കുഞ്ഞുങ്ങള്‍ക്ക് ഗ്രൈപ് വാട്ടര്‍ നല്ലതാണോ?

Subscribe to Boldsky

ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ ആവശ്യമില്ലാതെതന്നെ മരുന്നുകടകളില്‍നിന്നും ലഭ്യമാകുന്ന ഔഷധങ്ങളില്‍പ്പെട്ട ഒന്നാണ് ഗ്രൈപ് വാട്ടര്‍. ഇതിന്റെ ചരിത്രവും ഉള്‍ക്കൊണ്ടിരിക്കുന്ന ചേരുവകളും നന്നായി അറിയുകയാണെങ്കില്‍ ഇപ്പോഴുള്ളതില്‍നിന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടായിരിക്കും നമുക്ക് ഉണ്ടാകുക.

പതിനെട്ടാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ത്ഥത്തില്‍ ഇംഗ്ലണ്ടിലാകെ മലേറിയ പടര്‍ന്നുപിടിക്കുമ്പോഴാണ് അതിനുള്ള പ്രതിവിധിയായി ഒരു സംഘം ഡോക്ടര്‍മാര്‍ചേര്‍ന്ന് ആദ്യമായി ഇതിനെ രൂപപ്പെടുത്തിയെടുക്കുന്നത്. മലേറിയ ബാധിച്ച ശിശുക്കളിലെ ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് അത്ഭുതകരമായ ആശ്വാസം നല്‍കുവാന്‍ കഴിയുന്നുണ്ട് എന്ന് അവര്‍ കണ്ടെത്തി. ഇത് തിരിച്ചറിഞ്ഞ വില്ല്യം വുഡ്‌വാഡ് എന്ന ബ്രട്ടീഷ് ഔഷധശാസ്ത്രജ്ഞന്‍ ഇതിന്റെ കൂട്ടുവിധികളില്‍ ചില പരിഷ്‌കാരങ്ങളൊക്കെ വരുത്തി 19 ാം നൂറ്റാണ്ടില്‍ ഗ്രൈപ് വാട്ടറിന്റെ ഉല്പാദനം വാണിജ്യാടിസ്ഥാനത്തില്‍ തുടങ്ങിവച്ചു.

ഗ്രൈപ് വാട്ടറിലെ ചേരുവകള്‍

ഗ്രൈപ് വാട്ടറിലെ ചേരുവകള്‍

വുഡ്‌വാഡ് രൂപപ്പെടുത്തിയ ഗ്രൈപ് വാട്ടറിലെ പ്രധാന ചേരുവകള്‍ വെള്ളം, ചതകുപ്പ തൈലം, സോഡിയം ബൈകാര്‍ബണേറ്റ്, പഞ്ചസാര, 3.6 ശതമാനം എന്ന തോതില്‍ ആല്‍ക്കഹോള്‍ തുടങ്ങിയവയായിരുന്നു. ഡോക്ടര്‍മാരില്‍നിന്നും രക്ഷിതാക്കളില്‍നിന്നുമുള്ള എതിര്‍പ്പ് കാരണമായി പല ഔഷധനിര്‍മ്മാതാക്കളും ആല്‍ക്കഹോളിനെ ഈ ദ്രവൗഷധത്തില്‍നിന്നും ഒഴിവാക്കി. ചില ഔഷധക്കമ്പനികളുടെ ഗ്രൈപ് വാട്ടറില്‍ ഇപ്പോഴും ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പഞ്ചസാര ഉള്‍പ്പെടെ മറ്റെല്ലാ ചേരുവകളും ഒരു മാറ്റവുമില്ലാതെ ഇന്നും തുടര്‍ന്നുവരുന്നു. ഉല്പാദിപ്പിക്കുന്ന രാജ്യത്തിനനുസരിച്ചുള്ള വ്യത്യാസങ്ങളും ഗ്രൈപ് വാട്ടറില്‍ കാണുവാനുകും. അപൂര്‍വ്വം ചില കമ്പനികള്‍ ശിശുക്കളുടെ ആരോഗ്യത്തിന് ഹാനികരമായ ചില കൃത്രിമ സ്വാദുഘടകങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

ഗ്രൈപ് വാട്ടര്‍ എത്രത്തോളം സുരക്ഷിതമാണ്?

ഗ്രൈപ് വാട്ടര്‍ എത്രത്തോളം സുരക്ഷിതമാണ്?

ഗ്രൈപ് വാട്ടര്‍ എത്രത്തോളം സുരക്ഷിതമാണെന്നത് വെറുമൊരു മാനസ്സികകാര്യം മാത്രമായി നിലകൊള്ളുന്നു. ഭൂരിഭാഗം അമ്മമാരും ഇതിനെ വളരെ സുതക്ഷിതമായി കാണുന്നു, എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് ഈ ഔഷധം നല്‍കുന്നതുകൊണ്ട് വലിയ പ്രയോജനം ഒന്നുമില്ല എന്ന് ചില അമ്മമാര്‍ കരുതുന്നു. സുരക്ഷിതമല്ല എന്ന് പറയുവാന്‍ അവര്‍ക്ക് പ്രത്യേകിച്ച് കാരണമൊന്നും ഇല്ലതാനും.

ഗ്രൈപ് വാട്ടര്‍ എത്രത്തോളം സുരക്ഷിതമാണ്?

ഗ്രൈപ് വാട്ടര്‍ എത്രത്തോളം സുരക്ഷിതമാണ്?

ഗ്രൈപ് വാട്ടര്‍ എത്രത്തോളം സുരക്ഷിതമാണെന്നത് വെറുമൊരു മാനസ്സികകാര്യം മാത്രമായി നിലകൊള്ളുന്നു. ഭൂരിഭാഗം അമ്മമാരും ഇതിനെ വളരെ സുതക്ഷിതമായി കാണുന്നു, എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് ഈ ഔഷധം നല്‍കുന്നതുകൊണ്ട് വലിയ പ്രയോജനം ഒന്നുമില്ല എന്ന് ചില അമ്മമാര്‍ കരുതുന്നു. സുരക്ഷിതമല്ല എന്ന് പറയുവാന്‍ അവര്‍ക്ക് പ്രത്യേകിച്ച് കാരണമൊന്നും ഇല്ലതാനും.

എന്തായാലും യഥാര്‍ത്ഥമായ ഔഷധവിധിയില്‍ ഉണ്ടാക്കിയെടുക്കുന്ന ഗ്രൈപ് വാട്ടര്‍ ശിശുക്കളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. 3.6 ശതമാനം എന്ന തോതില്‍ ഉപയോഗിക്കുന്ന ആല്‍ക്കഹോള്‍ മോശം ഫലമായിരിക്കും ശിശുക്കളുടെ ആരോഗ്യത്തില്‍ സൃഷ്ടിക്കുക. കുഞ്ഞുങ്ങള്‍ക്ക് നല്‍കുവാനുള്ള ഔഷധങ്ങളുടെ പാര്‍ശ്വഫലങ്ങളെപ്പറ്റി വ്യക്തമായ ശാസ്ത്രീയ ഗവേഷണങ്ങളൊന്നും ഇല്ലാതിരുന്ന കാലത്താണ് ഗ്രൈപ് വാട്ടറിനെ ചിട്ടപ്പെടുത്തിയത്. 20 ാം നൂറ്റാണ്ടോടുകൂടി കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണസാധനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള കൂടുതല്‍ വ്യക്തമായ സാങ്കേതികവശങ്ങള്‍ വെളിവാക്കപ്പെട്ടു. എങ്കിലും ഇപ്പോള്‍ ലഭിക്കുന്ന മിക്ക ഗ്രൈപ് വാട്ടറിലും പരാബെന്‍, വെജിറ്റബിള്‍ കാര്‍ബണ്‍, ക്ഷീരോല്പന്നങ്ങള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇവയൊക്കെ ഒഴിവാക്കേണ്ട ഘടകങ്ങളുമാണ്.

ഗ്രൈപ് വാട്ടറിലെ ചേരുവകളും സ്വഭാവവും-- ആല്‍ക്കഹോള്‍

ഗ്രൈപ് വാട്ടറിലെ ചേരുവകളും സ്വഭാവവും-- ആല്‍ക്കഹോള്‍

ശിശുക്കളുടെ ആരോഗ്യത്തിന് ഒട്ടുംതന്നെ ആല്‍ക്കഹോള്‍ ഗുണകരമല്ല. ഡോക്ടര്‍മാര്‍ക്കോ, ഗവേഷകര്‍ക്കോ, രക്ഷിതാക്കള്‍ക്കോ ഇക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായം ഉണ്ടായിരിക്കുകയില്ല. ഗ്രൈപ് വാട്ടറിലെ ആല്‍ക്കഹോള്‍ ആണ് കുഞ്ഞുങ്ങളെ സാന്ത്വനിപ്പിക്കുന്നത് എന്ന് വിശ്വസിച്ചിരുന്നു. അനിവാര്യമായ ഒരു ചേരുവയല്ല ആല്‍ക്കഹോള്‍ എന്നാണ് ഗവേഷണഫലങ്ങള്‍ വെളിവാക്കുന്നത്. മാത്രമല്ല ഇത് ചിലപ്പോള്‍ ശിശുക്കളില്‍ ആസക്തി ഉണ്ടാക്കാം. ആല്‍ക്കഹോള്‍ കലര്‍ന്ന ഗ്രൈപ് വാട്ടറില്‍ ആസക്തി ജനിക്കപ്പെട്ട മുതിര്‍ന്ന കുട്ടികള്‍പോലും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

 സോഡിയം ബൈകാര്‍ബണേറ്റ്

സോഡിയം ബൈകാര്‍ബണേറ്റ്

ആദ്യമായി നിര്‍മ്മിക്കപ്പെട്ട കാലംമുതല്‍ ഗ്രൈപ് വാട്ടറിലെ മുഖ്യ ഘടകങ്ങളിലൊന്നാണ് ബേക്കിംഗ് സോഡ എന്നറിയപ്പെടുന്ന സോഡിയം ബൈകാര്‍ബണേറ്റ്. മലയാളത്തില്‍ ഇതിനെ അലക്കുകാരം എന്നാണ് പറയുന്നത്. ഇതിന് അമ്ലതയെ കുറയ്ക്കുവാന്‍ കഴിയും. ആമാശയവുമായി ചേരുന്ന അന്നനാളകവാടത്തിന്റെ വളര്‍ച്ച ശിശുക്കളില്‍ പൂര്‍ണ്ണമാകാത്തത് കാരണമായി ഉണ്ടാകുന്ന പുളിച്ചുതികട്ടലിന് സോഡിയം ബൈകാര്‍ബണേറ്റ് പ്രയോജനം ചെയ്യുന്നു. എന്നാല്‍, അമ്ലത കാരണമായിട്ടല്ല കുട്ടിയുടെ ദഹനേന്ദ്രിയപ്രശ്‌നം എങ്കില്‍, കുട്ടിയെ ശാന്തമാക്കുന്ന കാര്യത്തില്‍ ഇതിന് വലിയ പങ്കൊന്നുമില്ല. അമിതമായി സോഡിയം ബൈകാര്‍ബണേറ്റ് ഉപയോഗിക്കുന്നതിലൂടെ രക്തത്തിലെ കാല്‍സ്യത്തിന്റെയും ക്ഷാരത്തിന്റെയും അളവ് വര്‍ദ്ധിക്കുന്ന ക്ഷീരക്ഷാര രോഗാവസ്ഥ (milk-alkali syndrome) ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.

വൃക്കകളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കും

വൃക്കകളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കും

ആറ് മാസത്തില്‍ താഴെ പ്രായമുള്ള ശിശുക്കള്‍ മുലപ്പാല്‍ മാത്രം കുടിക്കുന്നതുകൊണ്ട്, ഗ്രൈപ് വാട്ടര്‍ ആവര്‍ത്തിച്ച് നല്‍കുകയാണെങ്കില്‍ മേല്പറഞ്ഞ അവസ്ഥ അവര്‍ക്ക് ഉണ്ടാകാം. ക്രമേണ ഇത് അവരുടെ വൃക്കകളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കും. സമയംതെറ്റി പ്രവസിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്കും, വൃക്കത്തകരാറുള്ള കുഞ്ഞുങ്ങള്‍ക്കും ഗ്രൈപ് വാട്ടര്‍ ശുപാര്‍ശ ചെയ്യപ്പെടാറില്ല.

ചതകുപ്പ തൈലം

ചതകുപ്പ തൈലം

ചില ഔഷധസസ്യങ്ങള്‍ക്ക് ദഹനത്തെ സഹായിക്കുവാന്‍ കഴിയും. ഒരു സസ്യകുടുംബത്തില്‍പ്പെട്ട ചതകുപ്പയുടെയോ അയമോദകത്തിന്റെയോ എണ്ണ മാറിമാറിയോ അതുമല്ലെങ്കില്‍ ഒരുമിച്ചോ ഗ്രൈപ് വാട്ടറില്‍ ചേര്‍ക്കും. അജീര്‍ണ്ണത്തെ കുറയ്ക്കും എന്നതുകൊണ്ട് ഭക്ഷണാനന്തരം മുതിര്‍ന്നവര്‍ അയമോദകം ഉപയോഗിക്കാറുണ്ട്. ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമായി കുഞ്ഞുങ്ങള്‍ കരയുകയാണെങ്കില്‍ അയമോദകത്തൈലം നല്‍കുന്നത് വയറുവേദനയില്‍നിന്ന് ആശ്വാസം നല്‍കുന്നതായി ഗവേഷണഫലങ്ങള്‍ വെളിവാക്കുന്നു. എങ്കിലും ഒരു ചികിത്സാവിധിയായി ഇതിനെ ഉപയോഗിക്കുവാനുള്ള കാരണങ്ങളെക്കുറിച്ച് ഗവേഷണങ്ങള്‍ ഒന്നുംതന്നെ പറയുന്നില്ല

പഞ്ചസാര ഘടകങ്ങള്‍

പഞ്ചസാര ഘടകങ്ങള്‍

പഠനങ്ങള്‍ വെളിവാക്കുന്നത് ഗ്രൈപ് വാട്ടറില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര ഘടകങ്ങളാണ് കുഞ്ഞിനെ ശാന്തമാക്കുവാന്‍ സഹായിക്കുന്നത് എന്നാണ്. മധുരം നല്‍കുകയാണെങ്കില്‍ കുഞ്ഞുങ്ങള്‍ ശാന്തരാകാറുണ്ട് എന്നത് സ്വാഭാവികമാണ്. എന്നാല്‍ അമിതമായ തോതില്‍ പഞ്ചസാര നല്‍കുന്നത് മോണയ്ക്കും പല്ലിനും കേടുണ്ടാക്കും എന്നതിനാല്‍ ശിശുക്കളുടെ വളര്‍ന്നുവരുന്ന പല്ലില്‍ ക്ഷയമുണ്ടാക്കുവാന്‍ ഇതിന് കഴിയും. ഗ്രൈപ് വാട്ടര്‍ വാങ്ങുകയാണെങ്കില്‍ അതില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് എത്രയാണെന്ന് നോക്കുക. മധുരം കുഞ്ഞിനെ സഹായിക്കുമെന്നുണ്ടെങ്കില്‍ അതുമാത്രം നല്‍കിയാല്‍ മതിയാകും. വളരെയധികം ചേരുവകള്‍ ഒരുമിച്ച് നല്‍കുന്നതിലുള്ള അപകടത്തെ അങ്ങനെ ഒഴിവാക്കാം. ഉദാഹരണത്തിന്, വയറുവേദനയാല്‍ കരയുന്ന ശിശുവിന് മധുരമുള്ള ഒരു സിറപ്പോ, അതുമല്ലെങ്കില്‍ ഏതെങ്കിലും ഒരു പഴമോ നല്‍കാം. അങ്ങനെയെങ്കില്‍ ശതകുപ്പയുടെയോ അയമോദകത്തിന്റെയോ തൈലം നല്‍കേണ്ടതില്ല. ഇത് ഗ്രൈപ് വാട്ടറിനെ ഒഴിവാക്കുവാന്‍ സഹായിക്കും.

ശാസ്ത്രീയമായ തെളിവുകളില്ല

ശാസ്ത്രീയമായ തെളിവുകളില്ല

വയറുവേദനയുള്ള കുട്ടികള്‍ക്ക് എന്തെങ്കിലും പ്രയോജനം ഗ്രൈപ് വാട്ടര്‍ നല്‍കുന്നതായി പ്രത്യേകമായ ശാസ്ത്രീയ നിഗമനങ്ങളൊന്നും ഇല്ല. കുടല്‍സംബന്ധമായ വ്രണങ്ങള്‍ക്ക് ഒരു പക്ഷാന്തരൗഷധമായി ഇതിനെ ഉപയോഗിക്കാം എന്നുമാത്രമേ മിക്ക ഗവേഷകരും കരുതുന്നുള്ളൂ.

മലശോധന, മലബന്ധം എന്നിവയുമായി ബന്ധമില്ല

മലശോധന, മലബന്ധം എന്നിവയുമായി ബന്ധമില്ല

രക്ഷിതാക്കള്‍ സാധാരണ കരുതുന്നതുപോലെ ഗ്രൈപ് വാട്ടര്‍ മലശോധനയ്ക്ക് ഒരു സഹായവും ചെയ്യുന്നില്ല. ഒരു പ്രത്യേക കമ്പനിയുടെ ഗ്രൈപ് വാട്ടര്‍, വയറിളക്കം ഉണ്ടാക്കുന്ന ഒരു രോഗാണുകാരണമായി മലിനമാക്കപ്പെട്ടു. 2007 ലാണ് ഇത് സംഭവിക്കുന്നത്. ഗ്രൈപ് വാട്ടര്‍ നല്‍കി മലശോധനയുണ്ടാക്കാം എന്ന ആശയം അങ്ങനെയാണ് രക്ഷിതാക്കളില്‍ ഉണ്ടായത്. എന്നാല്‍ ഗ്രൈപ് വാട്ടര്‍ ഇത്തരത്തിലുള്ള ഫലം നല്‍കുമെന്നുള്ളതിന് മറ്റ് തെളിവുകളൊന്നുമില്ല. ചുരുക്കത്തില്‍, മലശോധനയുമായോ മലബന്ധവുമായോ ഗ്രൈപ് വാട്ടറിന് യാതൊരു ബന്ധവുമില്ല.

പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

ചികിത്സാപരമായി തെളിയിക്കപ്പെട്ട പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ ഗ്രൈപ് വാട്ടറിന് ഉണ്ടായിട്ടില്ല. എന്നാല്‍ അവയിലെ ചേരുവകളെ പ്രത്യേകമായി കണക്കാക്കുകയാണെങ്കില്‍ ചില മാറ്റങ്ങള്‍ കാണുവാനാകും. കൃത്രിമ സ്വാദുകള്‍, സോഡിയം ബൈകാര്‍ബണേറ്റ്, ആല്‍ക്കഹോള്‍ എന്നിവയില്‍ ഏതെങ്കിലുമൊരു ഘടകം പൊരുത്തപ്പെടുന്നില്ല എന്ന് കാണുകയാണെങ്കില്‍, ആ ഘടകം ഇല്ലാത്ത ഗ്രൈപ് വാട്ടര്‍ വാങ്ങി പരിഹരിക്കാം.

ചേരുവകളുടെ സ്വഭാവം അനുസരിച്ച്, ഗ്രൈപ് വാട്ടര്‍ സുരക്ഷിതമാണെന്ന് പറയാം. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ഒരു ഔഷധമായിട്ടല്ല ഗ്രൈപ് വാട്ടര്‍ ഇന്ന് ലഭ്യമാകുന്നത്. ഭക്ഷ്യാനുബന്ധ പദാര്‍ത്ഥമായി വേണമെങ്കില്‍ രക്ഷിതാക്കള്‍ക്ക് അവരുടെ യുക്തിയ്ക്ക് അനുസരണമായി ഇതിനെ വാങ്ങാം. ഔഷധശാലകളില്‍ ലഭിക്കുന്ന ഗ്രൈപ് വാട്ടറില്‍ പലതിലും ആല്‍ക്കഹോള്‍ ഇന്നൊരു ഘടകമല്ല.

ഇപ്പോഴുള്ള ഗ്രൈപ് വാട്ടറില്‍ വെള്ളം, പഞ്ചസാര, സസ്യനിര്‍മ്മിതിയായ ഗ്ലിസറിന്‍, ചതകുപ്പയുടെയോ, അതുമല്ലെങ്കില്‍ അയമോദകത്തിന്റെയോ എണ്ണ എന്നിവയാണ് അടങ്ങിയിരിക്കുന്നത്. ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള ചില ഗ്രൈപ് വാട്ടറില്‍ പുതിനത്തൈലംകൂടി ഉണ്ടായിരിക്കും.

ചിലപ്പോള്‍ കുഞ്ഞുങ്ങളില്‍ ഇത് മോശമായ പ്രതികരണം ഉളവാക്കാം. അമ്ലോല്പാദനത്തെ കൂട്ടുവാന്‍ ഇത് കാരണമാകാം. ഇതിന്റെ ഗന്ധവും ചിലപ്പോള്‍ മോശമായ പ്രതികരണം കുഞ്ഞുങ്ങളില്‍ സൃഷ്ടിക്കാം.

ഗ്രൈപ് വാട്ടറിന്റെ കുപ്പിയില്‍ നല്‍കിയിരിക്കുന്ന വിവരണം നോക്കിയശേഷം ഏതൊക്കെ ചേരുവകളാണ് എന്ന് ബോദ്ധ്യപ്പെടുക. തുടര്‍ന്ന് ഇതില്‍ ഏതെങ്കിലും ചേരുവയോട് മോശമായ പ്രതികരണം കുഞ്ഞിന് ഉണ്ടോ എന്ന് കണ്ടെത്തുക. അങ്ങനെയെങ്കില്‍ മറ്റൊരു കമ്പനിയുടെ ആ ചേരുവയില്ലാത്ത ഔഷധം വാങ്ങിക്കുക.

ഉദരസംബന്ധമായ വേദനകളൊന്നും കൂടാതെ കുഞ്ഞ് സുഖമായി ഉറങ്ങുന്നു എന്നത് അമ്മമാര്‍ക്ക് വളരെ ആശ്വാസം നല്‍കുന്ന കാര്യമാണ്. ഗ്രൈപ് വാട്ടര്‍ വാങ്ങി നല്‍കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍, ആദ്യം ശിശുരോഗവിദഗ്ദന്റെ ഉപദേശം തേടിയശേഷം ആകുന്നതാണ് ബുദ്ധി. മാത്രമല്ല, അത് നല്‍കേണ്ടതിന്റെ അളവും സമയക്രമവും അദ്ദേഹത്തില്‍നിന്നും കൈക്കൊള്ളുവാനാകും.

വിവരണത്തില്‍ പറയുന്നതിനേക്കാള്‍ നന്നായി കുട്ടിയെ നേരിട്ട് കാണുന്ന ഡോക്ടര്‍ക്ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുവാന്‍ കഴിയും. കുഞ്ഞ് എത്രത്തോളം പ്രായക്കുറവുള്ളതാണോ, അത്രത്തോളം സൂക്ഷിച്ചുവേണം ഗ്രൈപ് വാട്ടര്‍ നല്‍കുന്നതിനുള്ള ശ്രമം സ്വീകരിക്കേണ്ടത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Is Gripe Water Safe For Babies?

    Gripe water made with sucrose, while not dangerous, might not be the best choice, either, because you don't want to get your baby used to being soothed with sugar. So always check with your doctor first and ask for a recommendation
    Story first published: Wednesday, April 4, 2018, 19:00 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more