ഗ്രേ ബേബി സിന്‍ഡ്രോം: അറിയേണ്ടതെല്ലാം

Posted By: Saritha P
Subscribe to Boldsky

കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയാകുന്ന പലതരം അസുഖങ്ങളുണ്ട. ഗ്രേ ബേബി സിന്‍ഡ്രത്തെ അതില്‍ ഉള്‍പ്പെടുത്താം. കേട്ടിട്ടുണ്ടോ ഈ അസുഖത്തെക്കുറിച്ച്? ഗര്‍ഭസ്ഥ ശിശു മുതല്‍ രണ്ട വയസ്സുവരെയുള്ള കുഞ്ഞുങ്ങളിലാണ് ഈ അസുഖാവസ്ഥയ്ക്ക് സാധ്യതയുള്ളത്. എന്താണ് ഗ്രേ ബേബി സിന്‍ഡ്രോം? കുഞ്ഞുങ്ങളില്‍ ഇതുണ്ടാകാന്‍ കാരണമെന്ത്? ഇതിന്റെ സൂചനയെന്തെല്ലാം? പ്രതിവിധിയുണ്ടോ തുടങ്ങി ഈ അസുഖത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും മനസ്സിലാക്കാം ഇവിടെ.

bbt

കരളിലെ ഗ്ലൂക്കുറോനില്‍ട്രാന്‍സ്‌ഫെറസ് എന്ന എന്‍സൈമുകള്‍ മരുന്നിന്റെ ഉയര്‍ന്ന ഡോസേജിനെ ശരീരത്തിന് ഹാനികരമല്ലാത്ത രീതിയിലേക്ക് മാറ്റാന്‍ കഴിവുള്ളവയാണ്. പ്രോട്ടീന്‍ രസനങ്ങളായ എന്‍സൈമുകളുടെ അഭാവം ശക്തിയേറിയ മരുന്നിനെ നേരിട്ട് രക്തചംക്രമണ വ്യവസ്ഥയിലേക്ക് പ്രവേശിക്കാന്‍ ഇടയാക്കുന്നു. ഇതാണ് പിന്നീട് അപകടത്തിന് ഹേതുവാകുന്നതും.

ഗര്‍ഭിണികളില്‍ ക്ലോറംഫെനിക്കോള്‍ വളരെ അത്യാവശ്യഘട്ടത്തിലേ നല്‍കാവൂ എന്ന് വൈദ്യശാസ്ത്രം നിര്‍ദ്ദേശിക്കാനുള്ള കാരണം തന്നെ അത് കുഞ്ഞിന് ഉണ്ടാക്കാനിടയുള്ള മോശം ഫലം മുന്നില്‍ കണ്ടുകൊണ്ടാണ്. ഗര്‍ഭസ്ഥശിശുവിന് അപകടസാധ്യതയുള്ളപ്പോള്‍ മാത്രമേ സാധാരണഗതിയില്‍ ഈ ആന്റിബയോട്ടിക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാനുള്ളൂ. ബാക്ടീരിയ കാരണമുള്ള അണുബാധയെ ചികിത്സിക്കാനാണ് ഈ ആന്റിബയോട്ടിക് ഉപയോഗിക്കാറുള്ളത്. മാത്രമല്ല, വ്യക്തിയുടെ ഭാരത്തെ അടിസ്ഥാനമാക്കി മാത്രം ഡോസേജ് നിര്‍ദ്ദേശിക്കുന്ന ഒരു ആന്റിബയോട്ടിക് കൂടിയാണിത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ക്ലോറംഫെനിക്കോള്‍ കഴിക്കുന്നതോ (കുത്തിവെക്കുന്നതോ) അല്ലെങ്കില്‍ പ്രസവശേഷം മുലയൂട്ടുന്ന കാലഘട്ടത്തില്‍ ഇത് ഉപയോഗിക്കുന്നതോ ആണ് ഈ മരുന്ന് കു ഞ്ഞിലേക്കും എത്തിപ്പെടാന്‍ കാരണം. മരുന്ന് കഴിക്കുന്ന അമ്മ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നെങ്കില്‍ അത് വഴിയാണ് അത് കുഞ്ഞിലേക്ക് എത്താനുള്ള സാധ്യത.

bby

രോഗലക്ഷണങ്ങള്‍

മരുന്ന് ഓവര്‍ഡോസ് ആകുകയും അത് കുഞ്ഞിന്റെ രക്തത്തിലേക്ക് പ്രവേശിക്കുകയും ചെയ്ത് ഈ രോഗാവസ്ഥ രൂപപ്പെട്ടുവരികയാണെങ്കില്‍ മരുന്ന് നല്‍കി രണ്ട് മുതല്‍ 9 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. മറ്റ് പല രോഗങ്ങളേയും പോലെ ഒരേ ലക്ഷണങ്ങള്‍ തന്നെ എല്ലാവരിലും കാണപ്പെടണം എന്നില്ല. ഇത് വ്യത്യാസപ്പെടാം. തൊലിപ്പുറം തവിട്ടുനിറമായി കാണപ്പെടുക, ശരീരം ബലഹീനമായി കാണപ്പെടുക, ചുണ്ടും തൊലിയും നീല നിറമാകുക, രക്തസമ്മര്‍ദ്ദം കുറയുക, ശരീരോഷ്മാവ് പൊടുന്നനെ ക്രമാതീതമായി കുറയുന്ന അവസ്ഥയായ ഹൈപ്പോതെര്‍മിയ (35 ഡിഗ്രി സെല്‍ഷ്യസോ അതിലും താഴെയോ), ഉദരഭാഗത്ത് വീ്ക്കം, ഛര്‍ദ്ദി, പച്ചനിറത്തിലുള്ള മലവിസര്‍ജ്ജ്യം, അസാധാരണമായ ഹൃദയമിടിപ്പ്, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഗ്രേ ബേബി സിന്‍ഡ്രത്തിന് ഉണ്ടാകാനിടയുള്ള ലക്ഷണങ്ങള്‍.

gray

ക്ലോറംഫെനിക്കോള്‍ മരുന്നുമായി ബന്ധപ്പെട്ട് നിങ്ങളുടെ കുഞ്ഞ് ഇത്തരത്തിലേതെങ്കിലും ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കേണ്ടതാണ്് കാരണം ഉടനടി ചികിത്സ തേടാതിരുന്നാല്‍ അത് കുഞ്ഞിന്റെ ജീവന്‍ നഷ്ടമാകുന്നതിന് പോലും ഇടയാക്കുമെന്ന് ഓര്‍ക്കുക.

രോഗനിര്‍ണ്ണയം

ഗ്രേ ബേബി സിന്‍ഡ്രോം സംശയവുമായി കുഞ്ഞിനെ ഡോക്ടറെ കാണിക്കുമ്പോള്‍ തീര്‍ച്ചയായും ക്ലോറംഫെനിക്കോള്‍ മരുന്ന് ഉപയോഗിച്ച കാര്യം ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തുകയാണ് ആദ്യം വേണ്ടത്. നീല ചുണ്ടുകളും തൊലിപ്പുറത്തെ നിറവ്യത്യാസവും മറ്റ് ചില ശാരീരിക പരിശോധനകളും നടത്തി ഡോക്ടര്‍ക്ക് രോഗനിര്‍ണ്ണയം നടത്താനാകും. അസുഖമാണെന്ന് കണ്ടെത്തിയാല്‍ കുഞ്ഞിനെ അഡ്മിറ്റ് ചെയ്യേണ്ടതായി വരും. കാരണം കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ് എന്നതുകൊണ്ട്.

അമ്മ ക്ലോറംഫെനിക്കോള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മരുന്നിന്റെ ഉപയോഗം നിര്‍ത്താനോ അല്ലെങ്കില്‍ മുലയൂട്ടുന്നത് നിര്‍ത്താനോ ആകും ഡോക്ടര്‍ ആദ്യം ആവശ്യപ്പെടുക. കാരണം മരുന്നിന്റെ സാന്നിധ്യം കൂടുതലായി കുഞ്ഞിലേക്ക് എത്താതിരിക്കാനാണ് ഈ നിര്‍ദ്ദേശം.

bby

ചികിത്സ

കുഞ്ഞിന്റെ രക്തം അല്പമെങ്കിലും മാറ്റി, പുതിയ രക്തം കാതറ്റര്‍ വഴി ശരീരത്തിലേക്ക് എത്തിക്കുകയാണ് ഒരു മാര്‍ഗ്ഗം. ഹീമോഡയാലിസിസ് ആണ് മറ്റാരു ചികിത്സാരീതി. കുഞ്ഞിന്റെ രക്തത്തില്‍ നിന്നും വിഷകരമായ ഘടകങ്ങളെ നീക്കം ചെയ്യാനുപയോഗിക്കുന്ന ഒരു ഡയാലിസിസ് മെഷീന്‍ ഘടിപ്പിക്കും. വിഷങ്ങളെ നീക്കം ചെയ്യുന്നതിനൊപ്പം ഇത് രക്തത്തിലെ സോഡിയം പൊട്ടാസ്യം തോത് നിലനിര്‍ത്തും. കൂടാതെ കുഞ്ഞിന്റെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു.

ഈ രണ്ട് ചികിത്സ രീതികളെ കൂടാതെ ഓക്‌സിജന്‍ തെറാപ്പിയും നല്‍കിവരാറുണ്ട്. ശ്വസനപ്രശ്‌നം പരിഹരിക്കാനും ശരീരത്തിലേക്ക് ഓക്‌സിജന്‍ എത്തിക്കാനുമാണിത്. ഹീമോഡയാലിസിസ് പോലെ തന്നെ മറ്റൊരു ചികിത്സാമാര്‍ഗ്ഗവും ഉണ്ട്. ഹീമോപെര്‍ഫ്യൂഷന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഡയാലിസിസുമായി ഇതിന് സാമ്യതയുണ്ട്. രക്തത്തിലെ വിഷഘടകങ്ങളെ നീക്കം ചെയ്യുകയാണ് ഹീമോപെര്‍ഫ്യൂഷനും ചെയ്യുന്നത്.

bbyac

സ്വന്തം അസ്വസ്ഥതകളെ പറഞ്ഞറിയിക്കാന്‍ പറ്റാത്തവരാണ് കുഞ്ഞുങ്ങള്‍. കുഞ്ഞുങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങളെ ചെറുതായി കാണാതെ ഗൗരവത്തോടെ തന്നെ വീക്ഷിച്ച് അതിവേഗം ചികിത്സലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. ഗ്രേ ബേബി സിന്‍ഡ്രോം പോലുള്ള അപകരമായ അസുഖങ്ങള്‍ക്ക് പ്രത്യേകിച്ചും. ഒരല്പനേരത്തെ വിളംബം കുഞ്ഞിന്റെ ജീവന്‍ പോലും നഷ്ടപ്പെടുത്തിയേക്കാം. ശ്രദ്ധിക്കുക, ആരംഭത്തില്‍ തന്നെ ചികിത്സ നേടിയാല്‍ ഭേദമാക്കാവുന്ന രോഗമാണിത്.

English summary

Gray Baby Syndrome.

Premature infants and neonates are at the highest risk of the gray-baby syndrome from chloramphenicol exposure due to their decreased hepatic and renal function. Case reports of chloramphenicol toxicity have also been reported in children and adolescents.
Story first published: Friday, April 6, 2018, 9:00 [IST]