For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞുങ്ങളുടെ വിശപ്പില്ലായ്മക്ക് കാരണം

|

കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നത് വളരെ വിഷമം പിടിച്ച ഒരു പണിയാണ്. എന്തു കൊടുക്കണമെന്നും എങ്ങനെ കൊടുക്കണമെന്നും അറിയാതെ ചിലപ്പോൾ കഷ്ടപ്പെട്ടു പോവും. കുഞ്ഞുങ്ങൾക്ക് വളരെ കൃത്യമായി ഭക്ഷണം കൊടുക്കാൻ സാധിക്കില്ല. അവരുടെ ഇഷ്ടത്തിനനുസരിച്ച് നൽകാനെ പറ്റൂ. അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അവരുടെ അന്നത്തെ മനസ്ഥിതി അനുസരിച്ച് ഇരിക്കും.

zsf

കുഞ്ഞുങ്ങളുടെ വിശപ്പ് ഓരോ ദിവസവും വ്യത്യസ്തമായിരിക്കും. വളർച്ചക്കനുസരിച്ച് വിശപ്പും കഴിക്കുന്ന രീതിയും ഒക്കെ വ്യത്യാസപ്പെടും. മുതിർന്നവർ നിർബന്ധം പിടിച്ചിട്ടൊ ബഹളം വെച്ചിട്ടൊ ഒരു കാര്യവുമില്ല.

 താഴെപ്പറയുന്ന ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ കുഞ്ഞിന് തീരെ വിശപ്പില്ല എന്നു അനുമാനിക്കാം.

താഴെപ്പറയുന്ന ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ കുഞ്ഞിന് തീരെ വിശപ്പില്ല എന്നു അനുമാനിക്കാം.

ഇടക്കിടെക്കുള്ള ഛർദി, ചുമ, വായിൽ നിന്നും ഉമിനീര് ഒലിപ്പിക്കുക, കടുത്ത അസ്വസ്ഥത, കുഞ്ഞിന് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാതിരിക്കുക എന്നിവ വിശപ്പില്ലായ്മയുടെ ലക്ഷണമാണ്.

വിശപ്പില്ലായ്മയുടെ കാരണം പെട്ടെന്ന് മനസ്സിലാക്കണം. എന്നാൽ മാത്രമെ അതിനു പരിഹാരം കണ്ടെത്താനും കുഞ്ഞിനെ ആരോഗ്യകരമായി ഒരു ഭക്ഷണക്രമത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും പറ്റുകയുള്ളൂ.

വിശപ്പില്ലായ്മ തികച്ചും സാധാരണമായ ഒരു കാര്യമാണ്. പലപ്പോഴും അത് വളർച്ചയുടെ ഒരു ഭാഗമാണ്. വിശപ്പില്ലായ്മ പലപ്പോഴും കുഞ്ഞിന്റെ മാനസികാവസ്ഥ കൊണ്ടാവാം. കുഞ്ഞിന് ഭക്ഷണം കഴിക്കാൻ തോന്നുന്നുണ്ടാവില്ല. അതല്ലെങ്കിൽ വളരെ സാധാരണമായ ഒരു കാരണം കുഞ്ഞിന് വിശക്കുന്നുണ്ടാവില്ല എന്നതാണ്.

 വിശപ്പില്ലായ്മയുടെ പ്രധാന കാരണങ്ങൾ എന്തെന്ന് നമുക്ക് നോക്കാം. •

വിശപ്പില്ലായ്മയുടെ പ്രധാന കാരണങ്ങൾ എന്തെന്ന് നമുക്ക് നോക്കാം. •

വളർച്ച - ആറാം മാസം വരെ കുഞ്ഞിന്റെ വളർച്ചയുടെ തോത് ഉയർന്നതായിരിക്കും. അതിനു ശേഷം ഒരു വയസ്സു വരെ വളർച്ച മെല്ലെയായിരിക്കും. ഒന്നര വയസ്സു വരെയുള്ള കാലഘട്ടത്തിൽ വളർച്ച പിന്നെയും മെല്ലെ ആകും. ഈ സമയത്തെ കുഞ്ഞിന്റെ ഭക്ഷണത്തിന്റെ അളവ് കുറയും. ഒരു വയസ്സുവരെ കഴിച്ചിരുന്ന അത്ര ഭക്ഷണം കുഞ്ഞ് ചിലപ്പോൾ കഴിക്കില്ല. അതിനാവശ്യമുള്ള ഊർജ്ജത്തിന്റെയും കലോറിയുടെയും അളവിൽ കുറവു വന്നു. ഇത് ഒരു കാരണമാകാം കുഞ്ഞ് ഭക്ഷണം കഴിക്കാൻ വിമുഖത കാട്ടുന്നത്.

പല്ലു മുളക്കന്നത്

പല്ലു മുളക്കന്നത്

പല്ലു മുളച്ചു വരുന്ന കുഞ്ഞുങ്ങളിൽ വിശപ്പില്ലായ്മ വളരെ സാധാരണമാണ്. പക്ഷെ ഇത് മിക്കവാറും രണ്ടാഴ്ച്ചക്കുള്ളിൽ പരിഹരിക്കപ്പെടും. പല്ലു മുളക്കുമ്പോഴുണ്ടാകുന്ന വേദന കുഞ്ഞിനെ വല്ലാതെ അസ്വസ്ഥനാക്കും. ഭക്ഷണം കഴിക്കുമ്പോൾ ഈ വേദന കൂടുതലാകും. പല്ലു മുളക്കുമ്പോൾ മോണയിൽ നീരു വരും. ചെറിയ ഒരു സ്പർശനം പോലും കുഞ്ഞിന് വലിയ വേദനയുണ്ടാക്കും.

ഈ വേദന കൊണ്ടായിരിക്കും. കുഞ്ഞ് ഭക്ഷണത്തിൽ നിന്നും അകന്നു നിൽക്കുന്നത്. പക്ഷെ തീരെ . ഭക്ഷണം ഉപേക്ഷിച്ചാൽ അത് കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കുഞ്ഞിന് ദ്രാവക രൂപത്തിലുള്ള ഭക്ഷണം ധാരാളം കൊടുക്കണം. കുഞ്ഞിനെ ഭക്ഷണം കാണിച്ച് കൊതിപ്പിക്കുന്നതിൽ തെറ്റില്ല. നന്നായി തണുപ്പിച്ച പഴങ്ങൾ കൊടുക്കാം. യോഗർത്ത് ഒരു നല്ല ഭക്ഷണമാണ്. ആപ്പിൾ സോസ് കൊടുക്കാം. ഇതെല്ലാം കുഞ്ഞിന് ബുദ്ധിമുട്ടില്ലാതെ കഴിക്കാം. രണ്ടാഴ്ച്ച കൊണ്ട് ഈ വിശപ്പില്ലായ്മ മാറിയില്ലെങ്കിൽ കുഞ്ഞിനെ ഒരു ഡോക്ടറെ കാണിക്കണം.

തൊണ്ടവേദന അല്ലെങ്കിൽ തൊണ്ടയടപ്പ്

തൊണ്ടവേദന അല്ലെങ്കിൽ തൊണ്ടയടപ്പ്

തൊണ്ടയിലുണ്ടാകുന്ന അണുബാധ കൊണ്ടാണ് തൊണ്ടവേദനയുണ്ടാകുന്നത്. ഇത് വൈറസ് ബാധ കൊണ്ടാണ് ഉണ്ടാകുന്നത്. തൊണ്ടവേദന കൊണ്ട് കുഞ്ഞിന് ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് വരും.

കൂടാതെ തൊണ്ടവേദനക്കൊപ്പം പനിയും വരാം. അങ്ങനെ വന്നാൽ ഉടൻ ഡോക്ടറെ കാണിക്കണം. അണുബാധ സുഖപ്പെടുത്തി കുഞ്ഞിനു വിശപ്പുണ്ടാക്കണം. അല്ലെങ്കിൽ കുഞ്ഞിന്റെ ആരോഗ്യം വഷളാവും.

 ചൂട് കൂടുമ്പോഴുണ്ടാകുന്ന അസ്വസ്ഥത

ചൂട് കൂടുമ്പോഴുണ്ടാകുന്ന അസ്വസ്ഥത

ചൂട് കാലത്ത് കുഞ്ഞിനു ഭക്ഷണം കഴിക്കാൻ വിമുഖത കാണും. ചൂട് കൂടുമ്പോഴുണ്ടാകുന്ന അസ്വസ്ഥത കൊണ്ടാണ് കുഞ്ഞ് ഭക്ഷണം കഴിക്കാത്തത്. കുഞ്ഞിനെ അയവുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കണം. മൃദുവായ കോട്ടൺ തുണി കൊണ്ടുള്ള നാപ്പി കെട്ടുക. അപ്പോൾ അത് നനഞ്ഞ് ദേഹത്ത് ഒട്ടിപ്പിടിക്കില്ല. നല്ല കാറ്റുള്ള കുളിർമ്മയുള്ള ഭാഗത്ത് കുഞ്ഞിനെ ഇരുത്തണം. നനഞ്ഞ തുണി കൊണ്ട് ഇടക്ക് കുഞ്ഞിനെ തുടപ്പിക്കാം.

സാധാരണ കൊടുക്കുന്ന ഭക്ഷണം കുഞ്ഞിന് ദഹിക്കാൻ ബുദ്ധിമുട്ട് വരും. അതുകൊണ്ട് എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങൾ കൊടുക്കണം. തണുപ്പ് കാലത്ത് ശരീരത്തിന്റെ ചൂട് നിലനിർത്താൻ ഭക്ഷണം കൂടുതൽ ആവശ്യമുണ്ട്. എന്നാൽ ചൂട് കാലത്ത് ഭക്ഷണം കുറച്ച് മതി. വീട്ടിനകത്ത് തന്നെ കുഞ്ഞിന് ഒാടി നടക്കാനും കളിക്കാനും അവസരമുണ്ടാക്കുക. അത് കൂടുതൽ വിശപ്പുണ്ടാക്കും. കുഞ്ഞിന് ഇടക്കിടെ വെള്ളം കൊടുക്കണം. ഇത് ശരീരത്തിന്റെ ജലാംശം നിലനിർത്തും. കുഞ്ഞ് ഭക്ഷണത്തോട് വിമുഖത തുടർന്നും പ്രകടിപ്പിക്കുകയാണെങ്കിൽ കുഞ്ഞിനെ ഡോക്ടറെ കാണിക്കുക.

ദഹന പ്രശ്നങ്ങൾ

ദഹന പ്രശ്നങ്ങൾ

ചില ഭക്ഷണങ്ങൾ ദഹിക്കാൻ ഏറെ സമയമെടുക്കും. അങ്ങനെ കുഞ്ഞിന്റെ വയറു നിറഞ്ഞിരിക്കുകയാണെങ്കിൽ കുഞ്ഞ് ഭക്ഷണം കഴിക്കാൻ വിസമ്മതിക്കും. തികച്ചും സ്വാഭാവികമായ ഒരു പ്രതികരണമാണിത്.

ഭക്ഷണം കഴിക്കാൻ മടി

ഭക്ഷണം കഴിക്കാൻ മടി

ഖരഭക്ഷണം കഴിച്ചു തുടങ്ങിയ കുഞ്ഞിനു വിശപ്പില്ലായ്മ അനുഭവപ്പെടാം. പാലു മാത്രം കഴിച്ചിരുന്ന കുഞ്ഞിന് ഖരഭക്ഷണം കൊടുത്ത് തുടങ്ങുമ്പോൾ ശരീരത്തിന് അതിനോട് പൊരുത്തപ്പെടാൻ സമയമെടുക്കും. ഈ കാലയളവിൽ കുഞ്ഞ് ഭക്ഷണം കഴിക്കാൻ മടി കാണിക്കും. പുതിയ ഭക്ഷണം വളരെ ചെറിയ അളവിൽ മാത്രം കുഞ്ഞിനു കൊടുത്തു തുടങ്ങുക.

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ

വിരശല്യമുണ്ടെങ്കിൽ വിശപ്പില്ലായ്മ വരും. വിരശല്യം കൊണ്ട് ഛർദി, വയറിളക്കം, വിശപ്പില്ലായ്മ എന്നിവയുണ്ടാകും. വൈദ്യസഹായം തേടണം.

വൈദ്യസഹായം തേടണം

വൈദ്യസഹായം തേടണം

കുഞ്ഞിന് പനി, ജലദോഷം, ചുമ വയറിനെന്തെങ്കിലും അസ്വസ്ഥത ഒക്കെയുണ്ടെങ്കിൽ കുഞ്ഞ് ഭക്ഷണം കഴിക്കാൻ വിസമ്മതിക്കും.

ബാക്ടീരിയ അല്ലെങ്കിൽ വൈറസ് ബാധ, ചെവിയിലുണ്ടാകുന്ന അണുബാധ, ബ്രോങ്കൈറ്റിസ്, ഫ്ല്ളൂ എന്നിവ കൊണ്ട് വിശപ്പില്ലായ്മ വരും. ഉടനടി വൈദ്യസഹായം തേടണം. കുഞ്ഞിന് എല്ലാം പ്രതിരോധ കുത്തിവെപ്പുകളും സമയത്തിന് കൊടുക്കാൻ ശ്രദ്ധിക്കുക.

ഭക്ഷണത്തിൽ നിന്നുള്ള പോഷകങ്ങൾ

ഭക്ഷണത്തിൽ നിന്നുള്ള പോഷകങ്ങൾ

കുഞ്ഞ് ധാരാളം ജ്യൂസ് അല്ലെങ്കിൽ വെള്ളം കുടിക്കുകയാണെങ്കിൽ വിശപ്പ് കുറയും.

കുഞ്ഞിന് ഒരുപാട് വെള്ളം കൊടുക്കരുത്. അത് ഭക്ഷണത്തിൽ നിന്നുള്ള പോഷകങ്ങൾ സ്വീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും.

അലർജിയുണ്ടാക്കുന്ന ഭക്ഷണങ്ങൾ

അലർജിയുണ്ടാക്കുന്ന ഭക്ഷണങ്ങൾ

ചില ഭക്ഷണങ്ങളോട് കുഞ്ഞിന് അലർജിയുണ്ടാവും. അവ ഏതെന്ന് കണ്ടുപിടിച്ച് ഒഴിവാക്കണം. സാധാരണയായി അലർജിയുണ്ടാക്കുന്ന ഭക്ഷണങ്ങൾ മുട്ട, പാൽ, സോയ, നിലക്കടല എന്നിവയാണ്.

Read more about: baby care കുഞ്ഞ്
English summary

loss-of-appetite-in-babies-symptoms-causes-and-tips

Feeding the baby is a very difficult task. Sometimes it is uncomfortable to know what to give and how to give.,
Story first published: Saturday, July 21, 2018, 12:55 [IST]
X
Desktop Bottom Promotion