കുട്ടിയുടെ മുലകുടി നിര്‍ത്തുമ്പോള്‍ ചിലത്‌

Posted By: Samuel P Mohan
Subscribe to Boldsky

നിങ്ങള്‍ ഒരു മുലയൂട്ടുന്ന അമ്മയാണെങ്കില്‍ അതിനോടൊപ്പമുളള ബുദ്ധിമുട്ടും വളരെ നന്നായി അറിയാമായിരിക്കും. എന്നാല്‍ അതു നിര്‍ത്തുന്ന സമയത്ത് വ്യത്യസ്ഥമായ പല പ്രശ്‌നങ്ങളും നേരിടുന്നതായും നിങ്ങക്കു മനസ്സിലാക്കും.

ഒരു കുഞ്ഞിന്റെ പോഷാകാഹാരം എന്നു പറയുന്നത് മുലപ്പാലാണ്. എന്നാല്‍ ഇന്നിത് രണ്ടാം സ്ഥാനത്താണ് നില്‍ക്കുന്നത്. കുഞ്ഞിന്റെ ജീവിതത്തിലെ ആദ്യത്തെ ആറു മാസം മുലപ്പാല്‍ മാത്രമാണ് നല്‍കേണ്ടത്. നിര്‍ജ്ജലീകരണം (Dehydration) ഒഴിവാക്കാന്‍ ഇതാണ് ഏറ്റവും നല്ലത്.

എന്നാല്‍ കുഞ്ഞ് സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്തു തുടങ്ങുമ്പോള്‍ മുലപ്പാല്‍ നിര്‍ത്തണം. ഇത് അമ്മയെ ആശ്രയിച്ചിരിക്കും. ചില അമ്മമാര്‍ 3 മുതല്‍ 4 മാസം വരെയാകുമ്പോള്‍ മുലയൂട്ടല്‍ നിര്‍ത്തും, എന്നാല്‍ ചിലര്‍ ആറു മാസം വരെ നല്‍കും, എന്നാല്‍ മറ്റു ചിലര്‍ അത് രണ്ടു വയസ്സു വരെ തുടന്നു പോകാറുണ്ട്.

ഓരോ പ്രായത്തിലും വ്യത്യസ്ഥ രീതിയില്‍ വേണം മുലയൂട്ടാന്‍. അതായത് ആറു മാസമായ കുഞ്ഞിനെ പോലെയല്ല ഒന്നര വയസ്സായ കുഞ്ഞിന്.

നിങ്ങളുടെ കുഞ്ഞിന് എങ്ങനെ മുലയൂട്ടണം, ഓരോ പ്രായത്തിലും എപ്പോള്‍, മുലകുടി എങ്ങനെ നിര്‍ത്താം എന്നുളളതിനെ കുറിച്ചുളള എല്ലാം സംശയങ്ങളും ഇന്നത്തെ ഞങ്ങളുടെ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുലയൂട്ടലിന്റെ തുടക്കം

മുലയൂട്ടലിന്റെ തുടക്കം

കുഞ്ഞിന് കുറഞ്ഞത് ഒരു വയസ്സ് പ്രായമാകുന്നതു വരെ മുലകുടി നിര്‍ത്താന്‍ ശ്രമിക്കരുത്. ആദ്യത്തെ ആറുമാസം മുലപ്പാല്‍ മാത്രം നല്‍കുക, അടുത്ത ആറുമാസത്തെ മുലയൂട്ടലില്‍ സെമി സോളിഡിം ചേര്‍ത്തു നല്‍കണം എന്നാണ് ലോകാരോഗ്യസംഘടനയും (WHO) യൂനിസെഫും (UNICEF) പറയുന്നത്.

അലര്‍ജ്ജിക്ക് എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍

അലര്‍ജ്ജിക്ക് എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍

നിങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തിലെ അലര്‍ജ്ജികളായ അസ്മ എക്‌സിമ എന്നിവയുണ്ടെങ്കില്‍ മുലയൂട്ടാല്‍ ദീര്‍ഘ കാലം തുടരേണ്ടതാണ്. പശുവിന്‍ പാല്‍ അലര്‍ജ്ജിക്ക് കാണമാണെങ്കില്‍ അത് കഴിവതും ഒഴിവാക്കുക.

നിങ്ങളുടെ കുട്ടിക്ക് രോഗമാണെങ്കില്‍

നിങ്ങളുടെ കുട്ടിക്ക് രോഗമാണെങ്കില്‍

കുഞ്ഞ് രോഗിയാണെങ്കില്‍ മുലകുടി മാറ്റിക്കൊണ്ടിരിക്കും. ഇതു വഴി കുഞ്ഞിന് വലിയ മാറ്റവും സംഭവിക്കും. ഇത് അമ്മയ്ക്കും കുഞ്ഞിനും വളരെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.

വീട്ടില്‍ ഒരു വലിയ മാറ്റം ഉണ്ടായാല്‍

വീട്ടില്‍ ഒരു വലിയ മാറ്റം ഉണ്ടായാല്‍

ഒരു വലിയ മാറ്റം അഭിമുഖീകരിക്കുമ്പോള്‍ കുട്ടികള്‍ ദുരിതവും ആശ്വാസവും കാണിക്കുന്നു. മുലയൂട്ടല്‍ പ്രക്രിയ ആരംഭിക്കുന്നതിനു മുന്‍പ് കാര്യങ്ങള്‍ സാധാരണ നിലയിലായിരിക്കാന്‍ കാത്തിരിക്കേണ്ടതായി വന്നേക്കാം.

പതുക്കെ പതുക്കെ മുന്നോട്ട് പോവുക

പതുക്കെ പതുക്കെ മുന്നോട്ട് പോവുക

മുലയൂട്ടല്‍ വേഗത്തില്‍ നിര്‍ത്താന്‍ ശ്രമിക്കരുത്. മന്ദഗതിയിലും എന്നാല്‍ സ്ഥിരതയുളളമായ സമീപനമാണ് ഏറ്റവും മികച്ചത്. ദിവസത്തില്‍ ആദ്യം നല്‍കുന്ന ഭക്ഷണവും അവസാനം നല്‍കുന്നതുമാണ് അവര്‍ക്ക് ഏറെ ആകര്‍ഷണം നല്‍കുന്നത്. ഏതാനും വ്യത്യസ്ഥ രീതികള്‍ പരീക്ഷിച്ചു നോക്കി നിങ്ങള്‍ക്ക് നിങ്ങളുടെ കുഞ്ഞിന് അനുയോജ്യമായത് എന്താണെന്ന് അറിയുക.

കുട്ടിയെ കൂടുതല്‍ ശ്രദ്ധിക്കുക

കുട്ടിയെ കൂടുതല്‍ ശ്രദ്ധിക്കുക

കുട്ടിക്ക് മറ്റു സ്‌ത്രോതസ്സുകളില്‍ നിന്നും പോഷകാഹാരങ്ങള്‍ ലഭിക്കുമ്പോള്‍, അവരുടെ വയറു നിറയുന്നതിനു പകരം മറ്റു കാരണങ്ങളാല്‍ മുലയൂട്ടാന്‍ അവര്‍ ആഗ്രഹിക്കും. മുലയൂട്ടലില്‍ നിന്നും ലഭിക്കുന്ന ബന്ധവും ആശ്വാസവും അവരുടെ പ്രാധാന്യം വര്‍ദ്ധിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ നിന്ന് മുലയൂട്ടല്‍ പിന്‍വലിക്കുമ്പോള്‍ വളരെ ശ്രദ്ധയും കരുതലും വേണം.

നിങ്ങളുടെ കുട്ടിക്ക് സുഖപ്രദമായത് എന്താണെന്ന് അറിയുക

നിങ്ങളുടെ കുട്ടിക്ക് സുഖപ്രദമായത് എന്താണെന്ന് അറിയുക

മുലയൂട്ടല്‍ നിര്‍ത്തുന്നതിനു മുമ്പ് കുഞ്ഞുമായി വളരെയധികം പൊരുത്തപ്പെടണം. അതിന് ഒരുക്കമാണോ എന്ന് കുഞ്ഞില്‍ നിന്നും കൂടുതല്‍ നിങ്ങള്‍ മനസ്സിലാക്കണം. കുട്ടി നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നു തോന്നിയാല്‍ മുലയൂട്ടല്‍ നിര്‍ത്താമെന്നുളളതിനുളള നല്ല സൂചനയാണ്.

ഓരോ പ്രായത്തിലും എങ്ങനെ?

ഓരോ പ്രായത്തിലും എങ്ങനെ?

ജനിച്ച് ആറു മാസം വരെ കുഞ്ഞിന്റെ മുലകുടി നിര്‍ത്തരുത്. എന്നാല്‍ ഈ മാസങ്ങളില്‍ എന്തെങ്കിലും അത്യാവശ്യ സാഹചര്യം വന്നാല്‍ മുലകുടി നിര്‍ത്താം. എന്തു തന്നെയായാലും ഈ പ്രായത്തില്‍ മുലകുടി നിര്‍ത്തുന്നത് അമ്മയ്ക്കും കുഞ്ഞിനും വളരെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും.

കുപ്പിയില്‍ ഫീഡ് ചെയ്തു തുടങ്ങാം

കുപ്പിയില്‍ ഫീഡ് ചെയ്തു തുടങ്ങാം

കുപ്പിപ്പാല്‍ നല്‍കാന്‍ തുടങ്ങാം. സാധ്യമെങ്കില്‍ പമ്പ്ഡ് മുലപ്പാല്‍ ഉപയോഗിക്കാം. ഇല്ലെങ്കില്‍ ഫോര്‍മുല പാലും ശുപാര്‍ശ ചെയ്യുന്നു.

സഹായം ആവശ്യപ്പെടാം

സഹായം ആവശ്യപ്പെടാം

മുലയൂട്ടുന്ന ഘട്ടത്തില്‍ കുപ്പിപ്പാല്‍ കുടിക്കാന്‍ കുട്ടികള്‍ അധികം തയ്യാറാകില്ല. ആ സമയങ്ങളില്‍ കുഞ്ഞിനെ പോറ്റാന്‍ നിങ്ങളുടെ മാതാപിതാക്കളുടെ സഹായം തേടാം. കുഞ്ഞിന് പാല്‍ ലഭിക്കുന്നില്ലെന്ന് കുഞ്ഞിന് അറിയാന്‍ കഴിയുന്നില്ലെങ്കില്‍ കുപ്പിപ്പാല്‍ കൂടുതല്‍ എളുപ്പത്തില്‍ സ്വീകരിക്കാം.

സ്ഥലം മാറ്റുക

സ്ഥലം മാറ്റുക

കുപ്പിപ്പാല്‍ കുടിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മറ്റൊരു സ്ഥലത്തേക്കു പോകാന്‍ ശ്രമിക്കുക. അങ്ങനെ സ്ഥലം മാറുമ്പോള്‍ കുപ്പിപ്പാല്‍ കൊടുക്കുന്നത് നിങ്ങള്‍ക്ക് എളുപ്പമാക്കാം.

ശാന്തമായിരിക്കാന്‍ ശ്രമിക്കുക

ശാന്തമായിരിക്കാന്‍ ശ്രമിക്കുക

മുലയൂട്ടല്‍ നിര്‍ത്തുമ്പോള്‍ കുട്ടികളുടെ സ്വഭാവത്തില്‍ വ്യത്യാസം വന്നേക്കാം. അതനുസരിച്ച് നിങ്ങള്‍ പെരുമാറുക.

ബോണ്ടിലേക്കുളള വഴികള്‍ കണ്ടു പിടിക്കുക

ബോണ്ടിലേക്കുളള വഴികള്‍ കണ്ടു പിടിക്കുക

അവരെ ആലിംഗനം ചെയ്യുക അവരോടൊപ്പം കളിക്കുക, അത്തരം പ്രവര്‍ത്തനങ്ങള്‍ പരിശീലിച്ചാല്‍ കുട്ടികള്‍ക്കും വലിയൊരു ആശ്വാസമായിരിക്കും.

 മറ്റേതു പ്രായത്തേക്കാളും ഇതാണ് വളരെ എളുപ്പം

മറ്റേതു പ്രായത്തേക്കാളും ഇതാണ് വളരെ എളുപ്പം

കുഞ്ഞിന്റെ ഇന്ദ്രിയങ്ങള്‍ അവള്‍ക്കു വേണ്ടി ഒരു പുതിയ ലോകം തുറക്കുന്നു. നിങ്ങളുടെ കുഞ്ഞിനെ മുലയൂട്ടുന്നതില്‍ നിന്നും വേര്‍പെടുത്താന്‍ ഇതാണ് എറ്റവും നല്ല സമയം.

വേര്‍പിരിയല്‍ ഇത്കണ്ഠ (Seperation Anxiety)

വേര്‍പിരിയല്‍ ഇത്കണ്ഠ (Seperation Anxiety)

ഏകദേശം 9 മാസത്തിനിടയില്‍ കുഞ്ഞിന് വേര്‍പിരിയല്‍ ഉത്കണ്ഠ വന്നേക്കാം. ഇതിനു മുന്‍പ് മുലയൂട്ടല്‍ നിര്‍ത്തുക, അല്ലെങ്കില്‍ ഇതിനു ശേഷം നിര്‍ത്തുക. ഇതു വളരെ ഏറെ ശ്രദ്ധിക്കേണ്ടൊരു കാര്യമാണ്.

Read more about: breastfeeding baby
English summary

How To Wean Your Baby Age By Age Guide

How To Wean Your Baby Age By Age Guide, read more to know about