For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവാനന്തര ശരീരസൗന്ദര്യം വീണ്ടെടുക്കാം

പ്രസവാനന്തരം ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ജിമ്മില്‍ പോകുന്നത് അഭികാമ്യമല്ല.

By Lekshmi S
|

ഒമ്പത് മാസം ഉദരത്തിലും മൂന്ന് വര്‍ഷം കരങ്ങളിലും മരിക്കുന്നത് വരെ ഹൃദയത്തിലും കൊണ്ടുനടക്കുന്ന നമ്മുടെ ജീവനാണ് കുഞ്ഞുങ്ങള്‍ എന്ന് മേരി മേസണ്‍ പറഞ്ഞിട്ടുണ്ട്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടങ്ങളില്‍ ഒന്നാണ് ഗര്‍ഭകാലം. എങ്കില്‍ പോലും ഈ സമയത്ത് ശരീരത്തിലുണ്ടുകുന്ന മാറ്റങ്ങള്‍ നമ്മളെ ആശങ്കപ്പെടുത്താം.

pre

അതില്‍ ആദ്യത്തേത് ശരീരസൗന്ദര്യത്തെ കുറിച്ചായിരിക്കും. പ്രസവശേഷം ശരീരം പഴയപടിയാകുമോ എന്ന ചിന്ത ഏത് സ്ത്രീക്കാണുണ്ടാകാത്തത്. കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് അനുസരിച്ച് ശരീരഭാരം കൂടുന്നതോടെ ഈ ചിന്തയുടെയും ഗൗരവം വര്‍ദ്ധിക്കും.ആരോഗ്യമുള്ള ഒരു കുഞ്ഞിനെ, ആരോഗ്യവതിയായ ഒരമ്മക്ക് ലഭ്യമാക്കുക എന്നതാണ് യഥാര്‍ത്ഥത്തില്‍ ഗര്‍ഭസംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്നതിന്റെ പ്രധാന ലക്ഷ്യം. അമ്മയുടെ ഗര്‍ഭാശയത്തില്‍ 40 ആഴ്ച സുരക്ഷിതമായി വളരുന്ന ശിശു വാസ്തവത്തില്‍ ജനന ശേഷമുള്ള 40 വര്‍ഷത്തെക്കാള്‍ സംഭവബഹുലവും അപകട സാധ്യതയുള്ളതുമായ ഒരു കാലഘട്ടമാണ് പിന്നിടുന്നത്. വളരെ സൂക്ഷ്മമായ സംരക്ഷണം ലഭിച്ചാലും ചിലര്‍ക്ക് ഗര്‍ഭം അലസിപ്പോകുന്നത് നാം കാണാറുണ്ടല്ലോ. ഇതില്‍ നിന്നു തന്നെ ഗര്‍ഭസംരക്ഷണം എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് വ്യക്തമാണ്.

preg

പ്രസവശേഷം മൂന്ന് ആഴ്ചകള്‍ കൊണ്ടാണ് ഗര്‍ഭാശയം ചുരുങ്ങി പൂര്‍വസ്ഥിതിയിലാവുന്നത്. ഈ ദിവസങ്ങളില്‍ ഗര്‍ഭാശയം ശുദ്ധമാകുന്നതിനും ഗര്‍ഭാശയ സങ്കോചം പരമാവധി സാധ്യമാക്കി അതു ചുരുങ്ങി പൂര്‍വസ്ഥിതിയിലേക്കു വരുന്നതിനും, അമ്മയുടെ ദഹനശക്തി വര്‍ധിപ്പിക്കുന്നതിനും, ആവശ്യമായ അളവില്‍ പോഷകങ്ങള്‍ നല്‍കി ശരീരക്ഷീണമകറ്റുന്നതിനും, കുഞ്ഞിന് ആവശ്യമായ അളവില്‍ മുലപ്പാലുണ്ടാകുന്നതിനും വേണ്ട പ്രയോഗങ്ങളാണ് പ്രസവരക്ഷാക്രമത്തില്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഈ ശുശ്രൂഷാക്രമങ്ങള്‍ക്കൊന്നും പിടിതരാത്തതും പ്രസവശേഷം സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്നതുമായ ചില ആരോഗ്യസൗന്ദര്യ പ്രശ്‌നങ്ങളുണ്ട്. അല്‍പം കൂടി ശ്രദ്ധയോടെയുള്ള ലളിതമായ ചില ചികിത്സാക്രമങ്ങളിലൂടെ ഈ പ്രശ്‌നം സുഗമമായി മാറ്റിയെടുക്കാവുന്നതേയുള്ളൂ.

pre

പ്രസവം കഴിഞ്ഞുടന്‍ ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി വ്യായാമം ചെയ്യുന്നതും ജിമ്മില്‍ പോകുന്നതും അഭികാമ്യമല്ല. ശരീരത്തിന് ആവശ്യത്തിന് വിശ്രമം വേണ്ട സമയമാണിത്. ആഹാരം നിയന്ത്രിച്ചാല്‍ കുഞ്ഞിന് വേണ്ട അളവില്‍ മുലപ്പാല്‍ കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. പോഷകസമൃദ്ധമായ ആഹാരങ്ങളും ജ്യൂസുകളും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ കടുത്ത ആഹാരനിയന്ത്രണം പാടില്ല.

പ്രസവം കഴിഞ്ഞ് 3-4 ആഴ്ചകള്‍ക്ക് ശേഷം ഡോക്ടറെ കാണുമ്പോള്‍ ഇതുപോലുള്ള പ്രശ്‌നങ്ങളുടെ കെട്ട് പലപ്പോഴും അഴിക്കാറുണ്ട്. ക്ഷീണത്തെ കുറിച്ചാകും പലരും ആദ്യം ചോദിക്കുന്നത്. ഉറക്കക്കുറവിന്റെ ഫലമായുണ്ടാകുന്നതാണ് ക്ഷീണം. അതില്‍ പേടിക്കേണ്ട കാര്യമില്ല. വീടിനകത്ത് ചെറുതായി നടക്കുക. ഓരോ ദിവസം കഴിയുന്നതിന് അനുസരിച്ച് ഇത് കൂട്ടാവുന്നതാണ്. എന്തെങ്കിലും അസ്വസ്ഥത തോന്നിയാല്‍ അപ്പോള്‍ തന്നെ ഇത് നിര്‍ത്തുക.

preg

ഇനി ഭക്ഷണത്തിന്റെ കാര്യം നോക്കാം. ആഹാരം നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കാമെന്നുള്ള ചിന്ത വളരെ പ്രബലമാണ്. എന്നാല്‍ ഈ സമയത്ത് ഇത് തികച്ചും അനുചിതമായിരിക്കും. ഉറക്കക്കുറവ് മൂലമുള്ള പ്രശ്‌നങ്ങളൊക്കെ ഉള്ളതിനാല്‍ ആഹാരകാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. കൊഴുപ്പ് കൂടിയ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കി പോഷകസമൃദ്ധമായവ കഴിക്കുക. പ്രോട്ടീനുകള്‍, നാരുകള്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക. മത്സ്യം, മുട്ട, കോഴിയിറച്ചി, യോഗര്‍ട്ട്, പയറുവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ മുതലായവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. ഫാസ്റ്റ് ഫുഡുകള്‍, കേക്ക്, പാസ്ട്രി, മധുരപാനീയങ്ങള്‍ മുതലായവ പൂര്‍ണ്ണമായി ഒഴിവാക്കണം.
[reg

മൂന്നുനേരം കഴിക്കുന്നതിന് പകരം ഇടയ്ക്കിടെ കുറേശ്ശേ കഴിക്കുക. വയര്‍ നിറഞ്ഞതുപോലുള്ള തോന്നല്‍ ഉണ്ടാകില്ല. വിശപ്പിനെ അകറ്റി നിര്‍ത്തുകയും ചെയ്യാം. ദിവസം കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളം കുടിക്കുക. ഇത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാനും ആവശ്യത്തിന് വെള്ളം കുടിച്ചേ മതിയാകൂ. ആഹാരത്തിന് മുമ്പ് വെള്ളം കുടിക്കുന്നതാണ് നല്ലത്. ഇതുമൂലം വയറിന് നല്ല സുഖം കിട്ടുമെന്ന് മാത്രമല്ല കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയ്ക്കാനുമാകും.

pre

ശരീരഭംഗി വീണ്ടെടുക്കാം

പ്രസവം കഴിഞ്ഞ് ഏകദേശം ഒന്നര മാസത്തിനുശേഷം പ്രസവസമയത്തുണ്ടായിരുന്ന ഭാരത്തില്‍ നിന്ന് 10 കിലോയോളം ഭാരം കുറയണമെന്നാണ് കണക്ക്. ചിട്ടയോടെയുള്ള വ്യായാമവും ഭക്ഷണനിയന്ത്രണവുമുണ്ടെങ്കിലേ ഇത് സാധ്യമാവുകയുള്ളൂ.

മുലയൂട്ടുക, ശരീരഭാരം താനെ കുറയും. മുലയൂട്ടുന്നതിലൂടെ ഒരുദിവസം 300-500 കലോറികള്‍ വരെ എരിച്ചുകളയാന്‍ കഴിയും. മൂലയൂട്ടുന്ന സമയത്ത് ചിലര്‍ക്ക് ശരീരഭാരം കൂടാതെ നില്‍ക്കും. മുലയൂട്ടല്‍ നിര്‍ത്തുന്നതോടെ ഭാരം കൂടും. അപ്പോള്‍ എന്ത് ചെയ്യും?

pre

വ്യായാമം തുടങ്ങാം. ആവശ്യത്തിന് വിശ്രമം ആയിക്കഴിഞ്ഞു എന്ന് തോന്നിയാല്‍ ഡോക്ടറുടെ ഉപദേശ പ്രകാരം ആസായം കുറഞ്ഞ വ്യായാമങ്ങള്‍ തുടങ്ങുക. നടത്തം, എയറോബിക്‌സ്, നീന്തല്‍, യോഗ മുതലായവ ചെയ്യുക. കുഞ്ഞിനെ പിടിച്ചുനടത്തുന്നതും നല്ലൊരു വ്യായാമമാണ്. കുറച്ചുകൂടി കഴിഞ്ഞതിന് ശേഷം മാത്രം ജിമ്മില്‍ പോകുന്നതിനെ കുറിച്ച് ആലോചിക്കുക.

പ്രസവശേഷം അമ്മമാര്‍ ആവശ്യത്തിന് ഉറങ്ങാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് ശരിരഭാരം കുറയാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ആവശ്യത്തിന് ഉറങ്ങിയാല്‍ അനാരോഗ്യകരമായ ഭക്ഷണസാധനങ്ങള്‍ക്ക് പിന്നാലെ നിങ്ങള്‍ പോകില്ല. ആവശ്യത്തിന് ഉറങ്ങാതിരുന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ നന്നായി പ്രയാസപ്പെടേണ്ടിവരും. അതിനാല്‍ കുഞ്ഞ്് ഉറങ്ങുമ്പോള്‍ നിങ്ങളും മയങ്ങുക. വീട്ടുജോലികള്‍ തല്‍ക്കാലം മറ്റാരെയെങ്കിലും ഏല്‍പ്പിക്കാനും മടിക്കരുത്.

pre

എല്ലാദിവസവും ജിമ്മില്‍ പോകുന്നത് ഒഴിവാക്കാന്‍ കുഞ്ഞുമായി വ്യായാമം ചെയ്യുക. മലര്‍ന്ന് കിടന്ന് കുഞ്ഞിന് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത് നല്ലൊരു വ്യായാമമാണ്. ഇത് ചെയ്യുന്നതിന് മുമ്പ് ഡോക്ടറോട് സംസാരിക്കുക. ഡാന്‍സ് ക്ലാസുകളും പ്രയോജനപ്പെടുത്താവുന്നതാണ്.

സമാധാനമായിരിക്കുക. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് കുഞ്ഞിനെ ശരിയായി ശ്രദ്ധിക്കാന്‍ കഴിയൂ. ആശങ്കകള്‍ നിങ്ങളുടെ ശരീരത്തെ ദോഷകരമായി ബാധിക്കും. ഒമ്പത് മാസം കൊണ്ട് കൂടിയ ശരീരഭാരം കുറയാനും അതുപോലെ സമയമെടുക്കുമെന്ന കാര്യം ഓര്‍മ്മിക്കുക. അതിനാല്‍ മറ്റെല്ലാം മറന്ന് അമ്മയായതിന്റെ സുഖവും സന്തോഷവും ആസ്വദിക്കുക.ഗര്‍ഭധാരണ സമയത്തും പ്രസവാനന്തരവും ശരിയായ പരിചരണം ലഭിക്കുന്ന സ്ത്രീകള്‍ക്ക് പ്രസവശേഷം സൗന്ദര്യവും ആരോഗ്യവും വര്‍ധിക്കുന്നു.

pre

ഗര്‍ഭധാരണ സമയത്തുള്ള പ്രായം, മാനസികമായി ഗര്‍ഭധാരണത്തിലുള്ള താല്‍പര്യം, ആഹാരക്രമം, വ്യായാമം, വിശ്രമം എന്നിവയിലുള്ള കൃത്യത തുടങ്ങി നിരവധി ഘടകങ്ങള്‍ ഗര്‍ഭിണിയുടെ സൗന്ദര്യത്തെ സ്വാധീനിക്കുന്നുണ്ട്. ഗര്‍ഭപരിചരണവും പ്രസവാനന്തര ശുശ്രൂഷയും ശരിയായ വിധത്തില്‍ ലഭിക്കുകയാണെങ്കില്‍ മുന്‍പറഞ്ഞ രീതിയിലുള്ള പലവിധ ഉപദ്രവങ്ങളെയും ഇല്ലാതാക്കാന്‍ സാധിക്കും.

English summary

How To Lose Weight After Pregnancy

During pregnancy, you’ve experienced pain and discomfort along the way. Your bone structure has actually physically changed and your pelvis has been stretched and contorted in ways.
Story first published: Monday, April 23, 2018, 12:24 [IST]
X
Desktop Bottom Promotion