For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിനെ കൊല്ലാതെ കൊല്ലും ഈ കരുതലുകള്‍

അമ്മമാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കി കുട്ടികളുടെ ആരോഗ്യം നശിപ്പിക്കുന്നത്

|

അമ്മമാര്‍ ഏറ്റവും കൂടുതല്‍ ആധി പിടിക്കുന്നത് പലപ്പോഴും കുട്ടികളുടെ കാര്യത്തില്‍ തന്നെയാണ്. എന്നാല്‍ അമിതമായി കുട്ടികളെ കെയര്‍ ചെയ്യുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടാക്കുന്നു. കുഞ്ഞിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. എന്നാല്‍ ഒരിക്കലും അത് കൂടുതല്‍ ആവരുത്. പല വിധത്തില്‍ ഇത് ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അമ്മമാര്‍ക്ക് കുഞ്ഞുങ്ങളോടുള്ള സ്‌നേഹത്തിന് അതിരില്ല. പലപ്പോഴും അമ്മമാരുടെ സ്‌നേഹത്തിന് പകരം വെയ്ക്കാന്‍ മറ്റൊന്നും ഇല്ലെന്നു തന്നെ പറയാം. എന്നാല്‍ കൂടുതല്‍ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്ന അമ്മമാര്‍ പല കാര്യങ്ങളിലും വരുത്തുന്ന പിഴവുകള്‍ കുട്ടികള്‍ക്ക് ദോഷകരമായാണ് ബാധിയ്ക്കാറുള്ളത്.

കുട്ടികളോട് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങൾകുട്ടികളോട് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങൾ

കുഞ്ഞിന് ശ്രദ്ധയും പരിചരണവും കൂടുതല്‍ നല്‍കുമ്പോള്‍ അത് കുഞ്ഞിന് ഉണ്ടാക്കുന്ന ദോഷങ്ങള്‍ ചില്ലറയല്ല. പലപ്പോഴും ഇതിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൊടുത്തില്ലെങ്കില്‍ അത് കുഞ്ഞിനെ പ്രതിസന്ധിയില്‍ ആക്കുന്നു. കൂടുതല്‍ ശ്രദ്ധയും സംരക്ഷണവും കുട്ടികള്‍ക്ക് വേണം എന്ന തോന്നലാണ് പലപ്പോഴും അമ്മമാരെ ഇത്തരം തെറ്റുകളില്‍ കൊണ്ട് ചെന്ന് ചാടിയ്ക്കുന്നത്. എന്നാല്‍ ഒരിക്കലും കുട്ടികളോട് ചെയ്യരുതാത്ത കാര്യങ്ങളായിരിക്കും ഇവ. എന്തൊക്കെയാണ് ഇത്തരത്തില്‍ കുട്ടികളോട് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്നു നോക്കാം. കുട്ടികളോട് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

കുഞ്ഞുങ്ങളെ കുലുക്കുന്നത്

കുഞ്ഞുങ്ങളെ കുലുക്കുന്നത്

കുഞ്ഞുങ്ങളെ എടുത്ത് കുലുക്കുന്നത് പലപ്പോഴും ദോഷകരമായി തന്നെയാണ് കുട്ടികളെ ബാധിയ്ക്കുക. പലരും ഇപ്പോള്‍ ചെയ്യുന്ന ഒന്നാണ് ചെറിയ കുട്ടിയാണെങ്കില്‍പോലും എടുത്ത് കുലുക്കുന്ന ശീലം . എന്നാല്‍ ഇതെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുന്നത്. കുഞ്ഞിന്റെ തലച്ചോറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും. തലച്ചോറിന്റെ വളര്‍ച്ചയെ തന്നെ ഇത് ഇല്ലാതാക്കും. അതുകൊണ്ട് അമ്മമാര്‍ തന്നെ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ നല്‍കണം.

മുലപ്പാല്‍ നല്‍കുമ്പോള്‍

മുലപ്പാല്‍ നല്‍കുമ്പോള്‍

പലപ്പോഴും മുലപ്പാല്‍ നല്‍കുന്നതിനെക്കുറിച്ച് തെറ്റിദ്ധാരണകള്‍ ധാരാളമുണ്ട്. ആദ്യത്തെ ആറുമാസം മുലപ്പാല്‍ നല്‍കിയാല്‍ മതിയെന്നാണ് കരുതുന്നത്. എന്നാല്‍ ഇത് തികച്ചും തെറ്റായ ധാരണയാണ്. കുഞ്ഞിന്റെ ദഹനത്തിന് മുലപ്പാല് അത്യാവശ്യമാണ്. മാത്രമല്ല കുഞ്ഞിന്റെ വളര്‍ച്ചയേയും ഇത് കാര്യമായി തന്നെ സഹായിക്കും. കുഞ്ഞിന് മുലപ്പാല്‍ നല്‍കണമെന്ന് അമ്മമാര്‍ക്ക് തോന്നുന്നുവോ അപ്പോഴെല്ലാം നല്‍കേണ്ടതാണ്. കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ് ഇത്.

പാല്‍ക്കുപ്പി വായില്‍ വെച്ചുറക്കുന്നത്

പാല്‍ക്കുപ്പി വായില്‍ വെച്ചുറക്കുന്നത്

പല കുഞ്ഞുങ്ങളേയും ശീലിപ്പിക്കുന്ന ഒന്നാണ് പാല്‍ക്കുപ്പി വായില്‍ വെച്ച് ഉറങ്ങുന്നത്. പാല്‍ക്കുപ്പി വായില്‍ വെച്ചു അതുപോലെ കുട്ടികളെ ഉറക്കുന്നത് പലപ്പോഴും ദോഷകരമായ മറ്റൊരു കാര്യമാണ്. ഇത് കുഞ്ഞുങ്ങളുടെ പല്ലിനെയും പല്ലിന്റെ ഇനാമലിനേയും നശിപ്പിക്കും. പല്ലിന്റെ ആരോഗ്യം മാത്രമല്ല ഇത് കുഞ്ഞിന് ശ്വാസം മുട്ടല്‍ ഉണ്ടാവുന്നതിന് പോലും പലപ്പോഴും കാരണമാകുന്നു. എല്ലാ വിധത്തിലും ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വില്ലനാണ്.

വെള്ളം കൊടുക്കുന്നത്

വെള്ളം കൊടുക്കുന്നത്

കുഞ്ഞിനെ വെള്ളം കൊടുക്കുന്നത് നല്ലതാണ്. എന്നാല്‍ കൊടുക്കുമ്പോള്‍ കുഞ്ഞിന്റെ പ്രായം വളരെ പ്രധാനപ്പെട്ട ഒന്നാണ്. കുട്ടികള്‍ക്ക് ആറുമാസം പ്രായമാകുന്നതിനു മുന്‍പ് വെള്ളം കൊടുക്കുന്നവരുണ്ട്. എന്നാല്‍ ഇത് പലപ്പോഴും വിഷബാധയ്ക്ക് കാരണമാകും. കാരണം നല്ലതു പോലെ തിളപ്പിച്ചാറ്റാതെ കൊടുക്കുന്ന വെള്ളമാണ് ഇതിന് കാരണം.

ബേബിഫുഡ് നല്‍കുന്നത്

ബേബിഫുഡ് നല്‍കുന്നത്

ഇന്നത്തെ കാലത്തെ അമ്മമാര്‍ക്ക് ഏറ്റവും പെട്ടെന്ന് കിട്ടുന്ന ഒന്നാണ് ബേബി ഫുഡ.് പരസ്യങ്ങളിലും മറ്റും കണ്ട് ഇത് വാങ്ങിച്ചു കൊടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് പലവിധത്തിലുള്ളപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കുട്ടികള്‍ക്ക് ബേബി ഫുഡ് നല്‍കുന്നവരും കുറവല്ല. എന്നാല് ഇത് പലപ്പോഴും ദോഷമാണ് ചെയ്യുന്നത്. മുലപ്പാല്‍ മാത്രം നല്‍കാന്‍ ശ്രമിക്കുക.

കുഞ്ഞിനെ ദേഹത്ത് കിടത്തി ഉറക്കുക

കുഞ്ഞിനെ ദേഹത്ത് കിടത്തി ഉറക്കുക

കുഞ്ഞിന്റെ ഉറക്കത്തിന്റെ കാര്യത്തിലും അമ്മമാര്‍ ശ്രദ്ധിക്കുക. കാരണം ഇതും കുഞ്ഞിന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഒന്നാണ്. കുഞ്ഞിനെ ദേഹത്ത് കിടത്തി ഉറക്കുന്ന അമ്മമാരും കുറവല്ല. എന്നാല്‍ ഇത് കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടാകാന്‍ കാരണമാകും. ചിലപ്പോള്‍ മരണത്തിന് വരെ കാരണമാകും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുക.

 കുഞ്ഞിന് തലയിണ

കുഞ്ഞിന് തലയിണ

കുട്ടികള്‍ക്ക് തലയിണ കൊടുക്കുന്നവരും കുറവല്ല. ഇതും ശ്വാസതടസ്സത്തിന് കാരണമാകുന്നു. ചെറിയ കുട്ടികളാണെങ്കില്‍ മലര്‍ന്നും കമിഴ്ന്നും കിടക്കുമ്പോള്‍ അത് എല്ലാ വിധത്തിലും കുഞ്ഞിന് വെല്ലുവിളിയായി മാറുന്നു. പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ കുഞ്ഞിന് തലയിണ കൊടുക്കാതിരിക്കുക.

 കരയാന്‍ സമ്മതിയ്ക്കുക

കരയാന്‍ സമ്മതിയ്ക്കുക

പലപ്പോഴും കുട്ടികള്‍ കരയുമ്പോള്‍ അമ്മമാര്‍ അത് നിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് കരച്ചില്‍ വരുമ്പോള്‍ കരയാന്‍ അനുവദിയ്ക്കുക. ഇത് കുഞ്ഞിന് മാനസികമായി ആശ്വാസം നല്‍കും. മാത്രമല്ല കുഞ്ഞ് കരഞ്ഞതു കൊണ്ട് ആരോഗ്യപരമായി യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും കുഞ്ഞിന് ഉണ്ടാവുകയില്ല. ഇത് കുഞ്ഞിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയേ ചെയ്യുകയുള്ളൂ.

പാല്‍ കൊടുക്കുമ്പോള്‍

പാല്‍ കൊടുക്കുമ്പോള്‍

കുഞ്ഞിന് പാല്‍ കൊടുക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. പ്രത്യേകിച്ച് മുലപ്പാല്‍ കൊടുക്കുമ്പോള്‍. ഇത് പല വിധത്തില്‍ അപകടകരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ കാണിക്കുന്ന അശ്രദ്ധ കുഞ്ഞിന്റെ മരണത്തിലേക്ക് വരെ എത്താനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത് ശ്രദ്ധിക്കണം.

ഭക്ഷണത്തിന്റെ കാര്യത്തില്‍

ഭക്ഷണത്തിന്റെ കാര്യത്തില്‍

കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. കാരണം കുഞ്ഞിന്റെ ആരോഗ്യത്തെ കരുതിയായിരിക്കും അമ്മമാര്‍ കുഞ്ഞിന് ഭക്ഷണം കൊടുക്കുക. എന്നാല്‍ ചില ഭക്ഷണങ്ങള്‍ കുഞ്ഞിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുക. എന്നാല്‍ ഇത് തിരിച്ചറിയാതെ പലപ്പോഴും അമ്മമാര്‍ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നു. അതുകൊണ്ട് അത് തിരിച്ചറിയാന്‍ ശ്രമിക്കണം.

English summary

New-Parent Mistakes to Avoid

Let's discuss the signs of bad parenting read on.
Story first published: Friday, April 27, 2018, 17:21 [IST]
X
Desktop Bottom Promotion