For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നിങ്ങളുടെ കുട്ടി എന്തെങ്കിലും വിഴുങ്ങിയാൽ

  |

  ആര്‌ വേണമെങ്കിലും അന്യപദാർത്ഥങ്ങളെ വിഴുങ്ങാം. എങ്കിലും, ശിശുക്കൾക്കും നടക്കാൻ പ്രായമായ കുട്ടികൾക്കും സ്വാഭാവികമായൊരു കൗതുകവും വസ്തുക്കളെ വായ്ക്കുള്ളിലാക്കുവാനുള്ള സ്വാഭാവിക പ്രവണതയുമുണ്ട്, മുതിർന്നവരെക്കാൾ ഉയർന്ന ഭയാശങ്കയിൽ അവരെ അത് നിലനിറുത്തുന്നു.

  പല സംഭവങ്ങളിലും, വിഴുങ്ങിയ പദാർത്ഥത്തെ ദഹനനാളം സംസ്‌കരിക്കുകയും, സ്വാഭാവികമായിത്തന്നെ അത് പുറത്തുപോകുകയും ചെയ്യും. എന്നാൽ ചില സംഭവങ്ങളിൽ, അന്യപദാർത്ഥം തടയപ്പെടുകയോ ശരീരത്തിലൂടെ കടന്നുപോകുമ്പോൾ പരിക്കുകൾക്ക് കാരണമാകുകയോ ചെയ്യുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, ചികിത്സയ്ക്കായി ഡോക്ടറെ കാണേണ്ടതുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ച് ശസ്ത്രക്രിയയും ചിലപ്പോൾ ആവശ്യമായിവരാം.

   അന്യപദാർത്ഥങ്ങൾ വിഴുങ്ങുന്നതിനുള്ള ആശങ്കയിൽ നിലകൊള്ളുന്നത് ആരാണ്?

  അന്യപദാർത്ഥങ്ങൾ വിഴുങ്ങുന്നതിനുള്ള ആശങ്കയിൽ നിലകൊള്ളുന്നത് ആരാണ്?

  ശിശുക്കളും, പിച്ചനടക്കുന്ന അതുമല്ലെങ്കിൽ നടക്കുവാൻ പ്രായമായ കുഞ്ഞുങ്ങളും ചുറ്റുമുള്ള വസ്തുക്കളെ ആരായുകയും വായ്ക്കുള്ളിൽ അവയെ പ്രവേശിപ്പിച്ച് പഠിക്കുകയും ചെയ്യാറുണ്ട്. അന്യപദാർത്ഥങ്ങൾ വിഴുങ്ങുന്നവരിൽ ഭൂരിപക്ഷവും 3 വയസ്സിന് താഴെയുള്ള കുട്ടികളാണ്.

  അത്യധികം അപകടകരമായ എന്തെങ്കിലും കുട്ടികൾ വിഴുങ്ങുമെന്നുള്ള ആശങ്ക മേൽനോട്ടക്കുറവിനാലോ മേൽനോട്ടം ഇല്ലാതിരിക്കുമ്പോഴോ വർദ്ധിക്കുന്നു. ചുവടെ പറയുന്ന തരത്തിലുള്ള വസ്തുക്കൾ സമീപത്തുണ്ടെങ്കിൽ ആശങ്ക വീണ്ടും ഉയരും.

  നാണയങ്ങൾ, ചെറിയ ബാറ്ററികൾ, ബട്ടണുകൾ, മാർബിൾ കഷ്ണങ്ങൾ, കല്ലുകൾ, ആണികൾ, പിരിയാണികൾ, സൂചികൾ, ചെറിയ കാന്തങ്ങൾ.

  പിച്ചനടക്കുന്ന കുഞ്ഞിന്റെ വായിൽ കൊള്ളുവാൻ പാകത്തിലുള്ള എന്തും, കുഞ്ഞിനെ സൂക്ഷ്മമായി ആരും നിരീക്ഷിക്കാനില്ലെങ്കിൽ, ക്രമേണ അതിന്റെ വായിൽ എത്തിച്ചേരും. അത്തരം സാധനങ്ങൾ എത്താത്ത രീതിയിൽ കുട്ടികൾ കളിക്കുന്ന സ്ഥലത്തെ എപ്പോഴും സുരക്ഷിതമാക്കുക.

   അന്യപദാർത്ഥം വിഴുങ്ങിയിട്ടുണ്ടെന്ന് എങ്ങനെ അറിയുവാൻ കഴിയും?

  അന്യപദാർത്ഥം വിഴുങ്ങിയിട്ടുണ്ടെന്ന് എങ്ങനെ അറിയുവാൻ കഴിയും?

  അന്യപദാർത്ഥം വിഴുങ്ങിയതിന്റെ ലക്ഷണങ്ങൾ സാധാരണായി മനസ്സിലാക്കുവാൻ ബുദ്ധിമുട്ടുള്ളതല്ല. വായുമാർഗ്ഗത്തിൽ അത്തരം പദാർത്ഥങ്ങൾ തടസ്സം സൃഷ്ടിക്കുകയാണെങ്കിൽ, അപ്പോൾത്തന്നെ അത് നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയും. ഏറ്റവും പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങളാണ്ഃ

  വിർപ്പുമുട്ട്

  വിഷമിച്ചുള്ള ശ്വാസോച്ഛ്വാസം

  ചുമയ്ക്കൽ

  ശ്വാസത്തിലെ കിരുകിരുപ്പ്

  കുഞ്ഞ് ഏതെങ്കിലും പദാർത്ഥം വളരെ എളുപ്പത്തിൽ വിഴുങ്ങുകയും, അത് തൊണ്ടയിൽ തടയാതിരിക്കുകയും ചെയ്യുകയാണെങ്കിൽ, ഉടനടിയുള്ള ലക്ഷണങ്ങളൊന്നും ഉണ്ടാകുകയില്ല. ഇതിനോടകം ആ വസ്തു ദഹനനാളത്തിൽ പ്രവേശിച്ചിട്ടുണ്ടായിരിക്കും. ഒന്നുകിൽ സ്വാഭാവികമായി അത് കടന്നുപോകും, അല്ലെങ്കിൽ അതിനെ കടത്തിവിടുവാൻ ശരീരത്തിന് ബുദ്ധിമുട്ടുണ്ടെങ്കിൽ, ലക്ഷണങ്ങൾ പിന്നീട് വെളിവാകും. അന്നനാളത്തിലോ കുടലിലോ ഏതെങ്കിലും വസ്തു തടയുമ്പോൾ കാണപ്പെടുന്ന പൊതു ലക്ഷണങ്ങളാണ്ഃ

  ഛർദ്ദി

  വായിൽ വെള്ളമൂറുക

  ഓക്കാനിക്കൽ

  നെഞ്ചുവേദനയോ തൊണ്ടവേദനയോ

  ഭക്ഷിക്കാനുള്ള വൈമനസ്യം

  ഉദരവേദന

  പനി

  ചികിത്സയൊന്നും ലഭിക്കാതെ വളരെനേരം ശരീരത്തിൽ തടഞ്ഞ് കാണപ്പെടുന്ന പദാർത്ഥത്തിന് ആവർത്തിച്ച് വന്നുപോകുന്ന ശ്വസനസംബന്ധമായ നീർക്കെട്ടുപോലെയുള്ള (recurrent aspiration pneumonia) അണുബാധയ്ക്ക് കാരണമാകാം. ഇത് നെഞ്ചുവേദന, കഫത്തോടെയുള്ള ചുമ, ശ്വാസത്തിൽ കിരുകിരുപ്പ് തുടങ്ങിയവയ്ക്ക് കാരണമാകുന്നു. ചിലപ്പോൾ ഈ ലക്ഷണങ്ങളോടൊപ്പം പനിയും ഉണ്ടാകാം.

  ഒരു അന്യപദാർത്ഥത്തെ നിങ്ങളോ നിങ്ങളുടെ കുഞ്ഞോ വിഴുങ്ങുകയാണെങ്കിൽ, അത് സ്വാഭാവികമായി കടന്നുപോകുമെന്ന് നിങ്ങൾ വിശ്വസിക്കുകയാണെങ്കിലും, ഡോക്ടറെ കാണേണ്ടത് വളരെ പ്രധാനമാണ്.

  കാന്തികമായ ഏതെങ്കിലും പദാർത്ഥം വിഴുങ്ങുന്നത് അടിയന്തിര വൈദ്യചികിത്സ ആവശ്യമായിട്ടുള്ള കാര്യമാണ്. കാന്തികപദാർത്ഥം നിങ്ങളോ നിങ്ങൾക്ക് അറിയാവുന്ന മറ്റാരെങ്കിലുമോ വിഴുങ്ങുകയാണെങ്കിൽ, അടിയന്തിരമായ വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്.

   അന്യപദാർത്ഥം വിഴുങ്ങിയ വ്യക്തിയെ ഡോക്ടർ എങ്ങനെയാണ് പരിശോധിക്കുന്നത്?

  അന്യപദാർത്ഥം വിഴുങ്ങിയ വ്യക്തിയെ ഡോക്ടർ എങ്ങനെയാണ് പരിശോധിക്കുന്നത്?

  പദാർത്ഥത്തിന്റെ സ്ഥാനനിർണ്ണയത്തിനുവേണ്ടി ഡോക്ടർ എക്‌സ്‌റേ എടുക്കും, അല്ലെങ്കിൽ ആ വ്യക്തിയ്ക്ക് ലാഘവത്തിൽ ശ്വസിക്കുവാൻ കഴിയുന്നില്ലെങ്കിൽ, ശ്വാസനാളത്തെ നേരിട്ട് കാണുന്നതിനുവേണ്ടി ബ്രാഞ്ചിയോസ്‌കോപ്പി എടുക്കാം. ബ്രാഞ്ചിയോസ്‌കോപ്പ് എന്ന് വിളിക്കപ്പെടുന്ന ക്യാമറ ഘടിപ്പിച്ച ചെറിയൊരു കുഴൽ ശ്വാസനാളത്തെ നോക്കിക്കാണുവാൻ ഡോക്ടർ ഉപയോഗിക്കുന്ന പ്രക്രിയയാണ് ബ്രാഞ്ചിയോസ്‌കോപ്പി.

  രോഗനിർണ്ണയം നടത്തുന്നതിനുവേണ്ടി മറ്റ് ലക്ഷണങ്ങളെയും ഡോക്ടർ കണക്കിലെടുക്കാറുണ്ട്. അന്യപദാർത്ഥം വിഴുങ്ങിയിട്ടുണ്ടെന്ന് സന്ദേഹപ്പെടുവാൻ നിങ്ങൾ കണ്ടെത്തിയ ലക്ഷണങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ ഡോക്ടർക്ക് നിങ്ങൾ നൽകേണ്ടതുണ്ട്.

  ചികിത്സകൾ എന്തൊക്കെയാണ്?

  ചികിത്സകൾ എന്തൊക്കെയാണ്?

  വ്യക്തിയുടെ അവസ്ഥയെ ആശ്രയിച്ച് ചികിത്സകൾ നിലകൊള്ളുന്നു.

  അടിയന്തിര ചികിത്സ

  അടഞ്ഞ ശ്വാസനാളം കാരണമായി വ്യക്തിയ്ക്ക് ശരിയാംവണ്ണം ശ്വസിക്കുവാൻ കഴിയുന്നില്ലെങ്കിൽ, സാധാരണയായി അടിയന്തിരചികിത്സ ആവശ്യമായിവരും. മുതുകുപ്രഹരങ്ങൾ, ഹീംലിക് സൂത്രം (Heimlich maneuver), അതുമല്ലെങ്കിൽ സി.പി.ആർ. (CPR) ഉപയോഗിച്ച് ശ്വസനനാളത്തിൽനിന്നും അന്യപദാർത്ഥത്തെ നീക്കം ചെയ്യേണ്ടിയിരിക്കുന്നു.

  കൂർത്ത മുനയുള്ള വസ്തുക്കൾ അന്നനാളത്തിൽ പോറലുണ്ടാക്കാം. വാച്ചിന്റെ ബാറ്ററി പോലെയുള്ള ചെറിയ ബാറ്ററികൾക്ക് കോശനാശം ഉണ്ടാക്കുവാൻ കഴിയും. അടിയന്തിരമായി ഈ വസ്തുക്കളെ നീക്കം ചെയ്യേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള എന്തെങ്കിലും അവസ്ഥ കാണുകയാണെങ്കിൽ, വൈദ്യസഹായം തേടുക.

  വീട്ടിലെ പരിപാലനം

  അന്യപദാർത്ഥത്താൽ വ്യക്തി വീർപ്പുമുട്ടുന്നില്ലെങ്കിലോ, പൂർണ്ണമായും അതിനെ വിഴുങ്ങിയെന്ന് കാണപ്പെടുകയാണെങ്കിലോ, ശരീരം അതിനെ സ്വാഭാവികമായി കടത്തിവിടുന്നുണ്ടോ എന്ന് അറിയുവാനായി ഡോക്ടർ കാത്തുനിൽക്കാം. ഛർദ്ദി, പനി, വേദനയുടെ ലക്ഷണങ്ങൾ തുടങ്ങിയവ ഉണ്ടാകുന്നുണ്ടോ എന്ന് നിങ്ങൾ നിരീക്ഷിക്കേണ്ടിയിരിക്കുന്നു. ശരീരത്തിൽനിന്നും അന്യപദാർത്ഥം കടന്നുപോയോ എന്ന് തീർച്ചപ്പെടുത്തുവാൻ മലത്തെ പരിശോധിക്കുവാൻ ഡോക്ടർ നിങ്ങളോട് ആവശ്യപ്പെടും.

  ശസ്ത്രക്രിയകൾ

  കുടലിനോ അന്നനാളത്തിനോ അന്യപദാർത്ഥം കേടുപാടുകളോ വേദനയോ സൃഷ്ടിക്കുകയാണെങ്കിൽ, അപ്പോൾത്തന്നെ ഡോക്ടർ അതിനെ ചികിത്സിക്കും. കുടലിലോ അന്നനാളത്തിലോ സുഷിരമുണ്ടാക്കാതെ പദാർത്ഥത്തെ നീക്കം ചെയ്യുവാനായി ഡോക്ടർ എൻഡോസ്‌കോപ്പി നടത്തുകയോ അല്ലെങ്കിൽ ശസ്ത്രക്രിയ ചെയ്യുകയോ ആകാം. ചെറിയൊരു ക്യാമറയും ശസ്ത്രക്രിയാ ഉപകരണവുംകൂടി ചേർന്നതാണ് എൻഡോസ്‌കോപ്പി. ഡോക്ടർ അതിനെ വായിലേക്ക് കടത്തി ആ പദാർത്ഥത്തെ നീക്കം ചെയ്യുവാനായി അന്നനാളത്തിലേക്ക് കൊണ്ടുപോകും.

   അന്യപദാർത്ഥം വിഴുങ്ങുന്നതിൽനിന്നും ഒരാളിനെ എങ്ങനെ തടയാം?

  അന്യപദാർത്ഥം വിഴുങ്ങുന്നതിൽനിന്നും ഒരാളിനെ എങ്ങനെ തടയാം?

  ശിശുക്കളുടെയും പിച്ചനടക്കുന്ന കുഞ്ഞുങ്ങളുടെയും സമീപത്തുനിന്നും ചെറിയ വസ്തുക്കളെ അകറ്റിനിറുത്തി ഈ പ്രശ്‌നത്തെ നിങ്ങൾക്ക് തടയുവാനാകും. സ്വന്തം വായ്ക്കുള്ളിലും അന്യപദാർത്ഥങ്ങൾ കടത്തിവയ്ക്കുന്നത് ഒഴിവാക്കുക, പ്രത്യേകിച്ചും വഴുതി തൊണ്ടയിലൂടെ ഉള്ളിലേക്ക് കടന്നുപോയി ശ്വാസനാളത്തെ തടയുവാൻ കഴിയുന്ന പദാർത്ഥങ്ങളെ. ആർക്ക് വേണമോ അന്യപദാർത്ഥത്തെ വിഴുങ്ങുവാനുള്ള സാദ്ധ്യതയുണ്ടെന്ന കാര്യം ഓർമ്മിക്കുക.

   ദീർഘകാലവീക്ഷണം എന്താണ്?

  ദീർഘകാലവീക്ഷണം എന്താണ്?

  ശിശുക്കൾ, പിച്ചനടക്കുന്ന കുഞ്ഞുങ്ങൾ, എന്തിനേറെ മുതിർന്നവർപോലും അന്യപദാർത്ഥങ്ങളെ വിഴുങ്ങാം. പല സംഭവങ്ങളിലും, ആ വസ്തുവിനെ ദഹനസംവിധാനംതന്നെ സംസ്‌കരിക്കുകയും കേടുപാടുകളൊന്നും കൂടാതെ ഏഴ് ദിവസങ്ങൾക്കുള്ളിൽ ശരീരംതന്നെ അതിനെ പുറത്തേക്ക് കടത്തിക്കൊണ്ട് വരുകയും ചെയ്യും.

  എങ്കിലും, ശരീരത്തിനുള്ളിൽ അവശേഷിക്കുന്ന ഒരു വസ്തുവിന് രോഗാണുബാധയുണ്ടാക്കുവാനും കേടുപാടുകൾ ഉണ്ടാക്കുവാനും കഴിയും. ഡോക്ടറോടുചേർന്ന് അതിനെ പരിശോധിച്ചറിയുക എന്നതാണ് ഏറ്റവും നല്ല കാര്യം. ശ്വാസനാളത്തിൽ വസ്തു തടയപ്പെടുകയാണെങ്കിൽ, അടിയന്തിരമായ ചികിത്സ തേടേണ്ടതാണ്.

   നിങ്ങളുടെ കുട്ടി എന്തെങ്കിലും വിഴുങ്ങിയാൽ എന്താണ് പ്രതീക്ഷിക്കേണ്ടത്?

  നിങ്ങളുടെ കുട്ടി എന്തെങ്കിലും വിഴുങ്ങിയാൽ എന്താണ് പ്രതീക്ഷിക്കേണ്ടത്?

  ചിലപ്പോൾ പാടില്ലാത്ത എന്തെങ്കിലും നിങ്ങളുടെ കുട്ടി വിഴുങ്ങിയതായി നിങ്ങൾക്ക് അറിയാമായിരിക്കും, കാരണം അങ്ങനെ ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകാം. മറ്റുചിലപ്പോൾ, അമിതമായി വായിൽ വെള്ളമൂറുന്നതും, അസാധാരണമായി ചുമയ്ക്കുന്നതും, വേദനയോടുകൂടി കഴിച്ചിറക്കുന്നതും, ശ്വസനസംബന്ധമായ ക്ലേശം അനുഭവിക്കുന്നതും നിങ്ങൾ ശ്രദ്ധിക്കാംഃ കുഞ്ഞുങ്ങളുടെ കാര്യത്തിലാണ് ഇങ്ങനെ സംഭവിക്കാറുള്ളത്.

  നിങ്ങളുടെ കുഞ്ഞ് പാടില്ലാത്ത എന്തെങ്കിലും വിഴുങ്ങിയെന്ന് നിങ്ങൾ അറിയുകയോ, അല്ലെങ്കിൽ സന്ദേഹപ്പെടുകയോ ചെയ്യുകയാണെങ്കിൽ, അടിയന്തിര പരിചരണത്തിനുള്ള മുറിയിലേക്ക് ഡോക്ടറുടെ സഹായം ലഭ്യമാകുന്നതിനുവേണ്ടി കൊണ്ടുപോകുക. അന്യപദാർത്ഥം എങ്ങനെയുള്ളതാണ് എന്നതിനെ അടിസ്ഥാനമാക്കി അടിയന്തിര ചികിത്സാനടപടികൾ വ്യത്യാസപ്പെട്ടിരിക്കുന്നു. എങ്കിലും സാധാരണയായി അതേ സ്ഥലത്തുതന്നെ അത് ആരംഭിക്കുംഃ വൈദ്യപരമായ പ്രതിച്ഛായാ സംവിധാനങ്ങളിലൂടെ.

  പ്രബലമായി നിലകൊള്ളുന്ന അന്യപദാർത്ഥത്തിന്റെ സ്ഥാനനിർണ്ണയം നടത്തുന്നതിനുവേണ്ടി പ്രതിച്ഛായ എടുക്കുന്ന സംവിധാനം ഉപയോഗപ്പെടുത്തുന്നു. വിഴുങ്ങപ്പെടുന്ന ചില പദാർത്ഥങ്ങൾ വളരെയധികം ഹാനിയുണ്ടാക്കുന്നവ ആയതുകൊണ്ട് അടിയന്തിരമായി അവയെ നീക്കംചെയ്യും. അതേസമയം, വളരെ താഴ്ന്ന ഭീഷണിയാണ് നിലകൊള്ളുന്നതെങ്കിൽ, സ്വാഭാവികമായി ശരീരത്തിലൂടെ കടന്നുപോകുവാൻ അനുവദിക്കും.

  ബട്ടണിന്റെ ആകൃതിയിലും വലിപ്പത്തിലുമുള്ള ബാറ്ററികൾ യഥാർത്ഥമായ അപായമാണ്. അവ അകത്തേക്ക് പോകുകയാണെങ്കിൽ, തികച്ചും അപകടകരമാണ്. അതുപോലെ ഒരു കാന്തം ഉള്ളിലേക്ക് പോകുകയാണെങ്കിൽ വലിയ കുഴപ്പമില്ല. എന്നാൽ രണ്ട് കാന്തങ്ങളാണെങ്കിൽ വലിയ പ്രശ്‌നമാണ്.

  നിങ്ങളുടെ കുട്ടി വിഴുങ്ങിയത് എന്താണെന്ന് അറിയില്ലെങ്കിൽ, അടിയന്തിര ചികിത്സയ്ക്കുവേണ്ടിയുള്ള മുറിയിൽ പ്രവേശിപ്പിക്കുക. അത് കൂർത്തതോ ലോഹസാധനമോ ആണെങ്കിൽ, ഉടനെ നീക്കേണ്ടതുണ്ട്. വ്യക്തമായ വൈദ്യപ്രതിച്ഛായകളിലൂടെ, ആ വസ്തുവിനെ വിശകലനംചെയ്യാൻ ഡോക്ടറുമായി ചേർന്ന് റേഡിയോളജിസ്റ്റുകൾ പ്രവർത്തിക്കും. നിലനിൽക്കുന്ന ഭീഷണിയുടെ ഗൗരവത്തെ നിർണ്ണയിക്കുവാനും മെച്ചപ്പെട്ട രീതിയിൽ എങ്ങനെ നീക്കംചെയ്യണം എന്നുമുള്ള അറിവിനെ അത് നൽകുന്നു.

  ഒന്നിലധികം പദാർത്ഥങ്ങൾ നിലനിൽക്കുകയാണെങ്കിൽ, അവ ഒരുമിച്ചുചേർന്ന് കോശങ്ങളെ ചുരണ്ടി നശിപ്പിക്കാം

  English summary

  swallowed-or-inhaled-foreign-object

  babies usually search for objects and put it inside the mouth . Some times this will lead to danger situations.
  Story first published: Wednesday, June 27, 2018, 13:30 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more