For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞ് എല്ലാം വായിലിടുന്നത് മാറ്റിയെടുക്കാം

|

ഈ ദിവസങ്ങളില്‍ നിങ്ങളുടെ കുസൃതി കുറുമ്പന്‍ വ്യത്യസ്ത രുചികള്‍ അറിയാനുള്ള തിരക്കിലാണോ ? പിഞ്ചോമനയുടെ ഈ ശീലം കൊണ്ട് ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളെ ഓർത്തു നിങ്ങള്‍ ആശങ്കപ്പെടാറുണ്ടോ ?


കയ്യില്‍ കിട്ടുന്ന വസ്തുക്കളെയെല്ലാം വായ്ക്കുള്ളില്‍ ആക്കുന്ന ശീലം നിങ്ങളുടെ കുട്ടിയ്ക്കുണ്ടെങ്കില്‍ അത് തികച്ചും സാധാരണം മാത്രമാണെന്ന് കരുതുക. ഇതിനു പിന്നിലെ കാരണമറിയാന്‍ തുടർന്നു വായിക്കുക.

നാവും ചുണ്ടുകളും

നാവും ചുണ്ടുകളും

നന്നേ ചെറു പ്രായത്തില്‍ നിങ്ങളുടെ കുഞ്ഞു നിരന്തരം കൈകള്‍ വായ്ക്കുള്ളില്‍ ആക്കാന്‍ ശ്രമിച്ചേക്കാം. കൈവിരലുകളില്‍ തുടങ്ങുന്നത് ഏറെ വൈകാതെ തന്നെ തന്റെ കുഞ്ഞി കൈക്കുള്ളില്‍ ഒതുങ്ങുന്നതെന്തും അവളുടെ വായിലേക്ക് എത്തുന്നിടത്ത് ആകാം അവസാനിക്കുക. ഒരുപക്ഷേ കുട്ടിയുടെ ഈ ശീലം നിങ്ങളെ അവളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലു ആക്കിയേക്കാം, എന്നാല്‍ അതേസമയം നിങ്ങളുടെ കുട്ടി പുതിയ കാര്യങ്ങളെ കണ്ടെത്താനും മനസ്സിലാക്കാനും കൂടി തുടങ്ങുകയാണെന്ന് തിരിച്ചറിയുക. ചുറ്റുമുള്ള ഏതൊരു വസ്തുവും വായ്ക്കുള്ളിലാക്കാനും പിന്നീട് അതിന്റെ രുചി ഭേദങ്ങള്‍ കണ്ടെത്തുന്നതിലും കേവലം ഒരു സാധാരണ പ്രവൃത്തിയില്‍ നിന്നും വേറിട്ട ചില സാഹസങ്ങള്‍ കൂടി ഉണ്ട്.

ജനിച്ച് ഏഴ് മാസം വരെയുള്ള കാലയളവില്‍ കുട്ടികൾക്ക് കാര്യങ്ങള്‍ തിരിച്ചറിയാന്‍ മാത്രമാണ് കഴിയുക, അതായത് ഈ സമയത്തു ചുറ്റുമുള്ളവയെ കൗതുകത്തോടെ നോക്കിക്കാണുവാന്‍ മാത്രമേ അവർക്കു കഴിയൂ. കാരണം ഈ കാലയളവില്‍ സ്വന്തം കൈ കാലുകളെ നിയന്ത്രിക്കാനുള്ള കഴിവ് അവർക്കില്ല , എന്നാല്‍ പിന്നീട് ചുണ്ടുകളും നാവുകളും അവരുടെ നിയന്ത്രണത്തില്‍ ആകുമ്പോള്‍ എന്തിനെയും വായ്ക്കുള്ളില്‍ ആക്കാനും കുത്തി നോക്കാനും അവള്‍ ശ്രമിക്കും. കാരണം നിങ്ങളുടെ കുട്ടിയുടെ ശരീരത്തിലെ ഏറ്റവും സംവേദന ക്ഷമതയുള്ള രണ്ടു ഭാഗങ്ങളാണ് നാവും ചുണ്ടുകളും. ഈ പ്രത്യേകത ആണ് കുട്ടികളിലെ ഈ ശീലത്തിന്റെ ആദ്യ ശാസ്ത്രീയ വശം.

വായ്ക്കുള്ളിലെ രുചി

വായ്ക്കുള്ളിലെ രുചി

അതായത് പുതിയതായി എന്ത് കണ്ടെത്തുന്നുവോ, അത് ആദ്യം എത്തുക അവളുടെ വായ്ക്കുള്ളില്‍ ആയിരിക്കും എന്ന് ഉറപ്പ്. യഥാർത്ഥത്തിൽ ഇത്തരത്തില്‍ എന്തും വായ്ക്കുള്ളിലേക്ക് എത്തിക്കുന്നതില്‍ നിന്നും നിങ്ങളുടെ കുട്ടി ആ വസ്തുവിന്റെ രുചിയും ആകൃതിയും സ്വാഭാവവും ഒക്കെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണ് എന്നാണ് മനസ്സിലാക്കേണ്ടത്.

അതായത് വായ്ക്കുള്ളിലെ രുചിയില്‍ നിന്നും ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ഉള്ള ആദ്യ പാഠങ്ങള്‍ പഠിക്കുകയാണ് അവള്‍. കയ്പ് മോശമാണ് എന്നും എരിവ് സഹിക്കാന്‍ കഴിയില്ല എന്നും തുടങ്ങി കല്ലിന് കടുപ്പം കൂടുതലാണ് എന്ന് വരെ ഉള്ള പാഠങ്ങള്‍.

എത്ര വയസ്സ് വരെ കുട്ടികള്‍ ഈ ശീലം തുടരും?

എത്ര വയസ്സ് വരെ കുട്ടികള്‍ ഈ ശീലം തുടരും?

സാധാരണയായി ഏകദേശം രണ്ടു വയസ്സ് വരെ കുട്ടികള്‍ ഈ ശീലം തുടരാറുണ്ട്. ചില കുട്ടികള്‍ ഈ പ്രായത്തിനു ശേഷവും ഇത് തുടർന്നേക്കാം. എന്നാല്‍ ഈ സമയത്തിനു ശേഷവും ഈ ശീലം പ്രകടിപ്പിക്കുന്ന കുട്ടികളെ ഇതിന്റെ പേരില്‍ ഉപദ്രവിക്കാനോ, അവരോട് ക്ഷോഭിക്കാനോ പാടില്ല, കാരണം ഇത്തരം കുട്ടികളില്‍ കാലക്രമേണ ഈ ശീലം മാറാറാണ് പതിവ്. സമയം എടുത്തേക്കാം എന്നത് മാത്രം.

ഈ സമയത്ത് സ്വീകരിക്കേണ്ട ചില മുൻകരുതലുകൾ

ഈ സമയത്ത് സ്വീകരിക്കേണ്ട ചില മുൻകരുതലുകൾ

വായ്ക്കുള്ളിലെ രുചിയില്‍ നിന്നും ഈ സമയത്ത് കുട്ടികള്‍ പലതും തിരിച്ചറിയുമെങ്കിലും ഇത് വളരെ അപകടകരമായ കാലഘട്ടം കൂടിയാണ്. കുട്ടിയുടെ ' സാഹസങ്ങളെ' ശ്രദ്ധിക്കുന്നതിനോടൊപ്പം അവളെ സൂക്ഷ്മമായി നിരീക്ഷിക്കുക കൂടി വേണം. ഈ സമയത്ത് നിങ്ങളുടെ പിഞ്ചോമനയുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സഹായകമാകുന്ന ചില നിര്ദ്ദേ ശങ്ങളാണ് താഴെ. കുട്ടികളുടെ വളർച്ചയോളം പ്രധാനപ്പെട്ട മറ്റൊന്ന് അവരുടെ സുരക്ഷിതത്വമാണ്.

1. ആകാംഷയാണ് എല്ലാ വസ്തുക്കളെയും വായ്ക്കുള്ളില്‍ ആക്കാന്‍ നിങ്ങളുടെ കുട്ടിയെ പ്രേരിപ്പിക്കുന്നത്. പുതിയ രുചിയും പുതിയ അനുഭവങ്ങളും കണ്ടെത്താനുള്ള ശ്രമത്തിനിടയില്‍ ശകാരിക്കുന്നതോ ദേഷ്യപ്പെടുന്നതോ പുതിയ കാര്യങ്ങള്‍ തിരിച്ചറിയാനുള്ള അവളുടെ ആ ശ്രമത്തെ നിരുത്സാഹപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ.

2. അപകടകരമായ വസ്തുക്കളെ കുട്ടിയില്‍ നിന്നും പരമാവധി അകലെ മാത്രം സൂക്ഷിക്കുക:

നിറമോ തിളക്കമോ ഉള്ള വസ്തുക്കള്‍ കുട്ടികളെ ആകർഷിക്കാൻ പോന്നവയാണ്. അതില്‍ അപകടകരമായവയെയും മൂർച്ചയുള്ളതെന്നും കട്ടിയേറിയതുമായവയെ കുട്ടിയില്‍ നിന്നും പരമാവധി അകലെ മാത്രം സൂക്ഷിക്കുക. കുട്ടിയുടെ കൈകള്‍ എത്താന്‍ ഇടയില്ല എന്ന് ഉറപ്പുള്ള സ്ഥലത്തേക്ക് അത്തരം വസ്തുക്കളെ മാറ്റുക.

3.കുട്ടികളെ പാടില്ല എന്നതിന്റെ അര്ത്ഥം പഠിപ്പിക്കുക:

എടുക്കാന്‍ പാടില്ലാത്ത വസ്തുക്കളെ കണ്ടെത്തുന്ന ശീലത്തില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കാന്‍ 'പാടില്ല' എന്ന വാക്ക് ഉപയോഗിക്കുക. അതിന്റെ അര്ത്ഥം അവരെ പറഞ്ഞു മനസ്സിലാക്കുക. അനുസരിക്കാത്ത സന്ദർഭങ്ങളിൽ ഇത്

ആവർത്തിക്കുക

മാർഗ്ഗങ്ങളും രീതികളും

മാർഗ്ഗങ്ങളും രീതികളും

4. കുട്ടിക്ക് പല്ല് മുളയ്ക്കുവാന്‍ സഹായകമായ ഉപകരണങ്ങള്‍ ഈ കാലയളവില്‍ മേടിച്ച് നല്കുവക.

പല്ല് മുളയ്ക്കുന്നതിനെ തുടർന്നും കുട്ടികള്‍ വസ്തുക്കള്‍ വായ്ക്കുള്ളില്‍ ആക്കാന്‍ ശ്രമിക്കാറുണ്ട്. ഈ കാലയളവില്‍ പല്ലിന്റെ വളർച്ച കൊണ്ട് ഉണ്ടാകുന്ന വേദന കുറയ്ക്കാന്‍ സഹായകമാകുന്ന ഉപകരണങ്ങള്‍ അവർക്കു നല്കുകക.

എന്തിനെയും ഏതിനെയും വായ്ക്കുള്ളില്‍ ആക്കാന്‍ വെമ്പുന്ന സമയം കുട്ടികളുടെ വളർച്ച കാലഘട്ടത്തിലെ സുപ്രധാന സമയം കൂടിയാണ്. ചുറ്റുമുള്ളവയെ അവര്‍ തിരിച്ചറിയാന്‍ ശ്രമിക്കുമ്പോള്‍ പോത്സാഹനം നല്കുുന്നതിനോടൊപ്പം കുട്ടിയുടെ സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. പുതിയ കാര്യങ്ങള്‍ കണ്ടെത്താനുള്ള അവരുടെ ആകാംഷയെ ബാധിക്കാത്ത തരത്തില്‍ മുന്കനരുതലുകളിലൂടെയും സൂക്ഷ്മ നിരീക്ഷണത്തിലൂടെയും കുട്ടിയുടെ അനിവാര്യമായ ഈ വളർച്ചാ ഘട്ടത്തെ അഭിമുഖീകരിക്കാം.

5. കുട്ടിയുടെ ആരോഗ്യവും പ്രധാനപ്പെട്ടതാണ്. വായ്ക്കുള്ളിലേക്കെടുക്കുന്ന വസ്തുക്കള്‍ വൃത്തിയുള്ളതും സുരക്ഷിതവുമാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.

കുട്ടികള്‍ വായ്ക്കുള്ളിലെ രുചിയിലൂടെ കാര്യങ്ങള്‍ തിരിച്ചറിയുന്നതിനെ കുറിച്ചുള്ള ഈ പോസ്റ്റ് ഇഷ്ടമായെന്ന് വിശ്വസിക്കുന്നു. ഇങ്ങനെയുള്ള കുട്ടികള്‍ നിങ്ങളുടെ വീട്ടിലും ഉണ്ടെങ്കില്‍ അവരെ സുരക്ഷിതമാക്കാന്‍ നിങ്ങള്‍ സ്വീകരിക്കുന്ന മാര്ഗ്ഗകങ്ങളും രീതികളും ഞങ്ങളുമായി പങ്കു വെയ്ക്കൂ.

Read more about: kids care കുഞ്ഞ്
English summary

how-to-stop-your-baby-from-putting-everything-in-his-mo

If your child has a habit of putting things in the mouth, think that it is absolutely normal.
X
Desktop Bottom Promotion