുകയും ചെയ്യുന്നില്ലെങ്കില്‍, കഴിവതും വേഗം ശിശുവിനെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകേണ്ടതാണ്.

ശ്വസനസംബന്ധ രോഗങ്ങള്‍

ശ്വസനസംബന്ധ രോഗങ്ങള്‍

സമയംതെറ്റിയുള്ള പ്രസവങ്ങളെ സംബന്ധിച്ച് നവജാതശിശുവിന് ചിലപ്പോള്‍ ശ്വസനസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാം. അത്തരം അവസരങ്ങളില്‍ നവജാതശിശു ശരിയാംവണ്ണം ശ്വസിച്ചുതുടങ്ങുവാന്‍ ഏതാനും മണിക്കൂറുകള്‍ വേണ്ടിവരും. ശ്വസനത്തിന്റെ സ്വാഭാവികഗതി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അതൊരു വിഷമമാകുകയില്ല. ജ്വലിക്കുന്നതുപോലെയുള്ള മൂക്ക്, മാറാതെ നില്‍ക്കുന്ന നീലനിറം, ശ്വസിക്കുമ്പോഴുള്ള കിരുകിരുപ്പ്, ത്വരിതഗതിയിലുള്ള ശ്വാസോച്ഛ്വാസം തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ തടസ്സം മാറിക്കിട്ടുന്നതിനുവേണ്ടി ഉപ്പുജലത്തിന്റെ ചെറുകണങ്ങള്‍ ഉപയോഗിക്കാം. എന്നിട്ടും തടസ്സം മാറുന്നില്ല എന്ന് കാണുകയാണെങ്കില്‍ ശിശുവിനെ എത്രയുംവേഗം ശിശുരോഗവിദഗ്ദന്റെ അടുത്ത് കൊണ്ടുപോകേണ്ടതാണ്.

 പനി

പനി

രോഗബാധയെ പ്രതിരോധിക്കുമ്പോള്‍ ഉണ്ടാകുന്ന ലക്ഷണമാണ് പനി. അതിനാല്‍ പനി ഒരു ഗൗരവമേറിയ പ്രശ്‌നമല്ല. 102 ഡിഗ്രി ഫാരന്‍ഹീറ്റില്‍ കൂടുതല്‍ പനി അനുഭവപ്പെടുകയാണെങ്കില്‍ എത്രയും വേഗം ശിശുവിനെ ഡോക്ടറുടെ അടുത്ത്‌ കൊണ്ടുപോകേണ്ടതാണ്. തുടര്‍ച്ചയായി നിലനില്‍ക്കുന്ന പനി കിടുകിടുപ്പ് ഉണ്ടാക്കാം.

ചെവിയില്‍ ഉണ്ടാകുന്ന രോഗബാധ

ചെവിയില്‍ ഉണ്ടാകുന്ന രോഗബാധ

നവജാതശിശുക്കളില്‍ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് ചെവിയില്‍ ഉണ്ടാകുന്ന രോഗബാധ. അസ്വാഭാവികമായി ചെവിയില്‍ വലിച്ച് പിടിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യുന്നതായി അനുഭവപ്പെട്ടാല്‍, ചെവിയില്‍ ഉണ്ടാകുന്ന രോഗബാധ ആയിരിക്കാം കാരണം. ബാക്ടീരിയ കാരണമായി ഉണ്ടാകുന്ന രോഗപ്പകര്‍ച്ചയാണെങ്കില്‍ ആന്റീബയോട്ടിക്കുകള്‍ നല്‍കി ഭേദമാക്കാം. വൈറസുകള്‍ കാരണമായുള്ള രോഗപ്പകര്‍ച്ചയാണെങ്കില്‍ ശരിയായ സമയത്ത് ശരിയായ രീതിയില്‍ നല്‍കുന്ന ഔഷധപ്രയോഗത്തിലൂടെ അതിനെയും എളുപ്പത്തില്‍ ഭേദമാക്കാം.

വയറിളക്കം

വയറിളക്കം

ശിശുക്കളില്‍ ചിലപ്പോഴൊക്കെ വയറിളക്കം അനുഭവപ്പെടുന്നത് സ്വാഭാവികമായ കാര്യമാണ്. ഇതില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ശിശുവിന്റെ ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉണ്ടായിരിക്കുന്നതിന് ശ്രദ്ധിച്ചാല്‍ മതിയാകും. അങ്ങനെയെങ്കില്‍ വയറിളക്കം വളരെവേഗം മാറും.

കരപ്പനും മറ്റ് ചര്‍മ്മപ്രശ്‌നങ്ങളും

കരപ്പനും മറ്റ് ചര്‍മ്മപ്രശ്‌നങ്ങളും

ശിശുക്കളുടെ ചര്‍മ്മത്തിന് മുതിര്‍ന്നവരുടേതിനേക്കാള്‍ സംവേദനക്ഷമത കൂടുതലാണ്. അതിനാല്‍ ചില ചര്‍മ്മപ്രശ്‌നങ്ങള്‍ ഉടലെടുക്കുവാന്‍ സാദ്ധ്യതയുണ്ട്.

ശിരോചര്‍മ്മ ശല്‍ക്കങ്ങള്‍ (cradle cap)

ഭൂരിഭാഗം ശിശുക്കളെയും ബാധിക്കുന്ന ഒരു ചര്‍മ്മപ്രശ്‌നമാണ് ഇത്. വീര്യം കുറഞ്ഞ ഷാംപൂകള്‍ കുഞ്ഞിന്റെ തലയില്‍ ഉപയോഗിച്ച് ഇതിനെ തടയാം.

ഡയപ്പര്‍ ചൊറി (diaper rash)

ശിശുക്കളുടെ ചുവന്നുതടിച്ച് വേദനയുണ്ടാക്കുന്ന പൃഷ്ടഭാഗം ശിശുക്കള്‍ക്ക് മാത്രമല്ല എല്ലാ അമ്മമാര്‍ക്കും വളരെ വേദന ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് ഒരു നിശ്ചിത സമയത്ത് ഡയപ്പര്‍ മാറിമാറി ഉപയോഗിക്കുന്നത് ശീലമാക്കണം. കുഞ്ഞിനെ കുളിപ്പിക്കുന്ന സമയത്ത് ചൊറികള്‍ ഭേദമാക്കുന്നതിനുവേണ്ടിയുള്ള ക്രീമുകളും വാട്ടര്‍ വൈപ്പുകളും ഉപയോഗിക്കുക.

വായിലെ പൂപ്പ് (oral thrush)

വായിലെ പൂപ്പ് (oral thrush)

ശിശുവിന്റെ വായില്‍ യീസ്റ്റിന്റെ രോഗബാധ പടരുന്നതുകാരണമായി ഉടലെടുക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇങ്ങനെയുള്ള അവസ്ഥ കാണുകയാണെങ്കില്‍ പൂപ്പല്‍ബാധയ്‌ക്കെതിരെയുള്ള ഔഷധസേവയുടെ ആവശ്യമുണ്ടോ എന്നറിയുവാന്‍ ശുശുവിനെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകേണ്ടതാണ്.

കുഞ്ഞിന്റെ ആരോഗ്യപൂര്‍ണ്ണമായ വളര്‍ച്ചക്ക് അമ്മമാരുടെ ശ്രദ്ധ ആവശ്യമാണ്. അവര്‍ക്ക് ഉണ്ടാകുന്ന ഏതൊരു ബുദ്ധിമുട്ടും യഥാസമയം കണ്ടറിഞ്ഞ് വേണ്ടുന്ന ചികിത്സ ചെയ്യുവാന്‍ എപ്പോഴും തയ്യാറായിരിക്കണം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Tips to Keep Your Baby Happy and Healthy

    when your baby cries, do not take it personally. Crying is the only way babies have to communicate. They can't talk or enunciate anything, all they can do is utter an uncontrolled burst from their vocal chords. Know your baby,Here are few important health problems you should be aware of.
    Story first published: Tuesday, April 3, 2018, 15:00 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more