കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലം മാറ്റാന്‍

Posted By: Lekshmi S
Subscribe to Boldsky

കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നത് അമ്മമാര്‍ക്ക് തലവേദന സൃഷ്ടിക്കുന്ന വലിയൊരു പ്രശ്‌നമാണ്. കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവരിലും ഇത് കണ്ടുവരുന്നു. പ്രായമായര്‍ കിടക്കയില്‍ മൂത്രമൊഴിച്ചാല്‍ അവര്‍ നേരിടേണ്ടിവരുന്ന അപമാനം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. മൂത്രം പിടിച്ചുനിര്‍ത്താനുള്ള കഴിവില്ലായ്മയാണ് ഈ പ്രശ്‌നത്തിന്റെ പ്രധാന കാരണം.

കൂര്‍ക്കംവലി, മലബന്ധം, മൂത്രമൊഴിക്കുമ്പോഴുള്ള വേദന എന്നിവ കിടക്കയില്‍ മൂത്രമൊഴിക്കുന്ന കുട്ടികളില്‍ കാണുന്ന ചില ലക്ഷണങ്ങളാണ്. മൂത്രനാളത്തിലെ അണുബാധ, പ്രമേഹം, ഹോര്‍മോണ്‍ തകരാറുകള്‍, മാനസിക സംഘര്‍ഷം എന്നിവയാണ് മുതിര്‍ന്നവര്‍ കിടക്കയില്‍ മൂത്രമൊഴിക്കാനുള്ള കാരണങ്ങള്‍. ഇത് എങ്ങനെ നിര്‍ത്താമെന്നല്ലേ? കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ഫലപ്രദമായ ചില പോംവഴികളാണ് ഇവിടെ പറയുന്നത്.

 ക്രാന്‍ബെറി ജ്യൂസ്

ക്രാന്‍ബെറി ജ്യൂസ്

ക്രാന്‍ബെറിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ മൂത്രനാളിയിലെയും മൂത്രാശയത്തിലെയും അണുബാധ ശമിപ്പിക്കും. ഇതോടെ കിടക്കയില്‍ മൂത്രമൊഴിക്കാനുള്ള സാധ്യത കുറയും. പതിവായി കിടക്കുന്നതിന് മുമ്പ് ക്രാന്‍ബെറി ജ്യൂസ് കുടിക്കുക.

വാഴപ്പഴം

വാഴപ്പഴം

മൂത്രം പിടിച്ചുനിര്‍ത്താനുള്ള കഴിവില്ലായ്മയ്ക്ക് പരിഹാരം കാണാന്‍ വാഴപ്പഴത്തിന് കഴിയും. ദിവസവും രണ്ട് വാഴപ്പഴം കഴിക്കുക. ഒന്ന് രാവിലെ, അടുത്തത് കിടക്കുന്നതിന് തൊട്ടുമുമ്പ്. കുട്ടുകള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഗുണം ചെയ്യും.

തേന്‍

തേന്‍

ദിവസവും രാത്രി ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ കഴിക്കുക. അല്ലെങ്കില്‍ ഒരു ഗ്ലാസ് പാലില്‍ ഒരു ടേബിള്‍ സ്പൂണ്‍ ചേര്‍ത്ത് കുടിക്കുക.

ആപ്പിള്‍ സിഡെര്‍ വിനാഗിരി

ആപ്പിള്‍ സിഡെര്‍ വിനാഗിരി

മൂത്രനാളിയിലെ അമ്ലത ഇല്ലാതാക്കി അണുബാധ തടയാന്‍ ആപ്പിള്‍ സിഡെര്‍ വിനാഗിരിക്ക് കഴിയും. കുട്ടികളിലെ അസിഡിറ്റിക്കും ഇത് ഫലപ്രദമാണ്. വയറിലെ അസിഡിറ്റി കുറഞ്ഞാല്‍ മൂത്രം പിടിച്ചുനിര്‍ത്താന്‍ കഴിയും. മുതിര്‍ന്നവര്‍ക്കും ഇത് ഫലപ്രദമാണ്.

പെരുംജീരകം

പെരുംജീരകം

ഒരു ഗ്ലാസ് ചൂട് പാലില്‍ ഒരുടീസ്പൂണ്‍ പെരുംജീരകവും രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് പതിവായി കുടിക്കുക. കിടക്കയില്‍ മൂത്രമൊഴിക്കുന്ന പ്രശ്‌നം സാവധാനം അപ്രത്യക്ഷമാകും.

വാല്‍നട്ടും ഉണക്കമുന്തിരിയും

വാല്‍നട്ടും ഉണക്കമുന്തിരിയും

കിടക്കയില്‍ മൂത്രമൊഴിക്കുന്നത് തടയാന്‍ വാല്‍നട്ടും ഉണക്കമുന്തിരിയും കഴിച്ചാല്‍ മതി. രണ്ട് വാല്‍നട്ടും അഞ്ച് ഉണക്കമുന്തിരിയും എടുത്ത് കിടക്കുന്നതിന് മുമ്പ് കഴിക്കുക. ഏതാനും ദിവസം ഇത് തുടരണം.

 മൂത്രാശയ വ്യായാമം (Bladder Exercise)

മൂത്രാശയ വ്യായാമം (Bladder Exercise)

മുതിര്‍ന്നവര്‍ മൂത്രാശയ വ്യായാമം ചെയ്താല്‍ ഈ പ്രശ്‌നത്തില്‍ നിന്ന് മോചിതരാകാന്‍ കഴിയും. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം, ധാരാളം വെള്ളം കുടിക്കുക. മൂത്രമൊഴിക്കാന്‍ മുട്ടുമ്പോള്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുക. ആദ്യം ചില പ്രശ്‌നങ്ങള്‍ തലപൊക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ദിവസങ്ങള്‍ കഴിയുമ്പോള്‍ ഫലം നിങ്ങള്‍ക്ക് അനുഭവിച്ചറിയാനാകും.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ട ചവയ്ക്കുന്നത് നല്ലതാണ്. കറുവാപ്പട്ട പൊടിയും പഞ്ചസാരയും ചേര്‍ത്തും ഇടയ്ക്കിടെ കഴിക്കുക.

ശര്‍ക്കര

ശര്‍ക്കര

പല രോഗങ്ങള്‍ക്കുമുള്ള ഔഷധമാണ് ശര്‍ക്കര. ശരീരം ചൂടായിരുന്നാല്‍ കിടക്കയില്‍ മൂത്രമൊഴിക്കില്ല. എല്ലാ ദിവസവും രാവിലെ ഇളംചൂട് പാലിനൊപ്പം ഒരു കഷണം ശര്‍ക്കര കഴിക്കുക. ഒരു മണിക്കൂറിന് ശേഷം മൂപ്പിച്ച സെലറി അരിയും എള്ളും തുല്ല്യ അളവിലെടുത്ത് ഒരുനുള്ള് കല്ലുപ്പും ചേര്‍ത്ത് കഴിക്കണം.

കടുകുപൊടി

കടുകുപൊടി

കിടക്കുന്നതിന് മുമ്പ് ഇളംചൂട് പാലിന്‍ അരടീസ്പൂന്‍ കടുകുപൊടി ചേര്‍ത്ത് കുടിക്കുക. കുട്ടികളിലും മുതിര്‍ന്നവരിലും ഇത് ഒരു പോലെ ഫലപ്രദമാണ്.

ഔഷധ ചായ

ഔഷധ ചായ

കുതിരവാല്‍ ചെടി,ബിയര്‍ബെറി, ഓക്ക്‌ കഷ്‌ണം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഔഷധ ചായ കൊണ്ട്‌ കുട്ടികളുടെ കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലം കുറയ്‌ക്കാന്‍ കഴിയും. ഈ മൂന്ന്‌ ചേരുവകളും വെള്ളത്തിലിട്ട്‌ കുറെ നേരം തിളപ്പിക്കുക. ദിവസം രണ്ട്‌ നേരം വീതം ഈ ഔഷധ ചായ കുട്ടിക്ക്‌ നല്‍കുക. കിടക്കുന്നതിനും ഒരു മണിക്കൂര്‍ മുമ്പ്‌ വേണം നല്‍കാന്‍.കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നത്‌ കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും.

 ഫ്രൂട്ട്‌ സിഡര്‍ വിനഗര്‍

ഫ്രൂട്ട്‌ സിഡര്‍ വിനഗര്‍

കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലം നിര്‍ത്താന്‍ ഫ്രൂട്ട്‌ സിഡര്‍ വിനഗര്‍ ഉപയോഗിക്കാം. രണ്ട്‌ ടീസ്‌പൂണ്‍ പഴസത്തയില്‍ നിന്നുള്ള വിനഗര്‍ ഒരു ഗ്ലാസ്സ്‌ വെള്ളത്തില്‍ ചേര്‍ക്കുക. എന്തു കഴിച്ചാലും അതിനൊപ്പം ഈ വെള്ളം കുടിക്കാന്‍ നല്‍കുക. എപ്പോഴും മൂത്രമൊഴിക്കണമെന്ന തോന്നല്‍ കുറയ്‌ക്കാന്‍ കുട്ടികളെ ഇത്‌ സഹായിക്കും. അതേസമയം ഫ്രൂട്ട്‌ സിഡര്‍ വിനഗര്‍ അകത്ത്‌ രൂപം കൊള്ളുന്ന കാത്സ്യം ശേഖരങ്ങളെ തകര്‍ക്കുകയും ചെയ്യും.

നെല്ലിക്ക

നെല്ലിക്ക

കിടക്കയില്‍ മൂത്രമൊഴിക്കുന്നതിന്‌ ഉള്‍പ്പടെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ നെല്ലിക്ക ഔഷധമായി ഉപയോഗിക്കാറുണ്ട്‌. ഒരു ടീസ്‌പൂണ്‍ നെല്ലിക്ക പൊടിയില്‍ കുരുമുളക്‌ പൊടി ചേര്‍ത്ത്‌ കിടക്കുന്നതിന്‌ മുമ്പ്‌ കുട്ടിക്ക്‌ നല്‍കുക. കിടക്കയില്‍ മൂത്രമൊഴിക്കുന്നത്‌ നിര്‍ത്താന്‍ ഇത്‌ സഹായിക്കും. ഇതിന്‌ പുറമെ നെല്ലിക്ക പൊടി, ജീരകം പഞ്ചസാര എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം ദിവസം രണ്ട്‌ നേരം വീതം കുട്ടിക്ക്‌ നല്‍കുക.

കിടക്കയില്‍ മൂത്രമൊഴിക്കാനുള്ള കാരണങ്ങള്‍ ; എരിവുള്ള ഭക്ഷണം

കിടക്കയില്‍ മൂത്രമൊഴിക്കാനുള്ള കാരണങ്ങള്‍ ; എരിവുള്ള ഭക്ഷണം

എരിവുള്ള ഭക്ഷണം കഴിച്ചാല്‍ കുട്ടികള്‍ രാത്രിയില്‍ കിടക്കയില്‍ മൂത്രമൊഴിക്കുമെന്ന്‌ പറയാറുണ്ട്‌. എന്നാല്‍, ഇതിന്‌ ശാസ്‌ത്രീയമായ തെളിവുകളില്ലന്നാണ്‌ വിദഗ്‌ധരുടെ വിലയിരുത്തല്‍. എരിവുള്ള ഭക്ഷണം കഴിച്ചാല്‍ ചിലര്‍ക്ക്‌ മൂത്രസഞ്ചിയ്‌ക്ക്‌ അസ്വസ്ഥത ഉണ്ടാവാറുണ്ട്‌. അതിനാല്‍ മൂത്രസംബന്ധമായ രോഗമുള്ളവരോട്‌ ഡോക്‌ടര്‍മാര്‍ എരിവുള്ള ആഹാരം ഉപേക്ഷിക്കാന്‍ പറയാറുമുണ്ട്‌

നാരങ്ങ

നാരങ്ങ

എരിവുള്ള ഭക്ഷണം പോലെ തന്നെ ഓറഞ്ച്‌, നാരങ്ങ പോലെ സിട്രസ്‌ ആസിഡുള്ള ഫലങ്ങള്‍ കഴിക്കുന്നതും അസിഡിറ്റി കൂട്ടുകയും മൂത്രസഞ്ചിക്ക്‌ അസ്വസ്ഥത ഉണ്ടാക്കുകയു ചെയ്യും. അതുകൊണ്ട്‌ തന്നെ രാത്രിയില്‍ കുട്ടികള്‍ക്ക്‌ ഓറഞ്ച്‌ ജ്യൂസോ നാരങ്ങ വെള്ളമോ കൊടുക്കുന്നത്‌ ഒഴിവാക്കുന്നവരുണ്ട്‌. എന്നാല്‍, കുട്ടികള്‍ കിടന്നു മൂത്രമൊഴിക്കുന്നതിന്‌ നാരങ്ങയും ഓറഞ്ചും കാരണമാണന്ന്‌ ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.

കാഫീന്‍

കാഫീന്‍

കുട്ടികള്‍ കിടന്നു മൂത്രമൊഴിക്കുന്നതിന്‌ കാഫീന്‍ ഒരു കാരണമാണന്ന്‌ പറയുന്നതില്‍ കുറച്ച്‌ വാസ്‌തവമുണ്ട്‌. കാഫീന്‍ അടങ്ങിയിട്ടുള്ള ഭക്ഷണമോ പാനീയമോ കഴിക്കുന്നത്‌ കൂടുതല്‍ മൂത്രം ഉത്‌പാദിപ്പിക്കാന്‍ മൂത്രസഞ്ചിയെ ഉത്തേജിപ്പിക്കും. അതിനാല്‍ രാത്രി സമയങ്ങളില്‍ കുട്ടികള്‍കള്‍ക്ക്‌ കാഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൊടുക്കുന്നത്‌ ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്‌. കാപ്പി മാത്രമല്ല ചായ, കോള,ചോക്ലേറ്റ്‌ ഐസ്‌ക്രീം തുടങ്ങിയ കാഫീന്‍ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍~ഒഴിവാക്കുന്നത്‌ നല്ലതാണ്‌.

 ഉറങ്ങുന്നതിന്‌ മുമ്പുള്ള വെള്ളം കുടി

ഉറങ്ങുന്നതിന്‌ മുമ്പുള്ള വെള്ളം കുടി

കിടക്കയില്‍ മൂത്രമൊഴിക്കുന്ന കുട്ടികള്‍ ഉറങ്ങുന്നതിന്‌ തൊട്ട്‌ മുമ്പ്‌ വെള്ളം അധികം കുടിക്കുന്നത്‌ കുറയ്‌ക്കണം.. കിടന്ന്‌ മുള്ളുന്നത്‌ നിയന്ത്രിക്കാന്‍ ഇത്‌ കുട്ടികളെ സഹായിക്കും. വെള്ളം അധികം കുടിച്ചിട്ടില്ലെങ്കില്‍ മൂത്രസഞ്ചി നിറയാന്‍ കാലതാമസം ഉണ്ടാകും. കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലം കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും

മൂത്രം നിയന്ത്രിക്കാന്‍ കഴിയാത്തതാണ് പ്രശ്നം. കുട്ടിക്ക് മാനസിക സംഘര്‍ഷം ഉണ്ടാകുന്നതും കാരണമാണ്. കൂടുതല്‍ ശ്രദ്ധ വേണമെന്ന സുചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

കുറച്ച് കാലം മാറി നിന്ന ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്ന സ്വഭാവം വീണ്ടും പ്രത്യക്ഷപ്പെടുകയാണെങ്കില്‍ അത് സുരക്ഷിതത്വമില്ലായ്മയും ഭയവും കുട്ടിക്ക് ഉണ്ടെന്നാണ് അര്‍ത്ഥമാക്കുന്നത്. പുതിയ അന്തരീക്ഷത്തിലേക്ക് മാറുക, പ്രിയപ്പെട്ടവരുടെ മരണം, സ്കൂളില്‍ ഉണ്ടാകുന്ന മനോസംഘര്‍ഷം എന്നിവ മൂലവും ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്ന സ്വഭാവം ഉണ്ടാകാം.

മൂത്രാശയത്തിലെ അണുബാധയും വിരശല്യവും ഉറക്കത്തില്‍ മൂത്രം പോകുന്നതിന് കാരണമാകാറുണ്ട്.

Read more about: kid care കുട്ടി
English summary

Home Remedies for Bed Wetting

Some children are deep sleepers and their brain does not get the signal that their bladder is full. Also, in a majority of cases, bedwetting is an inherited problem.You can help your child stop wetting the bed with some easy and simple natural remedies.