For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് തെളിഞ്ഞ ബുദ്ധിക്ക് ഈ നാടന്‍ കിഴങ്ങ്

|

കുഞ്ഞിന്റെ ആരോഗ്യവും അനാരോഗ്യവും എല്ലാം മാതാപിതാക്കളെ വലക്കുന്നത് ചില്ലറയല്ല. പലപ്പോഴും ചില കുട്ടികളില്‍ രോഗങ്ങള്‍ എപ്പോഴും പിടികൂടിക്കൊണ്ടേ ഇരിക്കും. ഇത് പല വിധത്തിലാണ് കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി നശിപ്പിക്കുന്നത്. കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ അമ്മമാര്‍ ചെയ്യാറുണ്ട്. ഇന്നത്തെ കാലത്ത് കടയില്‍ നിന്ന് വാങ്ങിക്കുന്ന വസ്തുക്കളില്‍ ഗുണം കൂടുതലെന്ന് കരുതി പല രക്ഷിതാക്കളും കുഞ്ഞിന് ഇതെല്ലാം വാങ്ങി നല്‍കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ മായം ചേര്‍ന്ന പല വസ്തുക്കളും കുഞ്ഞിന്റെ ആരോഗ്യത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. എന്നാല്‍ പല രക്ഷിതാക്കളും ഇത് തിരിച്ചറിയുന്നില്ല.

കുഞ്ഞിന്റെ ആരോഗ്യസംരക്ഷണത്തിന് വേണ്ടി അമ്മമാര്‍ എന്തും ചെയ്യുന്നതിന് തയ്യാറാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും കാരണം പലപ്പോഴും ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞ് ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ അത് ബുദ്ധിയെ കൂടി വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ ആയിരിക്കണം. അല്ലെങ്കില്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തെ എങ്ങനെയെല്ലാം ഇല്ലാതാക്കും എന്നത് ഓരോ അമ്മമാരും അറിഞ്ഞിരിക്കണം.

Most read: ഗര്‍ഭധാരണം പെട്ടെന്ന് വേണോ എന്നാല്‍ ഇതാണ് വഴികള്‍Most read: ഗര്‍ഭധാരണം പെട്ടെന്ന് വേണോ എന്നാല്‍ ഇതാണ് വഴികള്‍

കുഞ്ഞിന് പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടേ ഇരിക്കും. കുഞ്ഞിന്റെ ആരോഗ്യത്തിനും കരുത്തിനും ബുദ്ധിശക്തിക്കും എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഉത്തമം. ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും കുഞ്ഞിന്റെ ബുദ്ധി തെൡയുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് മധുരക്കിഴങ്ങ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം ഗുണങ്ങള്‍ നല്‍കുന്ന മധുരക്കിഴങ്ങ് കുഞ്ഞിന് എങ്ങനെ നല്‍കണം എന്നും നോക്കാം.

വിറ്റാമിന്‍ കലവറ

വിറ്റാമിന്‍ കലവറ

വിറ്റാമിന്‍ കലവറയാണ് മധുരക്കിഴങ്ങ്. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. വിറ്റാമിന്‍ എ കൊണ്ട് സമ്പുഷ്ടമാണ് മധുരക്കിഴങ്ങ്. ഇത് കുഞ്ഞിന്റെ കാഴ്ചശക്തിക്ക് വളരെയധികം സഹായിക്കുന്നുണ്ട്. ഇതില്‍ ധാരാളം ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് വളരുന്ന കുട്ടികള്‍ക്ക് വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മധുരക്കിഴങ്ങ്.

ഓര്‍മ്മ ശക്തിക്ക്

ഓര്‍മ്മ ശക്തിക്ക്

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ന് കടയില്‍ കാണുന്ന പല മരുന്നുകളും അമ്മമാര്‍ കുഞ്ഞിന് വാങ്ങി നല്‍കുന്നു. എന്നാല്‍ ഇതെല്ലാം കുഞ്ഞിന് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് നല്‍കുന്നത് എന്ന് അമ്മമാര്‍ തിരിച്ചറിയുന്നില്ല. കുഞ്ഞിന്റെ ബുദ്ധിശക്തിക്കും ഓര്‍മ്മശക്തിക്കും ഇനി മാര്‍ക്കറ്റില്‍ ലഭ്യമായ ഉത്പ്പന്നങ്ങള്‍ വേണ്ട. അല്‍പം മധുരക്കിഴങ്ങ് നല്‍കിയാല്‍ മതി. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കുഞ്ഞിന് ധൈര്യമായി മധുരക്കിഴങ്ങ് നല്‍കാവുന്നതാണ്.

നല്ല ഊര്‍ജ്ജം

നല്ല ഊര്‍ജ്ജം

കുട്ടികള്‍ എപ്പോഴും ഊര്‍ജ്ജസ്വലരായി ഇരിക്കണം. അല്ലെങ്കില്‍ അത് കുട്ടികളില്‍ വളരെ വലിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. എന്നാല്‍ ഇനി കുട്ടികള്‍ ഊര്‍ജ്ജസ്വലരായി ഇരിക്കുന്നതിന് അല്‍പം മധുരക്കിഴങ്ങ് നല്‍കിയാല്‍ മതി. ഇത് കുട്ടികള്‍ വളരെയധികം സ്മാര്‍ട്ടാവുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും കുട്ടികളില്‍ നിന്ന് ഇല്ലാതാക്കി കുഞ്ഞിന് ആരോഗ്യവും കരുത്തും നല്‍കുന്നതിന് അല്‍പം മധുരക്കിഴങ്ങ് ധാരാളം മതി.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

പലപ്പോഴും കുഞ്ഞുങ്ങളെ ഏറ്റവും അധികം വലക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് ദഹനമില്ലായ്മ. ഇത് കുഞ്ഞിന് വയറു വേദന പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ നിന്ന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും ഇനി അല്‍ം മധുരക്കിഴങ്ങ് മതി. കാരണം ഇത് കുഞ്ഞിന് നല്‍കിയാല്‍ ഇതിലുള്ള ഫൈബര്‍ കുഞ്ഞിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ന്ല്ല ദഹനത്തിന് ഇത് സഹായിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ദഹന സംബന്ധമായ പ്രശ്‌നങ്ങളെ ഇനി പേടിക്കേണ്ടതായി വരില്ല.

എല്ലിന്റെ ആരോഗ്യം

എല്ലിന്റെ ആരോഗ്യം

എല്ലിനും പല്ലിനും കുഞ്ഞിന് നല്ല ആരോഗ്യം വേണം. അല്ലെങ്കില്‍ അത് കുഞ്ഞിന്റെ വളര്‍ച്ചയെ വളരെ ദോഷമായി തന്നെ ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തില്‍ തന്നെയാണ്. കാരണം ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന വിറ്റാമിനുകള്‍ ആണ് കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സഹായിക്കുന്നത്. എല്ലിന്റെ ആരോഗ്യത്തിന് വളരെയധികം മികച്ചതാണ് മധുരക്കിഴങ്ങ്. ഇതിലടങ്ങിയിട്ടുള്ള കാല്‍സ്യവും വിറ്റാമിനുകളും എല്ലാം കുഞ്ഞിന് കരുത്ത് നല്‍കുന്നു.

വിറ്റാമിന്‍ കലവറ

വിറ്റാമിന്‍ കലവറ

വിറ്റാമിന്റെ കലവറയാണ് മധുരക്കിഴങ്ങ്. വിറ്റാമിന്‍ എ മാത്രമല്ല വിറ്റാമിന്‍ സി കെ ഇ എന്നിവയും മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗങ്ങളേയും തുടക്കത്തില്‍ തന്നെ ഇല്ലായ്മ ചെയ്യുന്നതിന് ഏറ്റവും മികച്ച ഒന്നാണ് മധുരക്കിഴങ്ങ്. ഒരിക്കലും നാടന്‍ കിഴങ്ങ് എന്ന് പറഞ്ഞ് ഇതിനെ ഒഴിവാക്കി നിര്‍ത്തരുത്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

കുഞ്ഞിന് ഏറ്റവും വേണ്ടത് രോഗപ്രതിരോധ ശേഷിയാണ്. എന്നാല്‍ പലപ്പോഴും ഇത് കൊണ്ട് പല വിധത്തിലുള്ള രോഗത്തേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കും. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധിയെക്കുറിച്ച് ആലോചിക്കേണ്ടതില്ല. കാരണം മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. അതിലുപരി ഇത് രോഗപ്രതിരോധ ശേഷി കുഞ്ഞില്‍ വളര്‍ത്തുകയും ചെയ്യുന്നു. ആരോഗ്യത്തിന് ഒരു തരത്തിലും ദോഷകരമല്ല ഇതെന്നതാണ് സത്യം.

നല്‍കേണ്ട വിധം

നല്‍കേണ്ട വിധം

പലരും എങ്ങനെ കുഞ്ഞിന് ഇത് നല്‍കണം എന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടാവും. എന്നാല്‍ അല്‍പം മധുരക്കിഴങ്ങ് എടുത്ത് തൊലിയോടെ ഉപ്പിട്ട് പുഴുങ്ങണം. വെന്ത ശേഷം തൊലി കളഞ്ഞ് കുഞ്ഞിന് നല്‍കാം. ദിവസവും ഇത് നല്‍കുന്നത് നല്ലതാണ്. എന്നാല്‍ കുഞ്ഞിന് എന്ത് ഭക്ഷണവും പുതിയതായി കൊടുക്കുമ്പോള്‍ അധികം കൊടുക്കാതെ ഇരിക്കാന്‍ ശ്രദ്ധിക്കണം. പതുക്കെ പതുക്കെ വേണം കഴിക്കുന്നതിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍. അല്ലെങ്കില്‍ അത് കുഞ്ഞിന് തന്നെ ദോഷം ചെയ്യുന്നു.

English summary

Nutritional benefits of sweet potato for babies

In this article we explains some health benefits of sweet potato for babies, read on
Story first published: Tuesday, December 11, 2018, 12:14 [IST]
X
Desktop Bottom Promotion