For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  അടഞ്ഞ മുലകണ്ണ് ഭേദമാക്കാനുള്ള ലളിതമായ പ്രതിവിധികള്‍

  |

  മുലയൂട്ടുന്ന അമ്മയാണോ നിങ്ങള്‍? ക്ഷീരനാളി അടഞ്ഞുപോയതുകാരണമായി നിങ്ങളുടെ സ്തനത്തില്‍ ഉണ്ടാകുന്ന വേദനയെ ഇല്ലായ്മ ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? അതെ എന്നാണ് ഉത്തരമെങ്കില്‍, ലളിതമായ ചില വീട്ടുവൈദ്യം ഉപയോഗിച്ച് വളരെ ഫലപ്രദമായി ഈ പ്രശ്‌നത്തെ ചികിത്സിക്കാവുന്നതാണ്. പ്രത്യേകിച്ചും, നവജാതശിശുവിനെ മുലയൂട്ടുന്ന സമയത്ത് കട്ടിയേറിയ ചുവന്ന വീക്കം സ്തനത്തില്‍ രൂപംകൊള്ളുന്ന സങ്കീര്‍ണ്ണമായ ഒരു പ്രശ്‌നമാണിത്.

  മുലപ്പാലാണ് കുഞ്ഞിന് നല്ലത് എന്ന് നമ്മള്‍ ഏറെ കേട്ടിട്ടുള്ളതാണ്. എന്നാല്‍ ഇത് നല്ലതാണെന്ന് നിങ്ങള്‍ക്കറിയാമോ? മുലയൂട്ടുന്നത് സ്തനാര്‍ബുദം, അണ്ഡാശയ ക്യാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും. മുലയൂട്ടുന്ന അമ്മമാര്‍ക്ക് രക്തസമ്മര്‍ദ്ധം, പ്രമേഹം, കൊളസ്ട്രോള്‍, ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറവാണ്മുലയൂട്ടലിലെ പ്രയാസങ്ങള്‍

  കുഞ്ഞിനെ മുലയൂട്ടന്നത് സ്വഭാവികമായി സംഭവിക്കുന്ന കാര്യമാണെന്നാവും നിങ്ങള്‍ കരുതുന്നത്. എന്നാല്‍ അത് അല്പം പ്രയാസമുള്ള കാര്യമാണെന്ന് നിങ്ങള്‍ തിരിച്ചറിയും. കുട്ടി പാല്‍ കുടിക്കാതിരിക്കുക, ആവശ്യത്തിന് മുലപ്പാല്‍ ഇല്ലാതിരിക്കുക, മുലക്കണ്ണിലെ വേദന, അണുബാധ, തടസ്സങ്ങള്‍ എന്നിവയൊക്കെ അഭിമുഖീകരിക്കേണ്ടി വരും. ഇവയോടൊപ്പം ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഉറക്കക്കുറവും നിങ്ങളില്‍ നിരാശയും കുറ്റബോധവുമുണ്ടാക്കും

  പൂര്‍ണ്ണമായി മുലയൂട്ടാതിരിക്കുക, ഏതെങ്കിലും നേരം മുലയൂട്ടുന്നത് വിട്ടുകളയുക, ശരിയായ രീതിയില്‍ അല്ലാത്ത മുലയൂട്ടല്‍, ജലദോഷം, ഇറുകിപ്പിടിച്ച വസ്ത്രങ്ങള്‍, ശരിയായ രീതിയിലല്ലാതെ പാല്‍ ചോരുക, മനഃക്ലേശം, ഉറക്കമില്ലായ്മ, ക്ഷീരനാളിയില്‍ സമ്മര്‍ദ്ദം ഉണ്ടാകുന്ന രീതിയില്‍ കിടന്നുറങ്ങുക എന്നിങ്ങനെ വളരെയധികം കാരണങ്ങള്‍ ക്ഷീരനാളി അടഞ്ഞുപോകുന്നതുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നു.

  ഈ അവസ്ഥ ഉടലെടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ വളരെ പ്രകടമാണ്. മുലപ്പാലിലെ കുറവ്, ചുവപ്പുനിറം, വേദന, പനി, ക്ഷീണം, പ്രശ്‌നം ബാധിച്ച ഭാഗത്തിനുചുറ്റും വ്രണം എന്നിവ മുഖ്യ ലക്ഷണങ്ങളാണ്. ഈ അവസ്ഥയെ സമയത്തിന് ചികിത്സിക്കാതിരുന്നാല്‍ സ്തനവീക്കം (mastitis) എന്ന ഗൗരവമായ അവസ്ഥയിലേക്ക് നയിക്കും. ക്ഷീരനാളി അടഞ്ഞുപോകുന്നതിനെ ഭേദമാക്കുവാനുള്ള വളരെ ഫലപ്രദമായ ചില വീട്ടുവൈദ്യ പ്രതിവിധികളെയാണ് ചുവടെ വിശദീകരിച്ചിരിക്കുന്നത്.

  മുലയൂട്ടലിന്റെ ഗുണങ്ങൾ

  മുലപപാൽ കുഞ്ഞിനു അവശ്യം അയ പോഷകങ്ങൾ വേണ്ട അളവിൽ നൽകും.

  മുലപാലിലെ കടകങ്ങൾ കുഞ്ഞിനു രോഗ പ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുന്നു.

  ഇതിനെകാൾ ഉപരി മുലയൂട്ടൽ എന്ന പ്രക്രിയ അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം വര്ധിപ്പികാനും സഹായിക്കും.

  പ്രസവാനന്ദരം അമ്മയ്ക്ക് ഉണ്ടാകുന്ന ര ക്തസ്രാവം കുറയ്ക്കാൻ മുലയൂട്ടൽ സഹായിക്കുന്നു.

  അമ്മയുടെ ശരീരഭാരം കുറയ്ക്കാനും മുലയൂട്ടൽ സഹായിക്കുന്നു.

  മുലയൂട്ടുന്ന അമ്മമാര്ക്ക് ബ്രെസ്റ്റ് കാൻസർ ഓവറിയൻ കാൻസർ എന്നിവ വരാനുള്ള സാധ്യത വളരെ കുറവാണ്.

  മുലയൂട്ടുന്ന അമ്മമാരിൽ ആദ്യത്തെ ആറുമാസക്കാലം ആർത്തവം വരുന്നില്ല എന്നതിനാൽ തന്നെ അതു ഒരു നാച്ചുറൽ അയ ഗർഭ നിരോതന മാർഗവുമാണ്‌

  നിങ്ങളുടെ മുലപ്പാൽ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ ഡോക്ടറെയോ അല്ലെങ്കിൽ മുലയൂട്ടുന്ന കൺസൾട്ടന്റേയോ സഹായം തേടണം. കൃത്യമായ മുലയൂട്ടൽ കഴിവുകൾ കുട്ടിയുടെ സ്വാഭാവിക പോഷകാഹാരത്തെ ദീർഘിപ്പിക്കാനും സാധ്യതയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും കഴിയും.മുലയൂട്ടൽ പ്രക്രിയ പാലിൽ ഞെക്കിയിരിക്കാതെ സങ്കല്പിക്കുക പ്രയാസമാണ്. എന്നിരുന്നാലും, ഈ പ്രശ്നത്തിൽ തർക്കങ്ങൾ ഇപ്പോഴും തുടരുകയാണ്

  ക്ഷീരനാളി അടയുന്ന പ്രശ്‌നം:മുലയൂട്ടലിന്റെ ക്രമം മാറ്റുക

  ക്ഷീരനാളി അടയുന്ന പ്രശ്‌നം:മുലയൂട്ടലിന്റെ ക്രമം മാറ്റുക

  ഇത് പരിഹരിക്കുന്നതിന് അത്യധികം ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ് മൂലയൂട്ടലിന്റെ സമയപ്പട്ടികയില്‍ മാറ്റംവരുത്തുന്നത്. സ്തനങ്ങളില്‍നിന്നും ഭൂരിഭാഗം പാലും ചോര്‍ന്ന് ഒഴിയുന്നതിനുവേണ്ടി കുഞ്ഞിനെ വളരെ പ്രാവശ്യം മുലയൂട്ടുക. കുഞ്ഞിന് ആവശ്യത്തിന് പാല്‍ വളരെവേഗം തികഞ്ഞു എന്നുവരുകില്‍ ഒരു ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് അധികമായുള്ള പാല്‍ വലിച്ചെടുക്കുക.

  കുഞ്ഞ് ശരിയായ നിലയില്‍ ആണോ പാല്‍ കുടിക്കുന്നതെന്ന് ഉറപ്പുവരുത്തുക. അങ്ങനെ അല്ലായെങ്കില്‍ ക്ഷീരനാളി അടയുന്നതിന് കാരണമാകാം. മുലയൂട്ടുന്ന സമയത്ത് കുഞ്ഞിനെ പിടിച്ചിരിക്കുന്ന സ്ഥാനത്തിന് മാറ്റംവരുത്തുക. ഇത് ക്ഷീരനാളിയില്‍നിന്നും എളുപ്പത്തില്‍ പാല്‍ പുറന്തള്ളാന്‍ സഹായിക്കും. പുതിയ സ്ഥാനം കുഞ്ഞിന്റെ വായും മുലക്കണ്ണുമായുള്ള ബന്ധം ശരിയായ രീതിയിലാകാന്‍ സഹായിക്കും. മുലയൂട്ടുമ്പോള്‍ കുഞ്ഞിന്റെ താടി ക്ഷീരനാളി അടഞ്ഞിരിക്കുന്ന ഭാഗത്തെ ചൂണ്ടിനില്‍ക്കുന്നപോലെ സ്ഥാനം ക്രമീകരിക്കുന്നതാണ് ഏറ്റവും ഉത്തമം.

   തിരുമ്മല്‍

  തിരുമ്മല്‍

  ക്ഷീരനാളി അടഞ്ഞ് കാണപ്പെടുന്ന ഭാഗത്ത് നന്നായി തിരുമ്മുന്നത് ഈ അവസ്ഥയെ ഭേദമാക്കാന്‍ സഹായിക്കും. സ്വന്തം കൈകൊണ്ടുതന്നെ നിങ്ങള്‍ക്കിത് ചെയ്യാം. തിരുമ്മിയശേഷം പെരുവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് അടഞ്ഞിരിക്കുന്ന ഭാഗത്തെ മെല്ലെ ഞെക്കി പിഴിയുവാന്‍ ശ്രമിക്കുക. മുലക്കണ്‍തടത്തിന്റെ വിളുമ്പിലായി വിരലുകള്‍ വച്ചിട്ട് മുലക്കണ്ണിലേക്ക് ഞെക്കിവരുക. പാല്‍ ചൊരിയും എന്നതുകൊണ്ട് ഒരു ചെറിയ കിണ്ണം അതിനുനേരേ പിടിക്കുന്നത് നന്നായിരിക്കും.

  വെളുത്തുള്ളി

  വെളുത്തുള്ളി

  ധാരാളം അണുനാശകങ്ങള്‍ അടങ്ങിയിട്ടുള്ള വെളുത്തുള്ളി കഴിക്കുന്നത് ക്ഷീരനാളി അടഞ്ഞ ഭാഗത്തെ ഭേദമാക്കാന്‍ സഹായിക്കുകയും, അങ്ങനെ സ്തനവീക്കം ഉണ്ടാകുന്നതില്‍നിന്നും സംരക്ഷണം നല്‍കുകയും ചെയ്യും. ഓരോ മണിക്കൂര്‍ കഴിയുമ്പോള്‍, ഒരു വെളുത്തുള്ളിയിതള്‍ വീതം വേദന കുറയുന്നതുവരെ കഴിച്ചുകൊണ്ടിരിക്കുക. വേണമെങ്കില്‍ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് അതിനോടൊപ്പം വെളുത്തുള്ളിയിതളിനെ കഴിക്കാം. വെളുത്തുള്ളിയുടെ രൂക്ഷത അനുഭവപ്പെടാതിരിക്കാന്‍ ഇത് സഹായിക്കും.

  കാബേജ് ഉപയോഗിച്ച് ചൂടുകൊടുക്കുക

  കാബേജ് ഉപയോഗിച്ച് ചൂടുകൊടുക്കുക

  കാബേജിന്റെ ഇലകള്‍ ഉപയോഗിച്ച് ചൂടുകൊള്ളിക്കുക എന്നത് ക്ഷീരനാളി അടഞ്ഞതിനുള്ള ഒരു ഒന്നാന്തരം പ്രതിവിധിയാണ്. ഇതിനുവേണ്ടി കാബേജ് ഇലയെ ഏതാനും സെക്കന്റുകള്‍ ചൂടാക്കിയശേഷം രണ്ടോ മൂന്നോ മിനിറ്റുനേരം സ്തനത്തിലെ ക്ഷീരനാളി അടഞ്ഞതായി അനുഭവപ്പെടുന്ന ഭാഗത്ത് വയ്ക്കുക. ആശ്വാസം ലഭിക്കുവാന്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് ദിവസം മുഴുവനും ഇങ്ങനെ ചെയ്യുക. കാബേജ് ഇലയിലെ ചൂട് അധികമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. എന്തായാലും, വീങ്ങിയ സ്തനങ്ങളില്‍ കാബേജ് ഇലകള്‍കൊണ്ട് നടത്തുന്ന ചൂട് ഏല്പിക്കലും തണുപ്പേല്പിക്കലും വേദനയില്‍നിന്ന് ആശ്വാസം നല്‍കും.

  ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തണുപ്പുകൊടുക്കുക

  ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തണുപ്പുകൊടുക്കുക

  ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തണുപ്പുകൊടുക്കുക എന്നത് ക്ഷീരനാളി അടയുന്നതുമൂലം ഉണ്ടാകുന്ന നീര്‍വീക്കവും വേദനയും കുറയുവാന്‍ സഹായിക്കുന്ന മെച്ചപ്പെട്ട ഒരു മാര്‍ഗ്ഗമാണ്. നന്നായി കഴുകിയെടുത്ത ഉരുളക്കിഴങ്ങിനെ ഏതാനും മണിക്കൂറുകള്‍ ഫ്രിഡ്ജില്‍ തണുപ്പിക്കുക. അതിനെ ചുരണ്ടിയെടുത്ത് ക്ഷീരനാളി അടഞ്ഞ ഭാഗത്ത് ചേര്‍ത്തുവച്ച് വൃത്തിയുള്ള തുണികൊണ്ട് പൊതിയുക. അഞ്ച് മിനിറ്റുനേരം അങ്ങനെതന്നെ വച്ചേക്കുക. ദിവസത്തില്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് ഇങ്ങനെ ചെയ്യുക. ഇത് നീര്‍വീക്കത്തെ ലഘൂകരിക്കുകയും ക്ഷീരനാളി അടഞ്ഞിരിക്കുന്ന അവസ്ഥയെ ഭേദമാക്കുകയും ചെ

  ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തണുപ്പുകൊടുക്കുക

  ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തണുപ്പുകൊടുക്കുക

  ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തണുപ്പുകൊടുക്കുക എന്നത് ക്ഷീരനാളി അടയുന്നതുമൂലം ഉണ്ടാകുന്ന നീര്‍വീക്കവും വേദനയും കുറയുവാന്‍ സഹായിക്കുന്ന മെച്ചപ്പെട്ട ഒരു മാര്‍ഗ്ഗമാണ്. നന്നായി കഴുകിയെടുത്ത ഉരുളക്കിഴങ്ങിനെ ഏതാനും മണിക്കൂറുകള്‍ ഫ്രിഡ്ജില്‍ തണുപ്പിക്കുക. അതിനെ ചുരണ്ടിയെടുത്ത് ക്ഷീരനാളി അടഞ്ഞ ഭാഗത്ത് ചേര്‍ത്തുവച്ച് വൃത്തിയുള്ള തുണികൊണ്ട് പൊതിയുക. അഞ്ച് മിനിറ്റുനേരം അങ്ങനെതന്നെ വച്ചേക്കുക. ദിവസത്തില്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് ഇങ്ങനെ ചെയ്യുക. ഇത് നീര്‍വീക്കത്തെ ലഘൂകരിക്കുകയും ക്ഷീരനാളി അടഞ്ഞിരിക്കുന്ന അവസ്ഥയെ ഭേദമാക്കുകയും ചെ

  ജീവകം സി യാല്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍

  ജീവകം സി യാല്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍

  ജീവകം സി മതിയായ അളവിന് ആഹരിക്കുന്നത് അടഞ്ഞിരിക്കുന്ന ക്ഷീരനാളിയെ ഭേദമാക്കുകയും, നീര്‍വീക്കത്തെ കുറയ്ക്കുകയും, പ്രതിരോധശക്തിയെ പരിപോഷിപ്പിക്കുകയും ചെയ്യും. ഓറഞ്ച്, മുന്തിരി, മധുരമത്തങ്ങ (cantaloupe), ബ്രോക്കോളി, തക്കാളി, ഞാവല്‍പ്പഴം, കാപ്‌സിക്കം, കിവി പഴം എന്നിങ്ങനെയുള്ള ജീവകം സി സമ്പുഷ്ടമായ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ തോതില്‍ ഈ ജീവകം ലഭ്യമാകും.

  English summary

  Home Remedies for Blocked Milk Duct

  We don't want to pressure everyone to nurse. We just want you to be aware of the benefits. Breast milk contains antibodies that can't be engineered.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more