ബുദ്ധിയുള്ള കുഞ്ഞിനായി അച്ഛന്‍ ചെയ്യേണ്ടത്‌

Posted By:
Subscribe to Boldsky

ബുദ്ധിയും ആരോഗ്യവും ഉള്ള കുഞ്ഞിനെ വേണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ രക്ഷിതാക്കളും. ഇതിന് വേണ്ടി കുഞ്ഞിനെ ഗര്‍ഭം ധരിക്കുമ്പോള്‍ മുതല്‍ പലതും കഴിക്കുന്നവരാണ് പല അമ്മമാരും. എന്നാല്‍ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം അമ്മയുടെ മാത്രം ഉത്തരവാദിത്വമല്ല. കാരണം അച്ഛനും കുഞ്ഞിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ ആരോഗ്യവും സൗന്ദര്യവുമുള്ള കുഞ്ഞിനെ ലഭിക്കുകയുള്ളൂ. ഒരു കുഞ്ഞ് ജന്മം കൊള്ളുന്നത് ശാരീരികവും മാനസികവുമായ പല വിധത്തിലുള്ള മാറ്റങ്ങളും ഉള്‍ക്കൊണ്ട് കൊണ്ടാണ്. അമ്മ തന്നെയാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ട വിധത്തിലുള്ള പ്രാധാന്യം നല്‍കേണ്ടത്.

എന്നാല്‍ പലപ്പോഴും അച്ഛനുള്ള പങ്കിനെപ്പറ്റി പലരും അറിയുന്നില്ല. അച്ഛനാവാന്‍ പോവുന്നതിനു മുന്‍പ് ആരോഗ്യവും ബുദ്ധിയുമുള്ള കുഞ്ഞിനെ ലഭിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. നല്ല കുഞ്ഞിനെ ലഭിക്കുന്നതിനും ആരോഗ്യത്തിനും അച്ഛന്‍ നിര്‍ബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. കുഞ്ഞിനെക്കുറിച്ച് ആലോചിച്ച് തുടങ്ങുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് ഈ ഭക്ഷണങ്ങള്‍ സ്ഥിരമാക്കാം. കാരണം ഇത് കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഇത് സഹായിക്കുന്നു. കുഞ്ഞിന്റെ ആരോഗ്യത്തിന് അച്ഛന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 മുട്ട കഴിക്കാം

മുട്ട കഴിക്കാം

ദിവസവും മുട്ട കഴിക്കുക. കാരണം പുരുഷന്റെ സപേം ആരോഗ്യമുള്ളതാക്കി മാറ്റുന്നതിന് മുട്ട വളരെയധികം സഹായിക്കുന്നു. മാത്രമല്ല വിറ്റാമിന്‍ ഇയും പ്രോട്ടീനും എല്ലാം മുട്ടയില്‍ ഉണ്ട്. ഇതെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചക്കും വളരെയധികം സഹായിക്കുന്നു.

ചീര

ചീര

ഇലക്കറികളില്‍ പ്രധാനിയാണ് ചീര. ചീര എന്ന് പറയുമ്പോള്‍ അതില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. പുരുഷന്‍മാര്‍ ചീര കഴിക്കുന്നത് ജനിക്കാന്‍ പോവുന്ന കുഞ്ഞിന് ആരോഗ്യം തരുന്ന ഒന്നാണ്. ഇത് നിങ്ങളുടെ സ്‌പേം കൗണ്ട് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല കുഞ്ഞുങ്ങളില്‍ ജനിതകപരമായി ഉണ്ടാവുന്ന പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.

നേന്ത്രപ്പഴം

നേന്ത്രപ്പഴം

പൊട്ടാസ്യം ധാരാളം പഴത്തില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, ബി1 സി എന്നിവ ധാരാളം ഉള്ളത് കൊണ്ട് തന്നെ ഇത് പുരുഷന്‍മാരുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. വന്ധ്യതക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നേന്ത്രപ്പഴം. അതുകൊണ്ട് തന്നെ സ്ഥിരമായി പഴം കഴിക്കാന്‍ ശ്രദ്ധിക്കുക.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ്

ചോക്ലേറ്റ് കഴിക്കുന്നത് കുട്ടികളാണ് എന്ന ധാരണ നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് തിരുത്തുക. കാരണം പുരുഷന്‍മാര്‍ക്ക് സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ബീജത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം മുന്നിലാണ് ഡാര്‍ക്ക് ചോക്ലേറ്റ്.

 ശതാവരിക്കിഴങ്ങ്

ശതാവരിക്കിഴങ്ങ്

വന്ധ്യത പോലുള്ള പ്രശ്‌നങ്ങളെ നിങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ഒന്നാണ് ശതാവരിക്കിഴങ്ങ്. ഇതില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ശതാവരിക്കിഴങ്ങും പുരുഷന്‍മാര്‍ സ്ഥിരമായി കഴിക്കുക.

 ബ്രോക്കോളി

ബ്രോക്കോളി

ബ്രോക്കോളിയും എന്നും ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഇതില്‍ ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി 9 സ്ത്രീകളില്‍ ഗര്‍ഭധാരണത്തിന് വളരെയധികം സഹായിക്കുന്നു. ദിവസവും ബ്രോക്കോളി കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

മാതള നാരങ്ങ

മാതള നാരങ്ങ

പുരുഷന്‍മാര്‍ സ്ഥിരമായി കഴിക്കേണ്ട ഒന്നാണ് മാതളനാരങ്ങ. ഇത് ബീജത്തിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഗര്‍ഭധാരണം പെട്ടെന്ന് നടക്കുന്നതിനും സഹായിക്കുന്നു. ദിവസവും മാതള നാരങ്ങ ജ്യൂസ് കഴിക്കുക. ഇത് നിങ്ങളിലെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു.

വാള്‍നട്ട്

വാള്‍നട്ട്

വാള്‍നട്ട് കഴിക്കുന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസും നിങ്ങള്‍ എടുക്കേണ്ട ആവശ്യമില്ല. കാരണം ഏറ്റവും അധികം ആരോഗ്യഗുണങ്ങളും പ്രത്യുത്പാദന ശേഷിയും വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് വാള്‍നട്ട്. ഇത് അവയവങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

ആണിന്റെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇത് ബീജോത്പാദനം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു. നല്ല ആരോഗ്യവും ബുദ്ധിയുമുള്ള കുഞ്ഞ് ജനിക്കാന്‍ ഇത് സഹായിക്കുന്നു.

സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍

സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍

സിങ്ക് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. റെഡ് മീറ്റ്, ബാര്‍ലി, ബീന്‍,് ഓയ്‌സ്‌റ്റേഴ്‌സ് തുടങ്ങിയവയെല്ലാം ധാരാളം കഴിക്കുക. ഇത് പുരുഷന്റെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുകയും ചെയ്യുന്നു. പെട്ടെന്ന് തന്നെ ഗര്‍ഭധാരണത്തിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കുന്നു.

English summary

foods to increase sperm count

Foods To Boost Sperm Count And Increase Your Chance Of Conceiving read on to know more about it.
Story first published: Saturday, March 17, 2018, 11:15 [IST]