For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഒരു പ്രസവത്തില്‍ രണ്ടിൽ കൂടുതൽ കുഞ്ഞുങ്ങൾ

  By Shanoob M
  |

  ഒരു പ്രസവത്തില്‍ ഒന്നിൽ കൂടുതല്‍ കുട്ടികളുണ്ടാകുന്നത് കൌതുകവും ആശങ്കയും ശ്രദ്ധയും കിട്ടുന്ന ഒരു കാര്യമാണു. എന്നാല്‍ ഒരു പ്രസവത്തില്‍ നാലു കുട്ടികള്‍ ഉണ്ടാകുന്നവരുടെ സാഹചര്യം അത്ര സുഖകരമായിരിക്കില്ല. ഇവരെ മുതിര്‍ന്ന കുട്ടികളാക്കുന്ന ജോലീ നന്നേ ശ്രമകരമാണെന്നതാണ് വസ്തുത.

  സാധാരണ എല്ലാവര്‍ക്കും സുപരിചിതമായത് ഇരട്ടകുട്ടികളുണ്ടാവുന്നതാണ്. ഒന്നിൽ കൂടുതല്‍ കുട്ടികൾ ഉണ്ടാവുന്നവരിൽ തൊണ്ണൂറു ശതമാനം ആളുകളിലും ഇരട്ടകുട്ടികളും, ബാക്കി പത്ത് ശതമാനം മാത്രം അവയില്‍ കൂടുതലുമാണ്.

  നാലു വ്യത്യസ്ത അണ്ഡം നാലു വ്യത്യസ്ത ബീജവുമായി ചേരുന്പോളാണ് നാലു കുട്ടികള്‍ ഉണ്ടാകുന്നത്. അത് കൊണ്ട് തന്നെ രൂപീകരണത്തെ കുറിച്ചു പറയുന്പോള്‍ ഒരുപാടു സാധ്യതകള്‍ നിലനിൽക്കുന്നു. ഇവർ സദൃശ്യ ഇരട്ടകളോ,അസാദൃശ്യരോ അതോ രണ്ടും ചേർന്നതോ ആകാം.

  നാലൂ വ്യത്യസ്ത അണ്ഡവും ബീജവുമായതിനാൽ അവയുടെ സാധ്യത ഇപ്രകാരമാണ്.

  നാലൂ വ്യത്യസ്ത അണ്ഡവും ബീജവുമായതിനാൽ അവയുടെ സാധ്യത ഇപ്രകാരമാണ്.

  ഒരു അണ്ഡം നാലു സദൃശ്യ ഭ്രൂണങ്ങളായി വിഭജിക്കപെടാംഒരു അണ്ഡം മുന്ന് സദൃശ്യ ഭ്രൂണങ്ങളായി വിഭജിക്കപെട്ട് , അവയുമായും മറ്റൊരു അണ്ഡവുമായും ബിജത്തിനു ചേരാം. ഇപ്പോഴാണ് മൂന്ന് സദൃശ്യരായ കുട്ടികളും ഒന്ന് അല്ലാതെയും വരുന്നത് രണ്ട് സദൃശ്യ ഇരട്ടകളും മറ്റൊരു സദൃശ്യരല്ലാത്ത ഇരട്ടകൾ ഉണ്ടാകാം, അല്ലെങ്കില്‍ അവയും വേറെ സദൃശ്യ ഇരട്ടകളാകാം. നാലും സദൃശ്യരല്ലാതാവാനുള്ള സാധ്യതയും നിലനിൽക്കുന്നു.

  ഒരോ സംസ്കാരവും ഈ പ്രസവത്തെ വ്യത്യസ്തമായാണ് കാണുന്നത്. മായൻ വിഭാഗക്കാർ ഇതിനെ ദൈവത്തിന്റെ വരദാനമായും, ഒരു ആത്മാവ് രണ്ട് ശരീരത്തിലായ് വന്നതായും കാണുന്നു

  റോമൻ സംസ്കാരവും ഒരു ഭാഗ്യമായ് കാണുന്നുണ്ടെങ്കിലും പെൺകുട്ടികളാണ് ജനിക്കുന്നതെങ്കിൽ സ്ഥിതി മോഷമാണ്. അവരേ വളർത്തുന്നതും സ്ത്രീധനവുമാണ് പ്രധാന പ്രശ്നം ആയി ഉയർത്തികാണിക്കുന്നത്.

  ദൈവത്തിൽ നിന്നുള്ള വരദാനമായോ, ശാപമായോ സാഹചര്യങ്ങൾക്കനുസ്രിതമായ് കാണാനാണ് ഗ്രീക്ക്, യൂറോപ്പിയൻ ജനത ആഗ്രഹിക്കുന്നത്.

  ഒന്നിൽ കൂടുതല്‍ കുഞ്ഞു ജനിക്കുന്നത് സ്ത്രീ അന്യ പുരുഷനുമായ് ബന്ധപെട്ടതിന്റെ തെളിവായി കണക്കാക്കപെടുന്ന പുരാതന ജനവിഭാഗങ്ങളും ഏറെ ആണെന്നതാണ് വസ്തുത. അതിനാൽ തന്നെ നിലവിലെ ശാസ്ത്രവളർച്ചയെ മനസിലാക്കി ഇവ നോക്കികാണേണ്ടതുണ്ട്. എന്തെല്ലാം പുരോഗതി കൈവരിച്ചാലും, അറിവ് സന്പാദിച്ചാലും നിലവിൽ നമുക്ക് ഇടയില്‍ ഇത്തരം ജനനങ്ങളെ കുറിച്ച് ഒരുപാടു ആശങ്കയും കൌതുകവുമുണ്ടെന്നതാണ് വസ്തുത.

   ഇവ യഥാര്‍ത്ഥത്തിൽ സാധാരണമാണോ..

  ഇവ യഥാര്‍ത്ഥത്തിൽ സാധാരണമാണോ..

  നിലവിലുളളതിനേക്കാൾ ഇവ 1980-90 കളിൽ സാധാരണയായായിരുന്നു. നമ്മള്‍ കയുവരിച്ച അറിവും, ക്രമീകരിച്ച ഭക്ഷണവും, ഫെർട്ടിലിറ്റി ക്ലിനിക്കുകളിമാണ് ഇപ്പോള്‍ ഇത്രയും ഇരട്ട ഗർഭം ഇല്ലാതാവാനുളള കാരണം.

  മുന്പ് കൃത്രിമ ഗർഭധാരണ വേളയില്‍ പറ്റാവുന്ന അത്രയം അണ്ഡം വച്ച് അവയില്‍ ഏതെങ്കിലും ബീജവുമായ് ചേർന്നോട്ടെ എന്ന ചിന്തായായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഈ മേഖലയിലെ തിരിച്ചറിവും, ജ്ഞാനവും ഈ ഒരു സാധ്യത തേടൽ ഇല്ലാതാവുകയും ഗർഭധാരണം സുഗമമാക്കുകയും ചെയ്തൂ.

   ഇരട്ട ഗർഭങ്ങളിൽ വർദ്ധനവുണ്ടാവുന്നതെപ്പൊൾ

  ഇരട്ട ഗർഭങ്ങളിൽ വർദ്ധനവുണ്ടാവുന്നതെപ്പൊൾ

  ഇത് പാരന്പര്യം ആയി വരാവുന്ന ഒരു കാര്യം കൂടെയാണ്. പാരന്പര്യമായ് ലഭിക്കുന്ന ജനിതക മാറ്റം ഇവരുടെ അണ്ഡാശയത്തിലും നിഴലിക്കുന്നതാണ് ഇവയുടെ കാരണം. ഒരുപാടു ഭക്ഷണം കഴിക്കുന്നവരിലും, പ്രത്യേകിച്ച് ജങ്ക് ഫുഡ്, എണ്ണ ധാരാളമുള്ള ഭക്ഷണം കഴിക്കുന്നവരിൽ സാധ്യത കൂടുതലാണ്.

  ആഫ്രിക്കൻ ജനതയിൽ പ്രത്യേകിച്ചും നൈജീരിയൻ ജനതയിൽ ഈ സാധ്യത കൂടുതലാണ്. മുലയൂട്ടുന്ന അമ്മമാരിലും ഈ സാധ്യത ധാരാളമാണ്. എന്നാല്‍ മുലയൂട്ടുന്നത് ഗർഭനിരോധന മാർഗമായ് കൂടെ പ്രവര്‍ത്തിക്കുമെന്നതിനാൽ ഈ സാധ്യത വ്യക്തിയുടെ ആരോഗ്യത്തിന് അനുസരിച്ച് ആകും

   ചെറുപ്പകാരികളിൽ വിരളമായെ ഉണ്ടാവാറുള്ളു

  ചെറുപ്പകാരികളിൽ വിരളമായെ ഉണ്ടാവാറുള്ളു

  സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏർപെടുന്നവർ, പ്രത്യേകിച്ച് ഏറ്റവും ഗർഭ ധാരണ സാധ്യതയുള്ള സമയങ്ങളില്‍. ഗർഭനിരോധന മാർഗങ്ങൾ സ്വീകരിച്ച സ്ത്രീയുടെ ആദ്യ അർത്തവ സമയത്ത് ഉണ്ടാകുന്ന ഗർഭധാരണം. ആ സ്ത്രീയുടെ അർത്തവ കൃമീകരിക്കപെടുന്നുണ്ടാവാനെ സാധ്യത ഉള്ളു.ഉയർന്ന ബോഡി മാസ് ഇന്ഡക്സ് ഉള്ളവരും നല്ല ഉയരും ഉള്ളവരും. എന്നാൽ നല്ല തടി ഉള്ളവരിലും കാണപെടാൻ സാധ്യത ഉണ്ട്.മുപ്പത്തിയഞ്ചു വയസിൽ കൂടുതല്‍ ഉള്ളവരിലാണ് കൂടുതല്‍ കാണാന്‍ സാധ്യത. ചെറുപ്പകാരികളിൽ വിരളമായെ ഉണ്ടാവാറുള്ളു

  സ്ത്രീകള്‍ ആർത്തവവിരാമത്തിലേക്ക് കടക്കുന്ന സമയത്താണ് ഇവയ്ക്ക് കൂടുതല്‍ സാധ്യത എന്നതിലാണിത്. ജൈവികമായ് ഒരു സ്ത്രീക്ക് കുഞ്ഞ് ജനിപിക്കാൻ പ്രാപ്തിയുളള സമയം അവസാനിക്കുന്നന്പോൾ അതിന്റെ പരമാവധി എന്ന തോതില്‍ ശരീരം ചിന്തിക്കുന്നതിലാകാം ഇങ്ങനെ. ഒരു സത്രീ എത്ര തവണ ഗർഭിണിയാവുന്നോ, എത്ര തവണ പ്രസവിക്കുന്നുവോ അത്രയും തവണ തന്നെ അവർ ഇരട്ടകളെ പ്രസവിക്കുവാനുള്ള സാധ്യത കൂടുന്നു.

   അപകട സാധ്യത

  അപകട സാധ്യത

  ഗർഭം അലസിപോകുവാനുള്ള സാധ്യത ഏറെയാണ്. ഒരു കുട്ടിയാകുന്പോൾ തന്നെ ഇത് സംഭവിക്കാന്‍ പത്ത് മുതല്‍ ഇരുപത്തഞ്ചു ശതമാനം വരെ സാധ്യത ഉണ്ടെന്നിരിക്കെ ഇവിടെ സാഹചര്യം കൂടുതല്‍ അപായമാകുന്നു. സിസേറിയൻ നിർബന്ധമാകാനുളള സാധ്യത വർദ്ധിക്കുന്നു. സുഖപ്രസവം ഒരിക്കലും ഡോക്ടര്‍ നിർദേശിക്കാറില്ല.

  അത് അമ്മക്കും കുഞ്ഞിനും ദോഷമാകാൻ സാധ്യത ഉണ്ട്. ഇത്തരം ഗർഭം ഉള്ളവർ ഗ്രാമങ്ങളിൽ താമസിക്കുന്നവരാണെങ്കിൽ ഗർഭധാരണ സമയത്ത് ആശുപത്രിയിൽ എത്രയും വേഗത്തില്‍ എത്തിചെരാനാകുന്നിടത്ത് താമസിക്കുന്നതാണ് ഉചിതം.ഈ സമയത്ത് പ്രവർത്തികൾ നിയന്ത്രിക്കുന്നതും, ജോലിയില്‍ നിന്നും വിശ്രമം ഏറ്റെടുക്കുന്നതും ഉപകാരപ്രദമാവും.

  English summary

  quadruplets

  Being more than one child in a delivery is a matter of worry, anxiety and attention. But the condition of the four children in a delivery is too difficult than you think ,
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more