For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിർജ്ജലീകരണം കുഞ്ഞുങ്ങളിൽ കാരണമറിയാം

|

മനഷ്യശരീരത്തിന്റെ അറുപത് ശതമാനം ജലമാണ്. ഇത് ഏകദേശം മുക്കാൽ പങ്കും കോശങ്ങൾക്കകത്താണുള്ളത്. ശരീരത്തിലെ ലക്ഷോപലക്ഷം കോശങ്ങൾക്ക് ജീവിക്കാൻ വെള്ളം കൂടിയേ തീരു.തലച്ചോറിലും ശ്വാസകോശങ്ങളിലും ഹൃദയത്തിലും കരളിലും വെള്ളം ധാരാളമടങ്ങിയിട്ടുണ്ട്. മസിലുകളിൽ ജലം ധാരാളമുണ്ട്. എന്നാൽ കൊഴുപ്പിൽ വെള്ളം കുറവാണ്. അതുപോലെ ശരീരത്തിലെ എല്ലുകളിലും വെള്ളത്തിന്റെ അളവ് കുറവാണ്.

f

മനുഷ്യശരീരത്തിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കാൻ ജലം കൂടിയേ തീരൂ. മനുഷ്യശരീരത്തിന്റെ പല പ്രവർത്തനങ്ങൾക്കൊടുവിൽ ജലം ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടുന്നു. വിയർപ്പായും മൂത്രമായും കണ്ണീരായും ഒക്കെ ശരീരത്തിൽ നിന്നും ജലം പുറത്ത് പോകുന്നു. പത്തു കിലോഗ്രാം തൂക്കമുള്ള ഒരു കുഞ്ഞ് ദിവസവും ഒരു ലിറ്റർ വെള്ളം പുറത്ത് കളയുന്നുണ്ട്. കുഞ്ഞ് വളരുന്തോറും പുറത്ത് കളയുന്ന വെള്ളത്തിന്റെ അളവ് കൂടും. ശരീരത്തിൽ നിന്നും പുറത്ത് കളയുന്ന വെള്ളത്തിന്റെ അളവ് സ്വീകാര്യമായ അളവിൽ നിന്നും കൂടുതലാവുമ്പോൾ ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കും.

നിർജ്ജലീകരണം എന്ന അവസ്ഥ

നിർജ്ജലീകരണം എന്ന അവസ്ഥ

ശരീരത്തിലെ വെള്ളം കൂടുതലായി നഷ്ടപ്പെടുന്ന അവസ്ഥക്കാണ് നിർജ്ജലീകരണം എന്നു പറയുന്നത്. കുഞ്ഞുങ്ങളിൽ നിർജ്ജലീകരണം എന്ന അവസ്ഥ വളരെ സാധാരണമായി കാണാറുണ്ട്. മുതിർന്നവരെക്കാളും കുഞ്ഞുങ്ങൾക്കാണ് നിർജ്ജലീകരണം പെട്ടെന്നു സംഭവിക്കുന്നത്. കാരണം കുഞ്ഞുങ്ങൾക്ക് വളരെ കുറച്ച് സമയം കൊണ്ട് ധാരാളം വെള്ളം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.

കുഞ്ഞുങ്ങൾക്ക് നിർജ്ജലീകരണം പിടിപെടാനുള്ള സാധ്യത കൂടുതലാണെങ്കിലും ഇതിൽ പരിഭ്രമിക്കാനൊന്നുമില്ല. അത് പരിഹരിക്കാവുന്ന ഒരു പ്രശ്നമാണ്. പലപ്പോഴും നിർജ്ജലീകരണം സംഭവിക്കാതെ തടയാൻ കഴിയും. അതിനു നിർജ്ജലീകരണം എപ്പോൾ എങ്ങനെയൊക്കെ സംഭവിക്കുന്നു എന്നു കൃത്യമായി അറിയാൻ കഴിയണം.

കുഞ്ഞുങ്ങളുടെ ശരീരത്തിന്റെ അറുപത് ശതമാനം ജലമാണ്. ജലം രക്തത്തിലൂടെ ശരീരം മുഴുവൻ സഞ്ചരിക്കുന്നു. കുഞ്ഞുങ്ങൾ കുടിക്കുന്ന വെള്ളത്തിന്റെ ഒരു ഭാഗം കിഡ്നിയിൽ എത്തിച്ചേർന്ന് മൂത്രമായി പുറത്ത് പോകുന്നു. മറ്റൊരു ഭാഗം വയറിനകത്ത് എത്തി മലമായി പുറത്ത് പോകുന്നു. ശരീരത്തിന്റെ ഈ എല്ലാ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കാൻ ജലം കൂടിയേ തീരൂ. കൂടാതെ ശരീരോഷ്മാവ് 98.6 ഡിഗ്രി ഫാരൻഹീറ്റിൽ നിലനിർത്താനും വെള്ളം കൂടിയേ തീരൂ.

 നിർജ്ജലീകരണം മൂന്നു ഘട്ടങ്ങളിലായി സംഭവിക്കുന്നു.

നിർജ്ജലീകരണം മൂന്നു ഘട്ടങ്ങളിലായി സംഭവിക്കുന്നു.

ആദ്യത്തെ അവസ്ഥ തീരെ രൂക്ഷമല്ലാത്ത ഒരു ഘട്ടമാണ്. നിർജ്ജലീകരണത്തിന്റെ തുടക്കം മാത്രമാണിത്. ഈയവസ്ഥയിൽ ശരീരത്തിൽ നിന്നും ഒന്നു മുതൽ മൂന്നു ശതമാനം വരെ ജലം നഷ്ടപ്പെടുന്നു. തൊലി ഉണങ്ങി വരളാൻ തുടങ്ങും. എന്നാൽ വായും ചുണ്ടും നനവുള്ളതായിരിക്കും. മൂത്രത്തിനു നല്ല തെളിഞ്ഞ മഞ്ഞ നിറമായിരിക്കും.

രണ്ടാമത്തെ ഘട്ടത്തിൽ ശരീരത്തിന്റെ അവസ്ഥ കുറെക്കൂടി മോശമാണ്. ഈയവസ്ഥയിൽ ശരീരത്തിൽ നിന്നും മൂന്നു മുതൽ ആറുശതമാനം വരെ ജലം നഷ്ടപ്പെടും. ഈയവസ്ഥയിൽ ചുണ്ടുകൾ ഉണങ്ങി വരണ്ടു പോകും. മൂത്രത്തിന്റെ അളവ് കുറയും. മൂത്രത്തിന്റെ നിറം കടുത്ത മഞ്ഞ നിറമാകും.

മൂന്നാമത്തെ അവസ്ഥ കടുത്ത നിർജ്ജലീകരണത്തിന്റെതാണ്. ഈയവസ്ഥയിൽ ആറു ശതമാനത്തിൽ കൂടുതൽ ജലം നഷ്ടപ്പെടുന്നു. ചുണ്ടുകൾ ഉണങ്ങി വരണ്ടു പൊട്ടുന്നു. ത്വക്ക് വല്ലാതെ ഉണങ്ങി പോകുന്നു. മൂത്രത്തിന്റെ നിറം കടുത്ത ബ്രൌൺ ആകും.

 നിർജ്ജലീകരണത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ എന്തെല്ലാമെന്നു നോക്കാം.

നിർജ്ജലീകരണത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ എന്തെല്ലാമെന്നു നോക്കാം.

ആവശ്യത്തിനു വെള്ളം കുടിക്കാത്തതാണ് പലപ്പോഴും നിർജ്ജലീകരണത്തിനു കാരണമാവുന്നത്. ശരീരത്തിനു വെള്ളം ആവശ്യമുണ്ടെന്നറിയിക്കാനാണ് ദാഹം തോന്നുന്നത്. പക്ഷെ കുഞ്ഞുങ്ങൾ പലപ്പോഴും ഇത് ശ്രദ്ധിക്കാറില്ല. അവർ കളിയിലും മറ്റും മുഴുകിയിരിക്കും. മുതിർന്നവർ ഇത് ശ്രദ്ധിച്ചു കുഞ്ഞുങ്ങൾക്ക് ജലം കൊടുക്കണം. ചെറിയ മുൻകരുതൽ വലിയ ആപത്ത് ഒഴിവാക്കും.

കുഞ്ഞുങ്ങളുടെ പ്രായവും അവരുടെ ശാരീരികാദ്ധ്വാനവുമാണ് അവർക്ക് എത്ര വെള്ളം വേണമെന്നു നിർണ്ണയിക്കുന്ന ഘടകങ്ങൾ. സ്ഥിരമായി സ്പോർട്ട്സിലും എക്സർസൈസിലും ഏർപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ജലം കൂടുതൽ ആവശ്യമാണ്. കൂടാതെ ചൂടു കാലത്ത് കൂടുതൽ വെള്ളം കുടിക്കണം. ചൂടു കൂടുതലുള്ള പ്രദേശത്ത് താമസിക്കുന്നവർ കൂടുതൽ വെള്ളം കുടിക്കണം.

ഡയേറിയ

ഡയേറിയ

കുഞ്ഞുങ്ങൾ ഒരു ദിവസം എത്ര വെള്ളം കുടിക്കണമെന്നതിന്റെ ഏകദേശ കണക്ക് ഇങ്ങനെയാണ്. നാലു മുതൽ എട്ടു വയസ്സു വരെ പ്രായമുള്ള ആൺകുട്ടികളും പെൺകുട്ടികളും ദിവസം അഞ്ചു കപ്പ് വെള്ളം കുടിക്കണം. ഒമ്പതു മുതൽ പതിമൂന്നു വയസ്സു വരെ പ്രായമുള്ള ആൺകുട്ടികൾ എട്ടു കപ്പ് വെള്ളവും പെൺകുട്ടികൾ ഏഴു കപ്പ് വെള്ളവും കുടിക്കണം. പതിനാലു മുതൽ പതിനെട്ടു വയസ്സു വരെ പ്രായമുള്ള ആൺകുട്ടികൾ പതിനൊന്നു കപ്പ് വെള്ളവും പെൺകുട്ടികൾ എട്ടു കപ്പ് വെള്ളവും കുടിക്കണം.

നിർജ്ജലീകരണത്തിലേക്ക് നയിക്കുന്ന ഒരു പ്രധാന കാരണമാണ് ഡയേറിയ. ഇത് ഏറ്റവും അപകടം പിടിച്ച ഒരവസ്ഥയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഏറെ വെള്ളം നഷ്ടപ്പെടും. ഈയവസ്ഥയിൽ ഭക്ഷണത്തിൽ നിന്നും വെള്ളം ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ കഴിയാതെ വരുന്നു. അങ്ങനെ നിർജ്ജലീകരണം കൂടുതൽ ശക്തമാവുന്നു.

ബാക്ടീരിയ

ബാക്ടീരിയ

നിർജ്ജലീകരണത്തിന്റെ മറ്റൊരു പ്രധാന കാരണമാണ് ഛർദ്ദി. ഇത് പല കാരണങ്ങൾ കൊണ്ടുണ്ടാകാം. ഭക്ഷ്യവിഷബാധ, വൈറസ്, ബാക്ടീരിയ എന്നിവ അവയിൽ ചിലതാണ്. ഛർദ്ദിയിലും ശരീരത്തിലെ വെള്ളം പെട്ടെന്നു നഷ്ടപ്പെടും. പോരാത്തതിനു വെള്ളം ശരീരത്തിൽ നിലനിർത്താനും ഉള്ളിലേക്ക് ആഗിരണം ചെയ്യാനും കഴിയാതെ വരും.

ബാക്ടീരിയ കൊണ്ടോ വൈറസ് കൊണ്ടോ ഉണ്ടാകുന്ന രോഗങ്ങൾ നിർജ്ജലീകരണത്തിനു മറ്റൊരു കാരണമാണ്. കുഞ്ഞിനു വിശപ്പും ദാഹവും രോഗബാധ മൂലം ഇല്ലാതെയാവും. അങ്ങനെ കുഞ്ഞ് ഒന്നും കഴിക്കാതെയായി നിർജ്ജലീകരണം സംഭവിക്കാം.

ബാക്ടീരിയ

ബാക്ടീരിയ

കുഞ്ഞുങ്ങൾക്ക് വളരെ സാധാരണയായി കണ്ടു വരുന്ന ഒരു രോഗമാണ് ഗ്യാസ്ട്രോഎന്ററൈറ്റിസ്. ഇത് വൈറസ് കൊണ്ടോ ബാക്ടീരിയ കൊണ്ടോ ഉണ്ടാകാം. ഇതിൽ വയറിളക്കവും ഛർദ്ദിയും ഒരുമിച്ചുണ്ടാകുന്നു. വളരെപ്പെട്ടെന്നു നിർജ്ജലീകരണം സംഭവിക്കുന്ന ഒരു രോഗാവസ്ഥയാണിത്.

ബാക്ടീരിയ കൊണ്ട് വായിലുണ്ടാകുന്ന പുണ്ണ് മറ്റൊരു കാരണമാണ്. വേദന കാരണം കുഞ്ഞ് വെള്ളം കുടിക്കാൻ വിസമ്മതിക്കുകയും നിർജ്ജലീകരണം സംഭവിക്കുകയും ചെയ്യുന്നു. ഡയബറ്റീസ് ഉള്ള കുഞ്ഞുങ്ങൾക്ക് നിർജ്ജലീകരണം ഉണ്ടാകാം. കൂടെക്കൂടെയൂള്ള മൂത്രമൊഴിക്കലാണ് ഇതിനു വഴി വെക്കുന്നത്. ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ഡയബറ്റീസ് ചികിൽസ ആവശ്യമുള്ള ഒരു രോഗമാണ്. കൃത്യമായി മരുന്നു കഴിച്ചില്ലെങ്കിൽ നിർജ്ജലീകരണം സംഭവിക്കും.

English summary

dehydration-in-children-causes-signs-and-remedies

Diseases that occur from bacteria or viruses are another reason for dehydration
Story first published: Wednesday, August 8, 2018, 13:21 [IST]
X
Desktop Bottom Promotion