For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവജാത ശിശുക്കളിലെ മഞ്ഞപിത്തം

By Seethu
|

മഞ്ഞപിത്തം എന്നാൽ കണ്ണുകളുടെയും,ചർമത്തിന്റെയും സ്വാഭാവിക നിറം മാറി മഞ്ഞയാകുന്ന അവസ്ഥയാണ് . ഇതിനു കാരണം രക്തത്തിലെ ബില്ലിറൂബിൻ എന്ന പ്രത്യേക പിഗ്മെൻറ് കൂടുന്നതാണ് . നവജാത ശിശുക്കളിൽ ഇത് കൂടുതലായി കണ്ടുവരുന്നു .നവജാത ശിശുക്കളിലെ മഞ്ഞപിത്തം എങ്ങനെ തടയാം എന്ന് നോക്കൂ.

h

ഗർഭാവസ്ഥയുടെ ആദ്യ ദിവസങ്ങളിൽ , അമ്മയുടെ കരൾ ഭ്രൂണത്തിന്റെ രക്തത്തിൽ നിന്നും ബിലിറൂബിൻ എന്ന വര്‍ണ്ണവസ്തുവിനെ ഫിൽറ്റർ ചെയ്യുന്നു. ജനനശേഷം, ഈ പ്രക്രിയ ശിശുവിന്റെ കരൾ ഏറ്റെടുക്കുന്നു.

നവജാത ശിശുവിലെ മഞ്ഞപ്പിത്തം തടയാൻ നമുക്ക് എന്തു ചെയ്യാനാകും?

നവജാത ശിശുവിലെ മഞ്ഞപ്പിത്തം തടയാൻ നമുക്ക് എന്തു ചെയ്യാനാകും?

നവജാത ശിശുവിലെ മഞ്ഞപിത്തം നമുക്ക് തടയാൻ സാധ്യമാണ്.ശരിയായ രീതിയിലുള്ള ഗർഭകാല പരിചരണവും,വൈദ്യ സഹായവും ഉണ്ടെങ്കിൽ ഇത് തടയാൻ എളുപ്പമാണ് .

കുഞ്ഞിന്റെ സമയമാകാതെ ഉള്ള ജനനം കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക ഗർഭകാലത്ത് സ്വയം ശ്രദ്ധിച്ച്,നന്നായി വിശ്രമിക്കുക,ക്ഷീണം തോന്നാതിരിക്കാൻ ശ്രദ്ധിക്കുക. പഴങ്ങൾ കഴിക്കുകയും,വെള്ളം നന്നായി കുടിക്കുകയും ചെയ്യുക.

കുഞ്ഞിന്റെ അമ്മയുടെ രക്തവും അച്ഛന്റെ രക്തത്തിലെ Rh ഫാക്ടറും പരിശോധിക്കുക.ചുവന്ന രക്താണുക്കളുടെ മുകളിൽ ഉള്ള ഒരു എൻസൈം ആണ് Rh ഫാക്ടർ.അമ്മ Rh നെഗറ്റിവും,പിതാവ് Rh പോസിറ്റീവും ആണെങ്കിൽ, അമ്മക്ക് Rh പോസിറ്റീവ് കുഞ്ഞിന് സാധ്യതയുണ്ട്. ഇങ്ങനെയാകുമ്പോൾ കുഞ്ഞിലെ Rh ഫാക്ടറിനോട് യുദ്ധം ചെയ്യാൻ അമ്മയുടെ ആന്റിബോഡികൾ സാധ്യമാണ് . .നവജാത ശിശുവിലെ മഞ്ഞപിത്തം എന്ന രോഗാവസ്ഥ തടയുന്നതിനായി അമ്മയ്ക്ക് Rh ഇമ്മ്യൂണോഗ്ലോബുലിൻ ന് ചികിത്സ നൽകണം.

 ജനിച്ച ഉടനെ മുലയൂട്ടുക

ജനിച്ച ഉടനെ മുലയൂട്ടുക

ജനനത്തിന് ശേഷം ആദ്യത്തെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മുലയൂട്ടൽ ആരംഭിക്കുക, കൃത്യമായ ഇടവേളകളിൽ ഇതുതുടരണം .

ഇത് കുഞ്ഞിൽ ഉണ്ടായേക്കാവുന്ന നിർജലീകരണം തടയും. അതിലൂടെ മഞ്ഞപ്പിത്തവും.മാത്രമല്ല മുലപ്പാൽ ഉണ്ടാകാനും ഇത് ഉത്തമമാണ് .

 വെയിൽ കൊള്ളിച്ചാൽ മഞ്ഞപ്പിത്തം മാറുകയില്ല.

വെയിൽ കൊള്ളിച്ചാൽ മഞ്ഞപ്പിത്തം മാറുകയില്ല.

നവജാത ശിശുക്കളിലെ മഞ്ഞപ്പിത്തം തടയുന്നതിനോ അതുമായി ബന്ധപ്പെട്ട ഒരു ചികിത്സയ്‌ക്കോ സൂര്യ പ്രകാശത്തിനു യാതൊരു പങ്കുമില്ല .

 നവജാത ശിശുവിന് മഞ്ഞപിത്തം ബാധിച്ചാൽ

നവജാത ശിശുവിന് മഞ്ഞപിത്തം ബാധിച്ചാൽ

നവജാത ശിശുവിന് മഞ്ഞപിത്തം ബാധിച്ചാൽ പരിഭ്രാന്തരാക്കരുത്. ഇത് സ്വാഭാവികമെന്നു കരുതുക. എന്നിരുന്നാലും നിങ്ങളുടെ കുഞ്ഞിനെ ശിശു രോഗ വിദക്തനെ കൊണ്ട് പരിശോധിപ്പിക്കുക. കൃത്യമായി ചികിൽസിക്കുക. രോഗം പൂർണമായും മാറി എന്ന് ഉറപ്പു വരുത്തുക. മരുന്നും നിർദ്ദേശങ്ങളും പാലിക്കുക.

കൃത്യമായി നിർദ്ദേശങ്ങൾ പാലിച്ചാൽ ശിശുവിന്റെ ചർമ്മത്തിൽ നിങ്ങൾക്കു തന്നെ മാറ്റം കാണാൻ സാധിക്കും. ദിവസങ്ങൾക്കുള്ളിൽ കുഞ്ഞിന് സ്വാഭാവിക നിറം തിരിച്ചു ലഭിക്കുന്നതാണ് . എന്തെങ്കിലും കാരണവശാൽ , ചർമത്തിൽ നിറ വ്യത്യാസമോ, പനിയോ കുഞ്ഞിന് അനുഭവപ്പെട്ടാൽ , സ്വയം ചികിത്സ നടത്താതിരിക്കുക. എത്രയും പെട്ടന്ന് ഡോക്ടറെ സമീപിക്കുക .

 നവജാത ശിശുക്കളിൽ മഞ്ഞപിത്തം വരാനുള്ള കാരണങ്ങൾ

നവജാത ശിശുക്കളിൽ മഞ്ഞപിത്തം വരാനുള്ള കാരണങ്ങൾ

മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങൾ (37 ആഴ്ചകൾക്കു മുമ്പ് ജനിച്ച ശിശുക്കൾ)

ശരിയായ രീതിയിൽ മുലപ്പാൽ ലഭിക്കാത്ത കുഞ്ഞുങ്ങൾ (അമ്മയ്ക്ക് മുലപ്പാൽ നല്കാൻ സാധികാത്ത അവസ്ഥയോ അമ്മയ്ക്ക് മുലപ്പാൽ ഇല്ലാതെ വരുകയോ ചെയ്യുന്ന അവസ്ഥ)

കുഞ്ഞുങ്ങളുടെ രക്തവും അമ്മയുടെ രക്തവുമായി പൊരുത്തപ്പെടാത്ത അവസ്ഥ

നവജാത ശിശുവിലെ മഞ്ഞപ്പിത്തത്തിന്റെ മറ്റു കാരണങ്ങൾ

ജനനസമയത്ത് സംഭവിക്കുന്ന ആന്തരിക അവയവങ്ങളിലെ രക്തസ്രാവം

കരൾ പ്രശ്നങ്ങൾ

അണുബാധ

എൻസൈമുകളുടെ കുറവ്

കുഞ്ഞിന്റെ ചുവന്ന രക്താണുക്കളുടെ കുറവ്

 നവജാത ശിശുക്കളിലെ മഞ്ഞപിത്തം ചികിൽസിക്കുന്നത് എങ്ങനെ?

നവജാത ശിശുക്കളിലെ മഞ്ഞപിത്തം ചികിൽസിക്കുന്നത് എങ്ങനെ?

ജനിച്ചു കഴിഞ്ഞു ശിശുവിന്റെ കരൾ പ്രവർത്തനം ആരംഭിക്കുന്നതോടെ മിതമായ മഞ്ഞപിത്തം ആണെങ്കിൽ തനിയെ ഭേദമാകും .കൃത്യമായ ഇടവേളകളിൽ 10 മുതൽ പന്ത്രണ്ടു തവണ കുഞ്ഞിന് മുലയൂട്ടിയാൽ കുഞ്ഞിന്റെ ശരീരത്തിലെ ബിലിറൂബിൻ കടന്നുപോകാൻ അത് സഹായിക്കും.

എന്നാൽ രോഗം അധികമാണെങ്കിൽ മറ്റ് ചികിത്സകൾ ആവശ്യമായി വരും. നിങ്ങളുടെ ശിശുവിന്റെ ശരീരത്തിലെ ബിലിറൂബിൻ അംശത്തെ തള്ളി കളയാൻ വെളിച്ചമുപയോഗിച്ചു ചെയ്യുന്ന ചികിത്സാരീതിയാണ് ഫോട്ടോതെറാപ്പി.

ഫോട്ടോതെറാപ്പി ചെയ്യുമ്പോൾ , നിങ്ങളുടെ കുഞ്ഞിനെ ഒരു ഡയപ്പറും പ്രത്യേക പരിരക്ഷയുള്ള കണ്ണടകളും മാത്രം ധരിപ്പിച്ചു നീല സ്പെക്ട്രത്തിന്റെ വെളിച്ചത്തിനു താഴെ ഒരു പ്രത്യേക കിടക്കയിൽ കിടത്തും , . ഒരു ഫൈബർ-ഒപ്റ്റിക് പുതപ്പ് നിങ്ങളുടെ ശിശുവിന് നൽകുന്നതാണ്

ഇതിലും ഗുരുതരമായ അവസ്ഥയിലാണ് നിങ്ങളുടെ കുഞ്ഞെങ്കിൽ , ട്രാൻസ്ഫ്യൂഷൻ എന്ന ചികിത്സയാണു സ്വീകരിക്കേണ്ടി വരുക . രക്തബാങ്കിൽ നിന്ന് കുഞ്ഞിന് ചെറിയ അളവിലുള്ള രക്തം സ്വീകരിക്കേണ്ടതായി വരുന്നു .

ഇത്തരത്തിൽ രക്തം സ്വീകരിക്കുമ്പോൾ ചുവന്ന രക്താണുക്കളുടെ എണ്ണം കൂടുകയും ബിലിറൂബിന്റെ അളവ് കുറയുകയും ചെയുന്നു .

English summary

How to prevent jaundice in babies

Read about how to prevent jaundice in new born babies.
X
Desktop Bottom Promotion