കുഞ്ഞുങ്ങളിലെ ഭക്ഷ്യ അലർജിക്കുള്ള കാരണങ്ങളും പരിഹാരവും

Subscribe to Boldsky

കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നത് പരസ്യത്തിൽ കാണുന്നത് പോലെയല്ല.കട്ടിയുള്ള ഭക്ഷണവുമായി അവർ പൊരുത്തപ്പെട്ടിട്ടുണ്ടാകില്ല.അതുകൊണ്ടുതന്നെ കുഞ്ഞിനു ഏതെല്ലാം ഇഷ്ടം എന്തെല്ലാം ഇഷ്ടമല്ല എന്ന് പെട്ടെന്ന് അറിയാനാകില്ല.ഭക്ഷണം കൊടുക്കുമ്പോൾ കുഞ്ഞിന് അലർജി ഉണ്ടാകുമ്പോൾ നിങ്ങൾ ഭയചകിതരാകുന്നു.

fd

കുഞ്ഞുങ്ങൾക്ക് അലർജി ഉണ്ടാക്കുന്ന ഭക്ഷണത്തെപ്പറ്റി നിങ്ങൾ അറിഞ്ഞിരിക്കണം.ഈ ലേഖനത്തിൽ കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന ഭക്ഷണത്തിലെ അലർജിയെപ്പറ്റി പറയുന്നു.

fd

എങ്ങനെയാണ് ഭക്ഷണത്തിൽ അലർജി ഉണ്ടാകുന്നത്?

ശരീരത്തിലെ പ്രതിരോധ സംവിധാനം ഭക്ഷണത്തെ തെറ്റാണെന്ന വിധത്തിൽ പ്രതിരോധിക്കുമ്പോഴാണ് അലർജി ഉണ്ടാകുന്നത്.ഇത് രോഗത്തിന് തുല്യമായ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും.പ്രതിരോധ വ്യവസ്ഥയുടെ തെറ്റായ പ്രതികരണം കാരണമാണ് ഇങ്ങനെ കാണുന്നത്

fd

കുഞ്ഞുങ്ങളിൽ ഭക്ഷണ അലർജിക്കുള്ള കാരണങ്ങൾ എന്തെല്ലാം?

ഭക്ഷണം വയറിൽ വച്ച് വിഘടിച്ചശേഷം ചെറുകുടലിലേക്ക് പോകുന്നു.ഇവിടെ കുടലിന്റെ ഭിത്തിയിലാണ് പ്രതിരോധ ശേഷിയുടെ കോശങ്ങൾ ഉള്ളത്. ഭക്ഷണത്തിലെ പ്രോട്ടീനിനെ ആന്റിജൻ അഥവാ ഫോറിൻ ഘടകമായി തെറ്റിദ്ധരിക്കുകയും പ്രതിരോധ സംവിധാനം ആന്റി ബോഡി എന്ന രാസവസ്തു പുറപ്പെടുവിക്കുകയും ചെയ്യും.

ആന്റിജനും ആന്റിബോഡിയും തമ്മിലുള്ള സങ്കീർണ്ണ പ്രവർത്തനം കാരണം കെമിക്കൽ ഹിസ്റ്റമിൻ രൂപപ്പെടും.ഇത് ശരീരത്തിലെ കോശങ്ങളുമായി പ്രതിപ്രവർത്തിക്കുകയും പുറമെ കാണാവുന്ന ചില ലക്ഷണങ്ങളായ അലർജിയിൽ എത്തുകയും ചെയ്യുന്നു.നിലക്കടലയും മുട്ടയുമാണ് അലർജി ഉണ്ടാക്കുന്ന രണ്ടു പ്രധാന ഘടകങ്ങൾ ചില ഭക്ഷണങ്ങളോട് നമ്മുടെ പ്രതിരോധ സംവിധാനം കൂടുതൽ പ്രതിരോധം കാണിക്കും.

fd

കുഞ്ഞുങ്ങളിൽ കൂടുതൽ അലർജി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാം?

ചില ഭക്ഷണങ്ങൾ കുഞ്ഞുങ്ങളിൽ കൂടുതൽ അലർജി ഉണ്ടാക്കുന്നവയാണ്.അമേരിക്കൻ സെന്റർ ഓഫ് ഡിസീസ് കൺഡ്രോൽ ആൻഡ് പ്രിവൻഷൻ പറയുന്നത് താഴെപറയുന്ന ഭക്ഷണങ്ങൾ 90 % ചെറിയ അലർജി ഉണ്ടാക്കുന്നവയാണ് എന്നാണ്

പാൽ (മൃഗങ്ങളിലെ പാൽ ,മുലപ്പാൽ സുരക്ഷിതമാണ് )

മുട്ട

മത്സ്യം

ഷെൽ ഫിഷ് (കൊഞ്ച് ,ഞണ്ട് )

ഗോതമ്പ്

സോയ

നിലക്കടല

ട്രീ നട്ട് (വാൾനട്ട് ,ഹേസൽ നട്ടു )

ഇവയെല്ലാം കുഞ്ഞുങ്ങളിൽ കൂടുതൽ അലർജി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ആണ് .വിത്തുകളായ എള്ള്,കടുക് ,ചോക്കലേറ്റ് എന്നിവയ അലർജിക്ക് കാരണമാകുന്നവയാണ് .ചില അവസ്ഥയിൽ കുഞ്ഞുങ്ങൾക്ക് കൂടുതൽ അലർജി ഉണ്ടാകുന്നു

fd

കുട്ടികളിലെ അലർജിയുടെ അപകടങ്ങൾ എന്തെല്ലാം?

ഭക്ഷണത്തിലെ അലർജി കുഞ്ഞുങ്ങളിൽ ചിലപ്പോൾ പതിന്മടങ്ങു അപകടങ്ങൾ ഉണ്ടാക്കാം.

fd

കുടുംബത്തിൽ അലർജിയുള്ള ഭക്ഷണങ്ങൾ

കുടുംബത്തിൽ അലർജി ഉണ്ടെങ്കിൽ കുഞ്ഞുങ്ങളിൽ ഭക്ഷണ അലർജി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.മാതാപിതാക്കൾക്ക് ആർക്കെങ്കിലും അലർജി ഉണ്ടെങ്കിൽ കുഞ്ഞിന് കിട്ടാനുള്ള സാധ്യത 40 % ആണ്.രണ്ടുപേർക്കും അലർജി ഉണ്ടെങ്കിൽ കുഞ്ഞിന് അലർജി കിട്ടാൻ 75 % സാധ്യതയുണ്ട്

fd

കുഞ്ഞിന്റെ പ്രായം

36 മാസത്തിനു താഴെയുള്ള കുഞ്ഞുങ്ങളിൽ 8 % ത്തോളം അലർജി ഉണ്ടാകാൻ സാധ്യതയുണ്ട്.മുതിർന്ന കുട്ടികളിൽ 3 % മാത്രമേയുള്ളൂ.വളരും തോറും കൂടുതൽ പ്രതിരോധ ശേഷി കൈവരുന്നതാണ് ഇതിനുള്ള കാരണം

ആസ്തമ

ഭക്ഷണത്തിലെ അലർജി ആസ്തമ കൂട്ടുന്നു.അതിനുള്ള കാരണം അറിവായിട്ടില്ല.ഗവേഷകർ പറയുന്നത് അലർജി കാരണം ഉണ്ടാകുന്ന ആസ്തമ (ഉദാഹരണത്തിന് ഗോതമ്പ് പൊടി ശ്വസിക്കുമ്പോൾ ഉണ്ടാകുന്നത് )ആ വ്യക്തി ഭക്ഷണം കഴിക്കുമ്പോഴും ഉണ്ടാകാം.(ഗോതമ്പ് കൊണ്ടുള്ള ഭക്ഷണം

മറ്റു അലർജിയുടെ സാനിധ്യം

എക്സിമ പോലുള്ള മറ്റു അലർജികൾ ഉള്ള കുഞ്ഞിന് ഭക്ഷ്യ അലർജിക്ക് സാധ്യത കൂടുതലാണ്.ഇവയെല്ലാം ഭക്ഷ്യ അലർജി കൂട്ടുന്നവയാണ്.എല്ലാ ഭക്ഷ്യ ലാർജിയെപ്പറ്റിയും വായിക്കുക.

കുട്ടികളിലെ ഭക്ഷ്യ അലർജിയുടെ ലക്ഷണങ്ങൾ എന്തെല്ലാം?

ഭക്ഷ്യ അലര്ജിയുള്ള കുട്ടി താഴെപ്പറയുന്ന ചില ലക്ഷണങ്ങൾ കാണിക്കാം

ചർമ്മത്തിൽ തടിപ്പ്

ചുവന്നതോ പിങ്കോ ആയ കുരുക്കൾ ശരീരത്തിൽ ഉണ്ടാകാം.കൊതുക് കടിച്ചത്‌പോലെ ചർമ്മം ചെറുതായി വീർത്തു വരും.കുരുക്കൾ ശരീരം മുഴുവനും കാണുന്നതാണ്.പ്രത്യേകിച്ച് മുഖം,മുതുക്,കഴുത്തു,കാല്

ഇവ ചൊറിച്ചിലും കുഞ്ഞിന് അസ്വസ്ഥതയും ഉണ്ടാക്കുന്നതാണ്.മരുന്ന് കൊടുത്താലും ഇല്ലെങ്കിലും ഇത് മണിക്കൂറോളം നിൽക്കും.ചെറിയ അലർജി പോലും ഇതുപോലെ ഉണ്ടാകാം.

fd

മുഖത്തിന്റെ ഭാഗങ്ങൾ വീർത്തിരിക്കുക

ചുണ്ട്,മുഖം,കൺപോള ,നാക്ക് എന്നിവിടങ്ങളിൽ വീർത്തിരിക്കുന്നത് കാണാം.കൈ കാൽ വിരലുകളിലും വീക്കം കാണും.വീർത്തിരിക്കുന്നു ഭാഗങ്ങളിൽ ചൊറിച്ചിലും ഉണ്ടാകും

മൂക്കിൽ നിന്നും ദ്രാവകം ഒഴുകി വരും

മൂക്കൊലിക്കുന്നതു പോലെ തെളിഞ്ഞ ദ്രാവകം മൂക്കിൽ നിന്നും വരും

വയറിന് അസ്വസ്ഥത

വയറു വേദനയും അടിവയറിൽ കുത്തുന്ന വേദനയും കാണുന്നതാണ്

ഛർദ്ദിലും വയറിളക്കവും

ഛർദ്ദിൽ കഴിഞ്ഞതും വയറിളക്കം ഉണ്ടാകും.ഒപ്പം ഓക്കാനവും കാണും.

മൃദുലതയും ക്ഷീണവും

കുഞ്ഞു ഉർജ്ജമില്ലാത്തതും തളർന്നതുമായി കാണും

മലബന്ധവും പനിയും ഭക്ഷ്യ അലർജിയുടെ ലക്ഷണങ്ങൾ അല്ല

ഭക്ഷ്യ അലർജി അതിന്റെ തീവ്രത അനുസരിച്ചു ഏതാനും മിനിറ്റുകൾ തുടങ്ങി മണിക്കൂറുകൾക്ക് ഉള്ളിൽ അറിയാനാകും.കൂടുതൽ തീവ്രമാണെങ്കിൽ അതുപോലെ ലക്ഷണങ്ങളും കുഞ്ഞുങ്ങൾ കാണിക്കും.അനാഫിലാക്‌സിസ് ഷോക് എന്നാണ് ആ അവസ്ഥയെ പറയുന്നത്

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Read more about: kid care കുട്ടി
  English summary

  Cause of Food Allergy in Children

  Early identification of childhood allergies will improve your child’s quality of life, reduce the number of missed school days and help you avoid having to use sick time or vacation days to care for your child.
  Story first published: Monday, April 9, 2018, 14:00 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more