For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവജാത ശിശുവിന്റെ ശുചിത്വം

|

ഒരു നവജാതശിശു എല്ലാവർക്കും ആനന്ദം പകരുന്നു. അതിന്റെ അച്ഛനമ്മമാർക്കും ബാക്കി ചുറ്റുമുള്ളവർക്കും. എന്നാൽ ആനന്ദത്തോടൊപ്പം തന്നെ ഒരു നവജാതശിശു ഒരു വലിയ ഉത്തരവാദിത്വമാണെന്ന കാര്യം മറന്നുകൂടാ.

കുഞ്ഞിനെ പരിപാലിക്കുന്ന കാര്യം തന്നെയെടുക്കാം. ആദ്യത്തെ കുഞ്ഞാണെങ്കിൽ ശിശു പരിപാലനത്തെക്കുറിച്ച് അച്ഛനുമമ്മയും സാമാന്യം നല്ല രീതിയിൽ അജ്ഞരായിരിക്കും. ശിശുപരിപാലനത്തെക്കുറിച്ച് നൂറു സംശയങ്ങൾ അവർക്കുണ്ടാകും. കുഞ്ഞിനു വേണ്ടി തങ്ങൾ ചെയ്യുന്നതെല്ലാം ശരിയായ രീതിയിലാണോ എന്നാലോചിച്ച് അവർ മനസ്സ് വിഷമിക്കും. ചുറ്റിനുമുള്ളവർ ഇഷ്ടം പോലെ ഉപദേശം നൽകുന്നുണ്ടാകും. അതിൽ ഏത് സ്വീകരിക്കണം ഏത് തള്ളിക്കളയണം എന്നാലോചിച്ച് പലപ്പോഴും അന്തം വിട്ടിരുന്നു പോകും.

വെള്ളം ദേഹത്തുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം.

വെള്ളം ദേഹത്തുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം.

ഇത് എല്ലാ നവജാതശിശുവിന്റെ മാതാപിതാക്കൾക്കും ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. ഈ ലേഖനത്തിൽ ഒരു നവജാതശിശുവിനെ എങ്ങനെ പരിപാലിക്കണമെന്നതിനെക്കുറിച്ച് അറിവ് നൽകുന്നു. ഏറ്റവും പ്രാഥമികമായ കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. കുഞ്ഞിനെ കുളിപ്പിക്കുന്ന കാര്യത്തിൽ അമ്മക്ക് നൂറു സംശയങ്ങളുണ്ടാവും. അതിൽ ഏറ്റവും പ്രധാനമാണ് കുഞ്ഞിനെ എന്നും കുളിപ്പിക്കണോ എന്നുള്ളത്. എന്നാൽ നവജാതശിശുക്കളെ എന്നും കുളിപ്പിക്കേണ്ട ആവശ്യം ഇല്ല.

അവർക്ക് മുതിർന്നവരെപ്പോലെ വിയർക്കുകയോ മറ്റ് എന്തെങ്കിലും ശരീരദുർഗന്ധം ഉണ്ടാവുകയോ ചെയ്യില്ല. അവരുടെ ശരീരത്തിൽ എണ്ണ ഗ്രന്ഥികൾ വളർച്ച പ്രാപിച്ചിട്ടില്ലാത്തതിനാൽ ശരീരത്തിൽ എണ്ണമയവും ഉണ്ടാകില്ല. ഒരു നവജാതശിശുവിന്റെ തൊലി ഏറ്റവും മൃദുലമാണ്. അതുകൊണ്ട് തന്നെ എല്ലാ ദിവസവും കുളിപ്പിക്കുന്നത് പലപ്പോഴും ദോഷം ചെയ്യും. എല്ലാ ദിവസവും ചൂടുവെള്ളവും മൃദുലമായ ഒരു തുണിയുമപയോഗിച്ച് കുഞ്ഞിനെ തുടച്ച് വൃത്തിയാക്കുക. ഒരു മാസം പ്രായമാവുമ്പോൾ അവരുടെ തൊലി കുറെക്കൂടി കട്ടിവെക്കും. അപ്പോൾ അവരെ ഒന്നിടവിട്ട ദിവസങ്ങളിൽ കുളിപ്പക്കുകയാവാം. എന്തു ചെയ്യുകയാണെങ്കിലും വൃത്തിയായി തുടച്ചെടുക്കണം. വെള്ളം ദേഹത്തുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം.

ഉറങ്ങിക്കിടക്കുമ്പോൾ മാത്രം നഖം വെട്ടുക.

ഉറങ്ങിക്കിടക്കുമ്പോൾ മാത്രം നഖം വെട്ടുക.

നവജാതശിശുക്കളുടെ നഖങ്ങൾ വളരെ മൂർച്ചയേറിയതാണ്. കുഞ്ഞുങ്ങൾക്ക് അറിവ് വെച്ചിട്ടില്ലാത്തതിനാൽ ഇത് ഏറെ ദോഷം ചെയ്യുന്ന ഒരു സന്ദർഭമാണ്. പലപ്പോഴും അവർ സ്വയം പരിക്കേൽപ്പിച്ചു കളയും. കണ്ണിൽ നഖം കൊണ്ടു കുത്തി ഉറക്കെ നിലവിളിച്ച് കരയും.. കവിളുകൾ മാന്തിപ്പൊട്ടിക്കും. മുലകുടിക്കുമ്പോൾ അമ്മയുടെ മുലകളിൽ കടന്നുപിടിച്ച് പരിക്കേൽപ്പിക്കും. ഇതെല്ലാം ഒഴിവാക്കാൻ കുഞ്ഞിന്റ നഖങ്ങൾ കൃത്യമായി വെട്ടിച്ചെറുതാക്കണം. കുഞ്ഞ് ഉറങ്ങിക്കിടക്കുമ്പോൾ തള്ളവിരൽ കൊണ്ട് കുഞ്ഞിന്റെ നഖത്തിൽ പതുക്കെ അമർത്തി നോക്കുക. അത് കയ്യിൽ തറക്കുന്നുവെങ്കിൽ ഉടൻ തന്നെ നഖം വെട്ടിക്കളയണം. കുഞ്ഞ് ഉറങ്ങിക്കിടക്കുമ്പോൾ മാത്രം നഖം വെട്ടുക.

ഒരു നവജാതശിശു ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ വളരെയേറെ പ്രാവശ്യം മലമൂത്രവിസർജ്ജനം ചെയ്യും.ൊരോ തവണയും കുഞ്ഞിന്റെ ഡയപ്പർ അല്ലെങ്കിൽ തുണി പെട്ടെന്നു മാറ്റണം. ഒരു നവജാതശിശു ഒരു ദിവസം ചുരുങ്ങിയത് പത്തു ഡയപ്പറെങ്കിലും മാറ്റുന്നതായി കാണുന്നു. ഈ സംഖ്യ ഉയരാനാണ് സാധ്യത . അല്ലാതെ ഒരിക്കലും കുറയില്ല. ഡയപ്പർ പെട്ടെന്നു മാറ്റിയില്ലെങ്കിൽ അവിടെ പൊട്ടാനിടയുണ്ട്. ഇത് കുഞ്ഞിന് വളരെ വേദനയും അസ്വസ്ഥതയുമുണ്ടാക്കും. ഇത് ഉണ്ടാവാതെ ജാഗ്രത പുലർത്തണം. ഇനി ഉണ്ടാവുകയാണെങ്കിൽ സിങ്ക് ഒാക്സൈഡ് കലർന്ന ക്രീം കുഞ്ഞിനു പുരട്ടണം. ദിവസത്തിൽ കുറച്ച് സമയം കുഞ്ഞിനെ ഡയപ്പർ കെട്ടാതെ സ്വതന്ത്രമായി ഇരിക്കാൻ അനുവദിക്കുക. കുളി കഴിയുമ്പോൾ അല്ലെങ്കിൽ ദേഹം തുടച്ചതിനു ശേഷം വെളിച്ചെണ്ണ നേരിയ അളവിൽ ദേഹത്ത് പുരട്ടുന്നത് നാപ്പി റാഷ് വരാതിരിക്കാൻ സഹായിക്കും.

കുഞ്ഞുങ്ങളുടെ ചെവി വൃത്തിയാക്കൽ

കുഞ്ഞുങ്ങളുടെ ചെവി വൃത്തിയാക്കൽ

കുഞ്ഞുങ്ങളുടെ ചെവി വൃത്തിയാക്കൽ അമ്മമാരെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ്. പരക്കെയുള്ള വിശ്വാസം പോലെ ചെവിയിൽ ബഡ്സ് ഇടുന്നത് ഒട്ടും നല്ലതല്ല. മനുഷ്യരുടെ ചെവിക്ക് സ്വയം വൃത്തിയാക്കാനുള്ള കഴിവുണ്ട്. ചെവിക്കായം സ്വതസിദ്ധമായിത്തന്നെ പുറത്തെത്തും. ബഡ്സ് തള്ളിക്കയറ്റുമ്പോൾ ചെവിക്കായം കൂടുതൽ ആഴത്തിലേക്ക് പോവുകയാണ് ചെയ്യുക. ചെവിയുടെ പുറമെയുള്ള ഭാഗം എപ്പോഴും തുടച്ച് വൃത്തിയായി സൂക്ഷിക്കുക. ചെവിയിൽ വളരെയധികം ചെവിക്കായം ഉണ്ടെന്നു തോന്നിയാൽ കുഞ്ഞിനെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോവുക. ഒരിക്കലും സ്വയം വൃത്തിയാക്കാൻ മുതിരരുത്. ഇത് ചിലപ്പോൾ കുഞ്ഞിനു പരിക്കേൽപ്പിച്ചേക്കാം.

കുഞ്ഞുങ്ങളുടെ കണ്ണിൽ പീള കാണപ്പെടുന്നത് വളരെ സ്വാഭാവികമാണ്. അതിൽ ഭയപ്പെടാനൊന്നുമില്ല. കുഞ്ഞിന്റെ കണ്ണീർ ഗ്രന്ഥികൾ വികസിച്ചു വരുന്നതേയുള്ളൂ. കണ്ണീർ ഗ്രന്ഥിയിൽ ഇടക്കിടെ തടസ്സം വരുന്നതു കൊണ്ടാണ് കണ്ണിൽ പീള കെട്ടുന്നത്. നനഞ്ഞ വൃത്തിയുള്ള ഒരു തുണി കൊണ്ട് ഇത് ശ്രദ്ധാപൂർവ്വം തുടച്ചു മാറ്റുക. ഇങ്ങനെ ഇടക്കിടക്ക് ചെയ്ത് കൊടുക്കണം. സാവധാനം കണ്ണീർ ഗ്രന്ഥികൾ വികസിച്ച് കണ്ണുകൾ തെളിഞ്ഞു വരും. കുഞ്ഞിന്റെ കണ്ണിൽ ബഡ്സ് ഉപയോഗിച്ച് വൃത്തിയാക്കാം. പഞ്ഞി ഉപയോഗിക്കാം. ശ്രദ്ധിക്കേണ്ടത് ഒരു കാര്യം മാത്രം. ഒരു കണ്ണിൽ ഉപയോഗിച്ചത് മറ്റേ കണ്ണിലേക്ക് ഉപയോഗിക്കരുത്. പുതിയത് എടുക്കണം. പീള കെട്ടുന്നത് മാറാതെ തുടരുകയാണെങ്കിൽ കുഞ്ഞിനെ ഒരു ശിശു കണ്ണുരോഗവിദഗ്ദ്ധനെ കാണിക്കുക. ഡോക്ടറുടെ നിർദ്ദേശമില്ലാതെ കുഞ്ഞിന്റെ കണ്ണിൽ ഒരു മരുന്നും ഒഴിക്കരുത്.

ഒാരോ ചുളിവുകളും വൃത്തിയാക്കാൻ ശ്രദ്ധിക്കണം

ഒാരോ ചുളിവുകളും വൃത്തിയാക്കാൻ ശ്രദ്ധിക്കണം

കുഞ്ഞുങ്ങളെ തുടച്ചു വൃത്തിയാക്കാൻ ഇപ്പോൾ പല തരത്തിലുള്ള വൈപ്പുകൾ ലഭ്യമാണ്. കുഞ്ഞിനു യോജിച്ചത് തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ട് നിറഞ്ഞ പണിയാണ്. ഇതിൽ സുഗന്ധമുള്ളതും ഇല്ലാത്തതുമുണ്ട്. സുഗന്ധം ഇല്ലാത്തതാണ് കുഞ്ഞിനു നല്ലത്. കൂട്ടത്തിൽ ആൽക്കഹോൾ അടങ്ങിയിട്ടില്ലാത്തവ തിരഞ്ഞെടുക്കണം

. ആൽക്കഹോൾ അടങ്ങിയവ കുഞ്ഞിനു ദോഷം ചെയ്യും. പ്രത്യേകിച്ച് കുഞ്ഞിന്റെ ഏറ്റവും മൃദുവായ ഭാഗങ്ങളിൽ. അവിടെ കുഞ്ഞിനു നീറ്റൽ അനുഭവപ്പെട്ടേക്കാം. അതുകൊണ്ട് ആൽക്കഹോൾ ഇല്ലാത്ത വൈപ്പുകൾ തിരഞ്ഞെടുക്കുക. കുഞ്ഞിനെ തുടച്ച് വൃത്തിയാക്കുമ്പോൾ ഒാരോ ചുളിവുകളും വൃത്തിയാക്കാൻ ശ്രദ്ധിക്കണം.കുഞ്ഞിന്റെ കാര്യത്തിൽ ഒരവസരത്തിലും സ്വയം ചികിൽസിക്കാൻ നിൽക്കരു

English summary

newborn-hygiene-the-11-most-common-questions

When first child is born , the father and mother of the child are generally unknown about baby care .
Story first published: Friday, August 3, 2018, 17:30 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more