For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന്റെ നിറത്തിനായി ഇനി കൃത്രിമമാര്‍ഗ്ഗം വേണ്ട

|

കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പല അമ്മമാരും വളരെയധികം കഷ്ടപ്പെടുന്നവരാണ്. എന്നാല്‍ നിറം വര്‍ദ്ധിപ്പിക്കുന്നതില്‍ അല്ല കാര്യം കുഞ്ഞിന്റെ ആ രോഗ്യത്തിനാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. എന്നാലും കുഞ്ഞിന്റെ നിറത്തിന്റെ കാര്യത്തില്‍ ചിലരെങ്കിലും അല്‍പം ആകുലപ്പെടാറുണ്ട്. അതിനായി വിപണിയില്‍ കാണുന്ന കുഞ്ഞുങ്ങള്‍ക്കുള്ള ക്രീമും മറ്റും ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഇത് പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തിന് വരെ വില്ലനായി മാറുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഉണ്ടാവാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം.

എങ്കിലും കറുപ്പ് നിറത്തിന് നമ്മുടെ സമൂഹത്തില്‍ അല്‍പം സ്വീകാര്യത കുറവുള്ള നിറം തന്നെയാണ്. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും കുഞ്ഞിന് നിറം വര്‍ദ്ധിപ്പിക്കാനാണ് പലരും ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് നല്ല നിറം ലഭിയ്ക്കുന്നതിനു വേണ്ടി കുങ്കുമപ്പൂവും മറ്റും കഴിയ്ക്കുന്നത്. എങ്കിലും ഒരിക്കലും കൃത്രിമ മാര്‍ഗ്ഗങ്ങള്‍ കുഞ്ഞിനായി ഉപയോഗിക്കരുത്‌. എന്നാല്‍ ജനനശേഷം കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ചില പ്രകൃതിദത്ത കാര്യങ്ങള്‍ ശ്രദ്ധിക്കാം.

Most read: കഞ്ഞിവെള്ളം മുഖം കഴുകാന്‍; വാര്‍ദ്ധക്യപരിഹാരംMost read: കഞ്ഞിവെള്ളം മുഖം കഴുകാന്‍; വാര്‍ദ്ധക്യപരിഹാരം

ഒരിക്കലും കൃത്രിമ മാര്‍ഗ്ഗത്തിലൂടെ കുഞ്ഞിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കരുത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കുള്ള പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രകൃതിദത്ത മാര്‍ഗ്ഗത്തിലൂടെ തന്നെ നമുത്ത് ഇത്തരത്തിലുള്ള പ്രതിസന്ധികളെ പരിഹരിക്കാവുന്നതാണ്. ഇത് ഒരിക്കലും കുഞ്ഞിന് യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുകയില്ല. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് എന്ന് നോക്കാം.

വെളിച്ചെണ്ണ തേപ്പിച്ച് കുളിപ്പിക്കുക

വെളിച്ചെണ്ണ തേപ്പിച്ച് കുളിപ്പിക്കുക

കുഞ്ഞിനെ വെളിച്ചെണ്ണ തേപ്പിച്ച് കുളിപ്പിക്കാന്‍ ശ്രദ്ധിക്കുക. കുളിപ്പിക്കുമ്പോള്‍ അല്‍പം വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ഇത് കൊണ്ട് നല്ലതു പോലെ തേച്ച് കുളിപ്പിക്കാന്‍ ശ്രദ്ധിക്കുക. ഇത് കുഞ്ഞിന്റെ പേശികള്‍ക്ക് ബലം നല്‍കുന്നു. എല്ലാം ദിവസവും ഇത്തരത്തില്‍ ചെയ്യുന്നത് കുഞ്ഞിന്റെ ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു. മാത്രമല്ല കുഞ്ഞിന്റെ ചര്‍മ്മത്തിലെ അഴുക്കിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പല വിധത്തില്‍ കുഞ്ഞിന്റെ ചര്‍മ്മത്തിന് ഇത് സഹായകമാണ്. അതുകൊണ്ട് തന്നെ വെളിച്ചെണ്ണ കൊണ്ട് തീരാത്ത പ്രതിസന്ധികള്‍ ഇല്ല എന്ന് തന്നെ പറയാവുന്നതാണ്.

 വെള്ളത്തിന്റെ ചൂട്

വെള്ളത്തിന്റെ ചൂട്

കുഞ്ഞിനെ കുളിപ്പിക്കുന്ന വെള്ളത്തിന്റെ ചൂടും വളരെയധികം പ്രധാനപ്പെട്ടതാണ്. കാരണം അതും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. എന്നാല്‍ ചൂട് കൂടിയ വെള്ളത്തില്‍ കുളിപ്പിക്കുന്നത് കുഞ്ഞിന്റെ ചര്‍മ്മം കൂടുതല്‍ വരണ്ടതാകാന്‍ കാരണമാകും. എന്നാല്‍ മിതമായ ചൂടുള്ള വെള്ളത്തില്‍ കുളിപ്പിക്കുന്നത് കുഞ്ഞിന്റെ ചര്‍മ്മത്തില്‍ ആഴത്തില്‍ അടിഞ്ഞിട്ടുള്ള അഴുക്കിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ വെള്ളത്തിന്റെ ചൂടിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. ഇത് കുഞ്ഞിന്റെ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.

പ്രകൃതിദത്ത സ്‌ക്രബ്ബ്

പ്രകൃതിദത്ത സ്‌ക്രബ്ബ്

കുട്ടികളില്‍ പുറത്ത് നിന്ന് വാങ്ങിക്കുന്ന സ്‌ക്രബ്ബ് ഒരിക്കലും ഉപയോഗിക്കരുത്. വീട്ടില്‍ പ്രകൃതിദത്തമായി നമ്മള്‍ തന്നെ നിര്‍മ്മിച്ചെടുക്കുന്ന സ്‌ക്രബ്ബര്‍ ഉപയോഗിക്കാവുന്നതാണ്. അതിനായി വെളുത്തകടലപ്പൊടിയും അല്‍പം റോസ് വാട്ടറും അല്‍പം പാലും കൂടി മിക്സ് ചെയ്യാം. ഇത് കുട്ടികളുടെ ചര്‍മ്മത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. നിറം വര്‍ദ്ധിപ്പിക്കുന്നതിനും യാതൊരു വിധ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ കുഞ്ഞിന്റെ ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

മോയ്സ്ചുറൈസിംങ്

മോയ്സ്ചുറൈസിംങ്

കുഞ്ഞിന്റെ ചര്‍മ്മത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് കുഞ്ഞിന്റെ വരണ്ട ചര്‍മ്മം. അതിനായി മോയ്‌സ്ചുറൈസ് ചെയ്യേണ്ടത് ശ്രദ്ധിക്കേണ്ട ഒന്നാണ്. അല്‍പം വെളിച്ചെണ്ണയില്‍ കറ്റാര്‍ വാഴ നീര് മിക്‌സ് ചെയ്ത് കുഞ്ഞിന്റെ ചര്‍മ്മം മസ്സാജ് ചെയ്യുക. ഇത് എപ്പോഴും ചര്‍മ്മത്തില്‍ ഊര്‍പ്പം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ഇത് ചര്‍മ പ്രതിസന്ധികളില്‍ നിന്നും വളരെയധികം സഹായിക്കുന്നു കുഞ്ഞിനെ. ചര്‍മ്മത്തില്‍ ചൊറിച്ചിലും മറ്റും ഉണ്ടാവാതിരിക്കുന്നതിനും നല്ലതാണ്.

സോപ്പ് ഉപയോഗിക്കരുത്

സോപ്പ് ഉപയോഗിക്കരുത്

പലരും ബേബി സോപ്പ് മറ്റും ഉപയോഗിച്ച് കുട്ടികളെ കുളിപ്പിക്കാറുണ്ട്. എന്നാല്‍ വളരെ സെന്‍സിറ്റീവ് ആയിരിക്കും കുഞ്ഞിന്റെ ചര്‍മ്മം. അതുകൊണ്ട് തന്നെ സോപ്പിന്റെ ഉപയോഗം വളരെയധികം കുഞ്ഞിന്റെ ചര്‍മ്മത്തെ പ്രശ്‌നത്തിലാക്കുന്നു. കുട്ടികളുടെ ചര്‍മ്മത്തില്‍ ഒരു കാരണവശാലും സോപ്പ് ഉപയോഗിക്കാന്‍ പാടുള്ളതല്ല. മാത്രമല്ല അതിനു പകരമായി പാലോ റോസ് വാട്ടറോ ഉപയോഗിക്കാം. സോപ്പ് ഉപയോഗിച്ചാല്‍ അത് ചര്‍മ്മത്തെ കൂടുതല്‍ ഡ്രൈ ആക്കുന്നതിനും ചര്‍മ്മം കൊഴിഞ്ഞ് പോരാനും കാരണമാകുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

Most read:പ്രസവ ശേഷം ഓട്‌സ് സ്ഥിരമായി കഴിക്കൂMost read:പ്രസവ ശേഷം ഓട്‌സ് സ്ഥിരമായി കഴിക്കൂ

സൂര്യപ്രകാശം കൊള്ളിക്കാം

സൂര്യപ്രകാശം കൊള്ളിക്കാം

ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അഭാവം പലപ്പോഴും ചര്‍മ്മത്തിന്റെ നിറം കുറയ്ക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ കാര്യത്തില്‍. ഇത് വളരെയധികം കുഞ്ഞിന്റെ ചര്‍മ്മത്തെ ബാധിക്കുന്നുണ്ട്. നവജാത ശിശുക്കളെ ഇത്തരത്തില്‍ വെയില്‍ കൊള്ളിക്കുന്നത് കണ്ടിട്ടില്ലേ? അതുകൊണ്ട് തന്നെ കുഞ്ഞിനെ ചെറിയ തോതില്‍ സൂര്യപ്രകാശം കൊള്ളിയ്ക്കുന്നത് നല്ലതാണ്.

നിര്‍ജ്ജലീകരണം പാടില്ല

നിര്‍ജ്ജലീകരണം പാടില്ല

മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും നിര്‍ജ്ജലീകരണം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് ഒരു തരത്തിലും നിര്‍ജ്ജലീകരണം ഉണ്ടാവാതെ ശ്രദ്ധിക്കണം. ഇടക്കിടയ്ക്ക് വെള്ളം നല്‍കിക്കൊണ്ടിരിയ്ക്കണം. ഇത് കുഞ്ഞിന് ആരോഗ്യവും ചര്‍മ്മത്തിന്റെ ആരോഗ്യവും നിലനിര്‍ത്തുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വെള്ളം വളരെ അത്യാവശ്യമുള്ള ഒന്നാണ്.

 പഴച്ചാറുകള്‍

പഴച്ചാറുകള്‍

ആറ് മാസത്തില്‍ കൂടുതല്‍ പ്രായമുള്ള കുഞ്ഞാണെങ്കില്‍ കുഞ്ഞിന് മുന്തിരി ജ്യൂസ് നല്‍കാം. ആപ്പിള്‍, ഓറഞ്ച് എന്നിവയും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ ഒരു കാരണവശാലും മുലപ്പാല്‍ കൊടുക്കുന്നത് നിര്‍ത്തരുത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് നല്ലതാണ്. ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം കുഞ്ഞിന്റെ ചര്‍മ്മത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

English summary

Natural ways to make your baby skin fair

Here are some easy tips to make your baby's skin fair, read on to know more about it.
X
Desktop Bottom Promotion